മഹാരാഷ്ട്രയും ഗുജറാത്തും ഇന്ധനത്തിന് മേലുള്ള നികുതി കുറച്ചു;നികുതി കുറക്കാന്‍ തയ്യാറാകാതെ കേരളം.

തിരുവനന്തപുരം: സംസ്ഥാനം പെട്രോള്‍, ഡീസല്‍ നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ നികുതി കുറച്ചതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഡീസൽ 14 രൂപ കൂട്ടിയിട്ട് രണ്ടര രൂപ കുറച്ചാൽ മതിയാകില്ല. . രാജസ്ഥാൻ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നടപടിയാണിത്. പെട്രോളിന് 9 രൂപ കുറയ്ക്കണം. വർദ്ധിപ്പിച്ച തുക കുറയ്ക്കാൻ കേന്ദ്രം തയ്യാറായാൽ സംസ്ഥാനവും നികുതി കുറയ്ക്കുന്ന കാര്യം ആലോചിക്കുമെന്നും ഐസക് പെട്രോളിനും ഡീസലിനും 2.50 രൂപ വീതമാണ് കേന്ദ്രസര്‍ക്കാര്‍ കുറച്ചത്. 1.50 രൂപ…

അവസാനം കേന്ദ്രം ഇടപെട്ടു;പെട്രോള്‍ ഡീസല്‍ വിലയില്‍ രണ്ടര രൂപ വീതം കുറയും;വില കുറക്കാന്‍ സംസ്ഥാനങ്ങളോടും നിര്‍ദേശിച്ചു.

ഡല്‍ഹി : കുതിച്ചുയരുന്ന ഇന്ധനവിലയില്‍ വലയുന്ന ജനങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍ ഡീസല്‍ വില കുറച്ചു. 2.50 രൂപ വീതമാണ് കുറച്ചത്. 1.50 രൂപ നികുതിയിനത്തിലും 1 രൂപ എണ്ണകമ്പനികളും കുറയ്ക്കാനാണ് തീരുമാനം. സംസ്ഥാനങ്ങൾ വിലകൂടുമ്പോൾ കൂടുതൽ നികുതി ഈടാക്കുന്നുണ്ട്. എന്നാല്‍ 2.50 രൂപ വീതം സംസ്ഥാന സര്‍ക്കാരുകളും നികുതിയിനത്തില്‍ കുറയ്ക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ഇന്ധന വില വര്‍ദ്ധനവ് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച യോഗത്തിന് ശേഷമാണ് തീരുമാനം. ധനമന്ത്രി അരുൺ ജയ്റ്റ്ലിയും പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാനും യോഗത്തില്‍ പങ്കെടുത്തിരുന്നു. പെട്രോളിന്…

അപൂര്‍വ ശസ്ത്രക്രിയ; നാല് മാസം പ്രായമുള്ള കുഞ്ഞിന്‍റെ ഉദരത്തില്‍ ഭ്രൂണം

സലാല: ഒമാനിലെ റോയല്‍ ഹോസ്പിറ്റലില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിന്‍റെ ഉദരത്തില്‍ നിന്ന് ഭ്രൂണത്തെ പുറത്തെടുത്തു. പീഡിയാട്രിക് സര്‍ജറി വിഭാഗ൦ സര്‍ജറി തലവന്‍  ഡോ. മുഹമ്മദ് ബിന്‍ ജാഫര്‍ അല്‍ സഗ്‌വാനിയുടെ നേതൃത്വത്തിലാണ് വ്യത്യസ്തമായ ഈ ശസ്ത്രക്രിയ  നടത്തിയത്. ഇരട്ടക്കുട്ടികളാവാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍ ചിലപ്പോള്‍ കുഞ്ഞിന്‍റെ വയറ്റില്‍ മറ്റൊരു ഭ്രൂണം കൂടി വളരും. ഈ അപൂര്‍വ്വ സാഹചര്യ൦ ഫീറ്റസ് ഇന്‍ ഫീറ്റെ എന്നാണ് അറിയപ്പെടുന്നത്. വയറുവേദനയെ തുടര്‍ന്ന് ചികിത്സക്കെത്തിയ നാല് മാസക്കാരന്‍റെ ഉദരത്തിലെ ഭ്രൂണം ഏതാണ്ട് പൂര്‍ണ്ണരൂപം പ്രാപിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയ്ക്ക്…

മടിവാള തടാകത്തില്‍ ആയിരക്കണക്കിന് മീനുകളും ഒച്ചുകളും ചത്ത്‌ പൊങ്ങി.

ബാംഗ്ലൂര്‍ : നഗരത്തിലെ മഡിവാള തടാകത്തില്‍ ആയിരക്കണക്കിന് മീനുകളും ഒച്ചുകളും ചത്ത്‌ പൊന്തി,ഇന്ന് രാവിലെ നടക്കാനിറങ്ങിയ ആളുകള്‍ ആണ് തടാകത്തിലെ വെള്ളത്തിലും കരയിലുമായി ആയിരക്കണക്കിന് മീനുകളും ഒച്ചുകളും മറ്റു ജല ജീവികളും ചത്ത്‌ കിടക്കുന്നതായി കണ്ടത്.ജല മലിനീകരണമാണ് ഇങ്ങനെ ഒരു അവസ്ഥക്ക് കാരണം എന്ന് സമീപ പ്രദേശത്ത് ഉള്ളവര്‍ കരുതുന്നു. അതേസമയം നൂറു കണക്കിനുതടകങ്ങള്‍ ഉണ്ടായിരുന്ന നഗരത്തില്‍ അവശേഷിക്കുന്ന തടാകങ്ങളും മരണത്തിന്റെ വക്കില്‍ ആണ്. ബെല്ലണ്ടൂര്‍ തടാകം ,വരത്തൂര്‍ തടാകം എന്നിവ വിഷപ്പത കൊണ്ട് അന്താരാഷ്ട്ര കുപ്രസിദ്ധി നേടിക്കഴിഞ്ഞു.മഡിവാള തടാകവും ഏകദേശം അതെ വഴിക്കാണ്…

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ ഒക്ടോബര്‍ പത്ത് മുതല്‍ 15 വരെ

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ ഒക്ടോബര്‍ പത്ത് മുതല്‍ 15 വരെ നടക്കും. ഒക്ടോബര്‍ 10 അര്‍ധരാത്രി 12 മണിയ്ക്ക് ആരംഭിക്കുന്ന സെയില്‍ ഒക്ടോബര്‍ 15 രാത്രി 11.59ന് വരെ നടക്കും. സ്മാര്‍ട്‌ഫോണുകള്‍, ഗൃഹോപകരണങ്ങള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, ഫാഷന്‍, സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് വില്‍പ്പനയ്ക്കുള്ളത്. ആകര്‍ഷകമായ വിലക്കുറവിലും ഡീലുകളിലുമാകും ഉത്പന്നങ്ങള്‍ ലഭ്യമാവുക. ആമസോണ്‍ പ്രൈം ഉപയോക്താക്കള്‍ക്ക് മറ്റുള്ളവരേക്കാള്‍ നേരത്തെ ഈ ആനുകൂല്യങ്ങള്‍ ലഭിക്കും. എസ്ബിഐ കാര്‍ഡ് ഉടമകള്‍ക്ക് പത്ത് ശതമാനം വിലക്കിഴിവുണ്ടാവും. ആമസോണ്‍ പേ ബാലന്‍സ് ടോപ്പ് അപ്പ് ചെയ്യുന്നവര്‍ക്ക് 300…

ഓഹരി വിപണിയില്‍ കനത്ത നഷ്ട൦; രൂ​പ​യു​ടെ മൂ​ല്യ​ത്തി​ല്‍ വീ​ണ്ടും ഇ​ടി​വ്

മുംബൈ: ഓഹരി വിപണിയില്‍ ഇന്നും കനത്ത നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 600 പോയിന്‍റ് താഴ്ന്നു. നിഫ്റ്റി 158 പോയിന്‍റ് നഷ്ടത്തില്‍ 10,700 ലുമെത്തി. ബിഎസ്‌ഇയിലെ 286 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1038 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഹിന്‍ഡാല്‍കോ, വേദാന്ത, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. റിലയന്‍സ്, ഭാരതി എയര്‍ടെല്‍, ഹീറോ മോട്ടോര്‍കോര്‍പ്, ടിസിഎസ്, എച്ച്‌ഡിഎഫ്‌സി, ഏഷ്യന്‍ പെയിന്‍റ്സ്, ടെക് മഹീന്ദ്ര, ഐഒസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്. ആഗോള വ്യാപകമായുള്ള വില്‍പന സമ്മര്‍ദ൦ ഓഹരി വിപണിയെ ബാധിക്കുന്നതായാണ്…

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതിഷേധിക്കാന്‍ ഒരുങ്ങി നഗരത്തിലെ സംഘടനകളും;ക്ഷേത്ര ആചാരസംരക്ഷണ സമിതിയുടെ പ്രതിഷേധം ഞായറാഴ്ച ഉച്ചക്ക് വിജനപുരയില്‍.

ബെംഗളൂരു : ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട സുപ്രീ കോടതി വിധിയും അതിനെ തുടര്‍ന്നുള്ള  പ്രതിഷേധങ്ങളും കേരളത്തില്‍ തുടരുകയാണ്,കൃത്യമായ രഹസ്യ അജണ്ടകള്‍ പിന്തുടരുന്ന  മുഖ്യധാര മാധ്യമങ്ങള്‍ മുഖം തിരിഞ്ഞ് നിന്നിട്ടും പ്രതിഷേധക്കാര്‍ക്ക് ലഭിക്കുന്ന ജന പിന്തുണ അത്ഭുതാവഹമാണ്.ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും വിഷയം ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ നിസ്തുല സേവനമാണ് ചെയ്യുന്നത്,ഇത്തരം പ്രതിഷേധങ്ങള്‍ക്ക് കേരളത്തിന്‌ പുറത്ത് നിന്നുമുള്ള പിന്തുണ ലഭികുന്നതയാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. ശബരിമല ക്ഷേത്ര ആചാരങ്ങൾ നിലനിർത്തുന്നതിനായിട്ടും ആചാരങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതിനെതിരെ പ്രതിഷേധം പ്രകടിപ്പിക്കുന്നതിനുമായി ക്ഷേത്ര ആചാര സംരക്ഷണ…

കേൾക്കുന്നത് വെറും വ്യാജവാർത്ത! താൻ കോൺഗ്രസ് പാർട്ടിയുടെ സാമൂഹിക മാധ്യമ വിഭാഗത്തിന്റെ നേതൃസ്ഥാനത്തു നിന്ന് രാജിവച്ചു എന്ന വാർത്തയിൽ സത്യമില്ല;വിശദീകരണവുമായി കന്നഡ നടി രമ്യ ടിറ്ററിൽ.

ബെംഗളൂരു : കോൺഗ്രസ് സമൂഹമാധ്യമ വിഭാഗത്തിന്റെ ചുമതലയിൽനിന്ന് ഒഴിവാക്കിയെന്നും താൻ രാജിവച്ചെന്നുമുള്ള അഭ്യൂഹങ്ങൾ നടിയും മുൻ എംപിയുമായ ദിവ്യ സ്പന്ദന തള്ളി. പ്രചരിക്കുന്ന വിവരങ്ങൾ അസംബന്ധമാണെന്നും താൻ ഇപ്പോഴും പദവിയിലുണ്ടെന്നും അവർ ട്വീറ്റ് ചെയ്തു. ദിവ്യ സ്പന്ദനയുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ ‘കോൺഗ്രസ് സോഷ്യൽ മീഡിയ ഇൻ ചാർജ്’ എന്ന വാചകം അപ്രത്യക്ഷമായതും മൂന്നു ദിവസമായി പാർട്ടി പരിപാടികളിൽനിന്നു വിട്ടുനിന്നതുമാണ് അഭ്യൂഹങ്ങൾക്കു വഴിവച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്ററിൽ അധിക്ഷേപിച്ചെന്ന് പേരിൽ പൊലീസ് ദിവ്യ സ്പന്ദനയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഇതിൽ അതൃപ്തരായ നേതൃത്വം നേതൃത്വം അവരെ ഒഴിവാക്കിയെന്നും ചുമതലകൾ മുതിർന്ന നേതാവ്…

അകാലത്തിൽ പൊലിഞ്ഞ അനുഗ്രഹീത കലാകാരൻ ബാലഭാസ്കറിന് പകരം “വിസ്മയം”പരിപാടിയിൽ ശബരീഷ് പ്രഭാകർ.

ബെംഗളൂരു : ബാലഭാസ്കറിന്റെ വിയോഗ വാർത്ത സംഗീത ലോകം കേട്ടത് വളരെ ഞെട്ടലോടെയായിരുന്നു, ഇപ്പോൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഈ വരുന്ന ഞായറാഴ്ച ബെംഗളൂരു മലയാളികൾക്കും അദ്ധേഹത്തിന്റെ വയലിൻ മാന്ത്രികത ആസ്വദിക്കാനുള്ള അവസരം ലഭിക്കുമായിരുന്നു, കേരളത്തിലെയും കൊടുഗിലെയും പ്രളയ ദുരിതം അനുഭവിക്കുന്നവർക്ക് ധനസഹായം ലഭ്യമാക്കുക എന്ന ഉദ്ദേശവുമായി നായർ ഫ്രൻസ് അസോസിയേഷൻ ഒരുമയുടെ നേതൃത്വത്തിൽ നടത്തുന്ന സ്റ്റേജ് പ്രോഗ്രാമാണ് വിസ്മയം, പരിപാടിയിൽ പ്രധാന ഇനമായി ഒരുക്കിയിരുന്നത് ബാലഭാസ്കരന്റെ വയലിൻ തന്നെയായിരുന്നു, എന്നാൽ അദ്ദേഹത്തിന്റെ വിയോഗത്തെ തുടർന്ന് മറ്റൊരാളെ തെരഞ്ഞെടുക്കുകയായിരുന്നു. വരുന്ന ഞായറാഴ്ച്ച ഉച്ചക്ക് 2.30 ന് മലേഷ്…

1 2
error: Content is protected !!