അമിത്ഷാക്ക് അഭിനന്ദനങ്ങൾ !

ചില തീരുമാനങ്ങൾ എടുക്കാൻ നട്ടെല്ലുവർ  തന്നെ വേണം. പ്രധാന മന്ത്രി മോദിയുടെ അനുവാദത്തോടെ,പാർലിമെന്റിൽ ബിജെപിക്കുള്ള ഭൂരിപക്ഷത്തിന്റെ ധൈര്യത്തോടെ , സർവോപരി കാശ്മീരിൽ നിന്നും അതിർത്തിക്കപ്പുറത്തു നിന്നും ഉണ്ടായേക്കാവുന്ന അപകടങ്ങളെ ചെറുത്തു അവസാനിപ്പിക്കാമെന്ന ആത്മ വിശ്വാസത്തോടെ സ്വാതന്ത്യാനന്തര ഇന്ത്യയിലെ ചരിത്രത്തിൽ കാശ്മീരുമായി ബന്ധപ്പെട്ട നിർണായകമായ ഒരു തീരുമാനം കേന്ദ്ര ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു . കാശ്മീരിനെ “ഇന്ത്യക്കകത്തും  പുറത്തുമായി” കഴിഞ്ഞ 70 വർഷമായി നിർത്തിയിരുന്ന 370 ആം വകുപ്പു റദ്ദാക്കാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ചു. തങ്ങൾ പ്രത്യേകമായി അനുഭവിച്ചു വന്ന ചില അധികാരങ്ങൾ ഇല്ലാതാകുന്നതിൽ ഭൂരിപക്ഷം കാശ്മീർ ജനതക്കും ആശങ്കൾ…

റിംങ് റോഡിലെ ​ഗാത​ഗത കുരുക്കിന് പരിഹാരമാകാനെത്തുന്നു ഹിങ്കൽ

മൈസുരു: മൈസുരു റിംങ് റോഡിലെ ​ഗാത​ഗത കുരുക്കിന് പരിഹാരമായി ഹിങ്കൽ മേൽപ്പാലം ഉദ്ഘാടനം 16 ന് നടത്തും. 19.80കോടി മുടക്കി മൈസുരു അർബൻഡവലപ്മെന്റ് അതറിറ്റിയണ് മേൽപാലം നിർമ്മിച്ചത്.

“ആനയോളം പ്രസംഗവും പിണ്ഡത്തോളം പ്രവൃത്തിയും”നോർക്ക റൂട്സിന്റെ”നവകേരള നിർമാണത്തിനായി പ്രവാസി കൂട്ടായ്മ”യെ അവലോകനം ചെയ്ത് മുത്ത്ഇല്ലത്ത് എഴുതുന്നു.

സെപ്റ്റംബർ 16  ഞായറാഴ്ച ഉച്ച കഴിഞ്ഞു ബാംഗ്ലൂരിൽ മുഴുക്കെ  നല്ല  മഴയായിരുന്നു.കേരളത്തിലെ കർക്കിടക  മഴയെ ഓർമിപ്പിക്കും വിധം  വീശിയടിച്ച കാറ്റും  തിമിർത്തുപെയ്ത മഴക്കൊപ്പമുണ്ടായിരുന്നു. ഇരുചക്ര വാഹനമുപേക്ഷിച്ചു ഞാനും വിദ്യാരണ്യപുര കൈരളി സമാജത്തിലെ  ശ്രീ രാമൻ കുട്ടിയും ഒരുകുടയിൽ ഒട്ടിപിടിച്ചാണ് ബസ്സും മെട്രോ ട്രെയിനും  പിന്നെ  ഓട്ടോ റിക്ഷയെയും  ആശ്രയിച്ചു്  രൂപ 200 ഓളം ചിലവാക്കി ഒന്നര മണിക്കൂർ  താണ്ടി  30 കിലോ മീറ്റർ  അകലെയുള്ള  ഈസ്റ്റ് കൾച്ചറൽ ഹാളിൽ നോർക്ക വിളിച്ചു  ചേർത്ത ” നവകേരള സൃഷ്ടിക്കായി ബാംഗ്ലൂർ മലയാളികളുടെ കൂട്ടായ്മ “യോഗത്തിനു  എത്തിച്ചേർന്നത്. അവിടെയെത്തിയ നൂറിൽ  താഴെ പേരിൽ കുറെ അധികം ആളുകൾ ഇങ്ങനെയൊക്കെ…

ഒരുമയില്ലാതെ ഇനിയും നാം എത്ര കാലം ?

ക്ഷമിക്കണം … ചില സത്യങ്ങൾ  ചിലരുടെ മുഖം മൂടികൾ വലിച്ചുകീറപ്പെടുന്നതാണെങ്കിലുംപറയാതിരിക്കുന്നത് ബാംഗ്ലൂർ മലയാളി സമൂഹത്തോട്  ചെയ്യുന്ന അപരാധമാവും. എനിക്കെതിരെ കല്ലുകൾ വന്നേക്കാം . കല്ലിനുള്ള സൗരഭ്യം പോലും നഷ്ടപെട്ട  ചില മലയാളി നേതൃത്വങ്ങൾ  ബാംഗ്ലൂരിൽ ഷഷ്ടിപൂർത്തിയിലേക്കു കാലെടുത്തു വെക്കുമ്പോഴും തങ്ങളിലാരാണ്  കേമൻ എന്ന മത്സരം പൊടിപൊടിക്കുകയാണ്. അഥവാ…, ഞാൻ  തീരുമാനിക്കുന്നിടത്തു എല്ലാം  നടന്നാൽ മതി  എന്ന മനോഭാവം ഈ പ്രളയ ദുരന്ത നാളുകളിലും  അലമാരയിൽ പൂട്ടിവെക്കാൻ മനസ്സ് അനുവദിക്കാത്ത ഏതൊരു സംഘടനാ നേതാവും പടിയിറങ്ങിപ്പോകണം എന്ന് ചങ്ങുറപ്പോടെ  പറയാൻ ബാംഗ്ലൂർ മലയാളികൾ ഇനിയെങ്കിലും തയ്യാറാവണം. പറഞ്ഞു വരുന്നത് സംവത്സരങ്ങളായി…

എന്നെ തേടിവന്ന മാലാഖ

ഇവൾ എന്റെ കൈപിടിച്ചു ഓടാൻതുടങ്ങിയിട്ടു ഒരുപാടു സമയമായി. ഇതിനിടക്ക് ഞങ്ങൾ കുന്നുകളും മലകളും സമുദ്രവും താണ്ടി മരുഭൂമിയിലെത്തിയിരിക്കുന്നു. എന്റെ കാലുകൾ തളരാൻ തുടങ്ങി. പലപ്പോഴും വീണുപോവുന്നുണ്ട്. അപ്പൊഴെല്ലാം ഇവൾ എന്നെ വലിച്ചുയർത്തുന്നുണ്ട്. അതിനുമാത്രം ഇവൾക്കെവിടുന്നാണിത്ര ശക്തി. ഞാൻ അവളുടെ മുഖത്തോട്ടു നോക്കി. തോറ്റിട്ടും തോൽക്കാത്തവളുടെ ആത്മവിശ്വാസമാണവളുടെ മുഖത്തെനിക്കു കാണാൻ കഴിയുന്നത്. അതുകൊണ്ടാണല്ലോ ഇവൾ ഇത്രയും ദൂരം താണ്ടി എന്നെ തേടിവന്നത്. പലതരത്തിലുള്ള ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കടക്കുമുന്നിലെ ടേബിളിൽ ഇരുന്നു ഭക്ഷണം കഴിച്ചു കൈ കഴുകാൻവേണ്ടി എണീറ്റുപോന്നപ്പോൾ എന്റെ കയ്യിൽ ആരോ പിടിചുവലിക്കുന്നതുകണ്ടാണ് ഞാൻ തിരിഞ്ഞുനോക്കിയത്.…

പോപ്പുലർ ഫ്രണ്ട്‌ അർഹിക്കാത്തതു നേടുന്നുവോ? നാളെത്തെ  ഭാരതം സംഘർഷത്തിന്റെയോ,സമാധാനത്തിന്റെയോ?

രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ (ആര്‍ എസ് എസ് ) ന്യൂനപക്ഷ- ദളിത്  വിരുദ്ധ രാഷ്ട്രീയത്തിനെതിരെ കേരളത്തിൽ പിറവിയെടുത്ത പോപ്പുലർ ഫ്രണ്ട്‌ ഓഫ് ഇന്ത്യ പിന്നീട്‌ ദക്ഷിണേന്ത്യ മുഴുവൻ ശക്തമാവുകയും ആർ എസ്‌ എസ്സിന്റെ  അതെ സായുധ രാഷ്ട്രീയം  (കൊലപാതക  വിദ്വേഷ രാഷ്ട്രീയം) സ്വീകരിക്കുകയും ചെയ്തു. ശ്രീ  നരേന്ദ്രമോദി അധികാരത്തിൽ വന്നതിനു ശേഷം  ദേശീയതലത്തിൽ മുസ്ലിങ്ങൾ വേട്ടയാടപ്പെടുംബോൾ ഉത്തരേന്ത്യ അടക്കം ഭാരതത്തിലെ മുസ്ലിം സാന്നിധ്യമുള്ള എല്ലാ സംസ്ഥാനങ്ങളിലും  പോപ്പുലർ ഫ്രണ്ട്‌  അതിവേഗതയിൽ വളരുകയാണ്. മലയാളികളാൽ തുടങ്ങപ്പെട്ട ഈ മുസ്ലിം തീവ്ര രാഷ്ട്രീയ പ്രസ്ഥാനം ആര്‍…

സംഘപരിവാര്‍ ആശയങ്ങളെ നെഞ്ചോടുചേർത്ത് പത്രപ്രവർത്തകരുടെ വാട്സ് അപ്പ് ഗ്രൂപ്പുകൾ.

ഇന്ത്യയുടെ ആത്മാവാണെന്ന വ്യാജേന വർഷങ്ങളായി ഭാരതീയരുടെ ചിന്താമണ്ഡലത്തെ ബഹുത്വത്തിന്റെ സൗന്ദര്യത്തിൽ നിന്നും  ഏകത്വത്തിന്റെ ഏകാധിപത്യത്തിലേക്കു  മാറ്റിപ്രതിഷ്ഠിക്കാൻ  ആർ  എസ് എസ് ശ്രമിച്ചു പോരുന്നുണ്ട്. ഈയുള്ളവനും അവർ പറയുന്ന ചിലതിലെങ്കിലും  കാമ്പുണ്ടെന്നു വിശ്വസിച്ചിരുന്നു. ഇന്ന് ,……. ഭാരതത്തിന്റെ രാഷ്ട്രീയാധികാരം മുഴുവനായും അവരുടെ കൈകളിൽ എത്തിയതിനു ശേഷമുള്ള  കാലഘട്ടം നമ്മെ ഭയപ്പെടുത്തുന്ന പരിവർത്തനമാണ് കണ്ണിനും കാതിനും അറിവ് നൽകുന്നത്. എങ്കിലും, മലയാളി സമൂഹം,   ഈ ആര്യ ഭ്രാഹ്മണ എകശിലാ  ഹിന്ദി  സംസ്കാരത്തിന് അടിമപ്പെടാതെ , ഇന്ത്യയെ  പാകിസ്താനെ പോലെ ഒരു  മതരാഷ്ട്രമാക്കണമെന്ന രാഷ്ട്രീയലക്ഷ്യമുള്ളവർ ചെങ്കോട്ടയിൽ ത്രിവർണ…

ഇന്നത്തെ കേരള ബിജെപിയുടെ അവസ്ഥ പരമ ദയനീയം! ഒരു ബിജെപി പ്രവര്‍ത്തകന്റെ പ്രതികരണം;എല്ലാവരും വിളിച്ചുപറയാന്‍ ആഗ്രഹിച്ചത് ഉറക്കെ പറയുമ്പോള്‍ കേരളത്തില്‍ പാര്‍ട്ടി ഒരു പൊട്ടിത്തെറിയിലേക്കോ ?

ഇന്ന് കേരളത്തിലെ ബി ജെ പി യുടെ അവസ്ഥ പരമ ദയനീയം എന്നേ പറയാന്‍ കഴിയു. ഒരുകാലത്തും രക്ഷപെടില്ല എന്ന് പ്രതിജ്ഞ ചെയ്തതുപോലെ ആണ് സംസ്ഥാന ഘടകം പെരുമാറുന്നത്. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ ബി ജെ പി ആവേശകരമായ ചലനങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ , ഇന്ത്യയില്‍ ഏറ്റവും ശക്തമായ സംഘ ശാഖകള്‍ ഉള്ള, വളരെ മുന്‍പ് മുതല്‍ തന്നെ സാമാന്യം ഭേദപ്പെട്ട അടിത്തറയും വളരെ ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തകരും ഉള്ള കേരളത്തില്‍ ബി ജെ പി തുടങ്ങിയിടത്തുനിന്നും ഒരടി മുന്നോട്ടു പോകുവാന്‍ സാധിക്കാതെ കുറ്റിയില്‍ കെട്ടിയിട്ട…

രാജ്യസഭാ ഇലക്ഷന്‍ റിസള്‍ട്ട് പ്രഖ്യാപിച്ചു. വിമതനെ തോല്‍പ്പിച്ച് ഒറിജിനല്‍ വിജയിച്ചു. അഞ്ചാം തവണയും അഹമ്മദ് പട്ടേല്‍ രാജ്യസഭയിലേക്ക്…

ഇതിനിടെ കുറെ ഏറെ വിവാദങ്ങള്‍…. ആരോപണങ്ങള്‍, പ്രാത്യാരോപണങ്ങള്‍…. ഒടുവില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവരുടെ വിവേചനാധികാരം പ്രയോഗിച്ചു. അത് പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിന് അനുകൂലമായിരുന്നു. കോണ്ഗ്രസ് വിമതനെ പിന്തുണച്ചതെയുള്ളൂ, തങ്ങളുടെ രണ്ടു സ്ഥാനാര്‍ഥി കളും വിജയിച്ചു, എന്ന ന്യായം ബി ജെ പി ക്കുണ്ട്, എന്നാല്‍ ബി ജെ പി അത്ര നിഷ്കളങ്കമായ കളി ഒന്നുമല്ല കളിച്ചത് എന്ന് വ്യക്തമാണ്. കോണ്ഗ്രസ് സ്ഥാനാര്‍ഥി തോല്‍ക്കുവാനുള്ള കരുനീക്കങ്ങള്‍ അവര്‍ വളരെ കണിശമായി നടത്തിയിരുന്നു, അതില്‍ അവര്‍ വിജയം സ്വപ്നം കണ്ടിരുന്നു. പക്ഷെ ചാക്കില്‍ കയറിയവര്‍ വെറും…

ആം ആദ്മി പാർട്ടി ബി.ജെ.പി യുടെ ഒന്നാം നമ്പർ ശത്രുവാകുന്നതിന്റെ കാരണങ്ങൾ

ബി.ജെ.പി യുടെ തേരോട്ടത്തിനു കടിഞ്ഞാണിട്ടത് ദൽഹി ജനതയാണ് . രണ്ടരക്കോടി ജനങ്ങളാണവർ . ഡൽഹിയിലെ നാണം കെട്ട തോൽവിക്ക് ശേഷം അഭിമാനിക്കത്തക്ക ഒരു വിജയവും അവർക്കു എടുത്തു പറയാനില്ല . കൊച്ചു കൊച്ചു സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ട വിജയങ്ങൾ അവർ പോലും കാര്യമായെടുത്തിട്ടില്ല .ജമ്മു കാശ്മീരിലെ പി.ഡി.പി യുടെ സഹായത്തോടെയുള്ള ഭരണവും ത്സാർഖണ്ഡ് , ഛത്തീസ്‌ഗഡ്‌ തുടങ്ങിയ കൊച്ചു സംസ്ഥാനങ്ങളിലെ വിജയവും കേന്ദ്രത്തിലെ രണ്ടാം ഊഴത്തിനു അടിത്തറയാവുമെന്ന തെറ്റുധാരണ മനസ്സിൽ കൊണ്ടു നടക്കാൻ മാത്രം പോഴത്തക്കാരല്ല അവർ . ഉത്തർ ഖണ്ഡിലും അരുണാചൽ പ്രദേശിലും കോൺഗ്രസ്…

1 2