ആദ്യ വെടി പൊട്ടിച്ച് ബി.എസ്.പി.മന്ത്രി എന്‍ മഹേഷ്‌;ജെ ഡി എസ് -കോണ്‍ഗ്രസ്‌ സഖ്യവുമായി ഒത്തുപോകാന്‍ ആകുന്നില്ല;മന്ത്രി സ്ഥാനം രാജിവച്ചു പുറത്തേക്ക്

ബാംഗ്ലൂര്‍ : ജെ ഡി എസ്-കോണ്‍ഗ്രസ്‌ സഖ്യ സര്‍ക്കാരില്‍ നിന്ന്  ബി എസ് പി അംഗവും മന്ത്രിയുമായ എന്‍ മഹേഷ്‌ രാജിവച്ചു.കുമാരസ്വാമിയുടെ നേതൃത്വത്തില്‍ ഉള്ള സഖ്യ സര്‍ക്കാരിലെ ആദ്യത്തെ രാജിയാണ് ഇത്. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രാജിയെന്ന് അദ്ദേഹം അറിയിച്ചു,സഖ്യ സര്‍ക്കാരിനു ഉള്ള പിന്തുണ തുടരും എന്നും അറിയിച്ചു.തന്റെ മണ്ഡലമായ കൊല്ലെഗലിന്റെ വികസനത്തില്‍  ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടിയാണ് രാജി എന്നാണ് എന്‍ മഹേഷ് അറിയിച്ചത്. പ്രൈമറി,സെക്കന്ററി വിദ്യാഭ്യസ മന്ത്രിയായിരുന്നു എന്‍ മഹേഷ്‌.

സൂക്ഷിക്കുക…നഗരത്തില്‍ എച്ച്1എൻ1 പകർച്ചപ്പനി ബാധിതരുടെ എണ്ണം 50 കവിഞ്ഞു;സംസ്ഥാനത്ത് 400 പേര്‍ക്ക് പകര്‍ച്ചപ്പനി;2015 സെപ്റ്റംബറിനു ശേഷം ഇത്രയും കൂടുതല്‍ പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യം.

ബെംഗളൂരു : സംസ്ഥാനത്ത് എച്ച്1എൻ1 പകർച്ചപ്പനി ബാധിതർ 400 കവിഞ്ഞതായി ആരോഗ്യവകുപ്പ്. ബെംഗളൂരു നഗര-ഗ്രാമജില്ലകളിൽ രോഗികളുടെ എണ്ണം 50. പ്രതിരോധ, ബോധവൽക്കരണ പ്രവർത്തനം ഊർജിതമാക്കി അധികൃതർ. ബെംഗളൂരു നഗരജില്ലയിൽ 48, ഗ്രാമജില്ലയിൽ രണ്ട് കേസുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തതെന്ന് ജില്ലാ ഹെൽത്ത് ഓഫിസർ ഡോ. ജി.എ.ശ്രീനിവാസ പറഞ്ഞു. എച്ച്1എൻ1നു പുറമെ ഡെങ്കി, ചിക്കുൻഗുനിയിയ വൈറസ് ബാധയും വ്യാപകമായുണ്ട്. ബെംഗളൂരു നഗരത്തിൽ തീർഥഹള്ളിയിലാണ് ഏറ്റവുമധികം എച്ച1എൻ1 ബാധിതരെ കണ്ടെത്തിയത്. 28 പേർക്കാണ് ഇവിടെ പനി സ്ഥിരീകരിത്. 2015 സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവും വലിയ എച്ച്1എൻ1 ബാധയാണ്…

നിയമം ഒച്ചിഴയുന്ന വേഗത്തില്‍ ആണെന്ന് പരിഹസിക്കുന്നവര്‍ക്ക് മുന്നില്‍ ഈ ജഡ്ജി ഒരു അപവാദം;ഒരു ദിവസം പോലും അവധിയെടുക്കാതെ 22 ദിവസത്തിനിടെ 153 കേസുകളിൽ വിധി പ്രസ്താവിച്ച് ഒരു ജില്ല ജഡ്ജി.

ബെംഗളൂരു : നമ്മുടെ എല്ലാവരുടെയും പരാതിയാണ് നീതി ലഭിക്കാന്‍ വളരെ സമയമെടുക്കുന്നു കോടതിയുടെ വ്യവഹാരങ്ങള്‍ കഴിയുമ്പോഴേക്കും സമയ നഷ്ട്ടം വളരെ കൂടുതലാണ് തുടങ്ങിയവ,അതിനു ഒരു അപവാദമാകുകയാണ്  22 ദിവസത്തിനിടെ 153 കേസുകളിൽ വിധി പ്രസ്താവിച്ച് ചിത്രദുർഗ ജില്ലാ ജഡ്ജി എസ്.ബി.വാസ്ത്രമത്,കവർച്ച, ചെക്ക് മടങ്ങൽ തുടങ്ങിയ കേസുകളിലാണ് കഴിഞ്ഞമാസം തീർപ്പുണ്ടാക്കിയത്. ഇതിനിടെ ഒരു ദിവസം പോലും വാസ്ത്രമത് അവധിയെടുത്തില്ല. ജൂലൈയിൽ രണ്ടു കൊലപാതക കേസിൽ അതിവേഗം വിധി പ്രസ്താവിച്ചും വാസ്ത്രമത് ശ്രദ്ധേയനായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ രണ്ടുപേർക്കു കൊല നടന്നു 11ാം ദിവസവും 13ാം ദിവസവുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.…

ചാണകം മുതല്‍ സ്വര്‍ണം വരെയിനി വാട്സ്ആപ്പില്‍!

വാങ്ങാനും വില്‍ക്കാനു൦ ഗ്രാമത്തിലെ ഡിജിറ്റല്‍ ചന്തയായി സ്പന്ദനം നവമാധ്യമക്കൂട്ടായ്മ. രണ്ടുഗ്രാമങ്ങളിലെ നാടന്‍ കച്ചവടത്തിനായി വാട്സ്ആപ്പ് ഗ്രൂപ്പ് രൂപവത്കരിച്ചാണ് ഡിജിറ്റല്‍ ചന്ത പദ്ധതി വിജയിപ്പിച്ചത്. എരുമപ്പെട്ടി പഞ്ചായത്തിലെ കുട്ടഞ്ചേരിയിലെയും വരവൂര്‍ പഞ്ചായത്തിലെ തിച്ചൂരിലെയും ജനങ്ങളാണ് ഡിജിറ്റല്‍ ചന്തയുടെ ഗുണഭോക്താക്കള്‍. വീട്ടിലുള്ള ചാണകം മുതല്‍ സ്വര്‍ണം വരെ വില്‍ക്കാന്‍ ഈ ഗ്രൂപ്പിലൂടെ സാധിക്കും.  സ്ഥാപനങ്ങളുടെയും അവരുടെ ഉത്പന്നങ്ങളുടെയും പരസ്യം കൊടുക്കാനും ഗ്രൂപ്പിലൂടെ സാധിക്കും. വില്‍ക്കാനുള്ള സാധനത്തിന്‍റെ പ്രത്യേകതയും വിലയും മാത്രമാണ് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യുക. മറ്റുചര്‍ച്ചകള്‍ സ്വകാര്യമായി നടത്തണം. കച്ചവടം ഉറപ്പായാല്‍ വിറ്റുപോയെന്ന് അറിയിപ്പ് ലഭിക്കും. വീടുകളില്‍…

വൈറൽ വീഡിയോ: പ്രേക്ഷകരുടെ മനം കവരാന്‍ പുതിയ ചിത്രത്തിന്‍റെ ടീസറുമായി സായ് പല്ലവി

ബംഗളൂരു: പ്രേമത്തില്‍ മലര്‍ മിസായി വന്ന് സിനിമാ പ്രേമികളുടെ മുഴുവന്‍ മനസില്‍ ഇടം നേടിയ സായ് പല്ലവി ഇന്ന് ദക്ഷിണേന്ത്യയിലെ മിന്നുന്ന താരമാണ്. പ്രേമത്തിനു ശേഷം തമിഴിലും തെലുങ്കിലും വിജയകൊടി നാട്ടിയ സായ് പല്ലവി വീണ്ടും വിസ്മയിപ്പിക്കുകയാണ്. താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘പാടി പാടി ലെച്ചെ മനസ്’ തീയ്യേറ്ററുകളിലേക്കെത്തുകയാണ്. ചിത്രത്തിന്‍റെ ടീസര്‍ കണ്ണടച്ചു തുറക്കുമുന്‍പ് യുട്യൂബ് ട്രെന്‍ഡിംഗില്‍ മുന്നിലെത്തി. ഏഴ് ലക്ഷത്തോളം പേരാണ് ഇതിനകം സായ് പല്ലവിയുടെ പുതിയ ചിത്രത്തിന്‍റെ ടീസര്‍ കണ്ടത്. ശര്‍വാനന്ദാണ് ചിത്രത്തില്‍ നായകന്‍. ചിത്രം ഡിസംബര്‍ 21ന് തീയ്യേറ്ററുകളിലെത്തും.…

കാര്‍ത്തി ചിദംബരത്തിന്‍റെ 54 കോടിയുടെ സമ്പത്ത് പിടിച്ചെടുത്തു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായിരുന്ന പി.ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. വിദേശത്തുള്ള വസതിയടക്കം 54 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഐഎന്‍എക്സ് മീഡിയ കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെയാണ് നടപടി. ന്യൂഡല്‍ഹി ജോര്‍ബാഗ്, ഊട്ടി, കൊടൈക്കനാല്‍ എന്നിവടങ്ങളിലെ ബംഗ്ലാവുകള്‍, യുകെയിലെ വസതി, ബാഴ്‌സലോണയിലെ വസതി എന്നിവയെല്ലാം കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു. കൂടാതെ, ചെന്നൈയില്‍ ബാങ്കിലുണ്ടായിരുന്ന 90 ലക്ഷം ലക്ഷം രൂപയും പിടിച്ചെടുത്തു. അഡ്വാന്‍റെജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ പേരിലുള്ള അക്കൗണ്ടായിരുന്നു ഇത്. ഇന്ദിരാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥയിലുള്ള…

ചലച്ചിത്രമേള ഡിസംബര്‍ ഏഴ് മുതല്‍: ചിലവ് 3.25 കോടി രൂപ

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രതിനിധി ഫീസ് 2,000 രൂപയാക്കി വര്‍ധിപ്പിച്ചതായി മന്ത്രി എ.കെ.ബാലന്‍. ഡിസംബര്‍ ഏഴ് മുതല്‍ 13 വരെയാണ് ഇത്തവണത്തെ ചലച്ചിത്ര മേള നടക്കുക. സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം ഇത്തവണ ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തുണ്ടായ പ്രളയത്തേത്തുടര്‍ന്ന് ഇത്തവണത്തെ മേള മാറ്റി വയ്ക്കുന്നതിനെക്കുറിച്ച്‌ ആദ്യം ആലോചിച്ചിരുന്നെങ്കിലും പിന്നീട് മേള നടത്താന്‍ നിശ്ചയിക്കുകയായിരുന്നു. ചെലവ് ചുരുക്കിയായിരിക്കും ഇത്തവണത്തെ മേള നടത്തുക. ലോക സിനിമയിൽ ചിത്രങ്ങളുടെ എണ്ണം കുറച്ചു മികച്ച പടങ്ങൾ മാത്രമേ പ്രദർശിപ്പിക്കൂ. ഹോമേജ്, റിട്രോസ്പെക്ടിവ് തുടങ്ങിയവ ഒഴിവാക്കാനാണ് സാധ്യത. മൂന്നു തിയറ്ററുകൾ കുറയ്ക്കും. നഗരത്തിലെ…

സൗഹൃദ ഫുട്‌ബോള്‍ മത്സരം: ചൈനയെ നേരിടാന്‍ മലയാളി കൂട്ടുകെട്ടുമായി ഇന്ത്യ ഒരുങ്ങുന്നു

മുംബൈ: ചൈനയെ നേരിടാനുള്ള സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു. ഇരുപത്തിരണ്ടംഗ ടീമില്‍ രണ്ട് മലയാളികളാണ് ഇടം നേടിയിരിക്കുന്നത്. അനസ് എടത്തൊടികയും ആഷിഖ് കുരുണിയനുമാണ് ടീമില്‍ സ്ഥാനം പിടിച്ചത്. പ്രതിരോധ താരമായ അനസ് അണിനിരക്കുന്ന ഫുട്‌ബോള്‍ നിരയിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇതിനിടെ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് സന്ദേശ് ജിങ്കന്‍. അനസ് എടത്തൊടികയുമായുള്ള കൂട്ടുക്കെട്ട് ചൈനയുമായുള്ള മത്സരത്തില്‍ നിര്‍ണായകമാകുമെന്നാണ് ജിങ്കന്‍റെ പ്രസ്താവന. അനസും ഞാനും നല്ല ധാരണയിലാണ്. കൂടുതല്‍ മത്സരം കളിക്കുന്നതിന് അനുസരിച്ച് കൂട്ടുക്കെട്ട് ശക്തമായി വരുകയാണെന്നും ജിങ്കന്‍ പറഞ്ഞു. ഒക്‌റ്റോബര്‍ 13നാണ് മത്സരം. ഐഎസ്എല്‍ താരങ്ങള്‍…

തിത്‌ലി ചുഴലിക്കാറ്റ് ഒഡീഷ തീരത്തേക്ക്

ഓഡീഷ: തിത്‌ലി ചുഴലിക്കൊടുക്കാറ്റ് ഒഡീഷയിലെ ഗോപാല്‍പൂരില്‍ കടന്നു. ഏതാണ്ട് മൂന്നുലക്ഷം പേരെ തീരത്ത് നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. മണിക്കൂറിൽ 165 കിലോമീറ്റർ വരെയാണ് കാറ്റിന്‍റെ പരമാവധി വേഗം. തെക്കു കിഴക്കൻ ജില്ലകളിൽ കനത്ത മഴ തുടങ്ങി. ഒഡീഷയിലെ ഗോപാൽപൂരിനും ആന്ധ്രാ പ്രദേശിലെ കലിംഗപട്ടണത്തിനും ഇടയിലാണ് ചുഴലിക്കാറ്റ് വീശുക. 5 തീരദേശ ജില്ലകളിൽ നിന്ന് ഏതാണ്ട് മൂന്നുലക്ഷം പേരെയാണ് ഒഴിപ്പിച്ചത്. ഇന്നു പുലർച്ചെ അ‍ഞ്ചരയോടെ ചുഴലിക്കാറ്റ് ശക്തമായ മഴയോടെ ഒഡീഷാ തീരത്ത് എത്തുമെന്നായിരുന്നു കാലാവസ്ഥാ മുന്നറിയിപ്പ്. രാവിലെ ആറ് മണിയോടെയാണ് കാറ്റ് തീരത്തെത്തിയത്. അഞ്ചു ജില്ലകളുടെ കലക്ടർമാരോടും…

ഉത്തര കേരളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് വീണ്ടും തിരിച്ചടി! ബസിടിച്ച് ആന ചെരിഞ്ഞ സംഭവത്തോടെ ബന്ദിപ്പൂരിനു പിന്നാലെ നാഗർഹൊളെ വനപാതയിലും രാത്രിയാത്രാ നിരോധനത്തിന് സാദ്ധ്യത.

ബെംഗളൂരു: നാഗർഹോള ദേശീയോദ്യാനത്തിന് സമീപം ആന ബസിടിച്ച് ചരിഞ്ഞ സംഭവത്തെ ത്തുടർന്ന് വനമേഖലയിലെ റോഡുകളിൽ കൂടുതൽ നിയന്ത്രണത്തിന്കർണാടക വനം വകുപ്പിന്റെ നിർദ്ദേശം. വാഹനങ്ങളുടെ വേഗത കുറക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും ബന്ദിപ്പൂർ വഴിയുള്ള രാത്രി യാത്ര നിരോധനം കർശനമായി നിലനിർത്തുകയും വേണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടു. ബന്ദിപ്പൂർ വഴിയുള്ള രാത്രി യാത്ര നിരോധനം നീക്കാനുള്ള കേരളത്തിന്റെ ശ്രമത്തിനും ബസിടിച്ച് ആന ചരിഞ്ഞ സംഭവം തിരിച്ചടിയാകും. ആന ചരിഞ്ഞ സംഭവത്തെത്തുടർന്ന് രാത്രി യാത്ര നിരോധനത്തിൽ ഇളവ് വരുത്താൻ കഴിയില്ലെന്ന് മുഖ്യമന്ത്രി എച്ച.് ഡി. കുമാരസ്വാമി ട്വീറ്റ് ചെയ്തിരുന്നു. വനമേഖലയിൽ…

1 2
error: Content is protected !!