FLASH

മോദിക്കെതിരെ തരൂരിന്‍റെ ഫ്ലോക്സിനോസിനിഹിലിപിലിഫിക്കേഷന്‍ പ്രയോഗം!

ഇംഗ്ലീഷിലുള്ള ശശി തരൂരിന്‍റെ ചില പ്രയോഗങ്ങള്‍ മനസിലാക്കാന്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്നവരാണ് നമ്മളില്‍ പലരും. അങ്ങനെ ഒരു പുതിയ പദപ്രയോഗവുമായെത്തിയാണ് തരൂര്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. പുതിയ പുസ്തകത്തിന്‍റെ പ്രകാശനവുമായി ബന്ധപ്പെട്ട് തരൂര്‍ ട്വിറ്ററിലിട്ട പോസ്റ്റാണ് ഇപ്പോള്‍ ആളുകളെ കുഴച്ചിരിക്കുന്നത്. My new book, THE PARADOXICAL PRIME MINISTER, is more than just a 400-page exercise in floccinaucinihilipilification എന്നാണ് തരൂരിന്‍റെ പുതിയ ട്വീറ്റ്. കാണുമ്പോള്‍ ആ വാക്കില്‍ ഒരു കൗതുകം തോന്നുമെങ്കിലും തരൂരിന്‍റെ ആ പ്രയോഗം  അത്ര ചില്ലറക്കാരനല്ല.…

ട്രെയ്‌ലർ: ആവേശത്തോടെ കാത്തിരുന്ന ഒടിയന്‍റെ ട്രെയിലര്‍ എത്തി

കൊച്ചി: പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരുന്ന ഒടിയന്‍റെ ട്രെയിലര്‍ എത്തി. ഒടിയനായുള്ള മോഹന്‍ലാലിന്‍റെ തീപ്പൊരി ആക്ഷനും ഡയലോഗുമാണ് ട്രെയിലറിനെ വേറിട്ടതാക്കുന്നത്. കായംകുളം കൊച്ചുണ്ണിയോടൊപ്പം തിയേറ്ററുകളില്‍ ട്രെയിലര്‍ റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇപ്പോള്‍ മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ ട്രെയിലര്‍ പുറത്തുവിട്ടത്. ട്രെയിലര്‍ കാണാം:  കണ്ണിമ വെട്ടാതെ ആകാംക്ഷയോടെ ട്രെയിലര്‍ കാണുമ്പോള്‍ ഒരു തവണയെങ്കിലും ഭയത്തോടെ പുറകിലേക്ക് തിരിയാത്തവര്‍ ഉണ്ടാകില്ല. ഒടിയനായുള്ള മോഹന്‍ലാലിന്‍റെ പര്യവേഷം അത്രയ്ക്ക് അമ്പരപ്പിക്കുന്നതാണ്. മോഹന്‍ലാലിന്‍റെ സിനിമാ ജീവിതത്തില്‍ വേറിട്ടൊരു കഥാപാത്രമായിരിക്കും ഒടിയന്‍ മാണിക്യനെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.…

തോറ്റ ക്ഷീണം: ബയേണ്‍ താരങ്ങൾ ബിയര്‍ ഫെസ്റ്റിൽ!

ബുന്ദസ് ലീഗയില്‍  ഗ്ലാഡ്ബാക്കിനോട് എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റ ബയേണ്‍ താരങ്ങൾ ബിയര്‍ ഫെസ്റ്റിൽ. കളിയാരവങ്ങള്‍ക്ക് വിശ്രമം നല്‍കിയ താരങ്ങള്‍ കുടുംബത്തോടൊപ്പമാണ് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ എത്തിയത്. ബവേറിയന്‍ ശൈലിയില്‍ വസ്ത്രമണിഞ്ഞാണ് മ്യൂണിക്കില്‍ നടന്ന ബിയര്‍ ഫെസ്റ്റിവാലില്‍ പങ്കെടുക്കാന്‍ താരങ്ങള്‍ എത്തിയത്. ലോകത്തിലെ ഏറ്റവും വലിയ ബിയര്‍ ഫെസ്റ്റിവലാണിത്. ബിയര്‍ ഗ്ലാസുംകള്‍ കയ്യിലേന്തി ആഘോഷിക്കുന്ന ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായി മാറിയിരിക്കുകയാണ്. ബവേറിയന്‍ രാജകുമാരന്‍ ലുഡ്‌വിഗിന്‍റെയും സാക്സോണിലെ രാജകുമാരി തെരേസിന്‍റെയും വിവാഹവാര്‍ഷികത്തോടനുബന്ധിച്ചാണ് ബിയര്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. 16 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷമാണ് ഈ…

പ്രവാസികള്‍ക്ക് തിരിച്ചടിയാവുന്ന തീരുമാനവുമായി കുവൈത്ത്

കുവൈത്ത്: കുവൈത്തില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് തിരിച്ചടിയാവാനിടയുള്ള പുതിയ നീക്കവുമായി അധികൃതര്‍. തൊഴില്‍ പെര്‍മിറ്റ് ലഭിക്കാനും പുതുക്കാനും യോഗ്യതാ പരീക്ഷകളുടെ മാര്‍ക്ക് മാനദണ്ഡമാക്കാനാണ് മാന്‍ പവര്‍ അതോറിറ്റി ആലോചിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിവും പ്രാവീണ്യവുമുള്ളവരെ മാത്രം രാജ്യത്ത് ജോലിക്ക് എടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നടപടി. ഉയർന്ന മാർക്ക് കരസ്ഥമാക്കാത്ത വിദേശി ബിരുദധാരികൾക്ക് തൊഴില്‍ പെർമിറ്റ് അനുവദിക്കുന്നത് അവസാനിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷന്‍ നിര്‍ബന്ധമാക്കും. രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികളില്‍ അധികപേരും പ്രത്യകിച്ച് തൊഴില്‍ വൈദഗ്ദ്യമുള്ളവരോ വിദ്യാഭ്യാസ രംഗത്ത് മികവ്…

ഒത്തു തീര്‍പ്പാക്കാന്‍ ഭര്‍ത്താവ്, പണം മതീന്ന് ഭാര്യ; തീര്‍പ്പ്‌ കല്‍പിച്ച് കോടതി

ന്യൂഡല്‍ഹി: ഭര്‍ത്താവുമായി ഒന്നിച്ച് പോകാന്‍ കഴിയില്ലെന്നും കൊടുത്ത തുക തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട യുവതിക്ക് ഒരു കോടി രൂപ നല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്. ജസ്റ്റിസ് കുര്യന്‍ ജോസഫ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്. അതും 16 മാസം കൊണ്ട് നാല് ഗഡുക്കളായി ഒരു കോടി രൂപ കൊടുത്ത് തീര്‍ക്കണമെന്നാണ് കോടതി വിധി. ഭർത്താവും ബന്ധുക്കളും ചേർന്ന് വിവാഹവേളയിൽ തന്‍റെ വീട്ടുകാർ നൽകിയ തുക തന്ത്രപരമായി കൈക്കലാക്കുകയും ദിവസവും ഇതിന്‍റെ പേരില്‍ തന്നോട് ക്രൂരമായി പെരുമാറുകയും ചെയ്തിരുന്നതായി യുവതി കോടതിയെ അറിയിച്ചു. കൂടാതെ  ബലം പ്രയോഗിച്ചാണ്…

പീഡനപരാതിയെ പിന്തുണയ്ക്കുന്ന രേഖകള്‍ സമര്‍പ്പിച്ച്‌ തനുശ്രീ ദത്ത

മുംബൈ: ബോളിവുഡ് നടന്‍ നാനാ പടേക്കര്‍ക്കെതിരെയുള്ള പീഡനപരാതിയെ പിന്തുണയ്ക്കുന്ന രേഖകള്‍ സമര്‍പ്പിച്ച്‌ നടി തനുശ്രീ ദത്ത. രേഖകള്‍ തനുശ്രീയുടെ വക്കീല്‍ ഓഷിവര പൊലീസ് സ്റ്റേഷനിലാണ് നൽകിയിരിക്കുന്നത്. 40 പേജുള്ള ഒരു രേഖകളാണ് അവര്‍ ബുധനാഴ്ച പൊലീസിനും  സംസ്ഥാന വനിതാ കമ്മീഷനും നല്‍കിയിരിക്കുന്നത്. 2008ൽ  നടനെതിരെ ഗോരേഗാവ് പൊലീസിൽ നൽകിയ പരാതിയുടെ വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയ രേഖകളാണ് ഇപ്പോള്‍ നടി സമര്‍പ്പിച്ചിരിക്കുന്നത്. 2008ല്‍ ഹോണ്‍ ഓകെ പ്ലീസ് എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് തനുശ്രീക്കു നേരേ പടേക്കര്‍ മോശമായി പെരുമാറിയത്. ഇത് എതിര്‍ക്കുകയും സംവിധായകന്‍ വിവേകിനോട്…

ശബരിമലയിലെ നിലവിലെ ആചാരങ്ങള്‍ മാറ്റുന്നതില്‍ പ്രതിഷേധിച്ച് 14 ന് നഗരത്തിലെ അയ്യപ്പ ക്ഷേത്രഭരണ സമിതികളുടെ സംയുക്ത ആഭിമുഖ്യത്തില്‍ വന്‍ നാമജപ ഘോഷയാത്ര;

ബെം​ഗളുരു: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശബരിമലയിലെ നിലവിലെ ആചാരങ്ങള്‍ മാറ്റുന്നതില്‍ പ്രതിഷേധിച്ച് 14 ന് നഗരത്തിലെ അയ്യപ്പ ക്ഷേത്രഭരണ സമിതികളുടെ സംയുക്ത ആഭിമുഖ്യത്തില്‍ വന്‍ നാമജപ ഘോഷയാത്ര നടത്തുന്നു.പരിപാടിയില്‍ ആയിരക്കണക്കിന് ഭക്ത ജനങ്ങള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രതിഷേധ പരിപാടികള്‍ മുന്നില്‍ നിന്ന് നയിക്കാന്‍ നഗരത്തിലെ എല്ലാ അയ്യപ്പ ക്ഷേത്രങ്ങളുടെയും ഭാരവാഹികള്‍ ചേര്‍ന്ന് ശ്രീ അയ്യപ്പ ടെമ്പിള്‍ അസോസിയേഷന്‍ ബെം​ഗളുരുന് രൂപം നല്‍കി. കെ വി ഗിരീഷ്‌ കുമാര്‍ (കണ്‍വീനര്‍),ശിവറാം,ജയറാം,രാമസ്വാമി,പി ജി മുരളീധരന്‍ ,എം ലോകനതന്‍ (ജോയിന്റ് കണ്‍വീനര്‍) എന്നിവരാണ്‌ ഭാരവാഹികള്‍,ഇന്നലെ ജാലഹള്ളി ക്ഷേത്രത്തില്‍ നടന്ന…

മഹിഷ ദസറ ആഘോഷിച്ചു

മൈസൂരു: മഹിഷ ദസറ സമിതിയുടെ ആഭിമുഖ്യത്തിൽ ചാമുണ്ഡിമലയിൽ മഹിഷ ദസറ ആഘോഷം നടത്തി. മഹിഷാസുര രൂപം വഹിച്ച വാഹനത്തിന്റെ അകമ്പടിയോടെ ടൗൺഹാളിൽനിന്ന് ചാമുണ്ഡിമലയിലേക്ക് ഘോഷയാത്ര നടത്തി. മുൻമന്ത്രി സതീഷ് ജെർക്കിഹോളി ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. മഹിഷൻ നീതിമാനായ ഭരണാധികാരിയായിരുന്നുവെന്നും അസുരനായി ചിത്രീകരിച്ചത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഘോഷയാത്ര ചാമുണ്ഡിമലയിലെത്തിയ ശേഷം മഹിഷാസുരപ്രതിമയിൽ പുഷ്പാർച്ചന നടത്തി. എഴുത്തുകാരനായ കെ.എസ്. ഭഗവാൻ, പ്രൊഫ. മഹേഷ് ചന്ദ്ര ഗുരു, കർണാടക പിന്നാക്കവർഗ ഫെഡറേഷൻ നേതാവ് കെ.എസ്. ശിവറാം തുടങ്ങിയവർ പങ്കെടുത്തു.

മാസങ്ങളായി മുടങ്ങിയ ബെം​ഗളുരു-മംഗളൂരു റൂട്ടിലെ ട്രെയിന്‍ സര്‍വീസ് ഇന്ന് പുനരാരംഭിക്കും.

ബെം​ഗളുരു: പാളത്തില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ആഗസ്റ്റ്‌ മധ്യത്തില്‍  നിര്‍ത്തിവച്ച ബെം​ഗളുരു-മംഗളൂരു ട്രെയിന്‍ സര്‍വീസ് ഇന്ന് പുനരാരംഭിക്കും എന്ന് ദക്ഷിണ -പശ്ചിമ റെയില്‍വേ ചീഫ് പി ആര്‍ ഓ ഇ വി ജയ അറിയിച്ചു. ബെം​ഗളുരു-കണ്ണൂര്‍,ബെം​ഗളുരു-കാര്‍വാര്‍ ട്രെയിന്‍ ഇന്ന് ഓടിത്തുടങ്ങും അതേസമയം റേക്ക് എത്താത്തതിനാല്‍ 16516 നമ്പര്‍ കാര്‍വാര്‍ മംഗളൂരു ജംഗ്ഷന്‍ – യേശ്വന്ത്പുര എക്സ്പ്രസ്സ്‌ ഇന്ന് സര്‍വീസ് നടത്തുകയില്ല.  

സരോദ് മാന്ത്രികന്‍ പണ്ഡിറ്റ് രാജീവ് താരാനാഥിന് ദസറ സംഗീതവിദ്വാൻ പുരസ്കാരം.

മൈസൂരു: സരോദ് വാദകൻ പണ്ഡിറ്റ് രാജീവ് താരാനാഥിന് ഈ വർഷത്തെ ദസറ സംഗീതവിദ്വാൻ പുരസ്കാരം. ബുധനാഴ്ച വൈകീട്ട് ആറിന് കൊട്ടാരത്തിൽ നടക്കുന്ന സാംസ്കാരിക പരിപാടിയിൽ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പുരസ്കാരം സമ്മാനിക്കും. വിഖ്യാത കലാകാരനായ അലി അക്്ബർ ഖാന്റെ ശിഷ്യനാണ് രാജീവ് താരാനാഥ്. ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ രാജീവ് പ്രൊഫസറായിരിക്കുമ്പോഴാണ് ജോലി ഉപേക്ഷിച്ച് സരോദ് പഠനം തുടങ്ങിയത്.

1 2 3