മണികര്‍ണിക, ദ ക്വീന്‍ ഓഫ് ഝാന്‍സി; നാളെ തീയേറ്ററുകളിൽ

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഝാന്‍സി റാണിയുടെ ജീവിതം പറയുന്ന സിനിമ മണികര്‍ണിക നാളെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നു.  മണികര്‍ണിക, ദ ക്വീന്‍ ഓഫ് ഝാന്‍സി എന്നാണ് ചിത്രത്തിന്റെ പേര്. കങ്കണ റണൗട്ട്, രാധാകൃഷ്ണ ജഗര്‍ലാമുടിയും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റാണി ലക്ഷ്മി ഭായിയുടെ കരുത്തും ഇന്ത്യയുടെ സ്വാതന്ത്രത്തിനു വേണ്ടിയുള്ള പോരാട്ടവും എല്ലാം ഉള്‍പ്പെടുന്നതാണ് ചിത്രം. ജിഷു, അതുല്‍ കുല്‍ക്കര്‍ണി, സോനു സൂദ്, സുരേഷ് ഒബ്റോയ്, വൈഭവ് തത്വവാദി, അങ്കിത ലോഖണ്ടെ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സീ സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കിവികളെ നിലംതൊടീക്കാതെ തരിപ്പണമാക്കി ഇന്ത്യൻ പെൺപട

നാപ്പിയര്‍: ഇന്ത്യന്‍ പുരുഷ ടീമിനു പിന്നാലെ വനിതാ ടീമും ന്യൂസിലാന്‍ഡിനെ കശാപ്പ് ചെയ്തു. കോലിപ്പട വെന്നിക്കൊടി പാറിച്ച അതേ വേദിയില്‍ തന്നെയാണ് മിതാലി രാജ് നയിച്ച വനിതാ ടീം കിവികളെ ചിറകരിഞ്ഞു വീഴ്ത്തിയത്. വൈസ് ക്യാപ്റ്റന്‍ സമൃതി മന്ദാനയുടെ തകര്‍പ്പന്‍ സെഞ്ച്യുറിയുടെ പിന്‍ബലത്തിലാണ് കീവിസിനെതിരെ ഇന്ത്യന്‍ പെണ്‍പട വിജയം സ്വന്തമാക്കിയത്. ടോസ് നേടി ബൗളിങ്ങ് തെരഞ്ഞെടുത്ത ഇന്ത്യന്‍ ടീം ആതിഥേയരെ 192 പുറത്താക്കി. ഇന്ത്യക്ക് വേണ്ടി എക്ത ബിഷ്ടയും പൂനം യാദവും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 33 ഓവറില്‍ മത്സരം വരുതിയിലാക്കി.…

മലയാളി ഐപിഎസ് ഉദ്യോഗസ്ഥയെ ആളുകളുടെ മുന്‍പില്‍ അപമാനിച്ച് കര്‍ണാടക മന്ത്രി;പൊട്ടിക്കഞ്ഞ് ഐപിഎസ് ഓഫിസര്‍;വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു;മന്ത്രിയെ ന്യായീകരിച്ച് മുഖ്യമന്ത്രി.

ബെംഗളൂരു :കോൺഗ്രസ് എംഎൽഎമാർ തമ്മിൽ തല്ലിയതിന് പിന്നാലെ കര്‍ണാടക സര്‍ക്കാരിനെ വിടാതെ വിവാദം. ടൂറിസം മന്ത്രി സാ രാ മഹേഷ് ആണ് പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്. വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ ‘ബ്ലഡി ലേഡി’ എന്ന് വിളിച്ച് അവഹേളിച്ചതാണ് സംഭവം. എസ് പി റാങ്കിലുള്ള വനിതാ പൊലീസ് ഉദ്യോഗസ്ഥയായ ദിവ്യ വി ഗോപിനാഥിനെയാണ് മന്ത്രി അവഹേളിച്ചത്. കഴിഞ്ഞ ദിവസം അന്തരിച്ച തുകൂരു മഠാധിപതിയും ലിംഗായത്ത് നേതാവുമായ ശിവകുമാര സ്വാമിയുടെ സംസ്കാര ചടങ്ങിനിടെയായിരുന്നു സംഭവം. ചടങ്ങിൽ  പ്രവേശിപ്പിക്കേണ്ട വി ഐ പികളുടെ പട്ടികയിൽ മന്ത്രിയുടെ പേരില്ലാത്തതിനാൽ ദിവ്യ…

മോഡി വെറും കടലാസുപുലി;പ്രധാനമന്ത്രിയാകാന്‍ രാഹുല്‍ തന്നെ യോഗ്യന്‍ല്‍:മുഖ്യമന്ത്രി;പ്രധാനമന്ത്രിയാകാന്‍ മമത ബനെര്‍ജിയാണ് യോഗ്യ എന്ന് കൊല്‍ക്കത്തയില്‍ പറഞ്ഞ കുമാരസ്വാമിക്ക് മനം മാറ്റം.

ബെംഗളൂരു:രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി പദത്തിലെത്തിക്കുകയാണ് തന്റെ പാർട്ടിയുടെ ദൗത്യമെന്നാണ് കുമാരസ്വാമി പറഞ്ഞു.അതേസമയം, കഴിഞ്ഞ ദിവസം കൊൽക്കത്തയിലെ റാലിയിൽ മമത ബാനർജി പ്രധാനമന്ത്രി പദത്തിന് യോജിച്ചയാളാണെന്നും കുമാരസ്വാമി പറഞ്ഞിരുന്നു. പ്രധാനമന്ത്രി മോദി ഒരു കടലാസുപുലിയാണ്. അദ്ദേഹത്തെ നേരിടാൻ രാഹുലിനു കഴിയുമെന്ന ആത്മവിശ്വാസമുണ്ട് രാഷ്ട്രീയക്കാരനായി രാഹുൽ പക്വതയാർജിച്ചിട്ടുണ്ട്. ‘പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കാനാണ് പാർട്ടിയുടെ തീരുമാനം. തന്റെ പിതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവെ ഗൗഡെയും ഇതിനോടു യോജിക്കുന്നു’ – ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരേ കർശന നടപടികളുമായി ബി.ബി.എം.പി.

ബെംഗളൂരു: പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരേ കർശന നടപടികളുമായി ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.). കഴിഞ്ഞ രണ്ടു മാസത്തിനിടെ മാത്രം പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞ 4,466 പേരെ  ഉദ്യോഗസ്ഥർ പിടികൂടി. കഴിഞ്ഞ ഒക്ടോബർ മുതൽ ഈമാസം വരെ പിഴയിനത്തിൽ 7,85,450 രൂപയാണ് കോർപ്പറേഷന് ലഭിച്ചത്. ചുരുങ്ങിയ കാലയളവിനുള്ളിൽ കോർപ്പറേഷന് ഇത്രയും തുക പിഴയായി ലഭിക്കുന്നത് ആദ്യമായിട്ടാണ്. വാഹനങ്ങളിൽവന്ന് മാലിന്യം പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നത് ചില സ്ഥലങ്ങളിൽ പതിവ് സംഭവമാണ്. പലരും രാത്രിയുടെ മറപറ്റിയാണ് മാലിന്യം വലിച്ചെറിയുന്നത്. പിടിയിലായവരിൽ അധികവും ഇരുചക്ര വാഹനത്തിലെത്തിയവരായിരുന്നു. ഇരുചക്രവാഹനങ്ങളിൽവന്ന് മാലിന്യം വലിച്ചെറിഞ്ഞതിന് 3127 പേരാണ്…

ആദ്യരാത്രിയിൽ നവവരന്‍ ഫുട്ബോള്‍ ഗ്രൗണ്ടിലും വധു വീട്ടിലും

മലപ്പുറം: ആദ്യരാത്രിയിൽ നവവരന്‍ ഫുട്ബോള്‍ ഗ്രൗണ്ടിലും വധു വീട്ടിലും . കല്യാണപ്പെണ്ണിനോട് ഒരഞ്ചുമിനിറ്റെന്നു പറഞ്ഞാണ് നവവരന്‍ വീട്ടില്‍ നിന്നിറങ്ങിയത്. നേരെ പോയത് സെവന്‍സ് കളത്തിലേക്ക്. കല്യാണ ദിവസം രാത്രി സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കളിക്കാനിറങ്ങിയ റിദ്വാന്റെ ഫുട്ബോള്‍ പ്രേമത്തിന്റെ കഥ സമൂഹ മാധ്യമങ്ങളില്‍ പാട്ടാണിപ്പോള്‍. ഫിഫ മഞ്ചേരിയുടെ കരുത്തുറ്റ ഡിഫന്‍ഡറാണ് നവവരനായ റിദ്വാന്‍. ഞായറാഴ്ചയായിരുന്നു റിദ്വാനും ഒലവക്കോട് സ്വദേശിനി ഫായിദയും തമ്മിലുള്ള വിവാഹം. വണ്ടൂര്‍ അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ആലുക്കാസ് തൃശൂരിനെതിരെയുള്ള സെമിഫൈനല്‍ മത്സരം അന്നു രാത്രി നടക്കുന്ന വിവരം റിദ്വാന്‍ അറിയുന്നതു വിവാഹ ദിനം…

കോൺഗ്രസ് എംഎൽഎ ജെഎൻ ഗണേഷ് മുങ്ങി;ആനന്ദ് സിംഗിനെ ഈഗിൾടൺ റിസോർട്ടിൽ വച്ച് ആക്രമിച്ച് കണ്ണ് തകർത്ത കേസിൽ പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കെയാണ് എംഎൽഎയുടെ തിരോധാനം.

ബെംഗളൂരു : കർണാടക രാഷ്ട്രീയം ഇപ്പോൾ ഒരു സിനിമ കഥ പോലെയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്, കോമഡി ഉണ്ട് സസ്പെൻസ് ഉണ്ട് നല്ല മുഹൂർത്തങ്ങളുണ്ട് നായകൻ ഉണ്ട് വില്ലനുണ്ട് കൊമേഡിയൻ ഉണ്ട് ഇപ്പോഴത്തെ ഭാഗത്ത് വില്ലൻ ആയിട്ടുള്ളത് ജെെഎൻ ഗണേഷ് എന്ന എംഎൽഎയാണ് ഈഗിൾസ് റിസോർട്ടിലേക്ക് എല്ലാ കോൺഗ്രസ്സ് എംഎൽഎമാരെയും മാറ്റിയ സമയത്ത് അവിടെ നടന്ന അടിപിടിയിൽ ആനന്ദ് സിംഗ് എന്ന എംഎൽഎയ്ക്ക് സാരമായ പരിക്ക് പറ്റിയിരുന്നു എന്നാൽ അതിൽ ജെഎൻ ഗണേഷ് എംഎൽഎ ആയിരുന്നു. പോലീസിൽ പരാതി നൽകുകയും ഗണേഷിനെതിരെ കേസ് റെജിസ്റ്റർ ചെയ്യുകയും ചെയ്തു.…

പ്രിയങ്കയുടെ രാഷ്ട്രീയത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പ്; ആവേശത്തിമർപ്പിൽ പ്രവർത്തകർ!

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയത്തിലേയ്ക്കുള്ള പ്രവേശനം പ്രവര്‍ത്തകരില്‍ ആവേശം നിറയ്ക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്കയെ നിയമിച്ചുകൊണ്ട് എല്ലാവരേയും ഞെട്ടിച്ചിരിയ്ക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയാണ് 47കാരിയായ പ്രിയങ്കയ്ക്ക് നല്‍കിയിട്ടുള്ളത്. പ്രിയങ്കയുടെ രാഷ്ട്രീയത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണ് ഇത്. മുന്‍പ് പ്രയങ്ക രാഹുല്‍ഗാന്ധിക്കും അമ്മ സോണിയ ഗാന്ധിക്കും വേണ്ടി പ്രചാരണത്തിനിറങ്ങിയിട്ടുണ്ട്. ഫെബ്രുവരി ആദ്യവാരത്തില്‍ തന്നെ പ്രിയങ്ക ചുമതല ഏറ്റെടുക്കും. പ്രിയങ്കയ്‌ക്കൊപ്പം ജോതിരാദിത്യ സിന്ധ്യയെ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ജനറല്‍ സെക്രട്ടറിയായും, കെ സി വേണുഗോപാലിനെ ജനറല്‍ സെക്രട്ടറി(സംഘാടക) യായും നിയമിച്ചിട്ടുണ്ട്.…

മൈസൂരു വഴി കേരളത്തിലേക്കുള്ള യാത്ര പേടി സ്വപ്നമായി മാറുന്നു;ചന്നപട്ടണക്കടുത്തു വച്ച് ബൈക്ക് കുറുകെയിട്ട് കേരള ആർടിസി ഡ്രൈവറെ അക്രമിക്കാൻ ശ്രമം;വീഡിയോ കാണാം.

ബെംഗളൂരു : മൈസൂരു വഴി കേരളത്തിലേക്കുള്ള വാർത്ത കൂടുതൽ അപകടം പിടിച്ചതായി മാറുന്നതായാണ് പുതിയ വാർത്തകൾ വ്യക്തമാക്കുന്നത്.പൊതുഗതാഗത സംവിധാനമായ ബസുകൾക്ക് എതിരെ വരെ ഇവിടങ്ങളിൽ അക്രമണമുണ്ടാകുന്നു. കുറച്ച് മാസങ്ങൾക്ക് മുന്പാണ് വടിവാൾ കാണിച്ച് യാത്രക്കാരെയും ബസ് ജീവനക്കാരെയും ഭയപ്പെടുത്തി ബസ് പൂർണമായും കൊള്ളയടിച്ചത്. ഒരു സ്വകാര്യ ബസ് കുറച്ച് കാലം മുന്പ് തട്ടിക്കൊണ്ടുപോയി യാത്രക്കാരെ അടക്കം ഗോഡൗണിൽ അടച്ചിട്ടതും നമ്മൾ ആരും മറന്നു കാണില്ല. കേരള ആർടിസി ഡ്രൈവറുടെ തലക്ക്ഇരുമ്പുദണ്ഡുകൊണ്ട് അടിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. രണ്ട് ദിവസം മുൻപെ നടന്നതാണ് ഈ സംഭവം, നഗരത്തിൽ…