പൗരത്വ നിയമ ഭേദഗതിക്ക് സ്‌റ്റേ ഇല്ല; കേന്ദ്രത്തിന് 4 ആഴ്ചത്തെ സമയം.

ബെംഗളൂരു : പൗരത്വനിയമ ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ കേന്ദ്രത്തിന് മറുപടി നല്‍കാന്‍ സുപ്രീംകോടതി നാലാഴ്ചത്തെ സമയം അനുവദിച്ചു. പൗരത്വ നിയമം സ്റ്റേ ചെയ്യുകയോ നിർത്തിവയ്ക്കാൻ ഉത്തരവിടുകയോ ചെയ്തില്ല. നാലാഴ്ചയ്ക്കകം ഹർജികളിൽ കേന്ദ്രം മറുപടി നൽകണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ആദ്യം എല്ലാ ഹർജികളിലും കേന്ദ്രത്തിന് കൈമാറണമെന്ന് ചീഫ് ജസ്റ്റിസ് നിർദേശിച്ചു. കേരളത്തിന്റെ ഹർജി ഇന്ന് പരിഗണിച്ചില്ല. അഭൂതപൂര്‍വ്വമായ തിരക്കാണ് ഹര്‍ജി പരിഗണിക്കുന്ന ഒന്നാം നമ്പര്‍ കോടതി മുറിക്കുള്ളിൽ അനുഭവപ്പെട്ടത്. വൻതിരക്ക് അനുഭവപ്പെട്ടതിൽ അറ്റോർണി ജനറലും കപിൽ സിബലും ആശങ്ക രേഖപ്പെടുത്തിയിരുന്നു.…

നേപ്പാളിലെ ടൂറിസ്റ്റ് ഹോമിൽ 8 മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തി.

നേപ്പാൾ: നേപ്പാളിലെ ദമാനിൽ എട്ടു മലയാളികൾ ഒരു ടൂറിസ്റ്റ് ഹോമിൽ മരിച്ച നിലയിൽ. അടച്ചിട്ട മുറിക്കുള്ളിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. 19 പേരടങ്ങിയ ഒരു സംഘത്തിൽപ്പെട്ടവരാണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

യൂബർ ഈറ്റ്സ് നെ “വിഴുങ്ങി”സൊമാറ്റോ.

ന്യൂഡൽഹി: ഓൺലൈൻ ഭക്ഷണ വിതരണ സ്റ്റാർട്ടപ്പായ സൊമാറ്റോ യൂബർ ടെക്നോളജിയുടെ യൂബർ ഈറ്റ്സ് ഇന്ത്യയെ സ്വന്തമാക്കി. യൂബർ ടെക്നോളജിയുടെ ഇന്ത്യയിലെ ഭക്ഷണ വിതരണ ശൃംഖല പൂർണ്ണമായും വാങ്ങിയതായി സൊമാറ്റോ അറിയിച്ചു. സൊമാറ്റോയിൽ യൂബറിന് 10 ശതമാനം ഓഹരി നൽകാനും തീരുമാനിച്ചിട്ടുണ്ട്. 35 കോടി ഡോളറിന്റെ ഇടപാടാണ് സൊമാറ്റോ യൂബർ ഈറ്റ്സിനെ സ്വന്തമാക്കിയതിലൂടെ നടന്നതെന്നാണ് റിപ്പോർട്ടുകൾ. യൂബർ ടെക്നോളജിയുടെ ഭക്ഷണ വിതരണ സംരഭം 2017-ലാണ് ഇന്ത്യയിൽ ആരംഭിച്ചത്. എന്നാൽ സൊമാറ്റോയും സ്വിഗ്ഗി പോലുള്ള പ്രാദേശിക കമ്പനികളും ഇന്ത്യൻ വിപണിയിൽ സ്ഥാപിച്ച ആധിപത്യം മറികടക്കാൻ യൂബർ ഈറ്റ്സിന്…

‘ഞാന്‍ മുഖം മൂടി ധരിച്ചവരില്‍ ഒരാളായിരുന്നില്ല’; ആരോപണം തെളിയിക്കാൻ പോലീസിനെ വെല്ലുവിളിച്ച് ഐഷി

  ന്യൂഡൽഹി: ജവാഹർലാൽ നെഹ്രു സർവകലാശാലയിൽ (ജെ.എൻ.യു.) കഴിഞ്ഞയാഴ്ച നടന്ന ആക്രമണത്തിൽ തങ്ങൾക്കു പങ്കുണ്ടെന്ന ആരോപണം കോടതിയിൽ തെളിയിക്കാൻ ഡൽഹി പോലീസിനെ വെല്ലുവിളിച്ച് യൂണിയൻ. ‘ഞാന്‍ മുഖം മൂടി ധരിച്ചവരില്‍ ഒരാളായിരുന്നില്ല, ഞാന്‍ അത് ബാധിച്ചവരില്‍ ഒരാളാണ് എന്റെ രക്തം കുതിര്‍ന്ന വസ്ത്രങ്ങള്‍ ഇപ്പോഴും എന്റെ കയ്യിലുണ്ട്,’ അയ്ഷി ഘോഷ് പറഞ്ഞു. ഞായറാഴ്ച ജെ.എന്‍.യു ക്യാംപസില്‍ നടന്ന അക്രമങ്ങളില്‍ പ്രതികളായി തന്റെയും പേര് ഉള്‍പ്പെടുത്തി ദല്‍ഹി പൊലീസ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് മറുപടിയുമായി അയ്ഷി ഘോഷ് രംഗത്തെത്തിയത്. ‘എനിക്ക് നിയമസംവിധാനങ്ങളില്‍ പൂര്‍ണ വിശ്വാസമുണ്ട്. ഞങ്ങള്‍ ഒരു…

ജെ.എൻ.യു.അക്രമണങ്ങളിൽ ഐഷാഘോഷിനും പങ്ക്;സി.സി.ടി.വി.ദൃശ്യങ്ങളടങ്ങുന്ന തെളിവുകൾ പുറത്തുവിട്ട് ഡൽഹി പോലീസ്.

ന്യൂഡൽഹി : ജെഎൻയുവിൽ ആക്രമണം നടത്തിയ ഒൻപതു പേരെ തിരിച്ചറിഞ്ഞതായി ഡൽഹി പൊലീസ്. ഇവരിൽ വിദ്യാർഥി യൂണിയൻ ചെയർമാൻ ഐഷി ഘോഷുൾപ്പെടെ അഞ്ച് ഇടതു വിദ്യാർഥി സംഘടനാ പ്രവർത്തകരും എബിവിപി പ്രവർത്തകരും ഉൾപ്പെട്ടതായി പൊലീസ് അറിയിച്ചു. എഐഎസ്എഫ്, എസ്എഫ്ഐ പ്രവർത്തകരും അക്രമം നടത്തിയവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ പകർപ്പ് ഡൽഹി പൊലീസ് പുറത്തുവിട്ടു. പെരിയാർ, സബർമതി ഹോസ്റ്റലിൽ ആക്രമണം നടത്തിയത് ഇവരാണെന്നാണ് പൊലീസ് പറയുന്നത്. Dr. Joy Tirkey, DCP/Crime, Delhi Police on #JNUViolence: No suspect has been detained…

ഗൾഫ് മേഖലയിൽ അതീവ ജാഗ്രതാ നിർദേശം!!

  ഗൾഫ്: ഇറാൻറെ മേജർ ജനറൽ ഖാസിം സുലൈമാനിയെ അമേരിക്ക വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയതിനെ തുടർന്ന് ഇറാൻ പ്രതികാര നടപടി തുടങ്ങി. ഇറാഖിലെ രണ്ട് യുഎസ് സൈനിക താവളങ്ങളിലേയ്ക്ക് ഇറാന്‍ മിസൈലാക്രമണം നടത്തി. പന്ത്രണ്ടിലധികം ബാലസ്റ്റിക് മിസൈലുകള്‍ യുഎസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇറാൻ പ്രയോഗിച്ചതായാണ് റിപ്പോര്‍ട്ട്. 🔴 🇮🇷 JUST IN 🇮🇷 🔴 PRESS TV EXCLUSIVE First #IRGC footage emerges showing #Iran missiles targeting #AinAlAssad airbase in #Iraq in response to General #Soleimani's assassination.#GeneralSoleimani #DecisiveResponse #SoleimaniAssassination pic.twitter.com/vpXA0HvLXG…

ഐഷി ഘോഷിനെതിരെ കേസെടുത്ത് ഡൽഹി പൊലീസ്!!

  ന്യൂഡൽഹി: ജെ.എൻ.യു.വിൽ ഞായറാഴ്ച നടന്ന ആക്രമണത്തിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം ഉയരുന്നതിനിടയിൽ ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡൻറ് ഐഷി ഘോഷിനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. സർവകലാശാല നൽകിയ പരാതിയിൽ ഐഷി ഘോഷ് ഉൾപ്പെടെ 19 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ക്യാമ്പസിലെ സെർവർ റൂമിൽ നാശനഷ്ടം വരുത്തിയെന്ന അധികൃതരുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഞായറാഴ്ച രാത്രി ജെഎൻയുവിൽ പുറത്ത് നിന്നെത്തിയ സംഘം അധ്യാപകരെയും അനധ്യാപകരെയും വിദ്യാർത്ഥികളെയും ക്രൂരമായി തല്ലിചതച്ചിരുന്നു. ഇതില്‍ ഡൽഹി പൊലീസിനെതിരെയും സർവകലാശാല വൈസ് ചാൻസലർക്കെതിരെയും വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് യൂണിയൻ പ്രസിഡൻറും അക്രമത്തിൽ ഗുരുതരമായി…

ഇന്ത്യയിലുടനീളം നടന്ന വിദ്യാർഥി പ്രതിഷേധം ബ്രിട്ടനിലെയും യു.എസിലെയും പ്രമുഖ സർവകലാശാലകളിലും!!

  ന്യൂഡൽഹി: ജവാഹർലാൽ നെഹ്രു സർവകലാശാലയിൽ ഞായറാഴ്ചയുണ്ടായ അക്രമത്തിൽ രാജ്യത്തെ വിവിധ സർവകലാശാലകളിൽ പ്രതിഷേധം. ബ്രിട്ടനിലെയും യു.എസിലെയും പ്രമുഖ സർവകലാശാലകളിലും പ്രതിഷേധമുണ്ടായി. ബാംഗ്ലൂർ സർവകലാശാല, ഐ.ഐ.എം. ബാംഗ്ലൂർ, നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റി, പോണ്ടിച്ചേരി സർവകലാശാല, ഹൈദരാബാദ് സർവകലാശാല, അലിഗഢ് മുസ്‌ലിം സർവകലാശാല, ഡൽഹി സർവകലാശാല, പഞ്ചാബ് സർവകലാശാല, ജാധവ്പുർ സർവകലാശാല, മുംബൈ സർവകലാശാല, പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്, മുംബൈ, ഐ.ഐ.ടി. ബോംബെ, ഡോ. ബാബസാഹിബ് അംബേദ്കർ മറാത്‌വാഡ സർവകലാശാല, ഔറംഗാബാദ്, പട്‌ന സർവകലാശാല,…

ജെ.എന്‍.യു അക്രമത്തിൽ രാജ്യത്തുടനീളം വിദ്യാര്‍ഥി പ്രതിഷേധം കത്തുന്നു!!

  ന്യൂഡൽഹി: ഇന്നലെ രാത്രിയാണ് ജെഎന്‍യുവില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് സമീപം അധ്യാപക സംഘടന നടത്തിയ പ്രതിഷേധ പരിപാടിക്കിടെയായിരുന്നു ആക്രമണം. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനെ പുറത്തുനിന്നെത്തിയ സംഘം വളഞ്ഞിട്ട് ആക്രമിച്ചു. തലയ്ക്കു പരുക്കേറ്റ ഐഷിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. #WATCH Delhi: Jawaharlal Nehru University Students' Union president & students attacked by people wearing masks on campus. 'What is this? Who are you? Step back, Who are you trying…

സി.ടി.സ്കാൻ ചെയ്യുന്നതിനിടയിൽ യുവതിയുടെ നഗ്നചിത്രമെടുക്കുകയും മോശമായി സ്പർശിക്കുകയും ചെയ്ത മലയാളി അറസ്റ്റിൽ.

മുംബൈ: മഹാരാഷ്ട്രയിൽ സിടിസ്കാൻ എടുക്കുന്നതിനിടെ യുവതിയുടെ നഗ്നചിത്രം പകർത്തിയ സംഭവത്തിൽ അറസ്റ്റിലായത് മലയാളിയെന്ന് വിവരം. കണ്ണൂർ സ്വദേശിയെയാണ് യുവതിയുടെ പരതിയെത്തുടർന്ന് ഉല്ലാസ് നഗർ പോലീസ് അറസ്റ്റ് ചെയ്യുന്നത്. മഹാരാഷ്ട്രയിലെ ഉല്ലാസ്നഗറിലാണ് സംഭവം. ഉല്ലാസ്നഗറിലെ സർവ്വാനന്ദ് ആശുപത്രി ടെക്നീഷ്യനാണ് അറസ്റ്റിലായ ജെയിംസ് തോമസ്. തിങ്കളാഴ്ചയാണ് യുവതി സിടി സ്കാൻ എടുക്കുന്നതിനായി ആശുപത്രിയിലെത്തിയത്. സ്കാൻ ചെയ്യുന്നതിനിടെ ജെയിംസ് യുവതിയെ മോശമായ രീതിയിൽ സ്പർശിക്കുകയും യുവതിയുടെ നഗ്നചിത്രങ്ങൾ എടുക്കുകയും ചെയ്തു. തുടർന്ന് അസ്വസ്ഥത തോന്നിയതോടെ യുവതി ആശുപത്രി അധികൃതരെ വിവരമറിയിച്ചു. തുടർന്ന് പോലീസിലും പരാതി നൽകി. ഇയാളുടെ ഫോൺ…

1 2 3 130