എസൻസാ ഗ്ലോബലിന്റെ “സയൻഷ്യ-19” ജൂൺ 9 ന് ഇന്ദിരാനഗർ ഇസിഎ ഹാളിൽ;രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.

ബെംഗളൂരു : എസൻസാ ഗ്ലോബൽ ബെംഗളൂരുവിന്റെ “സയൻഷ്യാ – 19 ” പ്രഭാഷണ പരമ്പര ജൂൺ 9 ന് ഇന്ദിരാനഗർ ഇ.സി.എ ഹാളിൽ വച്ച് നടക്കും. “ആനയും ഉറുമ്പും”എന്ന ശീർഷകത്തിൽ പ്രശസ്ത പ്രഭാഷകനായ രവിചന്ദ്രൻ സംസാരിക്കും. ” മതനിരപേക്ഷതയും ആധ്യാത്മികതയും”എന്ന വിഷയത്തിൽ അറിയപ്പെടുന്ന സാഹിത്യകാരനും പരിഭാഷകനും കൈരളി കലാസമിതിയുടെ അമരക്കാരനുമായ സുധാകരൻ രാമന്തളി സംസാരിക്കും. “വിമോചന സമരം”എന്ന വിഷയം സജീവൻ അന്തിക്കാടും”ഇടയൻ മാരുടെ മേച്ചിൽപ്പുറങ്ങൾ”എന്ന് വിഷയം ഷാജു തൊറയനും അവതരിപ്പിക്കും. ദൈവത്തിന്റെ കൈയ്യൊപ്പുകൾ (തങ്കച്ചൻ പന്തളവും), സോപഹാസം (മണികണ്ഠൻ ഇൻഫ്രാ കിഡ്സ്), സയൻടോളജി (ശ്രീജിത്ത്…

പ്രണയാതുരരായ് ഷാഹിദ് കപൂറും കൈറ അദ്വാനിയും…

ഷാഹിദ് കപൂറിനെ നായകനാക്കി സന്ദീപ് വാങ്ക സംവിധാന൦ ചെയ്ത ‘കബീര്‍ സിംഗി’ലെ ഏറ്റവും പുതിയ ഗാനം പുറത്ത്. ബേഖയാലി മേ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. നായികയായ കൈറ അദ്വാനിയും ഷാഹിദ് കപൂറും ഗംഭീര പ്രകടനമാണ് ഗാനത്തില്‍ കാഴ്ചവച്ചിരിക്കുന്നത്. തെലുങ്കില്‍ വന്‍ വിജയം നേടി വിജയ് ദേവരക്കൊണ്ടെ എന്ന പുതിയൊരു താരോദയത്തിന് രൂപം നല്‍കിയ ‘അര്‍ജ്ജുന്‍ റെഡ്ഡി’യുടെ ഹിന്ദി പതിപ്പാണ്‌ ‘കബീര്‍ സിംഗ്’. ചിത്രത്തിന് വേണ്ടി താടിയും  മീശയും കളഞ്ഞ ഷാഹിദിന്‍റെ ചിത്ര൦ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഡല്‍ഹിയിലും മുംബൈയിലുമായിട്ടായിരുന്നു ചിത്രത്തിന്‍റെ ലൊക്കേഷന്‍.…

പ്രവാസികളെ വെട്ടിലാക്കി വിമാനടിക്കറ്റ് നിരക്ക് വര്‍ദ്ധന!!

ദുബായ്: പ്രവാസികളെ കുരിക്കിലാക്കി യുഎഇയില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ദ്ധനവ്. സാധാരണ നിരക്ക് വര്‍ധനയെക്കാള്‍ മൂന്നിരട്ടിയോളം നിരക്ക് വര്‍ധിക്കുമെന്നാണ് ട്രാവല്‍ ഏജന്‍സി അധികൃതര്‍ പറയുന്നത്. പെരുന്നാളിനോടനുബന്ധിച്ച് ഗള്‍ഫില്‍ നിന്നുള്ള സര്‍വീസുകളില്‍ യാത്രക്കാരുടെ തിരക്കേറിയതിന് പുറമെ ജെറ്റ് എയര്‍വേയ്സ് സര്‍വീസുകള്‍ അവസാനിപ്പിച്ചതും ചില സര്‍വീസുകളില്‍ കുറവ് വന്നതുമാണ് ടിക്കറ്റ് നിരക്ക് വര്‍ദ്ധിക്കാന്‍ കാരണമായത് എന്നാണ് സൂചന. ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് ശരാശരി 250 ദിര്‍ഹമായിരുന്ന ടിക്കറ്റ് നിരക്ക് ഇപ്പോള്‍ ആയിരം ദിര്‍ഹത്തോളമായി ഉയര്‍ന്നിട്ടുണ്ട്. അടുത്തമാസം യുഎഇയിലെ സ്കൂള്‍ അവധി ദിനങ്ങള്‍ കൂടി വരുമ്പോള്‍…

സിഗ്നല്‍ തെറ്റിച്ച് വന്ന കര്‍ണാടക ആര്‍.ടി.സി.കാറില്‍ ഇടിച്ച് യുവാവ്‌ മരിച്ചു;നാല് പേര്‍ക്ക് പരിക്ക്;വാര്‍ത്ത‍ കൊടുത്ത ഡെക്കാന്‍ ക്രോണിക്കിള്‍ നല്‍കിയത് കേരള ആര്‍.ടി.സി.യുടെ ചിത്രം;പ്രതിഷേധവുമായി മലയാളികള്‍.

ബെംഗളൂരു: നവരംഗ് തീയേറ്ററിന്റെ സമീപത്ത് വച്ച് ചുവ ന്ന ട്രാഫിക് സിഗ്നല്‍ മറികടന്ന കര്‍ണാടക ആര്‍ ടി സി ബസ് കാറുമായി കൂട്ടി ഇടിച്ച് ഒരാള്‍ മരിച്ചു.ഒരു മൂന്ന് വയസായ കുട്ടി അടക്കം അഞ്ചു പേര്‍ക്ക് പരിക്ക് പറ്റി. ഇന്നലെ പുലര്‍ച്ച മൂന്നരയോടെ ആണ് അപകടം നടന്നത്.19 വയസ്സുകാരന്‍ രവി കിരണ്‍ ആണ് അപകടത്തില്‍ മരിച്ചത് ,ഇവര്‍ ലഗ്ഗരെയില്‍ ആണ് താമസികുന്നത്. ദൃത്‌ സാക്ഷികള്‍ പറയുന്നത് പ്രകാരം ചുവപ്പ് സിഗ്നല്‍ കണ്ടിട്ടും ബസ് ഡ്രൈവര്‍ വണ്ടി നിര്‍ത്താതെ മുന്നോട്ട് എടുത്തതാണ് അപകടത്തിനു കാരണം.ഹവേരിയില്‍ നിന്നും…

ജാഗ്രത; ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ഏറെയും ശ്രീരംഗപട്ടണയ്ക്കും മണ്ഡ്യയ്ക്കും ഇടയിൽ!!

ബെംഗളൂരു: ജാഗ്രത; ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ഏറെയും ശ്രീരംഗപട്ടണയ്ക്കും മണ്ഡ്യയ്ക്കും ഇടയിൽ. കഴിഞ്ഞ ദിവസം മണ്ഡ്യ ജില്ലയിലെ മദ്ദൂരിൽ നിർത്തിയിട്ട ടാങ്കർ ലോറിക്ക് പിന്നിലിടിച്ചാണ് 4 കണ്ണൂർ സ്വദേശികൾ മരിച്ചത്. ഇങ്ങനെ നിരവധി അപകടങ്ങൾ ഇതേ റോഡിൽ (എൻഎച്ച് 275) നടന്നത് ഈയിടെ വാർത്തകളിൽ നിറഞ്ഞു നിന്നത് ഓർക്കുന്നുണ്ടാവുമല്ലോ. 135 കിലോമീറ്റർ ദൂരം വരുന്ന ഈ പാതയിൽ 10 സ്ഥിരം അപകടമേഖലകൾ  ട്രാഫിക് പൊലീസ് കണ്ടെത്തിയതിനെ തുടർന്ന് ദേശീയപാത അതോറിറ്റി സൂചന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവ ശ്രദ്ധിച്ച് വാഹനമോടികകയാണെങ്കിൽ പല അപകടങ്ങളും നമുക്ക് ഒഴിവാക്കാം.…

ബിജെപി നേതാവ് അശോകയും കോൺഗ്രസ് വിമത എംഎൽഎമാരും എസ് എം കൃഷ്ണയുടെ വീട്ടിൽ കൂടിക്കാഴ്ച നടത്തി;കൂടെ സുമലതയും; പ്രധാന തീരുമാനങ്ങൾ എടുത്തതായി സൂചന.

ബെംഗളൂരു: സംസ്ഥാന ബി ജെ പിയുടെ മുതിര്‍ന്ന നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ ആര്‍ അശോകയും കോണ്‍ഗ്രസ്‌ വിമത എം എല്‍ എമാരായ രമേഷ് ജാര്‍ക്കിഹോളി,സുധാകര്‍ എന്നിവര്‍ കൂടിക്കാഴ്ച നടത്തി.കര്‍ണാടകയിലെ ഒരു നിര്‍ണായകമായ രാഷ്ട്രീയ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഇന്ന് ഉച്ചയോടെ മുന്‍ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും എല്ലാം ആയിരുന്ന സീനിയര്‍ നേതാവ് എസ് എം കൃഷ്ണയുടെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.മണ്ഡ്യയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എം പി ശ്രീമതി സുമലത അംബരീഷും ഇവരുടെ കൂടെ ഉണ്ടായിരുന്നു. കൂടികാഴ്ചക്ക് ശേഷം പുറത്തിറങ്ങിയ ആര്‍ അശോകയെ വളഞ്ഞ മാധ്യമ പ്രവര്‍ത്തകരോട്…

സ്വിങ് ബൗളിങ്ങിനെ നേരിടാനുള്ള ഇന്ത്യൻ ബാറ്റ്‌സ്മാന്മാരുടെ ദൗര്‍ബല്യം ഈ ലോകകപ്പിൽ വിനയാകുമോ!!?

ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ വൻ തോൽവി വലിയ ആശങ്കയിലേക്ക് നയിച്ചിരിക്കുകയാണ്. പരീക്ഷണാർത്ഥം നാലാംനമ്പറിൽ വരുത്തിയ മാറ്റമാണ് അമ്പേ പരാജയപ്പെട്ടത്. സ്വിങ് ബൗളിങ്ങിനെ നേരിടാനുള്ള ഇന്ത്യ ബാറ്റ്‌സ്മാന്മാരുടെ ദൗര്‍ബല്യം ഒരിക്കല്‍ക്കൂടി തുറന്നുകാട്ടുന്നതായി ന്യൂസിലന്‍ഡിനെതിരായ സന്നാഹമത്സരം. ഇംഗ്ലണ്ടിലെ സാഹചര്യത്തിനൊത്ത് ബാറ്റ് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ കനത്ത തോല്‍വിയായിരിക്കും ഇന്ത്യയെ ലോകകപ്പില്‍ കാത്തിരിക്കുന്നത്. സന്നാഹമത്സരത്തില്‍ നാലാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയത് കെഎല്‍ രാഹുല്‍ ആയിരുന്നു. ഓപ്പണര്‍മാരെ നഷ്ടപ്പെട്ട് സമ്മര്‍ദ്ദത്തിലായ ഇന്ത്യയെ കരകയറ്റേണ്ട ചുമതല രാഹുലിനും വിരാട് കോലിക്കുമായിരുന്നു. എന്നാല്‍ 6 റണ്‍സ് മാത്രമെടുത്ത് രാഹുല്‍ പുറത്തായി. പിന്നാലെ വിരാട് കോലിയും പുറത്തായതോടെ ഇന്ത്യന്‍ വാലറ്റം…

സംസ്ഥാനത്തെ പൊതുപ്രവേശനപ്പരീക്ഷയിൽ മലയാളിവിദ്യാർഥിക്ക് ഒന്നാം റാങ്ക്!!

ബെംഗളൂരു: സംസ്ഥാനത്തെ പൊതുപ്രവേശനപ്പരീക്ഷയിൽ മലയാളിവിദ്യാർഥിക്ക് ഒന്നാം റാങ്ക്!! എൻജിനീയറിങ് ഉൾപ്പെടെയുള്ള പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പൊതുപ്രവേശനപ്പരീക്ഷയിലാണ് റാങ്ക്. എറണാകുളം തൃപ്പൂണിത്തുറ സ്വദേശി ജെഫിൻ ബിജുവാണ് എൻജിനീയറിങ് വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയത്. ഫാർമസി വിഭാഗത്തിൽ രണ്ടാം റാങ്കും ജെഫിൻ ബിജുവിനാണ്. ജി.ഇ. ഹെൽത്ത്കെയർ ഉദ്യോഗസ്ഥൻ തൃപ്പൂണിത്തുറ കറുകപ്പള്ളിയിൽ ബിജു ജോസഫിന്റെയും മാള വടക്കൻ കുടുംബാംഗമായ ഡിംപിളിന്റെയും മകനാണ്. ബെംഗളൂരു മാറത്തഹള്ളി ശ്രീചൈതന്യ ടെക്‌നോ സ്കൂളിലെ വിദ്യാർഥിയാണ് ജെഫിൻ. പൊതുപ്രവേശനപ്പരീക്ഷയിൽ 180-ൽ 174 മാർക്കാണ് നേടിയത്. സി.ബി.എസ്.ഇ. 12-ാംതരം പരീക്ഷയിലും ജെഫിൻ ബിജു കർണാടകയിൽ ഒന്നാംറാങ്ക്…

സ്മൃതി ഇറാനിയുടെ അമേഠിയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച പ്രാദേശിക ബിജെപി നേതാവ് ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റ് മരിച്ചു.

അമേഠി: സ്മൃതി ഇറാനിയുടെ അമേഠിയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ക്ക് ചുക്കാൻ പിടിച്ച പ്രാദേശിക ബിജെപി നേതാവ് വെടിയേറ്റ് മരിച്ച നിലയിൽ. ബരോളിയ ​ഗ്രാമത്തിലെ മുൻ ഗ്രാമ തലവൻ കൂടിയായ സുരേന്ദ്ര സിംഗ് (50) ആണ് വെടിയേറ്റ് മരിച്ചത്. അമേഠിയിലെ ​ഗൗരി​ഗഞ്ജിൽ ശനിയാഴ്ച രാത്രി 11.30-ഓടെയായിരുന്നു സംഭവം. ശനിയാഴ്ച രാത്രി ബൈക്കിലെത്തിയ അക്രമികൾ സുരേന്ദ്ര സിം​ഗിന്റെ വീടിന് മുന്നിലെത്തുകയും അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയുമായിരുന്നു. മുഖത്ത് സാരമായി പരിക്കേറ്റ സുരേന്ദ്ര സിം​ഗിനെ ലഖ്നൗവിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എഎസ്പി…

നഗരത്തിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളിയുവാവ് മരിച്ചു

ബെംഗളൂരു: നഗരത്തിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളിയുവാവ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ ചാലിയം സ്വദേശി മുഹമ്മദ് അബ്ദുൽ മജീദിന്റെയും ഖദീജയുടെയും മകൻ റോഷൻ അഹമ്മദ് (23) ആണ് മരിച്ചത്. കഴിഞ്ഞ മാർച്ച് 29-ന് അർധരാത്രിയാണ് അപകടം സംഭവിച്ചത്. ഗ്രാഫിക് ഡിസൈനറായിരുന്ന റോഷൻ ആർ.ടി. നഗറിലായിരുന്നു താമസം.  ഫുട്ബോൾ താരംകൂടിയായ റോഷൻ കളികഴിഞ്ഞ് മാന്യത ടെക് പാർക്കിൽനിന്ന് ഹെബ്ബാൾ ഭാഗത്തേക്ക് ബൈക്കിൽപോവുമ്പോൾ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. റോഡിൽ തെറിച്ചുവീണ റോഷന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു.

error: Content is protected !!