പാക്കിസ്ഥാനിലെ മലയാളിയായ രാഷ്ട്രീയ നേതാവ് ബിഎം കുട്ടി അന്തരിച്ചു

കറാച്ചി: പാക്കിസ്ഥാനിലെ മലയാളിയായ രാഷ്ട്രീയ നേതാവും മാധ്യമപ്രവര്‍ത്തകനുമായ ബിഎം കുട്ടി അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. മലപ്പുറം തിരൂര്‍ വെലത്തൂര്‍ സ്വദേശിയാണ് ബിഎം കുട്ടി. ഇന്ന് രാവിലെ കറാച്ചിയിലായിരുന്നു അന്ത്യം. ബിയ്യത്ത് മൊഹിയുദ്ദീന്‍ കുട്ടി എന്നാണ് അദ്ദേഹത്തിന്‍റെ മുഴുവന്‍ പേര്. 1930 ല്‍ തിരൂരില്‍ ജനിച്ച ബിഎം കുട്ടി 1949 ല്‍ മദ്രാസില്‍ നിന്നാണ് കറാച്ചിയിലേക്ക് കപ്പല്‍ കയറിയത്. തിരൂരുകാരായ പലരും അക്കാലത്ത് കറാച്ചിയിലും മറ്റും കച്ചവട സ്ഥാപനങ്ങള്‍ നടത്തിയിരുന്നു. ജോലി തേടിപ്പോയ കുട്ടി ഇന്ത്യന്‍ കോഫി ഹൗസില്‍ ജീവനക്കാരനായി. പിന്നീട് തൊഴിലാളി സംഘടനാപ്രവര്‍ത്തകനുമായി. ആറു…

17-കാരി തൂങ്ങി മരിച്ചു;പ്രതിഭാഗത്ത്‌ പബ്ജി!

റിയാദ്: സൗദിയില്‍ 17-കാരി ആത്മഹത്യ ചെയ്ത സംഭവം പബ്ജി കാരണമെന്ന് മാതാപിതാക്കള്‍. ബിഷ സിറ്റിയിലാണ് പെണ്‍കുട്ടിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അമിതമായ പബ്ജി കളിയാണ് പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് മാതാപിതാക്കളുടെ ആരോപണം. പെണ്‍കുട്ടിയുടെ ഇളയസഹോദരിയാണ് മൃതദേഹം ആദ്യം കണ്ടത്. ഫാനില്‍ തൂങ്ങിയ നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിക്ക് ആരോഗ്യപരമായും മാനസികമായും പ്രശ്നങ്ങള്‍ ഇല്ലായിരുന്നെന്ന് പറഞ്ഞ മാതാപിതാക്കള്‍ അമിതമായി പബ്ജി കളിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആരോപിച്ചു. കമ്പ്യൂട്ടര്‍ ഗെയിമുകളില്‍ തത്പരരായ കുട്ടികളെ ശ്രദ്ധിക്കണമെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

സിരി ഉപയോക്താക്കളുടെ ശബ്ദ ശകലങ്ങള്‍ ചോരുന്നു!

ആപ്പിള്‍ ഉപകരണങ്ങളിലെ വോയ്സ് അസിസ്റ്റന്റ് സേവനമായ സിരി ഉപയോക്താക്കള്‍ ഇനി ശ്രദ്ധിക്കുക. നിങ്ങള്‍ പറയുന്നത് മൂന്നാമതൊരാള്‍ കേള്‍ക്കുന്നുണ്ട്. സിരി ഉപയോക്താക്കളുടെ ശബ്ദ ശകലങ്ങള്‍ മൂന്നാം കക്ഷി കരാറുകാരിലേക്ക് എത്തിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആരോഗ്യ വിവരങ്ങള്‍, ലൈംഗിക സംഭാഷണങ്ങള്‍ ഉള്‍പ്പെടെയുള്ള രഹസ്യവിവരങ്ങള്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുമെന്ന് ആപ്പിളിന്‍റെ കരാറുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരാള്‍ വെളിപ്പെടുത്തിയെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ആപ്പിളും ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. ഉപയോക്താക്കളുടെ സംസാരത്തിനിടെ ആക്ടിവേഷന്‍ വാക്ക് തെറ്റിദ്ധരിച്ച് സിരി അബദ്ധത്തില്‍ ആക്റ്റിവേറ്റ് ആവാറുണ്ടെന്നും ഈ സമയങ്ങളില്‍ പല സംഭാഷണങ്ങളും സിരി കേള്‍ക്കുന്നുണ്ടെന്നും വിവരം പുറത്തുവിട്ട…

വാട്സാപ് വഴി തൊഴിൽ തട്ടിപ്പ്; 9 മലയാളികൾ യു.എ.ഇ.യില്‍ കുടുങ്ങി!!

ദുബായ്: സാമൂഹിക മാധ്യമം വഴിയുള്ള തൊഴിൽതട്ടിപ്പിൽ കുടുങ്ങി ഒൻപത് മലയാളികൾ യു.എ.ഇ.യിൽ പെട്ടു. അജ്മാനിലെ പ്രമുഖ സൂപ്പർ മാർക്കറ്റിൽ മികച്ച ശമ്പളത്തിലുള്ള ജോലി വാഗ്ദാനം വിശ്വസിച്ചാണ് ഇവരെത്തിയത്. ഒരു റിക്രൂട്ടിങ് ഏജന്റ് ആണ് എഴുപതിനായിരം രൂപ വീതം വാങ്ങി ഇവരെ യു.എ.ഇ.യിൽ എത്തിച്ചത്. എന്നാൽ, ഏജന്റ് നൽകിയത് സന്ദർശകവിസയായിരുന്നു. വിശാഖ്, ഐനാസ്, റഫീഖ്, നൗഫൽ, അസ്ഹറലി, ഫാസിൽ, പ്രവീൺ, അർഷൽ, അസീസ് എന്നിവരാണ് തട്ടിപ്പിനിരയായത്. വിമാനത്താവളത്തിൽ സൂപ്പർ മാർക്കറ്റ് അധികൃതർ എത്തുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, വിമാനമിറങ്ങിയ ശേഷം ആരും എത്തിയില്ല. സൂപ്പർ മാർക്കറ്റ് അധികൃതരെ ബന്ധപ്പെട്ടപ്പോഴാണ്…

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ്‌ എണ്ണക്കപ്പലില്‍ മലയാളികളും!

സമുദ്ര നിയമം ലംഘിച്ചതിന്‍റെ പേരില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ മലയാളികളും ഉള്ളതായി റിപ്പോർട്ട്. കപ്പൽ ജീവനക്കാരായ 23 പേരിൽ 18 പേരും ഇന്ത്യക്കാരാണ്. ഇതിൽ മൂന്നു പേർ മലയാളികളാണെന്നാണ് ഒടുവിൽ കിട്ടുന്ന വിവരം. എറണാകുളം സ്വദേശികളായ മൂന്നു പേരാണ് കപ്പിലുള്ളത്. കളമശ്ശേരി സ്വദേശിയായ ഡിജോ പാപ്പച്ചനാണ് ഇതിൽ ഒരാൾ. ഡിജോയുടെ പിതാവിനെ കപ്പൽ കമ്പനി ഉദ്യോഗസ്ഥർ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പള്ളുരുത്തി, തൃപ്പൂണിത്തുറ സ്വദേശികളാണ് മറ്റ് രണ്ട് പേർ എന്നാണ് ഡിജോയുടെ വീട്ടുകാരിൽ നിന്ന് ലഭിക്കുന്ന വിവരം. രണ്ട് ദിവസം മുമ്പ് വരെ…

ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണം ഇന്ന്

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ അവസാനത്തെ ചന്ദ്രഗ്രഹണം ഇന്ന്. എന്നാല്‍ ഗ്രഹണം ഭാഗികമായി മാത്രമേ ഇന്ത്യയില്‍ കാണാനാകൂ. ഇന്ത്യയ്ക്ക് പുറമെ യൂറോപ്പ്, ഓസ്‌ട്രേലിയ, സൗത്ത് അമേരിക്ക എന്നിവിടങ്ങളിലും ഗ്രഹണം ദര്‍ശിക്കാം. രാത്രി 12.13 മുതലാണ് ഇന്ത്യക്കാര്‍ക്ക് ഗ്രഹണം കാണാന്‍ സാധിക്കുക. 1.31 വരെ കാത്തിരുന്നാല്‍ ചന്ദ്രന്‍ ഭാഗികമായി ഗ്രഹണത്തിന്‍റെ പിടിയിലാകുന്നത് കാണാന്‍ സാധിക്കും. മൂന്ന് മണിയോടെ ചന്ദ്രന്‍ പൂര്‍ണമായും ഭൂമിയുടെ നിഴലില്‍ ആകും. ഗ്രഹണത്തില്‍ നിന്ന് ചന്ദ്രന്‍ പുറത്തുവരുന്നത് ബുധനാഴ്ച പുലര്‍ച്ചെ 5.47നാകും. ഭാഗിക ചന്ദ്രഗ്രഹണത്തിന്‍റെ തുടക്കം മുതല്‍ അവസാനം വരെ ഇന്ത്യയില്‍ നിന്ന് വീക്ഷിക്കാം. ഇനി…

വിമാനത്തിനുള്ളിൽ പുകവലിച്ച മലയാളി യുവാവ് അറസ്റ്റിൽ!!

ദോഹയിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ ശൗചാലയത്തിൽ വെച്ച് പുകവലിച്ച കൊല്ലം സ്വദേശി ജസോ ടി.ജെറോമി (24) നെയാണ് വിമാനത്തിലെ ജീവനക്കാർ പിടികൂടി പോലീസിലേൽപ്പിച്ചത്. പോലീസ് അറസ്റ്റ് ചെയ്ത ശേഷം 15,000 രൂപയുടെ ജാമ്യത്തിൽ വിട്ടു. രണ്ട് സിഗരറ്റുകളും ലൈറ്ററും ജസോയിൽ നിന്ന് പോലീസ് കണ്ടെടുത്തു. വിമാനത്തിൽ പുകവലി നിരോധനമുള്ള വിവരം തനിക്കറിയില്ലെന്ന് ജസോ പോലീസിനോടു പറഞ്ഞു. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. വിമാനം മുംബൈ വിമാനത്താവളത്തിൽ ഇറങ്ങാറായപ്പോഴായിരുന്നു ജസോ പുകവലിച്ചത്. അപായസന്ദേശം ലഭിച്ചതിനെത്തുടർന്നാണ് ജീവനക്കാർ പിടികൂടിയത്. ദോഹയിൽ ഒരു സ്വകാര്യകമ്പനിയിൽ ജോലി ചെയ്യുന്ന ജസോ…

ഭര്‍ത്താവിന്‍റെ ഫോണ്‍ പരിശോധിച്ച ഭാര്യയ്ക്കെതിരെ കേസ്!!

റാസല്‍ഖൈമ: ഭര്‍ത്താവിന്‍റെ അവിഹിത ബന്ധം കണ്ടെത്താന്‍ അനുമതിയില്ലാതെ ഫോണ്‍ പരിശോധിച്ച യുവതിക്കെതിരെ കേസ്. തന്‍റെ സ്വകാര്യത ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവാണ് ഭാര്യയ്‌ക്കെതിരെ പരാതി നല്‍കിയത്. തന്‍റെ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അവരുമായി എപ്പോഴും ഫോണ്‍വിളിയും മെസേജ് അയക്കലുമാണെന്ന് യുവതി കോടതിയില്‍ പറഞ്ഞു. ഇത് കണ്ടെത്താനാണ് താന്‍ ഭര്‍ത്താവിന്റെ ഫോണ്‍ പരിശോധിച്ചതെന്ന് യുവതി പറഞ്ഞു. ഭര്‍ത്താവിനുള്ള അവിഹിത ബന്ധമാണ് ഫോണ്‍ പരിശോധിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ചോദ്യം ചെയ്യലിനിടെ യുവതി പൊലീസിനോടും പ്രോസിക്യൂഷന്‍ അധികൃതരോടും പറഞ്ഞിരുന്നു. എന്നാല്‍ സ്വകാര്യത ലംഘിച്ച കുറ്റത്തിന് ഫെഡറല്‍ നിയമപ്രകാരം ഇവര്‍ക്ക്…

ഗ്രീൻ കാർഡിന് പരിധി ഒഴിവാക്കാനുള്ള ബില്ല് അമേരിക്കൻ പ്രതിനിധി സഭ പാസ്സാക്കി!!

വാഷിംഗ്ടൺ: അമേരിക്കയിൽ സ്ഥിരമായി താമസിച്ച് ജോലി ചെയ്യുന്നതിന് പ്രൊഫഷണൽസിന് നൽകുന്ന അനുമതിയാണ് ഗ്രീൻ കാർഡ് (ലീഗൽ പെർമനന്‍റ് റസിഡൻസി കാർഡ്). ഗ്രീൻ കാർഡ് നൽകുന്നതിന് വിവിധ രാജ്യങ്ങൾക്ക് നൽകുന്ന വാർഷിക പരിധി ഒഴിവാക്കാനുള്ള ബില്ല് അമേരിക്കൻ പ്രതിനിധി സഭ പാസ്സാക്കി. 65 വോട്ടുകൾക്കെതിരെ 365 വോട്ട് നേടിയാണ് ബില്ല് പ്രതിനിധി സഭ പാസ്സാക്കിയത്. ബില്ല് പാസ്സാക്കിയതിനെ രാജ്യത്തെ പ്രമുഖ ഐടി കമ്പനികളെല്ലാം സ്വാഗതം ചെയ്തിട്ടുണ്ട്. ഇനി സെനറ്റ് കൂടി ഇത് പാസ്സാക്കിയാൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഒപ്പിട്ട് നിയമമാക്കും. അമേരിക്കയിൽ താമസിച്ച് ജോലി ചെയ്യുന്ന…

കുവൈത്തില്‍ വിദേശികളുടെ മക്കള്‍ക്ക് തൊഴില്‍ വിസ

കുവൈത്ത്: ഇരുപത്തിയൊന്ന് വയസ്സായ വിദേശികളുടെ മക്കള്‍ക്ക് ഇനി മുതല്‍ നേരിട്ട് തൊഴില്‍ വിസയിലേക്ക് താമസ രേഖ മാറ്റാം. അതിലേക്കുള്ള നടപടികള്‍ കുവൈത്ത് ലഘൂകരിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. വിദേശികളുടെ മക്കള്‍ക്ക് തൊഴില്‍ വിസയിലേക്ക് താമസ രേഖ മാറ്റണമെങ്കില്‍ താമസകാര്യ വകുപ്പിന്‍റെയും, മാന്‍പവര്‍ അതോറിറ്റിയുടെയും പ്രത്യേക അനുമതി വേണമായിരുന്നു. ഈ നിയമത്തിലാണ് ഇപ്പോള്‍ ഇളവ് വന്നിരിക്കുന്നത്. നിലവിലെ നിയമപ്രകാരം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഒരുപാട് സമയം വേണമെന്ന് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.  ഇതിനെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയം പുതിയ ഉത്തരവിലൂടെ ഇളവ് പ്രഖ്യാപിച്ചത്.…

1 2 3 32
error: Content is protected !!