ഇന്ദിരാനഗറിൽ മലയാളി ഐ.ടി. ജീവനക്കാരി മരിച്ചനിലയിൽ

ബെംഗളൂരു: മലയാളി ഐ.ടി. ജീവനക്കാരിയെ ഇന്ദിരാനഗറിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പാലക്കാട് ലക്കിടി എലക്കാട്ട് വീട്ടിൽ സൗമ്യ (30) ആണ് മരിച്ചത്. ഭർത്താവ് അശോകിനൊപ്പം ആയിരുന്നു താമസം. അശോക് ജോലികഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ മുറി പൂട്ടിയിട്ടിരിക്കുകയായിരുന്നു. തുടർന്ന് പോലീസിനെ വിളിച്ചുവരുത്തി മുറി തുറന്നപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ആറുവർഷത്തോളമായി ബെംഗളൂരുവിൽ ഐ.ടി. രംഗത്ത് ജോലിചെയ്തുവരികയായിരുന്നു. അമ്മ: ശാന്തകുമാരി.

നഗരത്തിൽ തങ്ങുന്ന വിമത എംഎൽഎയും മുൻ ആഭ്യന്തര മന്ത്രിയുമായ രാമലിംഗ റെഡ്ഡി വിശ്വാസവോട്ടിനെത്തും;കോൺഗ്രസിന് തെല്ലൊരാശ്വാസം;ഇന്ന് വരാനിരിക്കുന്ന സുപ്രീം കോടതി വിധിക്ക് കാതോർത്ത് കർണാടക രാഷ്ട്രീയം.

ബെംഗളൂരു : രാജി സ്പീക്കർ അംഗീകരിക്കാത്തതിൽ നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കുമെന്ന് മുൻ ആഭ്യന്തര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ രാമലിംഗ റെഡ്ഡി അറിയിച്ചു. തന്റെ രാജി പാർട്ടിയിൽ ഉറച്ച് നിന്നു കൊണ്ട് തന്നെയാണെന്ന് മുൻപും അദ്ദേഹം അറിയിച്ചിരുന്നു. അതേ സമയം സ്പീക്കർ രാജി അംഗീകരിക്കാത്തതിനെ തുടർന്ന് സുപ്രീം കോടതിയെ വിമതർ സമീപിച്ചിരുന്നു, ആ കേസിന്റെ നിർണായക വിധി ഇന്ന് വരാനിരിക്കുകയാണ്.

പ്രതിപക്ഷത്തിരിക്കുന്നതാണ് പാർട്ടിക്ക് നല്ലത് എന്ന് അഭിപ്രായപ്പെട്ട് ഒരു വിഭാഗം കോൺഗ്രസ് എം.എൽ.എമാർ.

ബെംഗളൂരു : പ്രതിപക്ഷത്തിരിക്കുന്നതാണ് പാർട്ടിയുടെ ഭാവിക്ക് നല്ലത് എന്ന അഭിപ്രായവുമായി ഒരു വിഭാഗം കോൺഗ്രസ് എംഎൽഎമാർ വീണ്ടും, യശ്വന്തപുരയിലെ ഒരു ഹോട്ടലിൽ വച്ച് നടന്ന യോഗത്തിലാണ് ഈ തീരുമാനം. അങ്ങനെ ചെയ്താൽ വിമതരിലെ ചിലർ പാർട്ടിയിലേക്ക് മടങ്ങുമെന്നും അവർ പ്രതീക്ഷിക്കുന്നു. പാർട്ടിയുടെ അടിത്തറ ശക്തമാക്കാൻ സഖ്യമുപേക്ഷിക്കണം എന്നവർ പറയുന്നു. എന്നാൽ ഉപമുഖ്യമന്ത്രി ജി പരമേശ്വര ക്കും മന്ത്രി ഡി കെ ശിവകുമാറിനുമാണ് സഖ്യ സർക്കാർ നിലനിൽക്കണം എന്ന ആവശ്യമുള്ളത്. രാജി വച്ച എംഎൽഎമാർ തിരിച്ചു വരും എന്ന അവർ ഇപ്പോഴും പ്രതീക്ഷിക്കുന്നു.

മഡിവാളയിലും കോറമംഗലയിലും ഡെങ്കിപ്പനി പടർന്നു പിടിക്കുന്നു;രണ്ടു മാസത്തിനിടെ ചികിത്സ തേടിയത് 3785 പേർ!

ബെംഗളൂരു : നഗരത്തിലെ കാലാവസ്ഥാ വ്യതിയാനം ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം വർദ്ധിപ്പിച്ചതായി കണക്കുകൾ.കഴിഞ്ഞ രണ്ട് മാസത്തിനിടക്ക് 3785 പേർ ആണ് ഡെങ്കിപ്പനിയെ തുടർന്ന് ചികിൽസ തേടിയത്. ഇതിൽ 2257 പേർ ബെംഗളൂരു നഗര ജില്ലയിൽ നിന്നുള്ളവർ തന്നെയാണ്. മലയാളികൾ കൂടുതൽ താമസിക്കുന്ന മഡിവാള, കോറമംഗല ഭാഗങ്ങളിലാണ് നഗരത്തിൽ ഏറ്റവും കൂടുതൽ ഡെങ്കി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹാസൻ, കലബുറഗി, ദക്ഷിണ കന്നഡ, ശിവമൊഗ്ഗ ജില്ലകളിലും കൂടുതൽ ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചിക്കൻ ഗുനിയയും എലിപ്പനിയും നഗരത്തിലെ ചിലയിടങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ബാഷെട്ടിഹളളി മേൽപ്പാലം,ഇത് ബെംഗളൂരുവിലെ പാലാരിവട്ടം മേൽപ്പാലം!

ബെംഗളൂരു : കൊച്ചിയിലെ പാലാരിവട്ടം പാലം മലയാളികൾക്ക് ഇടയിൽ കുപ്രസിദ്ധമാണല്ലോ. നിർമ്മാണത്തിന് ശേഷം വളരേ വേഗത്തിൽ അറ്റകുറ്റപ്പണി തുടങ്ങേണ്ടി വന്ന കേരളത്തിലെ പാലമാണല്ലോ അത്.ഏകദേശം അതേപോലെ ഒരു വർഷത്തിനുള്ളിൽ അപകടാവസ്ഥയിൽ എത്തിയ പാലമാണ് ദൊഡ്ബലാപൂർ ദേശീയ പാതയിലെ ബാഷെട്ടിഹളളി പാലം. പാലത്തേയും അപ്രോച്ച് റോഡിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന കോൺഗ്രീറ്റ് ബീം രണ്ട് ദിവസം മുൻപേ തകർന്നാ വീണിരുന്നു, ഈ വഴി ഗതാഗതം പൂർണമായി നിരോധിച്ചിരുന്നു.പരിശോധനക്ക് ശേഷം വേഗത നിയന്ത്രണത്തോടെ വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. പാലത്തിന് ബലക്കുറവില്ലെന്നും അപ്രോച്ച് റോഡിന് മാത്രമാണ് പ്രശ്നമെന്നും പൊതുമരാമത്ത് വകുപ്പ് അവകാശപ്പെട്ടു.

“വിവാഹം എതിർത്താൽ പെൺകുട്ടികളുടെ കയ്യും കാലും വെട്ടണം”!

ബെംഗളൂരു : മകളോടൊപ്പം തന്നെ കാണാനെത്തിയ മാതാപിതാക്കളുടെ അനുഭവം പങ്കുവക്കുകയായിരുന്നു സ്വാമി.പ്രേമിക്കുന്ന യുവാവിനെ മാത്രമേ വിവാഹം ചെയ്യൂ എന്ന വാശിയിലായിരുന്നു യുവതി. ഇല്ലെങ്കിൽ കല്യാണമേ വേണ്ട എന്ന തീരുമാനം. വിവാഹം കഴിക്കാതെ ഇരുന്നാൽ രക്ഷിതാക്കൾ സമൂഹത്തോട് മറുപടി പറയേണ്ടി വരും, അപ്പോൾ ഇത്തരം സന്ദർഭങ്ങളിൽ രക്ഷിതാക്കൾ മക്കളുടെ കയ്യും കാലും വെട്ടിമാറ്റണമെന്നാണ് എന്റെ അഭിപ്രായം ,അപ്പോൾ കല്യാണം നടക്കാത്തത് വികലാംഗയായതിനാൽ എന്ന് സമൂഹത്തിനോട് പറയാമല്ലോ. അഭിപ്രായം തുമുക്കുരു കൊരട്ടെഗെരെ സിദ്ധരബെട്ട മഠത്തിലെ ശിവാചാര്യസ്വാമി യുടേതാണ്.വീരശൈവ – ലിംഗായത്ത് സമിതി സംഘടിപ്പിച്ച പരിപാടിയിലാണ് വിവാദ പ്രസ്താവന.…

‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’യിലെ രണ്ടാം ഗാനം പുറത്തിറക്കി

ബിജു മേനോന്‍ നായകനായെത്തുന്ന പുതിയ ചിത്രമായ ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’യിലെ രണ്ടാം ഗാനം പുറത്തിറക്കി. സുദീപ് കുമാറും മെറിനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് നീണ്ട ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നമ്മുടെ പ്രിയങ്കരിയായ സംവൃത സുനില്‍ മടങ്ങിയെത്തുന്നു എന്നതാണ്. കുടുംബ പശ്ചാത്തലത്തില്‍ അണിഞ്ഞൊരുങ്ങുന്ന ഈ ചിത്രത്തില്‍ ബിജു മേനോന്‍റെ ഭാര്യയായിട്ടാണ് സംവൃത വേഷമിടുന്നത്. ഒരു വടക്കന്‍ സെല്‍ഫിക്കു ശേഷം ജി.പ്രജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജു വര്‍ഗീസ്‌, സൈജു…

ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണം ഇന്ന്

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ അവസാനത്തെ ചന്ദ്രഗ്രഹണം ഇന്ന്. എന്നാല്‍ ഗ്രഹണം ഭാഗികമായി മാത്രമേ ഇന്ത്യയില്‍ കാണാനാകൂ. ഇന്ത്യയ്ക്ക് പുറമെ യൂറോപ്പ്, ഓസ്‌ട്രേലിയ, സൗത്ത് അമേരിക്ക എന്നിവിടങ്ങളിലും ഗ്രഹണം ദര്‍ശിക്കാം. രാത്രി 12.13 മുതലാണ് ഇന്ത്യക്കാര്‍ക്ക് ഗ്രഹണം കാണാന്‍ സാധിക്കുക. 1.31 വരെ കാത്തിരുന്നാല്‍ ചന്ദ്രന്‍ ഭാഗികമായി ഗ്രഹണത്തിന്‍റെ പിടിയിലാകുന്നത് കാണാന്‍ സാധിക്കും. മൂന്ന് മണിയോടെ ചന്ദ്രന്‍ പൂര്‍ണമായും ഭൂമിയുടെ നിഴലില്‍ ആകും. ഗ്രഹണത്തില്‍ നിന്ന് ചന്ദ്രന്‍ പുറത്തുവരുന്നത് ബുധനാഴ്ച പുലര്‍ച്ചെ 5.47നാകും. ഭാഗിക ചന്ദ്രഗ്രഹണത്തിന്‍റെ തുടക്കം മുതല്‍ അവസാനം വരെ ഇന്ത്യയില്‍ നിന്ന് വീക്ഷിക്കാം. ഇനി…

ഇപ്പോഴിതാ ‘പൊട്ടു’കളുടെ മുഖമായി നരേന്ദ്ര മോദി!!

പല കാരണങ്ങള്‍ കൊണ്ടും പലപ്പോഴും വൈറലായിട്ടുള്ള വ്യക്തിയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. 2019 ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മോദിയുടെ പേരില്‍ സാരികളും ജാക്കറ്റുകളും വിപണിയിലെത്തിയിരുന്നു. പ്രധാന മന്ത്രിയുടെ ചിത്രം ആലേഖനം ചെയ്ത സാരികളും മോദിയുടെ പേരിലിറങ്ങിയ ജാക്കറ്റുകളും ഉത്തരേന്ത്യയില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. കറുത്ത നിറമുള്ള തുണിയില്‍ മോദിയുടെ ചിത്രവും പൂക്കളുമൊക്കെ ആലേഖനം ചെയ്തതായിരുന്നു സാരികള്‍. ‘സര്‍ജിക്കല്‍ സ്ട്രൈക്ക്, എയര്‍ സ്ട്രൈക്ക്, മന്‍ കീ ബാത്ത്, മോദി വിഷന്‍’ എന്നൊക്കെ ഈ സാരികള്‍ക്ക് പേരുകളും ലഭിച്ചു. പൂക്കളും ഡിസൈനുകള്‍ക്കും പുറമേ രണ്ടായിരം രൂപ നോട്ടിന്‍റെ ചിത്രവും ചില സാരികളില്‍…

ലോ​​ക​​ക​​പ്പ് പ​​രാ​​ജ​​യം; ഇന്ത്യന്‍ ടീമിന് പുതിയ ക്യാപ്റ്റന്‍?

മും​​ബൈ: ലോ​​ക​​ക​​പ്പ് സെ​​മി​​യി​​ല്‍ ന്യൂസിലാന്‍ഡിനോട് പരാജയപ്പെട്ട ഇ​​ന്ത്യ​​ന്‍ ടീ​​മി​​ല്‍ പ​​രാ​​ജ​​യ​​ത്തിന് പി​​ന്നാ​​ലെ ഉ​​ള്‍​​പ്പോ​​രും രൂക്ഷമായതായി റിപ്പോര്‍ട്ട്. ക്യാ​​പ്റ്റ​​ന്‍ വി​​രാ​​ട് കോ​​ഹ്‌​ലി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലും വൈ​​സ് ക്യാ​​പ്റ്റ​​ന്‍ രോ​​ഹി​​ത് ശര്‍മ്മയുടെ നേ​​തൃ​​ത്വ​​ത്തി​​ലും ര​​ണ്ട് ചേ​​രി​​ക​​ള്‍ ടീ​​മി​​നു​​ള്ളി​​ല്‍ രൂ​​പ​​പ്പെ​​ട്ട​​താ​​യാ​​ണ് ഇപ്പോള്‍ അഭ്യൂഹങ്ങള്‍ പരക്കുന്നത്. അതുകൂടാതെ, മു​​ഖ്യ പ​​രി​​ശീ​​ല​​ക​​ന്‍ ര​​വി ശാ​​സ്ത്രി​​യു​​ടേയും ക്യാ​​പ്റ്റ​​ന്‍ കോ​​ഹ്‌​ലി​​യു​​ടേ​​യും ഇ​​ഷ്ട​​ക്കാ​​ര്‍​​ക്ക് ടീ​​മി​​ല്‍ ഇ​​ടം ല​​ഭി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​മാ​​ണ് ഇപ്പോള്‍ ഉ​​ള്ള​​തെ​​ന്നും പ​​റ​​യ​​പ്പെ​​ടു​​ന്നു. ലോകകപ്പ്‌ സെമിയില്‍ നേടിയ പരാജയത്തിനുശേഷം ലോകകപ്പില്‍ എടുത്ത പല തീ​​രു​​മാ​​നങ്ങളും ശാ​​സ്ത്രി​​യു​​ടേ​​യും കോ​​ഹ്‌​ലി​​യു​​ടെ​​യും മാ​​ത്രമായി​​രു​​ന്നു​​വെ​​ന്നാ​​ണ് പു​​റ​​ത്തു​​വ​​രു​​ന്ന റി​​പ്പോ​​ര്‍​​ട്ടു​​ക​​ള്‍. ഇ​​രു​​വ​​രു​​ടേ​​യും പ​​ല തീ​​രു​​മാ​​ന​​ങ്ങ​​ള്‍​​ക്കും വൈ​​സ്…

1 2 3 199
error: Content is protected !!