വീരമൃത്യു വരിച്ച ധീരജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച് മോഹന്‍ലാല്‍

രാജ്യത്തിനു വേണ്ടി സ്വന്തം ജീവന്‍ ബലികൊടുത്ത ധീരജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെയാണ് മേഹന്‍ലാല്‍ ജവാന്മാരെ അനുസ്മരിച്ചത്. “രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്യം വരിച്ച ജവാന്മാരുടെ കുടുംബങ്ങളെ കുറിച്ചോര്‍ക്കുമ്ബോള്‍ വേദനയാല്‍ ഹൃദയം നിന്നുപോവുകയാണ്. അവര്‍ ആ ഹൃദയ ഭേദകമായ നോവിനെ അതിജീവിച്ച്‌ തിരുച്ചുവരാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. അവരുടെ ദുഃഖത്തില്‍ നമുക്കും പങ്കുച്ചേരാം”മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വാട്സാപ്പിനോട് “ബൈ ബൈ” പറഞ്ഞ് മോഹന്‍ലാല്‍!!

ചലച്ചിത്ര താരങ്ങള്‍ക്കും, രാഷ്ട്രീയ പ്രമുഖര്‍ക്കും, സാമൂഹിക പ്രവര്‍ത്തകര്‍ക്കുമെല്ലാം അത്യന്താപേക്ഷിതമായി മാറിയിരിക്കുകയാണ് സമൂഹ മാധ്യമങ്ങള്‍. എന്നാല്‍, ഇതിലൊന്നായ വാട്സ് ആപിനോട് ബൈ പറഞ്ഞിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. സമയവും സന്തോഷവും തിരിച്ചുപിടിക്കാനാണ് ഈ തീരുമാനമെന്ന് മോഹന്‍ലാല്‍ പറയുന്നു. രാവിലെ എഴുന്നേറ്റ് പ്രാര്‍ത്ഥിച്ച് ഫോണ്‍ നോക്കിയാല്‍ കാണുന്നത് മോശം വാര്‍ത്തകളും ചിത്രങ്ങളുമാകും, സന്തോഷത്തേക്കാള്‍ കൂടുതല്‍ പരിഭവങ്ങളും- മോഹന്‍ലാല്‍ പറയുന്നു. പണ്ട് കാറില്‍ യാത്ര ചെയ്യുമ്പോള്‍ പുറമെയുള്ള കാഴ്ചകള്‍ കാണുമായിരുന്നുവെന്നും സ്ഥിരം യാത്ര ചെയ്യുന്ന  വഴികളിലെ ഓരോ കെട്ടിടവും മരവും പതിവായി കാണാറുള്ള മനുഷ്യരെയും തനിക്കറിയാമായിരുന്നുവെന്നും മോഹന്‍ലാല്‍ പറയുന്നു. എന്നാലിപ്പോള്‍ ആലോചിക്കുമ്പോഴാണ് മനസിലാകുന്നത്…

ആമസോണ്‍ ‘യാത്ര’യുടെ ഡിജിറ്റല്‍ റൈറ്റ്‌സ് സ്വന്തമാക്കി

വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥ പറയുന്ന യാത്ര മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്നതിനിടെ ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുകയാണ് ആമസോണ്‍. എട്ട് കോടി രൂപക്കാണ് ആമസോണ്‍ പ്രൈം യാത്രയുടെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയത്. സിനിമയുടെ ഹിന്ദി ഡബ്ബിംഗ് റൈറ്റ്‌സും മികച്ച തുകക്കാണ് ആമസോണ്‍ സ്വന്തമാക്കിയിരിക്കുന്നത്. മാര്‍ച്ച് 10ന് യാത്ര ആമസോണ്‍ പ്രൈമില്‍ എത്തും. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച വൈ.എസ്.ആറിന്റെ മൂന്ന് മാസം നീണ്ടുനിന്ന പദയാത്രയാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തില്‍ ഭൂമിക ചൗളയാണ് വൈ.എസ്.ആറിന്റെ മകളുടെ വേഷത്തില്‍ എത്തുന്നത്. വൈ.എസ്.ആറിന്റെ മന്ത്രിസഭയിലെ അംഗമായിരുന്ന സബിത…

‘നാന്‍ പെറ്റ മകന്‍’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തുവിട്ടു.

‘നാന്‍ പെറ്റ മക’ന്‍റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ ധനമന്ത്രി തോമസ് ഐസക് പുറത്തു വിട്ടു. തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെയാണ് അദ്ദേഹം പോസ്റ്റര്‍ പ്രകാശനം ചെയ്തിരിക്കുന്നത്. മിനോൺ ആണ് കേന്ദ്ര കഥാപാത്രമായെത്തുന്നത്. മഹാരാജാസ് കോളേജില്‍ കുത്തേറ്റു മരിച്ച എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്‍റെ  ജീവിതം ആസ്പദമാക്കി തയാറാക്കുന്ന ചിത്രമാണ് ‘നാന്‍ പെറ്റ മകന്‍’. അഭിമന്യുവിന്‍റെ മൃതദേഹത്തിന് അടുത്ത് നിന്നുള്ള അമ്മ പൂവതിയുടെ നിലവിളിയുടെ ധ്വനിയാണ് ചിത്രത്തിന് ‘നാന്‍ പെറ്റ മകന്‍’ എന്ന് പേരിടാന്‍ കാരണം. പാട്ടും കവിതയുമായി മഹാരാജാസിൽ നിറഞ്ഞുനിന്ന് ഒടുവിൽ കൊലക്കത്തിക്ക് ഇരയായ അഭിമന്യുവിന്‍റെ ജീവിതം…

രാഹുൽ ഗാന്ധിയുടെ ജീവിതകഥ സിനിമയാകുന്നു!!

മുംബൈ: കോൺഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിയുടെ ജീവിതകഥ സിനിമയാകുന്നു. ‘മൈ നെയിം ഈസ്‌ രാഗ’ എന്ന ടൈറ്റിലിലാണ് ചിത്രം ഒരുങ്ങുന്നത്. രാഹുൽ ഗാന്ധിയുടെ വ്യക്തി-രാഷ്ട്രീയ ജീവിതത്തിന്‍റെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രൂപേഷ് പോൾ ആണ്. സിനിമയിൽ നിഗൂഡതകൾ ഒന്നുമില്ലെന്നും രാഹുലിനെ മഹത്വവൽക്കരിക്കുക എന്നതല്ല സിനിയുടെ ലക്ഷ്യമെന്നും രൂപേഷ് പോൾ പറയുന്നു. പരമവിഡ്ഢിയെന്ന് അപമാനിക്കപ്പെട്ടതിൽ നിന്ന് തിരിച്ചുവന്ന ഒരു മനുഷ്യന്‍റെ, മഹാവിപത്തുകളെ നേരിട്ടതിന് ശേഷം തുടർച്ചയായി വിജയിക്കുന്ന ഒരു മനുഷ്യന്‍റെ കഥയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. വ്യാജ പേരിൽ രാഹുൽ ഗാന്ധി പഠിച്ച യുഎസിലെ കോളിൻ…

ധ്രുവിന്‍റെ ‘വര്‍മ്മ’ നിര്‍മ്മാതാക്കള്‍ ഉപേക്ഷിച്ചു!!

തമിഴ് സിനിമയിലെ സൂപ്പര്‍ താരം വിക്രമിന്‍റെ മകന്‍ ധ്രുവിന്‍റെ അരങ്ങേറ്റ ചിത്രമായ ‘വര്‍മ്മ’ നിര്‍മ്മാതാക്കള്‍ ഉപേക്ഷിച്ചു. ദേശീയ അവാര്‍ഡ് ജേതാവായ ബാല സംവിധാനം ചെയ്ത ‘വര്‍മ്മ’യുടെ പ്രിവ്യൂ ഇഷ്ടപ്പെടാതെ വന്നതോടെയാണ് ചിത്രം റീ ഷൂട്ട് ചെയ്യാൻ നിർമ്മാതാക്കൾ  തീരുമാനിച്ചത്. ചിത്രത്തിന്‍റെ റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് നിര്‍മ്മാതാക്കളായ ഇ ഫോര്‍ എന്‍റര്‍ടെയിന്‍മെന്‍റ് ചിത്രം ഉപേക്ഷിച്ചത്. നായകനെ നിലനിര്‍ത്തി സംവിധായകനെയും ചില അണിയറ പ്രവര്‍ത്തകരെയും, അഭിനേതാക്കളെയും മാറ്റി പൂര്‍ണ്ണമായി റീഷൂട്ട്‌ ചെയ്യാനാണ് തീരുമാനമെന്ന് നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിള്‍ പറയുന്നു. തെലുങ്കില്‍ വന്‍ വിജയം നേടി…

വീഡിയോ: ‘അഡാര്‍’ ലിപ് ലോക്കിന് സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം!

അഡാര്‍ ലവ്വിന്‍റെ തമിഴ് ടീസറിന് ഡിസ്‌ലൈക്ക്-ട്രോള്‍ പൂര൦‌. ചിത്രം ഫെബ്രുവരി 14ന് തിയേറ്ററിലെത്താനിരിക്കെയാണ് അണിയറപ്രവര്‍ത്തകര്‍ തമിഴ്, തെലുങ്ക് ഭാഷകളിലായി പുതിയ ടീസര്‍ പുറത്തു വിട്ടത്. കണ്ണിറുക്കലിലൂടെ പ്രശസ്തയായ പ്രിയയുടെയും നായകന്‍ റോഷന്‍റെയും ലിപ് ലോക്ക് രംഗങ്ങള്‍ അടങ്ങിയ ടീസറിനാണ് സമൂഹ മാധ്യമങ്ങളില്‍ ട്രോളുകളും ഡിസ്‌ലൈക്കുകളും പെരുകുന്നത്.     അതേസമയം, കണ്ണിറുക്കലിലൂടെ താരമായ പ്രിയ വാര്യര്‍ക്കെതിരെ ഇതിനു മുന്‍പും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ആക്രമണം നടന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്നെ താരമായ പ്രിയക്കെതിരെ നിരവധി ട്രോളുകളും പുറത്തിറങ്ങിയിരുന്നു. എന്നാല്‍ എന്‍റെ സിനിമ പുറത്തിറങ്ങി പ്രകടനം പോലും…

മറ്റൊരു ഹിറ്റുമായി ഷാന്‍ റഹ്മാന്‍ വീണ്ടും.. ഇത്തവണ കൂടെ അജു വര്‍ഗീസും!!

മലയാളത്തിന് തുടരെതുടരെ ഹിറ്റുകള്‍ സമ്മാനിച്ച സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ വീണ്ടുമൊരു ഹിറ്റുമായി എത്തിയിരിക്കുകയാണ്. അജു വര്‍ഗീസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന കൊളംബ്യന്‍ അക്കാഡമിയിലെ ലഹരി എന്നു തുടങ്ങുന്ന ഗാനമാണ് ഷാന്‍ ആലപിച്ചിരിക്കുന്നത്. സംഗീത സംവിധാനത്തിനൊപ്പം ഒരു ഗായകന്‍റെ കുപ്പായം കൂടി ഈത്തവണ ഷാന്‍ അണിയുന്നുണ്ട്. ഷാനും അജു വര്‍ഗീസും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഗാനത്തിന് ലഭിച്ചിരിക്കുന്നത്. റിലീസ് ചെയ്ത ഒരു മണിക്കൂറിനുള്ളില്‍ തന്നെ അയ്യായിരത്തോളം പേരാണ് പാട്ട് കണ്ടിരിക്കുന്നത്. അജു വര്‍ഗീസ് സംവിധാനം ചെയ്യുന്ന കൊളംബ്യന്‍ അക്കാഡമി സംവിധാനം ചെയ്യുന്നത് അഖില്‍…

9ന്‍റെ പുതിയ പ്രൊമോ വീഡിയോ പുറത്തുവിട്ടു

പൃഥ്വിരാജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ 9-ന്‍റെ  പുതിയ പ്രൊമോ വീഡിയോ പുറത്തുവിട്ടു. ചിത്രത്തിന്‍റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ചിത്രം ഫെബ്രുവരി ഏഴിന് റിലീസ് ചെയ്യും. മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രകാശ് രാജ്, വാമിഖ, മംമ്ത മോഹന്‍ദാസ് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞനായാണ് പൃഥി 9-ല്‍ അഭിനയിക്കുന്നത്. ഒരു അച്ഛന്‍റെയും മകന്‍റെയും വൈകാരികമായ കഥയാണ് ചിത്രം പറയുന്നത്. ആല്‍ബര്‍ട്ട് എന്നാണ് പൃഥിയുടെ കഥാപാത്രത്തിന്‍റെ പേര്. കാവല്‍ മാലാഖയും സംരക്ഷകനും അച്ഛനുമാകുന്ന ആല്‍ബര്‍ട്ട് എന്നാണ് പൃഥിരാജ് തന്‍റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത്. അഭിനന്ദന്‍…

1 2 3 47
error: Content is protected !!