FLASH NEWS

ബെംഗളൂരുവിൽനിന്ന് കുറഞ്ഞ ചിലവിൽ അത്ഭുതദീപിലേക്ക് ഒരു വിനോദയാത്ര

ഹണിമൂണായാലും സൗഹൃദ വിനോദ യാത്രയായാലും ജോലിയില്‍ നിന്നുളള ഇടവേളകളിലും ആഘോഷിക്കാന്‍ ഒരിടം ആലോചിക്കുമ്പോള്‍ നമ്മുടെ മനസില്‍ പൂവണിയുന്നത് ഏതെങ്കിലും ബീച്ചിലേക്ക് (ദ്വീപിലേക്ക് ) യാത്രയാകാം എന്നാണ്. ഈ സ്ഥലം കേൾക്കുമ്പോൾ പലർക്കും തോന്നും ഈ സ്ഥലം വിദേശത്തു വല്ലതും ആണോ എന്ന്! നാം ഇതുവരെ അനുഭവിച്ചറിയാതെ പോയ ഒരു സുന്ദരദ്വീപ്. അവിടേക്കാണ് നമ്മളുടെ ഇനിയുളള യാത്ര. ഇതു കർണാടകയിലെ ഉടുപ്പിയിൽ നിന്നും 15 കിലോമീറ്റർ അകലെ മാൽപെ മത്സ്യബന്ധന തുറമുഖത്തിൽ നിന്നും 6 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന, മനസില്‍ തെളിനീര്‍ ജലത്തിന്‍റെ സന്തോഷ മുത്തുമണികള്‍ പൊഴിക്കുന്ന സെന്റ് മേരിസ്…

പറക്കാൻ തുടങ്ങിയ വിമാനത്തിന്റെ വാതിൽ തുറന്നു, ഒഴിവായത് വൻദുരന്തം

കൊച്ചി: പറക്കാനാരംഭിച്ച വിമാനത്തിന്റെ വാതില്‍ യാത്രക്കാരന്‍ തുറന്നു. ഒഴിവായത് വൻദുരന്തം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നലെ വൈകിട്ട് നാല് മണിക്കാണ് സംഭവം. സംഭവത്തിൽ ഹുബ്ബള്ളിയിലേക്ക് പോകേണ്ട ഇന്‍ഡിഗോ വിമാനമാണ് ഇന്നലെ റദ്ദാക്കി. ആഷിക് നൗഷാദ് എന്ന യാത്രക്കാരനാണ് പെട്ടെന്നു വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നത്. ടാക്‌സിബേയില്‍നിന്ന് റണ്‍വേയിലേക്കു നീങ്ങുന്നതിനിടെ വിമാനത്തിലെ സീലിങ് ലൈറ്റുകള്‍ അസ്വാഭാവികമാംവിധം മിന്നിയതുമൂലം എന്തോ അത്യാഹിതം ഉണ്ടാകുകയാണെന്ന പേടിയിലാണ് ആഷിക് വാതില്‍ തുറന്നതെന്ന് കരുതുന്നു. 61 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ മറ്റു വിമാനങ്ങളില്‍ യാത്രയാക്കി. എമര്‍ജന്‍സി വാതില്‍ തുറന്നാല്‍ വിമാനത്തിൽനിന്ന് വാതില്‍ അടർന്ന്…

കണ്ണൂർ വിമാനതാവളത്തിലെ ആ​ദ്യ ആഭ്യന്തര സർവ്വീസ് ബെം​ഗളുരുവിൽ നിന്ന്.. ഉത്ഘാടനം 9ന്.

ബെംഗളൂരു: കണ്ണൂർ വിമാനതാവളത്തിലെ ആ​ദ്യ ആഭ്യന്തര സർവ്വീസ് ബെം​ഗളുരുവിൽ നിന്ന് തുടക്കം. ഉത്ഘാടന ദിനമായ 9 മുതൽ കണ്ണൂർ രാജ്യാന്തര വിമാനതാവളത്തിലേക്ക് ആഭ്യന്തര സർവ്വീസും , ബെം​ഗളുരു- കണ്ണൂർ, കണ്ണൂർ- തിരുവനന്തപുരം പ്രത്യേക സർവ്വീസുകൾക്കുള്ള ബുക്കിം​ഗാണ് ​ഗോ എയർ തുടങ്ങിയത്.

സാമ്പത്തിക പ്രതിസന്ധിമൂലം ജെറ്റ് എയര്‍വേയ്സില്‍ ഇനി സൗജന്യ ഭക്ഷണമില്ല.

സാമ്പത്തിക പ്രതിസന്ധിയിലായ ജെറ്റ് എയര്‍വേയ്സ് ചെലവ് കുറയ്ക്കുന്നതിന്റെയും വരുമാനം വര്‍ധിപ്പിക്കുന്നത്തിന്റെയും ഭാഗമായി സൗജന്യ ഭക്ഷണം നല്‍കുന്നത് അവസാനിപ്പിക്കുന്നു. ജനുവരി മുതല്‍ ആഭ്യന്തര സര്‍വീസുകളിലെ  ഇക്കോണമി ഭൂരിപക്ഷം ക്ലാസ് യാത്രക്കാര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുന്നത് അവസാനിപ്പിക്കാനാണ് വിമാനക്കമ്പനിയുടെ തീരുമാനം. അതേസമയം, യാത്രക്കാര്‍ക്ക് പണം നല്‍കി ഭക്ഷണം വാങ്ങാനുള്ള സൗകര്യം ഉണ്ടാകുമെന്നും കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി. ഇക്കോണമി ക്ലാസിനെ ഏറ്റവും താഴത്തെ രണ്ട് വിഭാഗങ്ങള്‍ക്ക് സൗജന്യ മീല്‍സ് നല്‍കുന്നത് നേരത്തെ തന്നെ ജെറ്റ് എയര്‍വേയ്സ് നിര്‍ത്തിയിരുന്നു. ജനുവരി 7 മുതല്‍ ഇത് രണ്ട് വിഭാഗങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണെന്ന്…

വിമാനത്തില്‍ ലഭിക്കുന്ന ആഡംബര സൗകര്യങ്ങളുമായി തീവണ്ടി..!!

വിമാനത്തില്‍ യാത്രചെയ്യാന്‍ സാധിച്ചില്ല എന്ന പരാതി ഇനി വേണ്ട.വിമാനത്തില്‍ ലഭിക്കുന്ന ഏകദേശം അതേപടിയുളള ആഡംബര സൗകര്യങ്ങളുമായി പുതിയ മോഡല്‍ തീവണ്ടിയായ തേ​ജ​സ് കോ​ച്ചു​ക​ള്‍ ഉടന്‍ പാളത്തിലൂടെ കൂകി വിളിച്ച് പായും. ചെെന്നെയിലെ ഇ​ന്‍റ​ഗ്ര​ല്‍ കോ​ച്ച്‌ ഫാ​ക്ട​റി​യി​ലാണ് ഈ പുതു മോഡല്‍ തീവണ്ടിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. 23 കോ​ച്ചു​ക​ളുടെ നിര്‍മ്മാണമാണ് പൂര്‍ത്തിയായിരിക്കുന്നത് . 23 കോ​ച്ചു​ക​ളി​ലായി 18 ചെ​യ​ര്‍​കാ​ര്‍ കോ​ച്ചു​ക​ളും ര​ണ്ട് എ​ക്സി​ക്യു​ട്ടീ​വ് ചെ​യ​ര്‍ കാ​റും മൂ​ന്ന് പ​വ​ര്‍ കാ​ര്‍ കോ​ച്ചു​ക​ള്‍ എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുളളത്. ചെ​യ​ര്‍ കാ​റി​ല്‍ 3+2 സീ​റ്റു​ക​ളും എ​ക്സി​ക്യു​ട്ടീ​വ് ചെ​യ​ര്‍ കാ​റി​ല്‍…

എയര്‍ഹോസ്റ്റസിനെ കടന്നു പിടിച്ച ഇന്ത്യക്കാരന് മൂന്നാഴ്ചത്തെ തടവ് ശിക്ഷ

സിംഗപൂര്‍: വിമാനത്തില്‍ വെച്ച് എയര്‍ഹോസ്റ്റസിനെ കടന്നു പിടിച്ച ഇന്ത്യക്കാരന് മൂന്നാഴ്ചത്തെ തടവ് ശിക്ഷ. നിരഞ്ജന്‍ ജയന്തിനാണ് സിംഗപ്പൂര്‍ കോടതി തടവ് ശിക്ഷ വിധിച്ചത്. നാല് മാസം മുമ്പ് നടന്ന സംഭവത്തിലാണ് കോടതി നടപടി. വിവിധ വകുപ്പുകള്‍ ചുമത്തിയിട്ടുള്ള കേസില്‍ ഒരു കുറ്റത്തിന്‍റെ വിധിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. സിഡ്‌നിയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രയ്ക്കിടെ നിരഞ്ജന്‍ എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറുകയായിരുന്നു. വിമാനത്തില്‍ വെച്ച് 25 കാരിയായ സിംഗപൂര്‍ യുവതിയോട് നിരഞ്ജന്‍ മൊബൈല്‍ നമ്പര്‍ ചോദിച്ച് ശല്യം ചെയ്തു. എന്നാല്‍ ആദ്യമൊന്നും പ്രതികരിക്കാതിരുന്ന…

മദ്യപിച്ച് ഫിറ്റായ പൈലറ്റിനെ അധികൃതർ പുറത്താക്കി.

ഡൽഹി: മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പൈലറ്റിനെ അധികൃതർ പുറത്താക്കി. മദ്യപിച്ച് ഫിറ്റായ പൈലറ്റ് ബ്രെത്ത് അനലൈസര്‍ ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ മറ്റൊരു പൈലറ്റിനെ വിളിച്ചു വരുത്തിയ ശേഷമാണ് വിമാനം പറന്നത്. എയര്‍ ഇന്ത്യയുടെ ഓപ്പറേഷന്‍ വിഭാഗം മേധാവിയാണ് തുടര്‍ച്ചയായ രണ്ടു പരിശോധനകളിലും മദ്യപിച്ചെന്നു തെളിഞ്ഞത്. ഇതേ തുടര്‍ന്ന് ഡയറക്ടര്‍ ഓഫ് ഓപ്പറേഷന്‍സ് ക്യാപ്റ്റന്‍ എ.കെ.കാഠ്പാലിക്കെതിരെ നടപടി എടുത്ത് ജോലിയില്‍ നിന്നു മാറ്റി നിര്‍ത്തി. സംഭവത്തെ തുടർന്ന് വിമാനം ഒരുമണിക്കൂർ വൈകുകയും ചെയ്തു.ഞായറാഴ്ച വൈകിട്ട് ഡല്‍ഹിയില്‍ നിന്നു ലണ്ടനിലേക്കു പോകേണ്ടിയിരുന്ന എഐ111 വിമാനത്തിലെ പൈലറ്റായിരുന്നു കാഠ്പാലി. വിമാനം പുറപ്പെടുന്നതിന് 12…

എ​യ​ര്‍ ഇ​ന്ത്യ റെ​ഡ് ഐ ​സ​ര്‍​വീ​സ് ഉടൻ ആരംഭിക്കും

ബെംഗളൂരു: എ​യ​ര്‍ ഇ​ന്ത്യ റെ​ഡ് ഐ ​സ​ര്‍​വീ​സ് ഉടൻ ആരംഭിക്കും. ന​വം​ബ​ര്‍ 30 മു​ത​ലാ​ണ് എ​യ​ര്‍ ഇ​ന്ത്യ റെ​ഡ് ഐ ​സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത്. സാ​ധാ​ര​ണ സ​മ​യ​ത്തെ വി​മാ​ന നി​ര​ക്കി​നെ​ക്കാ​ള്‍ കു​റ​ഞ്ഞ നി​ര​ക്കി​ല്‍ ഇ​തി​ല്‍ യാ​ത്ര ചെ​യ്യാ​നാ​കും. രാ​ത്രി വൈ​കി പു​റ​പ്പെ​ടു​ന്ന വി​ധ​മാ​ണ് റെ​ഡ് ഐ ​വി​മാ​ന​ങ്ങ​ളു​ടെ സ​ര്‍​വീ​സ്. ഡ​ല്‍​ഹി-​ഗോ​വ-​ഡ​ല്‍​ഹി, ഡ​ല്‍​ഹി-​കോ​യ​ന്പ​ത്തൂ​ര്‍-​ഡ​ല്‍​ഹി, ബം​ഗ​ളൂ​രു-​അ​ഹ​മ​ദാ​ബാ​ദ്-​ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് ​എയ​ര്‍ ഇ​ന്ത്യ റെ​ഡ് ഐ ​സ​ര്‍​വീ​സ് ആരംഭിക്കുന്നത്.ഡ​ല്‍​ഹി​യി​ല്‍​നി​ന്ന് എ​ഐ 883 വി​മാ​നം രാ​ത്രി 10ന് ​പു​റ​പ്പെ​ട്ട് 12.35ന് ​ഗോ​വ​യി​ല്‍ എ​ത്തും. തി​രി​ച്ച്‌ ഗോ​വ​യി​ല്‍ നിന്നും എ​ഐ 884 വി​മാ​നം പു​ല​ര്‍​ച്ചെ 1.15ന്…

ശതാബ്ദി ട്രെയിനുകളെ പിന്തള്ളാന്‍ ‘ട്രെയിന്‍ 18’ !!

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ നേട്ടങ്ങളുടെ പട്ടികയില്‍ ഒരു പോന്‍ തൂവല്‍ കൂടി! ഇന്ത്യന്‍ നിര്‍മ്മിത എഞ്ചിനില്ലാ ഹൈ സ്പീഡ് ട്രെയിന്‍ അടുത്തയാഴ്ച്ച പരീക്ഷണ ഓട്ടം നടത്തും. ‘ട്രെയിന്‍ 18’ എന്ന പേരിട്ടിരിക്കുന്ന ട്രെയിന്‍ ഒക്ടോബര്‍ 29ന് പരീക്ഷണ ഓട്ടം നടത്തും. പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഇവ ഉടന്‍ തന്നെ സര്‍വ്വീസ് ആരംഭിക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. ശതാബ്ദി ട്രെയിനുകളെ പിന്തള്ളിയാവും ‘ട്രെയിന്‍ 18’ മുന്നേറുക. 2018ല്‍ നിര്‍മിക്കാന്‍ തുടങ്ങിയതു കൊണ്ടാണ് ഇതിന് ട്രെയിന്‍18 എന്ന പേര് ലഭിച്ചത്. രണ്ടറ്റത്തും ഡ്രൈവറുടെ കാബിനുള്ള വണ്ടി…

കാടിനുള്ളിലൂടൊരുദിവസം-ബി.ആര്‍.ഹില്‍സ്

ഒരു രണ്ടു വർഷം പഴക്കമുള്ളയാത്രയായിരുന്നു അത്, ബംഗളൂരുവിൽ നിന്നും ഏകദേശ ദൂരം: 189km ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ് എത്ര ചുരുക്കാൻ ശ്രമിച്ചാലും ഇര വിഴുങ്ങിയ പെരുമ്പാമ്പിനേപ്പോലതു നീണ്ടു നിവർന്നങ്ങനെ കിടക്കും അതുകൊണ്ട് നീളത്തെ ക്ഷമിക്കുക.. വൈകി എണീറ്റ് വൈകി ഭക്ഷണം കഴിച്ച് ഉറങ്ങിത്തീർക്കുന്ന ഞായറുകളിൽ നിന്നും ഉറക്കമില്ലാതെയും ഭക്ഷണo ബിസ്ക്കറ്റിൽ ഒതുങ്ങിയതുമായി, ആഴ്ചയിലെ ഏറ്റവും നീളം കൂടിയ ദിനമായുള്ള ഞായറിന്റെ മാറ്റത്തിനു പിന്നിൽ ഒരേ ഒരു വികാരമേയുള്ളു, യാത്രകൾ! എത്തവണത്തെയും പോലെ യാത്രകളുടെ തലേരാത്രികൾ ഉറക്കം, ഒരു നടക്കാത്ത സ്വപ്നമാണ്. പോകുന്നിടത്തേക്ക് ലക്ഷ്യം,…

1 2 3 7