FLASH NEWS

പ്രതീക്ഷിക്കാത്ത രൂപത്തില്‍ അന്യഗ്രഹജീവികള്‍ ഭൂമിയില്‍!

ന്യൂയോര്‍ക്ക്: ഒരിക്കലും സങ്കല്‍പ്പിച്ചിട്ടില്ലാത്ത തരത്തിൽ അന്യഗ്രഹ ജീവികൾ ഭൂമിയില്‍ മനുഷ്യനോടൊപ്പമുണ്ടെന്ന് ഗവേഷകര്‍‍. നാസ ആമിസ് ഗവേഷണ കേന്ദ്രത്തിലെ ഗവേഷകനായ സില്‍വിയോ പി കോളമ്പാനോയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്ക് വെച്ചത്. ഇവയ്ക്ക് വലുപ്പം കുറവും ബുദ്ധി കൂടുതലുമാകാമെന്നും മനുഷ്യരുടെ മനസിലുള്ള രൂപമില്ലാത്തതിനാല്‍ തിരിച്ചറിയാനാകില്ലെന്നും അദ്ദേഹം പറയുന്നു. ഇവയെ കണ്ടെത്താന്‍ പുതിയ പഠനം തന്നെ ആരംഭിക്കണമെന്ന് സില്‍വിയോ പി കോളമ്പാനോ പറയുന്നു. സൂര്യന് അപ്പുറമുള്ള ഒരു നക്ഷത്രത്തിലേക്കുള്ള യാത്ര പോലും മനുഷ്യന് അസാധ്യമായ അവസ്ഥയില്‍ അന്യഗൃഹ ജീവികള്‍ ഭൂമിയില്‍ എത്തിയിട്ടുണ്ടെങ്കില്‍ അത് മനുഷ്യന്‍റെ ശാസ്ത്ര പുരോഗതിയുടെ…

വാട്സ് ആപ്പില്‍ പുതിയ ഡാര്‍ക്ക് മോഡ് ഫീച്ചര്‍ വരുന്നു.

വാട്സ് ആപ്പില്‍ പുതിയ ഡാര്‍ക്ക് മോഡ് ഫീച്ചര്‍ വരുന്നു. വാബീറ്റാ ഇന്‍ഫോയാണ് ഈ വിവരം പുറത്തുവിടുന്നത്. ഈ ഫീച്ചര്‍ ഇപ്പോള്‍ നിര്‍മാണ ഘട്ടത്തിലാണ്. രാത്രികാലങ്ങളിലെ സ്മാര്‍ട്ഫോണ്‍ ഉപയോഗം സുഗമമാക്കുന്നതിനും കണ്ണുകളുടെ ആയാസം കുറയ്ക്കുന്നതിനുമാണ് വാട്സാപ്പ് ഡാര്‍ക്ക് മോഡ് അവതരിപ്പിക്കാനൊരുങ്ങുന്നത്. വാട്സാപ്പിന്‍റെ ആന്‍ഡ്രോയിഡ്, ഐഓഎസ് പതിപ്പുകളില്‍ താമസിയാതെ എത്തുമെന്നാണ് വിവരം. ഒഎല്‍ഇഡി ഡിസ്പ്ലേകളില്‍ ഇത് ഏറെ ആകര്‍ഷകമാകും. കാരണം മറ്റ് ഡിസ്പ്ലേകളേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ കറുപ്പ് നിറം പ്രദര്‍ശിപ്പിക്കാന്‍ ഒഎല്‍ഇഡി പാനലിനാവും. ഇത് കൂടാതെ ആന്‍ഡ്രോയിഡ് ഫോണുകളുടെ ബാറ്ററി ശേഷി വര്‍ധിപ്പിക്കാനും ബ്ലാക്ക് മോഡ് കൊണ്ട്…

ശസ്ത്രക്രിയ നടത്താൻ ഇനി ഡോക്ടർമാർ അടുത്തുവേണമെന്നില്ല!

അഹമ്മദാബാദ്: ശസ്ത്രക്രിയ നടത്താൻ ഇനി ഡോക്ടർമാർ അടുത്തുവേണമെന്നില്ല. മുപ്പതു കിലോമീറ്റർ ദുരെയിരുന്നും ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കുന്നു. റോബട്ടിന്റെ സഹായത്തോടെ ഹൃദയ ശസ്ത്രക്രിയ വരെ ചെയ്യാമെന്നു തെളിയിച്ചിരിക്കുകയാണ് ഒരു ഇന്ത്യൻ ഡോക്ടർ. പത്മശ്രീ പുരസ്കാരം ലഭിച്ച ഗുജറാത്ത് ഡോക്ടർ തേജസ് പട്ടേലാണ് മെഡിക്കൽ വിഭാഗത്തിന് പുതിയ നേട്ടം ഉണ്ടാക്കിയത്. അഹമ്മദാബാദിലെ അപെക്സ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ ഓപ്പറേഷൻ തിയറ്ററിലെ 5 രോഗികളെയാണു ഡോ. പട്ടേൽ 30 കിലോമീറ്റർ അകലെയുള്ള അക്ഷർധാം ക്ഷേത്ര പരിസരത്തിരുന്നു ഇന്റർനെറ്റിലൂടെ റോബട്ട് കരങ്ങളെ നിയന്ത്രിച്ചു ശസ്ത്രക്രിയ നടത്തിയത്. റോബട്ടിക് ശസ്ത്രക്രിയ നടത്താൻ സഹായിക്കുന്ന…

ഇനി ഇന്‍റര്‍നെറ്റ് കൂടുതല്‍ വേഗത്തില്‍!

ബെംഗളൂരു: വലിയ പക്ഷി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഇന്ത്യന്‍ ഉപഗ്രഹം ജിസാറ്റ് -11 ബുധനാഴ്ച വിജയകരമായി വിക്ഷേപിച്ചു. 5,845 കിലോഗ്രാ൦ ഭാരമുള്ള ജിസാറ്റ് -11 ഇന്ത്യയിലെ ഏറ്റവും ഭാരം കൂടിയ ഉപഗ്രഹമാണ്‌. ഫ്രഞ്ച് ഗയാന സ്‌പേസ് സെന്‍ററില്‍ നിന്നുമായിരുന്നു വിക്ഷേപണം. പുലര്‍ച്ചെ 2.07നും 3.23നും ഇടയിലായിരുന്നു വിക്ഷേപണം. ‘എരിയന്‍ 5’ റോക്കറ്റാണ് ജി സാറ്റുമായി ബഹിരാകാശത്തേക്ക് കുതിച്ചത്. രാജ്യത്ത് 16 ജി.ബി.പി.എസ്. വേഗത്തിലുള്ള ഇന്‍റര്‍നെറ്റ് ലഭ്യമാക്കാനാകുമെന്നതാണ് ഈ വാര്‍ത്താവിനിമയ ഉപഗ്രഹത്തിന്‍റെ പ്രത്യേകത. ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ കാര്യക്ഷമമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഉപഗ്രഹശ്രേണിയിലെ മുന്‍ഗാമിയായിട്ടാണ് ജിസാറ്റ് -11…

ഭാഷാ തര്‍ജിമയ്ക്ക് പുതിയ രൂപം നല്‍കി ‘ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ്’

ഭാഷയുടെ തര്‍ജിമയ്ക്ക് ഏറ്റവും എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതാണ് ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ്. ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ് വെബ്‌സൈറ്റിന് പുതിയരൂപം നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. പുതിയ ഗൂഗിള്‍ ട്രാന്‍സലേറ്ററിന്റെ പ്രത്യേകത ഇതാണ്. ഗൂഗിളിന്‍റെ പുതിയ തീം അനുസരിച്ചുള്ള രൂപകല്‍പനയാണ് പേജിന് നല്‍കിയിരിക്കുന്നത്. വെബ്‌സൈറ്റ് തുറക്കുന്ന ഉപകരണങ്ങള്‍ക്കനുസരിച്ച് സ്വയം ക്രമീകരിക്കപ്പെടുന്ന രീതിയിലാണ് ഇത് ഒരുക്കിയിട്ടുള്ളത്. മലയാളഭാഷയടക്കം 102 ഭാഷകള്‍ ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റില്‍ ഉണ്ട്. ലാംഗ്വേജ് ഇന്‍പുട്ട്, ലാംഗ്വേജ് ഔട്ട് പൂട്ട് ഭാഗങ്ങളിലെ ഓപ്ഷനുകള്‍ പുതിയ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഡോക്യുമെന്റ് ഫയലുകള്‍ അപ്‌ലോഡ് ചെയ്ത് തര്‍ജ്ജിമ ചെയ്യാനും പ്രത്യേകം വാക്കുകള്‍ നല്‍കി തര്‍ജ്ജിമ ചെയ്യാനുമുള്ള…

ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്! ഗൂഗിള്‍ സുരക്ഷയെ വെല്ലുവിളിച്ച്‌ വ്യാജ വെബ് സൈറ്റുകള്‍.

ഗൂഗിള്‍ സുരക്ഷയെ വെല്ലുവിളിച്ച്‌ വ്യാജ വെബ് സൈറ്റുകള്‍ ഇറങ്ങിയതായും, പച്ചനിറത്തിലുള്ള പാഡ് ലോക്കും https:// ലിങ്കും കണ്ടാല്‍ ഒരു വെബ്സൈറ്റ് സുരക്ഷിതമാണ് എന്ന് കരുതുകയാണ് പതിവ്, ഈ പച്ച നിറത്തെ ഭയക്കണമെന്നും ഗൂഗിളിന്‍റെ മുന്നറിയിപ്പ് . എന്നാല്‍ പച്ച നിറത്തിലുള്ള പാഡ് ലോക്ക് കാണിച്ച്‌ ആള്‍ക്കാരെ പറ്റിക്കുന്ന കള്ളന്മാര്‍ വെബ്‌സൈറ്റുകളില്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്നാണ് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇന്‍റര്‍നെറ്റ് ഉപയോക്താക്കളുടെ വിവരങ്ങള്‍ മോഷ്ടിക്കുന്ന നിരവധി വെബ്സൈറ്റുകള്‍ ഈ പാഡ് ലോക്ക് ചിഹ്നം ഉപയോഗിച്ച്‌ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്നാണ് സൈബര്‍ സുരക്ഷാ സ്ഥാപനമായ ഫിഷ്ലാബ്സ് പറയുന്നത്.…

വാട്ട്സാപ്പിനും ഗൂഗിളിനും നോട്ടീസ്.

ന്യൂഡൽഹി: ഇന്ത്യൻ ഉപഭോക്താക്കളുടെ വിവരം ഇന്ത്യയിൽ തന്നെ സൂക്ഷിക്കുന്നത് സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിനും വാട്ട്സാപ്പിനും നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ നോട്ടീസ്. മുൻപ് റിസർവ് ബാങ്ക് ഇക്കാര്യവുമായി ബന്ധപ്പെട്ട് എല്ലാ ഓൺലൈൻ സാമ്പത്തിക വിനിമയ കമ്പനികൾക്കും നിർദേശം നൽകിയിരുന്നു.

ഇന്ത്യക്ക് ഇത് അഭിമാനത്തിന്റെ നിമിഷം; ഐഎസ്ആര്‍ഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഹൈസിസ് വിക്ഷേപിച്ചു

തിരുവനന്തപുരം: ഭൂമിയുടെ ഉപരിതലം നിരീക്ഷിക്കാനുള്ള ഇന്ത്യയുടെ ഹൈസിസ് ഉപഗ്രഹം ഇന്ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചു. രാവെ 9.53നാണ് ഹൈസിസ് വിക്ഷേപിച്ചത്. ഇതോടൊപ്പം 30 വിദേശ ഉപഗ്രഹങ്ങളുടെ വാണിജ്യവിക്ഷേപണവും നടത്തി. ഭൂമിയില്‍ നിന്ന് 636 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ ഹൈസിസ് ഉപഗ്രഹവും 504 കിലോമീറ്റര്‍ മേലെ മറ്റ് 30 ഉപഗ്രഹങ്ങളും വിക്ഷേപിച്ചു. രാജ്യത്തിന്റെ ആദ്യ ഹൈസ്‌പെക്‌സ് ഉപഗ്രഹമാണിത്. 5 വര്‍ഷമാണ് ഹൈസിസ് ഉപഗ്രഹത്തിന്റെ കാലാവധി. ഒന്നാം വിക്ഷേപണത്തറയില്‍ നിന്ന് രാവിലെ 9.59നാണ് വിക്ഷേപണം. പി.എസ്.എല്‍.വിയുടെ 43-ാമത്തെ ദൗത്യമാണിത്. ആധുനിക സാങ്കേതികവിദ്യയായ ഹൈപ്പര്‍ സ്‌പെക്ടറല്‍ ഇമേജിംഗാണ് ഉപഗ്രഹത്തിന്റെ പ്രത്യേകത.…

പുതിയ സിംകാർഡ് ലഭിക്കാൻ ഇനി കണ്ണടച്ചും, തുറന്നും, ചിരിച്ചും ഫോട്ടോ..!!!

സിംകാർഡിന് ആധാർ നിർബന്ധമാക്കേണ്ടതില്ലെന്ന സുപ്രീംകോടതി വിധിയെത്തുടർന്ന് സിംകാർഡിന് ആധാർ നിർബന്ധമാക്കേണ്ടതില്ലെന്ന സുപ്രീംകോടതി വിധിയെത്തുടർന്ന് കണ്ടെത്തിയ പുതിയ മാർഗത്തിൽ വലഞ്ഞ് ജനം. ഫോട്ടോ തത്സമയം എടുത്ത് അപ്‌ലോഡ് ചെയ്യുന്ന രീതിയിലാണ് പുതിയ അപ്ലിക്കേഷൻ. ഉപയോക്താവിന്റെ ‘ലൈവ്’ ഫോട്ടോയാണ് ആവശ്യം. ഉപയോക്താവ് ജീവിച്ചിരിക്കുന്ന ആളാണെന്ന്‌ തെളിയിക്കാനാണ് ‘ലൈവ് ഫോട്ടോ.’ ഫോട്ടോയെടുക്കുമ്പോൾ കണ്ണടയ്ക്കുകയും തുറക്കുകയും ചിരിക്കുകയും വേണം. അപ്‌ലോഡിങ്‌ പരാജയപ്പെട്ടാൽ വീണ്ടും പോസ് ചെയ്യണം. ഇത് വ്യാപക പ്രതിഷേധത്തിനാണ് കാരണമാകുന്നത്. ഇത് ആദ്യഘട്ടത്തിലെ പ്രശ്നമാണെന്നാണ്‌ മൊബൈൽ സേവനദാതാക്കളുടെ വിശദീകരണം. അതേസമയം ഫോട്ടോയും രേഖകളും ദുരുപയോഗം ചെയ്ത്‌ മറ്റാരെങ്കിലും കണക്ഷൻ…

പാലിലെ മായം കണ്ടെത്താൻ സ്മാർട് ഫോൺ

പാലിലെ മായം 99 ശതമാനത്തിലധികം കൃത്യതയോടെ കണ്ടെത്താനാകുന്ന സംവിധാനവുമായി ഹൈദരബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി ​ഗവേഷകർ. പാലിൽ മുക്കാവുന്ന തരത്തിലുള്ള നിറം മാറുന്ന പേപ്പറുകളാണ് ഇതിന് ഉപയോ​ഗിക്കുക, നിറ വ്യത്യാസം മൊബൈൽ ഫോൺ ക്യാമറയിലൂടെ തിരിച്ചറിഞ്ഞ് മനസിലാക്കാൻ സാധിക്കുന്ന സോഫ്റ്റ് വെയറാണ് കണ്ടുപിടിച്ചിരിക്കുന്നത്.

1 2 3 18