വായനക്കാർക്ക് ബെംഗളൂരു വാർത്തയുടെ പുതുവൽസര സമ്മാനം!

കുറച്ച് മാസങ്ങൾക്ക് മുൻപാണ് ബെംഗളൂരു വാർത്തയുടെ ഫേസ് ബുക്ക് പേജിന്റെ സബ് സ്ക്രൈബര്‍  ആയ ഒരു സുഹൃത്ത് ഞങ്ങളുടെ ചാറ്റ് വിൻഡോയിൽ പ്രത്യക്ഷപ്പെടുന്നത്. “ഒരു സഹായം ചെയ്യാമോ” പറയൂ … ” ഭാര്യക്ക് വലിയ സുഖമില്ല, ഏതെങ്കിലും മലയാളി ഗൈനക്കോളജിസ്റ്റിനെ അറിയാമോ” ഏതാനും മിനിറ്റുകൾക്കുള്ളിൽ ലഭ്യമായ ഒരു ആശുപത്രിയുടെ നമ്പർ അദ്ദേഹത്തിന് നൽകുക അദ്ദേഹത്തിന്റെ “ഹൃദയം നിറഞ്ഞ നന്ദി” വാക്ക് കേൾക്കുകയും ചെയ്തു. ഈ വിഷയം ഞങ്ങളിൽ ഉയർത്തിവിട്ട ഒരു ചോദ്യം ഇതായിരുന്നു, മലയാളി ബിസിനസ്സുകാർ നൽകുന്ന സേവനങ്ങൾ ആഗ്രഹിക്കുന്ന എത്രയോ ആളുകൾ ഈ…

വേനലിന്‍റെ കാഠിന്യത്തിലും കാര്‍ഷിക സമൃദ്ധിയുടെ കണി കണ്ടു കൊണ്ട് വിഷു ആഘോഷിക്കുകയാണ് മലയാളികൾ

കാര്‍ഷിക സമൃദ്ധിയുടെയും ഐശ്വര്യത്തിന്‍റെയും വരവറിയിച്ച് മേടപ്പുലരിയില്‍ കൈനീട്ടവും കൊന്നപ്പൂവുമായി മലയാളികള്‍ക്ക് ഇന്ന് വിഷു. വേനലിന്‍റെ കാഠിന്യത്തിലും കാര്‍ഷിക സമൃദ്ധിയുടെ കണി കണ്ടു കൊണ്ട് വിഷു ആഘോഷിക്കുകയാണ് മലയാളികൾ. കൃഷ്ണവിഗ്രഹത്തിന് മുന്നില്‍ ഉരുളിയില്‍ മടക്കിവെച്ച കോടിമുണ്ട്, വാല്‍കണ്ണാടി, നാളികേരം, പഴം, നാണയങ്ങള്‍, സ്വര്‍ണ്ണം വീട്ടുവളപ്പിലുണ്ടായ ചക്കയും മാങ്ങയും ഒപ്പം ഒരുപിടി കൊന്നപൂക്കളും, അരികില്‍ കത്തിച്ച് വെച്ച നിലവിളക്കും രാമായണവും.- ഇതാണ് സാധാരണയായി ഒരുങ്ങുന്ന വിഷു കണി. തുടക്കം നന്നായാല്‍ എല്ലാം നന്നായി എന്നാണ് വിശ്വാസം. അത്തരമൊരു നല്ല നാളുകളിലേക്കാണ് ഈ കണി കണ്ടുണരുന്നത്. വിഷുകണി കണ്ടുണര്‍ന്നാല്‍ പിന്നെ…

വേനലായതോടെ കുടകിലെ തണുപ്പ് തേടി വിനോദ സഞ്ചാരികളുടെ പ്രവാഹം!

കേരളത്തിന് മൂന്നാർ എന്നപോലെയാണ് കർണാടകയ്ക്ക് കൂർഗ്. കുടക് എന്നും ഈ പ്രദേശത്തെ വിളിക്കാറുണ്ട്. പ്രകൃതിദുരന്തം വിനോദസഞ്ചാരമേഖലയെ ആകെ തളർത്തിയ കുടകിലക്ക് ഇപ്പോൾ സഞ്ചാരികളുടെ പ്രവാഹമാണ്. കുടകിന്റെ സൗന്ദര്യം ആസ്വദിക്കാനും പിന്നെ ഈ വേനലിൽ കുറച്ച് തണുപ്പ് തേടിയുമാണ് വിനോദസഞ്ചാരികൾ കുടകിലേക്ക് എത്തുന്നത്. പ്രധാന വിനോദസഞ്ചാര, തീർഥാടന കേന്ദ്രങ്ങളായ ആബെ വെള്ളച്ചാട്ടം, രാജാ സീറ്റ്, ദുബാരെ ആനത്താവളം, ഹാരംഗി അണക്കെട്ട്, മണ്ഡൽപട്ടി, ഹമ്മിയാല, ഭാഗമണ്ഡല, തലക്കാവേരി തുടങ്ങിയ സ്ഥലങ്ങളിലെത്തുന്നവരുടെ എണ്ണത്തിൽ  കാര്യമായവർധന രേഖപ്പെടുത്തി. ഈ വേനലിൽ നിങ്ങൾക്കും ഒരു ട്രിപ്പ് പ്ലാൻ ചെയ്യാം. നിത്യഹരിത വനങ്ങളും,…

“ഭൂമിയിലെ മറ്റൊരു സ്വർഗം കൂടി ഇതാ…”; ഒരു യാത്രാ വിവരണം.

ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്നവർക്കായി പങ്കുവെച്ച ഒരു യാത്രികന്റെ അനുഭവം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു… “യാത്ര പുറപ്പെടുമ്പോൾ വലിയ പ്രതീക്ഷകൾ ഇല്ലായിരുന്നു , എത്തിയപ്പോളല്ലേ സംഭവം കിടു… തൂവാനം വെള്ളച്ചാട്ടം – “ഭൂമിയിലെ മറ്റൊരു സ്വർഗം കൂടി ഇതാ”.. മൂന്നാറിൽ നിന്നും 50 കിമി ദൂരവും മറയൂരിൽ നിന്നും 10 കിമി ദൂരവും ആണ് ഇവിടെത്താൻ … ചിന്നാർ വന്യ ജീവി സങ്കേതമായ ഈ സ്ഥലം കേരളാ തമിഴ്നാട് ബോർഡർ ആണ്… ഞാനും സംഘവും മുൻകൂട്ടി ബുക്ക് ചെയ്ത ശേഷമാണ് ഇവിടെ എത്തുന്നത്.. കാടിനുള്ളിൽ ഒരു രാത്രി……

ഇവരുടെ ജീവന്‍ കവര്‍ന്ന വില്ലന്‍ പ്രണയമായിരുന്നു!!!

പ്രണയം നിരസിച്ച കാരണത്താല്‍ ഒരു മാസത്തിനിടെ കേരളത്തില്‍ അഗ്നിക്കിരയായത് രണ്ടു പെണ്‍കുട്ടികള്‍!! മാര്‍ച്ച് 12നാണ് റാന്നി അയിരൂര്‍ സ്വദേശിനിയായ കവിത തിരുവല്ലയില്‍ കത്തിയമര്‍ന്നത്. ഇപ്പോഴിതാ, തൃശ്ശൂർ ചിയ്യാരം സ്വദേശി നീതുവും സമാനമായ രീതിയില്‍ കൊല്ലപ്പെട്ടിരിക്കുന്നു. 19കാരിയായ കവിതയുടെയും 22കാരിയായ നീതുവിന്‍റെയും ജീവന്‍ കവര്‍ന്ന വില്ലന്‍ പ്രണയമായിരുന്നു. പ്രണയം നിരസിച്ചതിനാണ് ഇരുവരെയും സുഹൃത്തുക്കളായ യുവാക്കള്‍ ചുട്ടെരിച്ചത്. പട്ടാപകല്‍ നടുറോഡിൽ വച്ചാണ് കവിതയെ അജിൻ റെജി മാത്യു അഗ്നിക്കിരയായത്. രാവിലെ ഏഴ് മണിയ്ക്ക് വീടാക്രമിച്ചാണ് നിതീഷ് നീതുവിന്‍റെ ജീവന്‍ കവര്‍ന്നത്. ഇരു സംഭവങ്ങളിലും സംസാരിച്ച് നില്‍ക്കുന്നതിനിടെ പെണ്‍കുട്ടിയെ കത്തി…

ലോകത്തെ സ്വാധീനിച്ച 100 വനിതകളില്‍ ഒരാള്‍;മക്കള്‍ ഇല്ലാത്ത ദുഃഖത്തില്‍ മരങ്ങള്‍ വച്ച് പിടിപിച്ചു;കിലോമീറ്ററുകള്‍ നടന്ന് അവയ്ക്ക് ജീവജലം നല്‍കി;രാഷ്ട്രപതിയെ തലയില്‍ കൈവച്ച് അനുഗ്രഹിച്ച മരങ്ങളുടെ അമ്മ;സാല് മരാട തിമ്മക്കയെ അടുത്തറിയാം.

ബെംഗളൂരു :മക്കളില്ലാത്തതിന്‍റെ പേരില്‍ നിരന്തരം പരിഹസിക്കപ്പെട്ടുകൊണ്ടിരുന്ന ഒരു സ്ത്രീ.. അതായിരുന്നു സാലുമരട തിമ്മക്ക എന്ന തിമ്മക്ക.. പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും കേട്ടുമടുത്തപ്പോള്‍ നാല്‍പതാമത്തെ വയസ്സില്‍ അവര്‍ ഈ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. പക്ഷെ, അവര്‍ ജീവനൊടുക്കിയില്ല, പിറക്കാതെ പോയ മക്കള്‍ക്ക് പകരം ആയിരക്കണക്കിന് വൃക്ഷത്തൈകള്‍ തിമ്മക്കയും ഭര്‍ത്താവും ചേര്‍ന്ന് നട്ടു പിടിപ്പിച്ചു. ഇന്നവര്‍ വൃക്ഷങ്ങളുടെ അമ്മ (mother of trees) എന്ന് അറിയപ്പെടുന്നു. അവര്‍ കൈയുയര്‍ത്തി അനുഗ്രഹം ചൊരിഞ്ഞപ്പോള്‍ ഇന്ത്യയുടെ പ്രഥമപൗരന്‍ രാം നാഥ് കോവിന്ദ് പോലും തല കുനിച്ചു നിന്നു. ലോകം സ്വാധീനിച്ച 100 വനിതകളില്‍…

ലോകത്തെ തന്നെ അവസാനത്തെ സൂപ്പര്‍ ‘കൊമ്പന്‍റെ’ അവസാന ചിത്രങ്ങള്‍ വൈറലാകുന്നു.

നിലത്ത് വരെ മുട്ടി നില്‍ക്കുന്ന കൊമ്പുകളുള്ള  ‘സൂപ്പര്‍ ടസ്ക്കേര്‍സ്’ ഇനത്തില്‍പ്പെട്ട ആനകളില്‍ ജീവനോടെ ബാക്കിയുള്ള അവസാന ചില ആനകളില്‍ ഒന്നാണ് കെനിയയിലെ സാവോ നിരകളില്‍ ചുറ്റിതിരിഞ്ഞിരുന്ന  ‘F_MU1’ എന്ന ആന. ഈ ആന മുത്തശ്ശിയുടെ പ്രായം 60 വയസായിരുന്നു. ബ്രിട്ടീഷ് ഫോട്ടോഗ്രാഫർ വില്‍ ബുരാഡ് ലൂക്കാസ് പകര്‍ത്തിയ F_MU1ന്‍റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ആനകള്‍ക്ക് ഒരു റാണിയുണ്ടെങ്കില്‍ അത് തീര്‍ച്ചയായു൦ F_MU1 ആണെന്നാണ്‌ വില്‍ പറയുന്നത്. മുപ്പതില്‍ താഴെയാണ് ആഫ്രിക്കയില്‍ ജീവനോടെയുള്ള സൂപ്പര്‍ ടസ്ക്കേര്‍സ് ആനകളുടെ എണ്ണം. സാവോ ട്രസ്റ്റിന്‍റെയും കെനിയ വൈല്‍ഡ്‌ ലൈഫ്…

വഞ്ചിതരാകാതിരിക്കുക! – ബെംഗളൂരു വാർത്തയുടെ അറിയിപ്പ്.

    ബഹുമാന്യരായ വായനക്കാരെ , കഴിഞ്ഞ 4 വർഷമായി ബെംഗളൂരു വാർത്ത നിങ്ങളുടെ ഇടയിൽ പ്രവർത്തിച്ചു വരികയാണ്, നഗരത്തിലെ മലയാളികൾക്ക് അറിയാൻ ആഗ്രഹിക്കുന്ന വിഷയങ്ങൾ / വാർത്തകൾ മാതൃഭാഷയിൽ നിങ്ങളുടെ വിരൽ തുമ്പിലെത്തിക്കുക എന്ന കർമ്മം ആണ് ഇത്രയും കാലം ഞങ്ങൾ തുടർന്നു കൊണ്ടിരിക്കുന്നത്. പല പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് ഇത് ബെംഗളൂരു മലയാളികൾക്ക് ഉപകാരപ്രദമായ രീതിയിൽ വിജയകരമായി മുന്നോട്ട് കൊണ്ടുപോകാൻ ഇതു വരെ നിങ്ങളോരോരുത്തരും നൽകിയ അകമഴിഞ്ഞ സഹകരണത്തിന് നന്ദി രേഖപ്പെടുത്തുന്നു, അതിനിയും തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ചില വ്യക്തികളോ ഗ്രൂപ്പുകളോ ഞങ്ങളുടെ പേരും…

ഇന്ന് ലോക വനിതാദിനം; ചരിത്രത്തിലേയ്ക്ക് ഒരെത്തിനോട്ടം.

ദേശത്തിന്‍റെ അതിരുകൾ മറികടന്ന്, ലോകത്തെമ്പാടുമുള്ള വനിതകൾക്കായി ഒരു ദിനം എന്ന ആശയത്തില്‍നിന്നാണ് ലോക വനിതാദിനാചരണം എന്ന അഭിപ്രായം ഉടലെടുത്തത്. സ്ത്രീശാക്തീകരണമാണ് ഈ ദിനാചരണത്തിലൂടെ ലോകരാഷ്ട്രങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത്. ഈ ദിനത്തിന് ഒരുപാട് ചരിത്ര നിമിഷങ്ങളുടെ ഓർമകൾ കൂട്ടുണ്ട്. എന്താണ് ലോകവനിതദിനാചരണത്തിന് പ്രേരകമായ വസ്തുത? അടിച്ചമര്‍ത്തപ്പെട്ട ഒരുപറ്റം സ്ത്രീകളുടെ അവകാശത്തിനു വേണ്ടിയുള്ള മുറവിളിയോ? തൊഴില്‍ ചെയ്യാനുള്ള അവകാശവും, അതോടൊപ്പം തുല്യ വേതനവും മെച്ചപ്പെട്ട തൊഴിൽ സാഹചര്യവും ആവശ്യപ്പെട്ട് സ്ത്രീകള്‍ തെരുവിലിറങ്ങിയതോ? അതേ എന്ന് വേണം കരുതാന്‍. 1857 മാർച്ച്, 8ന്, ന്യൂയോർക്കില്‍ ഒരുപറ്റം വനിതകൾ നടത്തിയ…

ഉത്തരേന്ത്യയില്‍ മാത്രം പ്രചാരത്തിലുള്ള “ബുള്‍ബുള്‍”എന്നാ ഉപകരണത്തില്‍ മാന്ത്രിക സംഗീതം തീര്‍ത്ത് ഒരു എഴുവയസ്സുകാരി വിസ്മയമാകുന്നു.

ഇതു ഏഞ്ചലിൻ മരിയ ഏബിൾ, പാകിസ്താനിലും, നോർത്ത് ഇന്ത്യയിലും പ്രചാരത്തിലുണ്ടായിരുന്ന “ബുൾ ബുൾ” എന്നാ പഴയകാല സംഗീത ഉപകരണം വായിക്കുന്ന മലയാളി പെൺകുട്ടി.. സ്നേഹ സംഗീതത്തിൽ അതിർത്തികൾ മായിച്ചു, മുത്തച്ഛന്റെ ശിഷ്യത്വത്തിൽ ബുൾ ബുളിൽ മാന്ത്രിക സംഗീതം ഒരുക്കി ഏഞ്ചലിൽ മരിയ ഏബിൾ എന്ന കൊച്ചുമിടുക്കി… ബുൾ ബുൾ എന്ന സംഗീത ഉപകരണത്തെ പറ്റി അധികമാരും കേട്ടുകാണില്ല, നല്ല കൈവഴക്കം ഉണ്ടെകിൽ മാത്രമേ ഈ ഉപകരണത്തെ നിയന്ത്രത്തിലാക്കാൻ സാധിക്കു. “ബുൾബുൾ ” എന്ന സംഗീത ഉപകരണ വായനയുമായി എറണാകുളം ജില്ലയിലെ കോതമംഗലം സ്വദേശിനിയായ കൊച്ചു…

1 2 3 15
error: Content is protected !!