ധീരജവാന്‍മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന തീവ്രവാദി ചാവേര്‍ ആക്രമണത്തില്‍ 44 ജവാന്‍മാരാണ് വീരമൃത്യു വരിച്ചത്. ഈ വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് കേട്ടതെന്നും വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നുവെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി ട്വീറ്റ് ചെയ്തു. ഈ വേദന വിവരിക്കാന്‍ വാക്കുകളില്ലെന്നും പരിക്കേറ്റ ജവാന്‍മാര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും വീരേന്ദര്‍ സെവാഗ് ട്വീറ്റ് ചെയ്തു. ‘സ്നേഹം ആഘോഷിക്കുന്ന ദിനത്തില്‍ തന്നെ ചില ഭീരുക്കള്‍ വെറുപ്പിന്റെ വിത്തുകള്‍ വിതച്ചിരിക്കുന്നു. സൈനികരേയും അവരുടെ കുടുംബത്തേയും എപ്പോഴും പ്രാര്‍ത്ഥനകളില്‍ ഓര്‍ക്കും.’ ഇതായിരുന്നു…

ഭണ്ഡാരി ക്രൂര മര്‍ദനത്തിന് ഇരയായ സംഭവത്തില്‍ ശക്​തമായ പ്രതിഷേധവുമായി ഇന്ത്യന്‍ ക്രിക്കറ്റ്​ താരങ്ങള്‍.

ഡല്‍ഹി: മുന്‍ ഇന്ത്യന്‍ താരവും ഡല്‍ഹി സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ അമിത് ഭണ്ഡാരി ക്രൂര മര്‍ദനത്തിന് ഇരയായ സംഭവത്തില്‍ ശക്​തമായ പ്രതിഷേധവുമായി ഇന്ത്യന്‍ ക്രിക്കറ്റ്​ താരങ്ങള്‍. ഡല്‍ഹിയുടെ പ്രാദേശിക മത്സരം മറ്റു സെലക്ടര്‍മാര്‍ക്കൊപ്പമിരുന്ന് കാണുമ്പോഴായിരുന്നു ഭണ്ഡാരിക്ക് നേരെ ആക്രമണമുണ്ടായത്. തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത്​ തന്നെ ഇങ്ങനെയൊരു സംഭവം നടന്നതില്‍ വെറുപ്പ്​​ തോന്നുന്നുവെന്ന്​ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്​ താരം ഗൗതം ഗംഭീര്‍ പ്രതികരിച്ചു. ടീമിലെടുക്കാത്തതിന്‍റെ പേരില്‍ ആക്രമം നടത്തിയ താരത്തിന്​ ക്രിക്കറ്റില്‍ നിന്നും ആജീവനാന്ത വിലക്ക്​ നല്‍കണമെന്നും ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു. കുറ്റവാളിക്ക്​ കഠിനമായ ശിക്ഷ…

ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് ജയം!

ഓക്ക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ ജയം. ന്യൂസിലന്‍ഡിന്റെ 158 റണ്‍സ് എന്ന ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 163 റൺസ് എടുത്തു. രോഹിത് ശർമയുടെ വെടിക്കെട്ട് ബാറ്റിങ്ങോടെ ആയിരുന്നു തുടക്കം. 4 സിക്സും 3 ഫോറും ഉൾപ്പടെ 29 പന്തിൽനിന്നും 50 റൻസെടുത്താണ് രോഹിത് ഔട്ടായത്. അവസാന ഓവറുകളിൽ റിഷാബ് പന്തിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെയും പിൻബലത്തിൽ ഇന്ത്യ അനായാസം ജയം സ്വന്തമാക്കി. 28 പന്തിൽനിന്നും റിഷാബ് 1 സിക്സും 4 ഫോറും ഉൾപ്പടെ 40 റൻസാണ് അടിച്ചുകൂട്ടിയത്.…

അവസാന ഏകദിനത്തില്‍ കിവിസിനെതിരെ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം

വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിനെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യക്ക് 35 റണ്‍സിന്റെ വിജയം. ഇന്ത്യയുയര്‍ത്തിയ 253 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവികളുടെ പോരാട്ടം 44.1 ഓവറില്‍ 217 റണ്‍സില്‍ അവസാനിച്ചു. മൂന്ന് വിക്കറ്റ് നേടിയ ചാഹലും രണ്ടുപേരെ വീതം പുറത്താക്കിയ ഷമിയും പാണ്ഡ്യയുമാണ് കിവികളെ എറിഞ്ഞിട്ടത്. ഇതോടെ ഇന്ത്യ 4-1ന് പരമ്പര അവസാനിപ്പിച്ചു. മറുപടി ബാറ്റിംഗില്‍ കിവികളുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. അക്കൗണ്ടില്‍ 38 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്ന് പേര്‍ കൂടാരം കയറി. നാലാം ഓവറിലെ മൂന്നാം പന്തില്‍ നിക്കോള്‍സിനെ ഷമി, ജാദവിന്‍റെ കൈകളിലെത്തിച്ചു. 10-ാം ഓവറിലെ ആദ്യ…

പ്രോ വോളി ലീഗിന് കൊച്ചിയില്‍ ഉജ്ജ്വലമായ തുടക്കം;രണ്ട് കേരളടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ആദ്യജയം കൊച്ചിക്ക്‌.

കൊച്ചി: പ്രോ വോളി ലീഗില്‍ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന് ഉജ്വല തുടക്കം. കൊച്ചിയിൽ നടന്ന മത്സരത്തിൽ യു മുംബൈ വോളിയെ ആണ് കൊച്ചി ടീം തകര്‍ത്തത്. ഒന്നിനെതിരെ നാല് സെറ്റുകള്‍ക്കാണ് ജയം. അവസാന സെറ്റില്‍ മുംബൈ ജയിച്ചതോടെ കൊച്ചിക്ക് ബോണസ് പോയിന്‍റിനുള്ള അവസരം നഷ്ടമായി. നേരത്തേ വൈകീട്ട് നടന്ന ഉദ്ഘാടനച്ചടങ്ങില്‍ ഒളിംപിക് മെഡൽ ജേതാവ് പി വി സിന്ധു മുഖ്യാതിഥിയായി.  

ഏഷ്യൻ കപ്പ് ഫുട്ബോളിന്‍റെ കന്നി കിരീടം ഖത്തറിന്

അബുദാബി: ഏഷ്യൻ കപ്പ് ഫുട്ബോൾ കിരീടം ഖത്തറിന്. ഫൈനലിൽ ജപ്പാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകര്‍ത്താണ് ഖത്തർ കിരീടം സ്വന്തമാക്കിയത്. അല്‍മോസ് അലി, അബ്ദുളാസിസ് ഹതേം, അക്രം അഫിഫ് എന്നിവരാണ് ഖത്തറിന്റെ ഗോളുകള്‍ നേടിയത്. തകുമി മിനാമിനോയുടെ വകയായിരുന്നു ജപ്പാന്റെ ഏകഗോള്‍. 12-ാം മിനിറ്റില്‍ അൽമോസ് അലിയുടെ വകയായിരുന്നു ആദ്യ ഗോൾ. 27-ാം മിനിറ്റിൽ അബ്ദുള്‍ അസീസും 83-ാം മിനിറ്റിൽ അക്രം ആരിഫും ഖത്തറിന്റെ ലീഡ് ഉയർത്തി. 69-ാം മിനിറ്റിൽ താക്കുമി മിനാമിനോയുടെ വകയായിരുന്നു ജപ്പാന്റെ ആശ്വാസ ഗോള്‍. പിന്നാലെ ഖത്തര്‍ ഗോള്‍ വഴങ്ങാതിരിക്കാനും…

വീഡിയോ: കളി തോറ്റ ദേഷ്യത്തില്‍ ആരാധകര്‍ ചെയ്തത്!!

അബുദാബി: എ.എഫ്.സി ഏഷ്യന്‍ കപ്പില്‍ യു.എ.ഇയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ച ഖത്തറിന് നേരെ യുഎഇ ആരാധകരുടെ ആക്രമണം. ആദ്യമായി ഫൈനലില്‍ പ്രവേശിച്ച ഖത്തര്‍ താരങ്ങളുടെ ദേഹത്തേക്ക് കുപ്പിയും ചെരുപ്പുകളും വലിച്ചെറിഞ്ഞാണ് യു.എ.ഇ ആരാധകര്‍ ദേഷ്യം തീര്‍ത്തത്. Fans throwing shoes at the Qatari players after they score their 2nd goal 😲 pic.twitter.com/zCxyhZeWOc — Jordan Gardner (@mrjordangardner) January 29, 2019 ചരിത്രത്തില്‍ ആദ്യമായാണ് ഖത്തര്‍ ഏഷ്യന്‍ കപ്പ് ഫൈനലിലെത്തുന്നത്.  ഫെബ്രുവരി ഒന്നിന് നടക്കുന്ന ഫൈനലില്‍ ഖത്തര്‍…

ന്യൂസിലാന്‍ഡിലും ഇന്ത്യക്കു ഏകദിന പരമ്പര!

ആദ്യ ഏകദിനങ്ങള്‍ക്കും സമാനമായി മൂന്നാമത്തെ കളിയിലും കിവീസിനെ നിഷ്പ്രഭരാക്കുന്ന പ്രകടനമാണ് കോലിയും സംഘവും കാഴ്ചവച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡിനെ ഒരോവര്‍ ബാക്കിനില്‍ക്കെ 243 റണ്‍സിന് ഇന്ത്യ എറിഞ്ഞൊതുക്കി. മറുപടിയില്‍ ഏഴോവറും ഏഴു വിക്കറ്റും ബാക്കിനില്‍ക്കെ ഇന്ത്യ അനായാസം ലക്ഷ്യത്തിലെത്തി. രോഹിത് ശര്‍മ (62), ക്യാപ്റ്റന്‍ വിരാട് കോലി (60) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യന്‍ ജയം വേഗത്തിലാക്കിയത്. ഈ ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 3-0ന്റെ അപരാജിത ലീഡ് കൈക്കലാക്കുകയും ചെയ്തു. വിദേശത്ത് ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാമത്തെ ഏകദിന പരമ്പര നേട്ടമാണിത്. നേരത്തേ…

പറന്നുയര്‍ന്ന് ഹര്‍ദിക്കിന്‍റെ തകര്‍പ്പന്‍ ക്യാച്ച്!!

ബേ ഓവല്‍: വളരെ ചെറിയ ഇടവേളയ്ക്കുശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ മടങ്ങിയെത്തിയ ഹാർദ്ദിക്​ പാണ്ഡ്യ ക്രിക്കറ്റ് പ്രേമികള്‍ക്ക് സമ്മാനിച്ചത്‌ തകര്‍പ്പന്‍ ക്യാച്ച്!! ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ നായകന്‍ കെയ്ന്‍ വില്യംസണെ പുറത്താക്കാനാണ് പാണ്ഡ്യ പറന്നുയര്‍ന്നത്. 17ാം ഓവറില്‍ ചാഹലിന്‍റെ പന്തില്‍ മിഡ് വിക്കറ്റില്‍ വില്യംസണിന്‍റെ ബുള്ളറ്റ് ഷോട്ട് പാണ്ഡ്യ മുഴുനീള ഡൈവിംഗിലൂടെ രണ്ട് കൈയില്‍ ഒതുക്കുകയായിരുന്നു. സ്കോർ 2 വിക്കറ്റിന് 59 എന്ന നിലയിൽ നിൽക്കേയാണ് പാണ്ഡ്യയുടെ കിടിലൻ ക്യാച്ചിന് കാണികൾ സാക്ഷികളായത്. #teamindia #HardikPandya Awesome catch … pic.twitter.com/41Ap3cQLJP — shankar more…

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം!!

ബേ ഓവല്‍: ബേ ഓവലില്‍ ഇന്ത്യക്ക് റിപ്പബ്ലിക് ദിനാഘോഷം!! ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച് ഇന്ത്യന്‍ ടീം. ബേ ഓവലില്‍ കിവിസിനെ 90 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യ പാതിയില്‍ തകര്‍പ്പന്‍ ബാറ്റിംഗ് നടത്തിയ ഇന്ത്യ പടുത്തുയര്‍ത്തിയ 325 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവികള്‍ 40.2 ഓവറില്‍ 234 റണ്‍സെടുത്ത് പുറത്തായി. ബാറ്റിംഗില്‍ രോഹിത് തിളങ്ങിയപ്പോള്‍ ബൗളിംഗില്‍ കുല്‍ദീപ് ഒപ്പത്തിനൊപ്പം നിന്നു. 10 ഓവറില്‍ 45 റണ്‍സ് വഴങ്ങി 4 വിക്കറ്റ് വീഴ്‌ത്തിയ കുല്‍ദീപാണ് ന്യൂസീലന്‍ഡിനെ എറിഞ്ഞൊതുക്കിയത്. ചാഹലും ഭുവിയും രണ്ട്…

1 2 3 59
error: Content is protected !!