വീഡിയോ: വൈറലായി 24 കിസ്സെസിന്‍റെ ട്രെയിലര്‍

തെലുങ്ക് ചിത്രമായ 24 കിസ്സെസിന്‍റെ ട്രെയിലറാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചൂടന്‍ ചര്‍ച്ച. സിനിമയുടെ പേര് പോലെ ട്രെയിലറിലും ചുംബനങ്ങളുടെ ഒരു നീണ്ടനിര തന്നെയാണ്. ഹേബാ പട്ടേലും അദിത് അരുണുമാണ് സിനിമയില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. അര്‍ജുന്‍ റെഡ്ഡി, ആര്‍എക്‌സ് 100 എന്നീ സിനിമകള്‍ക്ക് ലഭിച്ച വിജയത്തിന് പിന്നാലെ തെലുങ്ക് സിനിമകള്‍ സമാനമായ പ്രമേയങ്ങളാണ് കഥകളില്‍ സ്വീകരിച്ചുവരുന്നത്. നഷ്ടപ്രണയവും ചുംബനരംഗങ്ങളും ഒഴിച്ചുകൂടാന്‍ പറ്റാത്ത അവസ്ഥയായിരിക്കുകയാണ് തെലുങ്കില്‍ ഇപ്പോള്‍. വീഡിയോ കാണാം:  ചിത്രം നവംബര്‍ 15 ന് റിലീസ് ചെയ്യും. അയോധ്യകുമാര്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.

ഭക്ഷണത്തെക്കുറിച്ചുള്ള പരാതി:എമ്പയർ ഹോട്ടലിലെ രണ്ട് മലയാളി ജീവനക്കാരെ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ചു;തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റ ജീവനക്കാരനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.

ബെംഗളൂരു : ഏറ്റവും അരക്ഷിതമായ സിറ്റി എന്ന നിലയിലേക്ക് പേരെടുക്കുകയാണ് നമ്മ ബെംഗളൂരു, ഭക്ഷണം ശരിയായില്ല എന്ന പേരിൽ എമ്പയർ ഹോട്ടലിലെ ഡെലിവറി ജീവനക്കാരനേയും സുഹൃത്തിനേയും യുവാക്കൾ സംഘം ചേർന്ന് വെട്ടിപ്പരിക്കേൽപ്പിച്ചു. സംഭവം നടന്നത് ഈ വ്യാഴാഴ്ച രാത്രിയാണ് ,അർദ്ധരാത്രി 12:45 ഓടെ കോറമംഗല എമ്പയർ ഹോട്ടലിൽ നിന്നും ഓൺലൈനായി ലഭിച്ച ഓർഡർ ഡെലിവറി ചെയ്യാൻ വേണ്ടി കോറമംഗല ഇൻകം ടാക്സ് ഓഫീസിന്റെ എതിർ വശത്തുള്ള മുകൾ നിലയിലുള്ള വീട്ടിലേക്ക് അജിത് (22) ഭക്ഷണം എത്തി.പാർസൽ നൽകി അതിലുണ്ടായിരുന്ന ദാൽ ഫ്രൈ രുചിച്ചു നോക്കിയ…

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു.

തിരുവനന്തപുരം:സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു. സമീപത്തെ ക്ഷേത്രക്യാമറയിൽ പതി‌ഞ്ഞ ദൃശ്യമാണ് പരിശോധിക്കുന്നത്. ഒരാൾ ഓടി പോകുന്നതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമൺ കടവിലെ ആശ്രമത്തിന് നേരെ ഇന്നുപുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. അക്രമി സംഘം രണ്ടുകാറുകളും ബൈക്കും തീയിട്ട് നശിപ്പിക്കുകയായിരുന്നു. തീ പടര്‍ന്ന് ആശ്രമത്തിലെ കോണ്‍ക്രീറ്റടക്കം ഇളകി നാശനഷ്ടമുണ്ടായിട്ടുണ്ട്. ആശ്രമത്തിന് മുന്നിൽ റീത്ത് വച്ചാണ് ആക്രമികള്‍ മടങ്ങിയത്. സ്വാമി സന്ദീപാനന്ദഗിരിയെ കൊല്ലാനുള്ള ശ്രമമാണ് നടന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സ്വാമിയ്ക്ക് കൃത്യമായ സുരക്ഷ പൊലീസ് ഒരുക്കും. ഇതുമായി ബന്ധപ്പെട്ട…

വയസായെന്നു കരുതി വിഷമിക്കണ്ട; സ്മാർട്ഫോൺ ഉപയോ​ഗിക്കാൻ സൗജന്യ പരിശീലനം

ബെം​ഗളുരു: ഇനി നിങ്ങൾ വയസായെന്നു കരുതി വിഷമിക്കണ്ട, സ്മാർട്ട് ഫോൺ ഉപയോ​ഗിക്കാൻ പ്രായമായവർ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കി സന്നദ്ധസംഘടനയായ നൈറ്റിംങ്​ഗേൽ എംപവർമെന്റ് ഫൗണ്ടേഷൻ സൗജന്യ പരിശീലനം നൽകും. എല്ലാ ശനിയാഴ്ച്ചയും ആർടി ന​ഗറിലെയും കെ ആർ മാർക്കറ്റിലെയും പ്രോജക്ട് ഒാഫീസുകളിൽ രാവിലെ 10 മുതൽ 1 മണിവരെയാണ് ക്ലാസുകൾ ക്രമപ്പെടുത്തിയിരിക്കുന്നത്. ക്ലാസിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്ട്രേഷനും, കൂടുതൽ വിവരങ്ങൾക്കും താഴെ ചേർക്കുന്ന നമ്പർ ഉപയോ​ഗപ്പെടുത്തുക. ഫോൺ: 080-26800333, 42423535

കേരളത്തില്‍ നിന്നുള്ള കുപ്രസിദ്ധ ഗുണ്ടാതലവനെ ദക്ഷിണ കര്‍ണാടക ജില്ലാ പോലീസ് അറസ്റ്റ് ചെയ്തു

ബെംഗളൂരു: കേരളത്തില്‍ നിന്നുള്ള കുപ്രസിദ്ധ ഗുണ്ടാസംഘ തലവനെ ദക്ഷിണ കര്‍ണാടക ജില്ലാ പോലീസ്  അറസ്റ്റ്ചെയ്തു. അനസ് (40) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടുമാസം മുന്‍പ് ഉപ്പിനങ്ങാടിയില്‍ കൊല്ലപ്പെട്ട നിലയില്‍ ഒരാളുടെ മൃതദേഹം അരുവിയില്‍ കണ്ടെത്തിയ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. അനസിന്റെ അടുത്ത അനുയായിയായിരുന്ന ഉണ്ണികൃഷ്ണനായിരുന്നു ദക്ഷിണ കന്നഡയിലെയും മടിക്കേരിയിലെയും കര്‍ണാടകയിലെ മറ്റിടങ്ങളിലെയും ഇയാളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത്. എന്നാല്‍ തന്റെ സംഘാംഗമായ ഉണ്ണികൃഷ്ണനെ എന്തിനാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമല്ല. സെപ്റ്റംബര്‍ 3 നാണ് എറണാകുളം അറക്കപ്പടി സ്വദേശിയായ ഉണ്ണികൃഷ്ണന്‍ എന്നയാളുടെ മൃതദേഹം പരിക്കുകളോടെ കുപ്പട്ടിയിലെ ഒരു…

കേരളം; കൗമാരക്കാരികള്‍ക്ക് കഴിയാന്‍ പറ്റിയ ഇന്ത്യയിലെ ഏറ്റവും നല്ല സംസ്ഥാനം.

ബെംഗളൂരു: രാജ്യത്ത് കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്ക് അനുയോജ്യമായ സംസ്ഥാനങ്ങളില്‍ കേരളം ഒന്നാം സ്ഥാനത്തെന്ന് പഠനം. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോജക്ട് നന്‍ഹി കലി, നാന്ദി ഫൗണ്ടേഷന്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവ സംയുക്തമായി നടത്തിയ സര്‍വ്വേയിലാണ് കേരളം ഒന്നാസ്ഥാനം കരസ്ഥമാക്കിയത്. മിസോറാം, സിക്കിം, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥനങ്ങളാണ് അടുത്ത് മൂന്നു സാഥാനങ്ങള്‍ കരസ്ഥമാക്കിയത്. അതേസമയം നഗരങ്ങളില്‍ ഒന്നാം സ്ഥാനം മുംബൈയും, രണ്ടും മൂന്നും സ്ഥാനങ്ങള്‍ കൊല്‍ക്കത്തയും ബെംഗളൂരുവും കരസ്ഥമാക്കി. ആയിരത്തോളം പേര്‍ ചേര്‍ന്നാണ് സര്‍വേ നടത്തിയത്. ഇതില്‍ രാജ്യത്തെ 30 സംസ്ഥാനങ്ങളേയും ഉള്‍പ്പെടുത്തിയിരുന്നു. 600…

മോദിയെക്കുറിച്ചുള്ള തരൂരിന്‍റെ പുസ്തകം പ്രകാശനം ചെയ്തു

ന്യൂഡല്‍ഹി: പേര് പറഞ്ഞപ്പോഴേ ഏറെ ചര്‍ച്ചാ വിഷയമായ ശശി തരൂരിന്‍റെ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പുസ്തകം ഡല്‍ഹിയില്‍ പ്രകാശനം ചെയ്തു.  മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗാണ് പുസ്തക പ്രകാശനം നിര്‍വഹിച്ചത്. തലസ്ഥാനത്തെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ മോദിയുടെ നാലര വര്‍ഷത്തെ ഭരണത്തെക്കുറിച്ചുള്ള പാനൽ ചര്‍ച്ചയും ഉണ്ടായിരുന്നു. ‘ദി പാരഡോക്സിക്കല്‍ പ്രൈം മിനിസ്ററര്‍’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്ര മോദി പിന്നിട്ട ദിവസങ്ങളുടെ വിമര്‍ശനാത്മക വിലയിരുത്തലാണ്. മോദി വല്‍ക്കരണം, നോട്ടുനിരോധനം, ജിഎസ്ടി പോലുള്ള സാമ്പത്തിക പരിഷക്കാരങ്ങള്‍, ആള്‍ക്കൂട്ട കൊലപാതകം തുടങ്ങിയ…

ആദ്യ ജയം മോഹിച്ചിറങ്ങിയ ചെന്നൈയ്ന്‍ എഫ്‌സി വീണ്ടും തകർന്നടിഞ്ഞു

ഐഎസ്എൽ: സീസണിലെ ആദ്യ ജയം മോഹിച്ചിറങ്ങിയ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സി ഐഎസ്എല്ലിന്റെ ഈ സീസണില്‍ തകര്‍ച്ചയില്‍ നിന്നും തകര്‍ച്ചയിലേക്കു കൂപ്പുകുത്തുകയാണ്. മുന്‍ ജേതാക്കളായ എടിക്കെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു മറികടക്കുകയായിരുന്നു. മൂന്നു ഗോളുകളും പിറന്നത് ആദ്യ പകുതിയിലായിരുന്നു. മല്‍സരം തുടങ്ങി 15 മിനിറ്റാവുമ്പോഴേക്കും രണ്ടു തവണ ചെന്നൈയുടെ വല കുലുക്കി എടിക്കെ 2-0ന്റെ മികച്ച ലീഡ് പിച്ചെടുത്തിരുന്നു. കലു ഉക്കെ (മൂന്നാം മിനിറ്റ്), ജോണ്‍ ജോണ്‍സണ്‍ (13) എന്നിവരാണ് എടിക്കെയുടെ സ്‌കോറര്‍മാര്‍. 17ാം മിനിറ്റില്‍ കാര്‍ലോസ് സലോമിലൂടെ ചെന്നൈ ആദ്യ ഗോള്‍ മടക്കിയെങ്കിലും പിന്നീടുള്ള ഗോള്‍ശ്രമങ്ങളൊന്നും…

error: Content is protected !!