ഏഴ് ക്യാമറയുമായ് ‘നോക്കിയ 9 പ്യൂവര്‍ വ്യൂ’

ഏഴ് ക്യാമറയുള്ള ‘നോക്കിയ 9 പ്യൂവര്‍ വ്യൂ’ ഉടന്‍ വിപണിയിലെത്തും. പുതിയ മോഡലിന് അഞ്ചു പിന്‍ ക്യാമറകളും, മുന്‍പില്‍ രണ്ട് ക്യാമറയും ഉണ്ടായിരിക്കുമെന്നാണ് സൂചന. മധ്യഭാഗത്ത് ഒരു ക്യാമറയും ചുറ്റും അഞ്ചു ക്യാമറകളും, ഫ്‌ളാഷും അടങ്ങുന്നതാണ് പുതിയ ഐഡിയ സ്മാര്‍ട്ട്‌ഫോണ്‍. നോക്കിയ 9 പ്യൂവര്‍ വ്യൂ വിപണിയിലെത്തിയാല്‍ ലോകത്തെ ആദ്യത്തെ അഞ്ചു ക്യാമറ സെറ്റ്അപ് ആയിരിക്കുമിത്. 5.9 ഇഞ്ച് ക്യു എച്ച്ഡി ഒഎല്‍എഡി ഡിസ്‌പ്ലേ പാനലോട് കൂടിയാകും നോക്കിയ 9 പ്യൂവര്‍ന്റേത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസ്സറുമായി ബന്ധപ്പെടുത്തിയാണ് ഫോണ്‍പ്രവര്‍ത്തിക്കുക. രണ്ട് പതിപ്പില്‍ ഫോണ്‍…

സ്ത്രീവിരുദ്ധ പരാമര്‍ശം: സംഭവിച്ച് പോയതില്‍ കുറ്റബോധമുണ്ടെന്ന് പാണ്ഡ്യ

മുംബൈ: ടിവി ചാനല്‍ ടോക് ഷോയ്ക്കിടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യ, കെ.എല്‍.രാഹുല്‍ എന്നിവര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ബിസിസിഐ. ചുരുങ്ങിയത് രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്ക് ഉള്‍പ്പടെയുള്ള നടപടികള്‍ക്കാണ് ഇടക്കാല ഭരണസമിതി ശുപാര്‍ശ നല്‍കിയിരിക്കുന്നത്. നിയമോപദേശത്തിന് ശേഷം നടപടിയുണ്ടാകും. പരാമര്‍ശം വിവാദമായതോടെ ഇരുവരോടും ബിസിസിഐ വിശദീകരണം തേടിയിരുന്നു. സംഭവിച്ച് പോയതില്‍ കുറ്റബോധമുണ്ടെന്നും, ഇനി ഇങ്ങനെ ആവര്‍ത്തിക്കില്ലെന്നുമാണ് ബിസിസിയുടെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടിയായി ഹാര്‍ദിക് പറഞ്ഞത്. ‘എന്‍റെ വാക്കുകള്‍ ആരേയെങ്കിലും വേദനിപ്പിക്കുമെന്നോ, അധിക്ഷേപകരമാകുമെന്നോ തിരിച്ചറിയാതെയാണ് ചാറ്റ് ഷോക്കിടയില്‍…

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം ഇനി ഇന്ത്യയില്‍!

ക്രിക്കറ്റ് ആരാധകരെ കൂടുതല്‍ ആവേശഭരിതരാക്കി ഒരു സ്‌റ്റേഡിയം പണി പൂര്‍ത്തിയാകുകയാണ്. മൊട്ടേരയിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം ഇനി ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമാകും. ഗുജറാത്തിലെ അഹമ്മദാബാിലെ 54000 പേര്‍ക്കിരിക്കാവുന്ന മൊട്ടേരയിലെ പഴയ സ്റ്റേഡിയം പുതുക്കിപ്പണിയുന്ന ജോലി അതിവേഗം പൂര്‍ത്തിയാകുകയാണ്. സ്റ്റേഡിയത്തിന് നിര്‍മാണം പൂര്‍ത്തിയാവുമ്പോള്‍ ഒരുലക്ഷത്തി പതിനായിരം പേരെ ഉള്‍ക്കൊള്ളാനാവും. 90000 പേര്‍ക്കിരിക്കാവുന്ന ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയമാണ് നിലവില്‍ ഒന്നാംസ്ഥാനത്തുള്ളത്. 66000 പേര്‍ക്ക് ഒരേസമയം കളി നേരിട്ട് കാണാവുന്ന കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം. ഗുജറാത്ത് ക്രിക്കറ്റ്…

സത്യസന്ധതയുടെ പര്യായമായി കെ എസ് ആർ ടി സി കണ്ടക്ടർ!

ബെംഗളൂരു: പാവഗഡയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള എക്സ്പ്രസ് ബസിൽ മറന്നുവച്ച 6 ലക്ഷം രൂപയുടെ സ്വർണാഭരണം കർണാടക ആർടിസി കണ്ടക്ടറുടെ സത്യസന്ധതമൂലം ഉടമയ്ക്ക് തിരിച്ചുകിട്ടി. തുമക്കൂരു പാവഗഡ സ്വദേശിനി നാഗലതയ്ക്കാണു സ്വർണാഭരണങ്ങളും 5000 രൂപയും തിരികെലഭിച്ചത്. കണ്ടക്ടർ ആർ.ശ്രീധറിന് കർണാടക ആർടിസി എംഡി സി.ശിവയോഗി ഉപഹാരം സമ്മാനിച്ചു. ബസിൽ കയറിയ നാഗലത നവരംഗ് ജംക്‌‌ഷനിൽ ബസിറങ്ങിയപ്പോൾ ബാഗ് എടുക്കാൻ മറന്നു. മല്ലേശ്വരത്തെ മകളുടെ വീട്ടിലെത്തിയപ്പോഴാണ് ബാഗ് മറന്ന കാര്യം അറിയുന്നത്. ബസ് മജസ്റ്റിക് ബസ് ടെർമിനലിലെത്തിയപ്പോൾ സീറ്റിലിരുന്ന ബാഗ് ശ്രീധറിന്റെ ശ്രദ്ധയിൽപെട്ടു. ബാഗിൽ ആഭരണവും പണവും കണ്ടതോടെ ഡിപ്പോ മാനേജരെ വിവരം…

ഡോക്ടർ തിരിച്ചയച്ചു; യുവതി റോഡരികിൽ പ്രസവിച്ചു.

ചിത്രദുർഗ: പ്രസവവേദയെ തുടർന്ന് ഡോക്ടറെ കാണാനെത്തിയ യുവതി റോഡരികിൽ പ്രസവിച്ചു. ചിത്രദുർഗ ജില്ലയിലെ ഹൊലക്കരെ താലൂക്കിലെ ചിത്രഹള്ളി ഗ്രാമത്തിലാണ് സംഭവം. സർക്കാർ ഹെൽത്ത് സെന്ററിലെത്തിയ  ഗംഗമാലമ്മ, ഭർത്താവ് ചൗഡപ്പ എന്നിവരോട് ഉച്ചഭക്ഷണത്തിന് ശേഷം മാത്രമേ കാണാൻ സാധിക്കുകയുള്ളൂവെന്ന് ഡോക്ടർ പറഞ്ഞു.ഇതോടെ വീട്ടിലേക്ക് തിരിച്ചുപോകാൻ നിൽക്കുന്നതിനിടെയാണ് ഗംഗമാലമ്മ റോഡരികിൽ പ്രസവിച്ചത്. ഹെൽത്ത് സെന്ററിലെ ഡോക്ടർ മുഹമ്മദിനെ ചുമതലയിൽ നിന്ന് നീക്കിയതായി ജില്ലാ ഹെൽത്ത് ഓഫീസർ ഡോ.നീരജ് പാട്ടീൽ പറഞ്ഞു.

കർണ്ണാടക ബിജെപി തിരിച്ചു പിടിക്കുമെന്ന് സൂചന നൽകി നേതാക്കൾ

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസും ജെഡിഎസും വഴിപിരിയലിലേക്കെന്നു സൂചന നൽകി കുമാര സ്വാമിയുടെ പ്രതികരണം പുറത്തു വന്നതോടെ വീണ്ടും പ്രതീക്ഷയിൽ ബിജെപി വൃത്തങ്ങൾ. കര്‍ണ്ണാടക നിയമസഭയില്‍ 38 സീറ്റുകള്‍ മാത്രമുള്ള ജെ ഡി എസിനെ മുഖ്യമന്ത്രി സ്ഥാനം വരെ നൽകി ഭരണം ഏൽപ്പിച്ചെങ്കിലും കാര്യങ്ങൾ തീരുമാനിക്കുന്നത് കോൺഗ്രസാണെന്ന വസ്തുതയാണ് പുറത്തു വരുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 12 സീറ്റുകളില്‍ മല്‍സരിക്കാനാണ് ജെഡിഎസ്സിന്റെ ശ്രമം. എന്നാല്‍ ആറ് സീറ്റുകള്‍ മാത്രമേ നല്‍കുവെന്ന് കോണ്‍ഗ്രസ് അറിയിച്ചെന്നാണ് വിവരം. വരും ദിവസങ്ങളില്‍ ഇതും കൂടുതല്‍ ഭിന്നതകള്‍ക്ക് കാരണമാകും. എന്നാൽ കോൺഗ്രസും ജെ ഡി എസും…

നോർക്ക റൂട്സിന്റെ ഓഫീസ് കോറമംഗലയിൽ നിന്നും ശിവാജി നഗറിലേക്ക് മാറ്റുന്നു.

ബെംഗളൂരു : കർണാടകയിലെ പ്രവാസി മലയാളികളുടെ സൗകര്യാർത്ഥം നോർക്ക റൂട്ട്സിന്റെ ബാംഗ്ലൂർ ഓഫീസ് കോറമംഗലയിൽ നിന്നും മാറ്റി ശിവാജിനഗർ ഇൻഫന്ററി റോഡിലെ ജം പ്ലാസ ബിൽഡിംഗിൽ ജനുവരി 16 മുതൽ പ്രവർത്തനം ആരംഭിക്കുന്നതാണ്. എന്ന് നോർക്ക റൂട്ട്സ് അറിയിച്ചു. പുതിയ ഓഫീസ് ഫോൺ നമ്പർ : 080-25585090. നോർക്ക ഓഫീസർറീസ രഞ്ജിത്ത് അറിയിച്ചതാണ് ഇക്കാര്യം.

പൃഥ്വിരാജ് ചിത്രം 9-ന്‍റെ ട്രെയിലർ പുറത്തിറങ്ങി

ജനുസ്സ് മുഹമ്മദ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം  9-ന്‍റെ ട്രെയിലർ പുറത്തിറങ്ങി. മമ്ത മോഹൻദാസ് നായികയായെത്തുന്ന ഈ ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസും സോണി പിക്ചേഴ്സും ചേർന്നാണ് നിർമാണം. ഒരു ശാസ്ത്രജ്ഞനായാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഹൊറര്‍ മൂഡ്‌ നൽകുന്ന ഒരു ഫിക്ഷൻ ചിത്രമാണിത്. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം. ശേഖർ മേനോൻ പശ്ചാത്തല സംഗീതവും ഷാൻ റഹ്മാൻ സംഗീതവും സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവഹിക്കും.

പുതുവര്‍ഷത്തിലെ ആദ്യ ഓഫറുമായി എമിറേറ്റ്‌സ്!!

ദുബായ്: ദുബായിയില്‍ നിന്നും യു.എസ്, ഏഷ്യ എന്നിവിടങ്ങളിലേക്കുള്ള ആകര്‍ഷകമായ വിമാനനിരക്കുകള്‍ എമിറേറ്റ്‌സ് ബുധനാഴ്ച പ്രഖ്യാപിച്ചു. ഈ വര്‍ഷം ആദ്യമായാണ് യാത്രാനിരക്കില്‍ എമിറേറ്റ്‌സ് ഡിസ്‌കൗണ്ട് പ്രഖ്യാപിക്കുന്നത്. യാത്രക്കാര്‍ക്ക് ഇന്നു മുതല്‍ ജനുവരി 22 വരെ ടിക്കറ്റുകള്‍ ബുക്കു ചെയ്യാം. 2019 ജനുവരി 10 മുതല്‍ നവംബര്‍ 30 വരെയുള്ള യാത്രകള്‍ക്കാണ് ഇത് ബാധകം. ഗള്‍ഫ് രാജ്യങ്ങള്‍, യൂറോപ്പ്, അമേരിക്ക, ഏഷ്യ, പസഫിക് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് എക്കണോമി, ബിസിനസ് ക്ലാസുകളിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. സഞ്ചാരികള്‍ക്ക് എമിറേറ്റ്‌സ് ഹോളിഡേ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. ഒരാള്‍ക്ക് വിമാനനിരക്ക്…

ഇനി കബ്ബണ്‍ പാര്‍ക്ക്‌ വടക സൈക്കിളില്‍ ചുറ്റിക്കാണാം;5 ലക്ഷം രൂപയുടെ പദ്ധതി വരുന്നു.

ബെംഗളൂരു: കബ്ബന്‍ പാര്‍ക്കില്‍ സൈക്കിള്‍ വാടക പദ്ധതിവരുന്നു.ആദ്യഘട്ടത്തില്‍ പൈലറ്റ്‌ പ്രൊജക്റ്റ്‌ ആയി ഇരുപത് സൈക്കിളുകള്‍ ആണ് വാടകയ്ക്ക് പാര്‍ക്കില്‍ ലഭ്യമാകുക.ഈ സൈക്കിളുകള്‍ ഉപയോഗിച്ച് പാര്‍ക്കില്‍ മാത്രമല്ല സിറ്റിയിലും കറങ്ങിയടിക്കാം. അഞ്ചു ലക്ഷം രൂപ ഈ പദ്ധതിക്കായി ആദ്യഘടുവായി മാറ്റിവച്ചതായി ഹോള്‍ട്ടി കള്‍ച്ചര്‍ വിഭാഗത്തിലെ ഡെപ്യൂട്ടി ഡയറക്ടര്‍ മഹാന്തെഷ് മുഗോദ് അറിയിച്ചു. ഒരു രണ്ടു മണിക്കൂറിനും 25 രൂപയാണ് വാടകയായി ഇടാക്കുക.പരിപാടി വിജയകരമായാല്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും.

1 2
error: Content is protected !!