വയനാടിൽ രാഹുലിനെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകളുമായ് പ്രിയങ്ക ഗാന്ധി

മാനന്തവാടി: വയനാട്ടിൽ നിന്നും മത്സരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വ്യക്തിപരമായ മികവുകൾ എണ്ണിപ്പറഞ്ഞ് സഹോദരി  പ്രിയങ്കയുടെ പ്രസംഗം. വയനാട്ടിലെ പ്രചാരണ പരിപാടിക്കിടെയാണ് സഹോദരനെക്കുറിച്ച് വാതോരാതെയാണ് പ്രിയങ്ക സംസാരിച്ചത്. ജനിച്ച നാൾമുതൽ എനിക്ക് അറിയാവുന്ന ഒരാൾക്ക് വേണ്ടി കൂടിയാണ് വോട്ട് ചോദിക്കുന്നതെന്ന മുഖവുരയോടെയാണ് പ്രിയങ്ക രാഹുലിനെ കുറിച്ച് പറഞ്ഞ് തുടങ്ങിയത്. “കഴിഞ്ഞ പത്ത് വര്‍ഷമായി വ്യക്തിപരമായ അധിക്ഷേപങ്ങളെ അതിജീവിച്ചാണ് രാഹുൽ ഗാന്ധി നിലനിൽക്കുന്നത്. ആരെന്നും എന്തെന്നും അറിയാതെയാണ് പലരും അവനെ അധിക്ഷേപിക്കുന്നത്. രാഹുൽ ഇപ്പോഴും എനിക്ക് പ്രിയപ്പെട്ട സഹോദരനാണ്. എന്നേക്കാൾ രണ്ട് വയസ്സ് മൂത്തതാണ്. എന്‍റെ…

എറണാകുളം പഴന്തോട്ടം പള്ളിയിൽ യാക്കോബായ-ഓർത്തഡോക്‌സ് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് കുത്തേറ്റു.

എറണാകുളം പഴന്തോട്ടം പള്ളിയിൽ യാക്കോബായ-ഓർത്തഡോക്‌സ് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് കുത്തേറ്റു. അഖിൽ എൽദോ, ജെയിൻ വർഗീസ് എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരെയും ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുത്തേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. പെരുന്നാളിന്റെ ഫ്ളക്സ് ബോർഡ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് ഇടയാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പഴന്തോട്ടം സ്വദേശി എൽദോസ് ആണ് പിടിയിലായത്. സംഭവത്തിൽ പ്രതിഷേധിച്ച് യാക്കോബായ വിഭാഗം പള്ളിയിൽ പ്രതിഷേധ യോഗം ചേർന്നുകൊണ്ടിരിക്കുകയാണ്. സംഘർഷത്തെ തുടർന്ന് മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സ്ഥലത്ത് വൻ പോലീസ്…

ആലുവയിൽ അമ്മയുടെ ക്രൂരമർദ്ദനത്തിനിരയായ മൂന്ന് വയസ്സുകാരൻ മരിച്ചു.

ആലുവയിൽ അമ്മയുടെ ക്രൂരമർദ്ദനത്തിനിരയായ മൂന്ന് വയസ്സുകാരൻ മരിച്ചു. തലച്ചോറിനേറ്റ ഗുരുതര പരുക്കാണ് മരണത്തിന് കാരണം. ഇന്ന് രാവിലെയോടെ കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു. അനുസരണക്കേട് കാട്ടിയെന്ന് ആരോപിച്ചാണ് ജാർഖണ്ഡ സ്വദേശിയായ സ്ത്രീ കുഞ്ഞിനെ ക്രൂരമർദ്ദനത്തിന് ഇരയാക്കിയത്. അമ്മയുടെ അറസ്റ്റ് ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. വധശ്രമം ചുമത്തിയാണ് അറസ്റ്റു ചെയ്തത്. കുട്ടിയുടെ പിതാവിനെതിരേയും കേസെടുത്തിട്ടുണ്ട്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ഇരുവർക്കുമെതിരെ ചുമത്തിയത്. കുട്ടിയുടെ അമ്മ ജാർഖണ്ഡ് സ്വദേശിയും അച്ഛൻ പശ്ചിമ ബംഗാൾ സ്വാദേശിയുമാണ്. 20 ദിവസം മുമ്പാണ് കുട്ടിയും അമ്മയും നാട്ടിലെത്തിയത്. ഇവർ ജോലി…

രക്ഷിതാക്കൾ ശസ്ത്രക്രിയ്യക്ക്‌ അനുമതി നല്‍കിയില്ല;പെരിന്തൽമണ്ണയിൽ നിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ എത്തിച്ച അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ ഇന്ന് ഡിസ്ചാർജ് ചെയ്യും.

തിരുവനന്തപുരം: ഹൃദയസംബന്ധമായ അസുഖം മൂലം അടിയന്തര ചികിത്സ നടത്താൻ പെരിന്തൽമണ്ണയിൽ നിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ എത്തിച്ച അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ ഇന്ന് ഡിസ്ചാർജ് ചെയ്യും. കുട്ടിയുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രക്ഷിതാക്കൾ അനുമതി നൽകാത്തതിനാൽ കുട്ടിയുടെ ശസ്ത്രക്രിയ നടത്തില്ല. ശസ്ത്രകിയ ചെയ്താൽ ഉണ്ടാകാൻ ഇടയുള്ള പ്രശ്നങ്ങളും, ദീർഘകാലം നീണ്ട് നിൽക്കുന്ന ചികിത്സ എന്നിവ കാരണമാണ് രക്ഷിതാക്കൾ ശസ്ത്രക്രിയക്ക് സമ്മതം നൽകാഞ്ഞത്. കുഞ്ഞിനെ ഇന്ന് തന്നെ മലപ്പുറത്തെ ആശുപത്രിയിലേക്ക് മാറ്റും. വ്യാഴാഴ്ച അഞ്ച് മണിക്കൂർ കൊണ്ടാണ് നവജാത ശിശുവുമായി ആധുനിക സംവിധാനങ്ങളുള്ള ആംബുലൻസ് തിരുവനന്തപുരത്ത് പാഞ്ഞെത്തിയത്.…

വേനലിന്‍റെ കാഠിന്യത്തിലും കാര്‍ഷിക സമൃദ്ധിയുടെ കണി കണ്ടു കൊണ്ട് വിഷു ആഘോഷിക്കുകയാണ് മലയാളികൾ

കാര്‍ഷിക സമൃദ്ധിയുടെയും ഐശ്വര്യത്തിന്‍റെയും വരവറിയിച്ച് മേടപ്പുലരിയില്‍ കൈനീട്ടവും കൊന്നപ്പൂവുമായി മലയാളികള്‍ക്ക് ഇന്ന് വിഷു. വേനലിന്‍റെ കാഠിന്യത്തിലും കാര്‍ഷിക സമൃദ്ധിയുടെ കണി കണ്ടു കൊണ്ട് വിഷു ആഘോഷിക്കുകയാണ് മലയാളികൾ. കൃഷ്ണവിഗ്രഹത്തിന് മുന്നില്‍ ഉരുളിയില്‍ മടക്കിവെച്ച കോടിമുണ്ട്, വാല്‍കണ്ണാടി, നാളികേരം, പഴം, നാണയങ്ങള്‍, സ്വര്‍ണ്ണം വീട്ടുവളപ്പിലുണ്ടായ ചക്കയും മാങ്ങയും ഒപ്പം ഒരുപിടി കൊന്നപൂക്കളും, അരികില്‍ കത്തിച്ച് വെച്ച നിലവിളക്കും രാമായണവും.- ഇതാണ് സാധാരണയായി ഒരുങ്ങുന്ന വിഷു കണി. തുടക്കം നന്നായാല്‍ എല്ലാം നന്നായി എന്നാണ് വിശ്വാസം. അത്തരമൊരു നല്ല നാളുകളിലേക്കാണ് ഈ കണി കണ്ടുണരുന്നത്. വിഷുകണി കണ്ടുണര്‍ന്നാല്‍ പിന്നെ…

തുലാഭാരത്തിന്റെ ത്രാസ് പൊട്ടിവീണു;ശശി തരൂരിന്റെ തലക്കും കാലിനും പരിക്ക്.

തിരുവനന്തപുരം : തിരുവനന്തപുരം മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയും .മുൻ കേന്ദ്ര മന്ത്രിയുമായ ശശി തരൂരിന് തുലാഭാരം പൊട്ടിവീണ് പരിക്കേറ്റു. തലക്കും കാലിനും പരിക്കേറ്റ എംപിയെ തിരുവനന്തപുരം ജില്ലാ ആശുപത്രിയിൽ പ്രവേശിച്ചു. പരിക്ക് ഗുരുതരമല്ല. ഗാന്ധിയാരമ്മൻ കോവിലിൽ വച്ചായിരുന്നു അപകടം.

“ഭൂമിയിലെ മറ്റൊരു സ്വർഗം കൂടി ഇതാ…”; ഒരു യാത്രാ വിവരണം.

ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്നവർക്കായി പങ്കുവെച്ച ഒരു യാത്രികന്റെ അനുഭവം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു… “യാത്ര പുറപ്പെടുമ്പോൾ വലിയ പ്രതീക്ഷകൾ ഇല്ലായിരുന്നു , എത്തിയപ്പോളല്ലേ സംഭവം കിടു… തൂവാനം വെള്ളച്ചാട്ടം – “ഭൂമിയിലെ മറ്റൊരു സ്വർഗം കൂടി ഇതാ”.. മൂന്നാറിൽ നിന്നും 50 കിമി ദൂരവും മറയൂരിൽ നിന്നും 10 കിമി ദൂരവും ആണ് ഇവിടെത്താൻ … ചിന്നാർ വന്യ ജീവി സങ്കേതമായ ഈ സ്ഥലം കേരളാ തമിഴ്നാട് ബോർഡർ ആണ്… ഞാനും സംഘവും മുൻകൂട്ടി ബുക്ക് ചെയ്ത ശേഷമാണ് ഇവിടെ എത്തുന്നത്.. കാടിനുള്ളിൽ ഒരു രാത്രി……

എഴുത്തുകാരനും പ്രഭാഷകനുമായ ഡി.ബാബു പോൾ അന്തരിച്ചു.

തിരുവനന്തപുരം: മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ഡോ. ഡി ബാബു പോൾ അന്തരിച്ചു. 78 വയസായിരുന്നു. ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് ശനിയാഴ്ച പുലര്‍ച്ചയാണ്  അന്ത്യം. അഡീഷനൽ ചീഫ് സെക്രട്ടറിയായി വിരമിച്ച അദ്ദേഹം തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്സ്മാനായും സേവനമനുഷ്ഠിച്ചിരുന്നു. എറണാകുളം കുറുപ്പുംപടി ചീരത്തോട്ടത്തിൽ പി.എ.പൗലോസ് കോറെപ്പിസ്കോപ്പയുടെയും മേരി പോളിന്റേയും മകനായി 1941ലാണ് ബാബു പോളിന്‍റെ ജനനം. 21–ാം വയസ്സിൽ സർക്കാർ സർവീസിൽ പ്രവേശിച്ച ബാബുപോൾ 59–ാം വയസ്സിൽ ഐഎഎസിൽനിന്നു സ്വമേധയാ വിരമിച്ച് ഓംബുഡ്സ്‌മാൻ സ്ഥാനം സ്വീകരിച്ചു. 2001 സെപ്റ്റംബറിൽ…

അന്തരിച്ച കെ.എം.മാണിക്ക് പകരം വൈദ്യുതി മന്ത്രി എം.എം.മണിയുടെ ചിത്രത്തോടൊപ്പം വാര്‍ത്ത‍ നല്‍കി ഹിന്ദി ദിനപത്രം!

അന്തരിച്ച കേരള കോൺഗ്രസ്(എം)ചെയർമാനും മുന്മന്ത്രിയുമായിരുന്ന കെഎം മാണിയുടെ മരണ വാർത്ത നൽകിയ ഹിന്ദി പത്രത്തിനു പറ്റിയത് ഭീമാബദ്ധം. മാണിക്ക് പകരം വൈദ്യുതി മന്ത്രി എം എം മണി അന്തരിച്ചുവെന്നാണ് പത്രം റിപ്പോർട്ട് നൽകിയത്. വാർത്തയുടെ ചിത്രം സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയാണ്. കേരളത്തിന്റെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന എം.എം മണി അന്തരിച്ചു എന്ന് മന്ത്രിയുടെ ചിത്രമടക്കമാണ് വാർത്ത കൊടുത്തിരിക്കുന്നത്. മരിക്കുമ്പോൾ 86 വയസ്സായിരുന്നുവെന്നും മുൻ മന്ത്രിയായിരുന്നുമൊക്കെ കൃത്യമായി റിപ്പോർട്ട് ചെയ്ത പത്രത്തിന് പക്ഷേ, ചിത്രവും പേരും തെറ്റി. തെറ്റായി വാർത്ത നൽകിയ പത്രം…

കേരള കോണ്‍ഗ്രസ്‌ ചെയര്‍മാന്‍ കെ.എം.മാണി അന്തരിച്ചു.

കൊച്ചി: കേരളാ കോൺഗ്രസ് എം ചെയർമാനും എംഎല്‍എയുമായ കെ എം മാണി അന്തരിച്ചു. ശ്വാസകോശ രോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. വൈകീട്ട് 4.57നായിരുന്നു അന്ത്യം. വൃക്കകൾ തകരാറിൽ ആയതിനാൽ ഡയാലിസിസ് തുടരുകയായിരുന്നു. മരണ സമയത്ത് ഭാര്യ കുട്ടിയമ്മയും മകന്‍ ജോസ് കെ മാണിയും പേരക്കുട്ടികളും അടക്കമുള്ളവര്‍ മാണിക്കൊപ്പമുണ്ടായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ദീർഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്നു അദ്ദേഹം. ആശുപത്രിയിലെത്തുമ്പോൾ ശ്വാസകോശ അണുബാധയും ഉണ്ടായിരുന്നു. ഇന്ന് രാവിലെ ആരോഗ്യ നില അല്പം മെച്ചപ്പെട്ടിരുന്നെങ്കിലും ഉച്ചയ്ക്ക് മൂന്ന് മണിയോടെ…

1 2 3 88
error: Content is protected !!