ലൂസിഫറിന്റെ കിടിലൻ ട്രെയിലർ പുറത്ത്;ആരാധകർ ആവേശത്തിൽ;വീഡിയോ ഇവിടെ കാണാം.

മോഹൻലാലിന്റെ ആരാധകർ കാത്തിരിക്കുന്ന പ്രിഥ്വിരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന മുരളി ഗോപി തിരക്കഥ എഴുതിയ ആൻണി പെരുമ്പാവൂർ നിർമ്മിച്ച രാഷ്ട്രീയ ത്രില്ലർ സിനിമ”ലൂസിഫറി”ന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു. ട്രെയിലറിന് വൻ പ്രതികരണമാണ് ലഭിച്ചത് ട്രെയിലർ ചുവടെ കാണാം.

അവസാനം അവൾ എരിഞ്ഞടങ്ങി;തിരുവല്ലയിൽ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ പെൺകുട്ടി മരണത്തിന് കീഴടങ്ങി.

കോട്ടയം: പ്രണയം നിരസിച്ചതിന് തിരുവല്ലയില്‍ യുവാവ് പെട്രോളൊഴിച്ചു തീകൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി. 20കാരിയായ അയിരൂര്‍ സ്വദേശിനി കവിത വിജയകുമാറാണ് മരിച്ചത്.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരിക്കെ വൈകീട്ട് ആറോടെയായിരുന്നു അന്ത്യം.ഉച്ചയോടെ പെണ്‍കുട്ടിയുടെ രക്ത സമ്മര്‍ദം ഉയരുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലാകുകയും ചെയ്തതിരുന്നു. നെഞ്ചില്‍ ഉള്‍പ്പെടെ ഗുരുതരമായി പൊള്ളലേറ്റതാണു മരണത്തിനു കാരണമായത്. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. പോലിസ് എത്തി നാളെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. കഴിഞ്ഞ 12ാം തീയതിയായിരുന്നു പെണ്‍കുട്ടിക്കെതിരേ അക്രമമുണ്ടായത്. കോളജ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ കടപ്ര കുമ്പനാട്…

ബിജെപിയെ വെട്ടിലാക്കി വടക്കുകിഴക്കന്‍ മേഖലയില്‍ 25 നേതാക്കള്‍ രാജിവച്ചു!

ന്യൂഡല്‍ഹി: ലോകസഭ തിരഞ്ഞെടുപ്പ് അടുക്കവെ ബിജെപിയെ വെട്ടിലാക്കി മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെടെയുള്ള 25 പ്രമുഖ നേതാക്കളാണ് പാര്‍ട്ടി വിട്ടത്. ഇത്രയും പേര്‍ കൂട്ടത്തോടെ രാജിവച്ചത് ബിജെപി നേതാക്കളെ ഞെട്ടിപ്പിച്ചിരിയ്ക്കുകയാണ്. അരുണാചല്‍ പ്രദേശിലും ത്രിപുരയിലുമാണ് ബിജെപി നേതാക്കളുടെ കൂട്ട രാജി. വടക്കുകിഴക്കന്‍ മേഖലയില്‍ മൊത്തം 25 ബിജെപി നേതാക്കളാണ് പാര്‍ട്ടി വിട്ടത്. അതേസമയം, ത്രിപുരയില്‍ രാജിവെച്ചവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. എന്നാല്‍ അരുണാചല്‍ പ്രദേശില്‍ ബിജെപി വിട്ടവര്‍ കോര്‍ണാഡ് സാഗ്മയുടെ പാര്‍ട്ടിയിലാണ് ചേര്‍ന്നത്. ബിജെപിക്കെതിരെ പട തുടങ്ങിയ പാര്‍ട്ടിയാണ് സാഗ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി). വടക്കുകിഴക്കന്‍…

‘ട്രിബ്യൂട്ട് ടു കിംഗ് ലിയോ’ എന്ന ബാനര്‍ കാണിച്ചു ‘മെസ്സി ട്രിബ്യൂട്ട്’ വീഡിയോയാണ് ഇപ്പോള്‍ വൈറൽ!!

കാളിദാസ് ജയറാം, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മിഥുന്‍ മാനുവല്‍ തോമസ്‌ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അര്‍ജന്‍റീന ഫാന്‍സ്‌ കാട്ടൂര്‍ക്കടവ്’. ആട് 2വിന് ശേഷം മിഥുന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ‘മെസ്സി ട്രിബ്യൂട്ട്’ വീഡിയോയാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ‘ട്രിബ്യൂട്ട് ടു കിംഗ് ലിയോ’ എന്ന ബാനര്‍ കാണിച്ചു കൊണ്ടാരംഭിക്കുന്ന വീഡിയോ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം വൈറലായി മാറുകയും ചെയ്തു. ‘അന്നേയ്ക്കും ഇന്നേയ്ക്കും അവസാന ശ്വാസം വരേയ്ക്കും വാമോസ് അര്‍ജന്‍റീന’ എന്ന വാചകവും വീഡിയോയ്ക്കിടയില്‍ കാളിദാസിന്‍റെ സ്വരത്തില്‍ കേള്‍ക്കാം. കാളിദാസും,ഐശ്വര്യ ലക്ഷ്മിയും ആദ്യമായി ഒന്നിച്ചെത്തുന്ന…

വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യയിൽ നിന്ന് നാടുവിട്ട നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ.

ലണ്ടൻ: വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യയിൽ നിന്ന് നാടുവിട്ട നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ. ലണ്ടനിലെ വെസ്റ്റ് മിൻസ്റ്റർ കോടതി നീരവ് മോദിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വെസ്റ്റ് എൻഡിലെ ആഡംബരവസതിയിൽ വച്ചാണ് നീരവ് മോദിയെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന. ഇന്ത്യയിലെ എൻഫോഴ്സ്മെന്‍റിന്‍റെ ആവശ്യപ്രകാരമാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. നീരവ് മോദിയെ അറസ്റ്റ് ചെയ്ത് ഇന്ത്യക്ക് കൈമാറണമെന്നായിരുന്നു എൻഫോഴ്സ്മെന്‍റിന്‍റെ ആവശ്യം. ഓഗസ്റ്റ് 2018-ലാണ് എൻഫോഴ്സ്മെന്‍റ് നീരവ് മോദിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ലണ്ടൻ കോടതിയ്ക്ക് മുമ്പാകെ വച്ചത്. യു കെ ആഭ്യന്തരസെക്രട്ടറി സജീദ് ജാവേദ് അപേക്ഷയിൽ…

20 എംഎൽഎമാരുടെ പിന്തുണയോടെ ഗോവയില്‍ വിശ്വാസ വോട്ട് നേടി ബി.ജെ.പി.

പനജി:  ഗോവയിൽ വിശ്വാസവോട്ട് നേടി ബിജെപി. ബിജെപി സർക്കാരിന് 20 എംഎൽഎമാരുടെ പിന്തുണ ഉറപ്പിക്കാന്‍ സാധിച്ചു.  20 വോട്ടോടെ പ്രമോദ് സാവന്ത് സർക്കാർ നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ചു. 14 അംഗങ്ങളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസ് സർക്കാർ രൂപീകരണത്തിന് അവകാശവാദം നിരവധി തവണ ഉന്നയിച്ചിരുന്നു. മനോഹര്‍ പരീക്കറിന്റെ നിര്യാണത്തിന് പിന്നാലെ നാടകീയമായാണ് പ്രമോദ് സാവന്തിനെ മുഖ്യമന്ത്രിയാക്കിയത്. ഘടകകക്ഷികള്‍ മുള്‍മുനയില്‍ നിര്‍ത്തി ആവശ്യങ്ങള്‍ നേടിയെടുക്കുകയും ചെയ്തിരുന്നു. സഭയിൽ വിശ്വാസം നേടാൻ ബിജെപിക്ക് വേണ്ടത് 19 എംഎൽഎമാർ ആയിരുന്നു. നീണ്ട നാടകീയതകൾക്കൊടുവിലായിരുന്നു 12 അംഗമന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത്…

ഭര്‍ത്താവിന് അയയ്ക്കാന്‍ പകര്‍ത്തിയ നഗ്നവീഡിയോ കണ്ടത് 2000 പേര്‍!!! യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ കണ്ടു ഞെട്ടിയിരിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും.

ഇതിനപ്പുറം ഇനി ഒരു കൈപ്പിഴ പറ്റാനുണ്ടോ!! ഒരാളുടെ അഭിമാനവും ജീവിതവുമെല്ലാം ഒരു വിരല്‍ തുമ്പിനെ ആശ്രയിച്ചാണിരിക്കുന്നതെന്നതിന് ഏറ്റവും വലിയ തെളിവാണ് ബള്‍ഗേറിയയില്‍ ഒരു യുവതിയ്ക്ക് സംഭവിച്ച ദുരന്തം. സാങ്കേതിക വിദ്യയുടെ വളര്‍ച്ച ആളുകള്‍ക്ക് എത്രമാത്രം ഗുണങ്ങള്‍ നല്‍കുന്നുണ്ടോ അത്ര തന്നെ ദോഷങ്ങളും അതില്‍ ഒളിഞ്ഞിരുപ്പുണ്ട്. ബള്‍ഗേറിയയിലെ ടൂഹൊവിഷ്ത എന്ന ഗ്രാമത്തിലാണ് സംഭവം. യുകെയിലുള്ള ഭര്‍ത്താവിനയക്കാനായി നഗ്ന വീഡിയോ പകര്‍ത്തുകയായിരുന്നു യുവതി. വീഡിയോ പകര്‍ത്തുന്നതിനിടയില്‍ യുവതിയുടെ കൈ തട്ടി ഫേസ്ബുക്ക്‌ ലൈവ് ഓണ്‍ ആകുകയും ദൃശ്യങ്ങള്‍ ലൈവായി മറ്റുള്ളവരിലേക്ക് എത്തുകയുമായിരുന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടക്കം 2000 പേരാണ്…

ദേവഗൗഡയുടെ കൊച്ചുമക്കള്‍ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല;മണ്ഡ്യയില്‍ സുമലതയെങ്കിൽ ഹാസനിൽ പ്രജ്വലിനെതിരെ മത്സരിക്കുന്നത് മുൻ കോൺഗ്രസ് നേതാവ് എ.മഞ്ജു;പ്രജ്വലിന് സുരക്ഷിത മണ്ഡലം നൽകി ഹാസനിൽ ദേവഗൗഡ തന്നെ മത്സരിച്ചേക്കും.

ബെംഗളൂരു : മക്കൾ രാഷ്ട്രീയത്തിൽനിന്നും പേരമക്കൾ രാഷ്ട്രീയത്തിലേക്ക് വളർന്ന കർണാടകയിൽ പുതിയതായി മത്സരിക്കുന്ന പേരമക്കളുടെ കാര്യം അത്ര എളുപ്പമാകില്ല. ദേവഗൗഡയുടെ പേരമകനും കുമാരസ്വാമിയുടെ മകനുമായ നിഖിൽ ഗൗഡക്ക് മണ്ഡ്യയിൽ നേരിടേണ്ടിവരുന്ന വെല്ലുവിളി, സ്വതന്ത്രനായി മത്സരിക്കുന്ന സുമലതയിൽ നിന്നാണ്. അതേസമയം ദേവഗൗഡ മറ്റൊരു ചെറുമകനായ രേവണ്ണയുടെ മകൻ പ്രജ്വലിന്റെ അവസ്ഥയും ആശ്വാസകരമല്ല.ദേവഗൌഡയുടെ സിറ്റിംഗ് മണ്ഡലവും  സുരക്ഷിതവുമായ ഹാസനിൽ മത്സരിക്കാനാണ് പ്രജ്വല്‍ തീരുമാനിച്ചിരുന്നത് എന്നാൽ കോൺഗ്രസിൽ നിന്നും കൂറുമാറി ബിജെപിയിൽ എത്തിയ സീനിയർ നേതാവ് എ മഞ്ജു ആണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി. തുടക്കക്കാരന്‍ ആയ പ്രജ്വലിന്…

പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതി കുട്ടിയുമായി ബംഗളൂരുവിലേക്ക് കടന്നതിന് തെളിവുകൾ!!

ബംഗളൂരു: വഴിയോര കച്ചവടക്കാരായ രാജസ്ഥാന്‍ സ്വദേശികളായ ദമ്പതികളെ മര്‍ദിച്ച് അവശരാക്കിയശേഷമാണ് കൗമാരക്കാരിയായ മകളെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. കൊല്ലം ഓച്ചിറ വലിയകുളങ്ങരയിൽ 18 ന്  രാത്രിയാണ് സംഭവം. പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതി കുട്ടിയുമായി ബംഗളൂരുവിലേക്ക് കടന്നതിന് തെളിവുകൾ പോലീസിന് ലഭിച്ചു. കൂട്ടുപ്രതികൾ എറണാകുളം റെയിൽവേ സ്റ്റേഷൻ വരെ അനുഗമിച്ചു. ട്രെയിൻ ടിക്കറ്റ് എടുത്തതിന് തെളിവ് ലഭിച്ചെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം പ്രതികൾ സഞ്ചരിച്ചിരുന്ന കാർ ഇന്നലെ കണ്ടെത്തിയിരുന്നു. കായംകുളത്ത് ഉപേക്ഷിച്ച നിലയിലാണ് കാർ കണ്ടെത്തിയത്. എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

എ.ടി.എമ്മിൽ നിന്ന് പണം ലഭിക്കാതായപ്പോൾ അപരിചിതന്റെ സഹായം തേടി; മിനിറ്റുകൾക്കുള്ളിൽ യുവതിക്ക് നഷ്ടമായത് 2 ലക്ഷം രൂപ!

ബെംഗളൂരു: എ ടി എം കൗണ്ടറിൽ നിന്ന് പണം പിൻവലിക്കാൻ ശ്രമിച്ച യുവതിക്ക് 2 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. ജാലഹള്ളിയിലെ സ്വകാര്യ എ ടി എം കൗണ്ടറിൽ നിന്നാണ് നാഗരത്ന എന്ന യുവതിയുടെ പണം നഷ്ടമായത്. കാർഡ് എടിഎമ്മിൽ സ്വൈപ് ചെയ്തതിന് ശേഷം പണം ലഭിക്കാതായപ്പോൾ എടിഎം കൗണ്ടറിൽ വന്ന അപരിചിതന്റെ സഹായം തേടി.പണം ലഭിക്കാതായതോടെ യുവതി പുറത്തിറങ്ങി. മിനിറ്റുകൾക്കുള്ളിൽ.2 ലക്ഷം രൂപ പിൻവലിച്ചു എന്ന സന്ദേശം മൊബൈലിൽ എത്തിയപ്പോൾ തിരിച്ച് യുവതി എടിഎം കൗണ്ടറിന് അകത്ത് കയറി നോക്കി അവിടെ ആരെയും…

1 2
error: Content is protected !!