കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം മത്സരത്തിൽ അപ്രതീക്ഷിത തോൽവി

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം മത്സരത്തിൽ അപ്രതീക്ഷിത തോൽവി. ഈ സീസണിലെ ആദ്യ മത്സരം കളിക്കുന്ന മുംബൈ സിറ്റി എഫ്.സിയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. 83 ആം മിനിറ്റില്‍ പെനാല്‍റ്റി ബോക്‌സില്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധ നിര കാട്ടിയ അലംഭാവം. മുംബൈയ്ക്ക് ഇതിലും വലിയ അവസരം കൈവരാനില്ല. പ്രതിരോധ നിരയെ നിഷ്പ്രബമാക്കിയാണ് അമിനി ഷെര്‍മിറ്റിയുടെ ഷോട്ടു പാഞ്ഞു കയറിയത്. വിജയ ഗോളിനായി ആഞ്ഞുശ്രമിച്ചു നായകന്‍ ബര്‍ത്തലോമിയ ഓഗ്ബച്ചെയും സംഘവും. പക്ഷെ ഗോള്‍ കീപ്പര്‍ അമരീന്ദര്‍ സിങ് കെട്ടിപ്പടുത്ത മുംബൈ കോട്ട തകര്‍ക്കപ്പെട്ടില്ല. ആദ്യ ഗോൾ കുടുങ്ങിയ…

സീസണിലെ രണ്ടാം മത്സരത്തിൽ വിജയം ആവർത്തിക്കാൻ ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങും!!

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് 2019 – 20 സീസണിലെ രണ്ടാം മത്സരത്തിന് ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങും!! കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി ഏഴരയ്ക്ക് നടക്കുന്ന മത്സരത്തില്‍  മുംബൈ സിറ്റി എഫ്സിയെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. താരങ്ങളുടെ പരിക്ക് ആശങ്കയുണര്‍ത്തുന്നുണ്ടെങ്കിലും ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയെ കീഴടക്കിയതിന്‍റെ ആത്മവിശ്വാസ൦ ടീമിനൊപ്പമുണ്ട്. മധ്യനിരയിലെ സ്പാനിഷ് താരം മാരിയോ ആര്‍ക്വസിന്‍റെ പരിക്കാണ് ടീമില്‍ വലിയ ആശങ്കയുണ്ടാകുന്നത്. പ്രതിരോധത്തില്‍ നെടുംതൂണുകളാകേണ്ട ബ്രസീല്‍ താരം ജൈറോ റോഡ്രിഗ്സും ഡച്ച്‌ താരം ജിയാനി സൂവര്‍ലൂണും പൂര്‍ണമായി ഫിറ്റല്ലെന്നാണ് സൂചന. മലയാളിയായ ഗോളി ടിപി…

ഐ.എസ്.എല്ലിലെ രണ്ടാം മത്സരത്തിൽ ​ബെംഗളൂരു എഫ്‌സി നോർത്ത് ഈസ്റ്റ് മത്സരം സമനിലയില്‍

ബെംഗളൂരു: ഐ.എസ്.എല്ലിലെ രണ്ടാം മത്സരത്തിൽ ​ബെംഗളൂരു എഫ്‌സി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം ഗോൾ രഹിത സമനിലയില്‍. മലയാളി താരം ആഷിഖ് കുരുണിയൻ ബെംഗളൂരുവിന്റെ ജഴ്സിയിൽ അരങ്ങേറി. ആക്രമണ, പ്രത്യാക്രമണങ്ങള്‍ കണ്ട വാശിയേറിയ പോരാട്ടത്തില്‍ ഐഎസ്എല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ ബെംഗളൂരു എഫ്‌സിയെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് സമനിലയിൽ തളയ്ക്കാനായി. ബെംഗളൂവായിരുന്നു കളിയില്‍ ഒരുപടി മുന്നില്‍ നിന്നതെങ്കിലും കൗണ്ടര്‍ അറ്റാക്കുകളിലൂടെ നോര്‍ത്ത് ഈസ്റ്റും തങ്ങളുടെ സാന്നിധ്യമറിയിച്ചു. ഇരുടീമുകളും നിരവധി ഗോളവസരങ്ങളാണ് പാഴാക്കിയത്. വിങ് ബാക്ക് ആയി കളിച്ച മലയാളി താരം ആഷിഖ് ആദ്യ പകുതിയിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.…

ഐ.എസ്.എൽ; ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മഞ്ഞപ്പടയ്ക്ക് ഉജ്വല വിജയം

കൊച്ചി: കഴിഞ്ഞ സീസണില്‍ പിറകിലായിപ്പോയ ബ്ലാസ്‌റ്റേഴ്‌സ് ഇക്കുറി മിന്നുന്ന പ്രകടനത്തോടെ ആറാം സീസണ് തുടക്കമിട്ടു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്ന് മഞ്ഞക്കടൽ ഇരമ്പി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മഞ്ഞപ്പടയ്ക്ക് ഉജ്വല വിജയം. നെജീരിയക്കാരന്‍ ബര്‍തലോമേവ് ഒഗ്ബെച്ചെ ടീമിനുവേണ്ടി ഗോള്‍വേട്ട നടത്തുകയായിരുന്നു. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് ബ്ലാസ്റ്റേഴ്സിന്റെ ഒന്നാന്തരം തിരിച്ചുവരവ്. ബർത്തലോമ്യു ഒഗബെച്ചെയുടെ വകയാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളുകൾ രണ്ടും. ആറാം മിനിറ്റിൽ തന്നെ അവർ എ.ടി.കെ. കൊൽക്കത്തയ്ക്കെതിരേ ലീഡ് വഴങ്ങി. ഐറിഷ് താരം കാൾ മക്ഹ്യൂവാണ് മനോഹരമായൊരു ഹാഫ് വോളിയിലൂടെ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ചത്. ലീഡ് നേടിയതോടെ…

ഇനി ഈ സൂപ്പർ കപ്പ് നമ്മ ബെംഗളൂരുവിൽ വിശ്രമിക്കും;കന്നിക്കിരീട നേട്ടവുമായി ചരിത്രം കുറിച്ച് ബെംഗളൂരു എഫ് സി.

മുംബൈ: മുംബൈ ഫുട്ബോൾ അറീനയിൽ ചരിത്രം തിരുത്തി ബെംഗളൂരു എഫ്.സി. ഗോവ ഉയർത്തിയ വെല്ലുവിളിയെ അതിജീവിച്ച് ബെംഗളൂരു എഫ്.സി ഐ.എസ്.എല്ലിൽ കന്നിക്കിരീടം നേടി. 118-ാം മിനിറ്റിൽ ഗോൾ നേടിയ രാഹുൽ ബെക്കെയാണ് ബെംഗളൂരുവിനെ വിജയത്തിലേക്ക് കൈപിടിച്ചു നടത്തിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോൾ കണ്ടെത്താതിരുന്നതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു. ഒടുവിൽ ഫൈനൽ വിസിലിന് രണ്ട് മിനിറ്റ് മുമ്പ് ദിമാസിന്റെ കോർണറിൽ നിന്ന് ബെക്കെ എണ്ണം പറഞ്ഞൊരു ഹെഡ്ഡറിലൂടെ ഗോവയുടെ വല കുലുക്കി. ഗോവയുടെ ഗോൾ കീപ്പർ നവീൻ കുമാർ പന്ത് തട്ടിയകറ്റാൻ ശ്രമിച്ചെങ്കിലും…

ഐഎസ്എൽ: ബെംഗളൂരു എഫ്‌സി ഈ സീസണില്‍ അപരാജിത കുതിപ്പ് തുടരുന്നു.

ബെംഗളൂരു: ഹോംഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ രണ്ടു തവണ ജേതാക്കളായ എടിക്കെയെയാണ് ബെംഗളൂരു ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ചത്. 37ാം മിനിറ്റില്‍ വിദേശ താരം എറിക്ക് പാര്‍ത്താലുവിന്റെ വകയായിരുന്നു ബെംഗളൂരുവിന്റെ വിജയഗോള്‍. 11 മല്‍സരങ്ങളില്‍ നിന്നും 27 പോയിന്റുമായി ബെംഗളൂരു ഒന്നാംസ്ഥാനത്തു തുടരുകയാണ്. 16 പോയിന്റുള്ള എടിക്കെ ആറാംസ്ഥാനത്തു തന്നെയാണ്. ജയിക്കാനായെങ്കിലും അത്ര ആധികാരികമായിരുന്നില്ല ബെംഗളൂരുവിന്റെ പ്രകടനം. കളിയിലാകെ ബെംഗളൂരു ഒരേയൊരു ഗോള്‍ ശ്രമമമാണ് നടത്തിയത്. അതു ലക്ഷ്യം കാണുകയും ചെയ്തു. മറുഭാഗത്ത് എടിക്കെ ജയത്തിനു വേണ്ടി കഠിനാധ്വാനം ചെയ്‌തെങ്കിലും ഫിനിഷിങിലെ പിഴവുകള്‍ അവര്‍ക്കു വിനയാവുകയായിരുന്നു. കളിയുടെ ആദ്യ…

ഐഎസ്എല്‍: ബംഗളൂരു എഫ്‌സി കുതിപ്പ് തുടരുന്നു… ബംഗളൂരു 2-1ന് പൂനെ സിറ്റിയെ തകർത്തു.

ബെംഗളൂരു: പൂനെ സിറ്റിയെ തകർത്ത് ജയം കൈവിടാതെ ബെംഗളൂരു എഫ് സി മുന്നോട്ട്. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബെംഗളൂരുവിന്റെ ജയം. 11-ാം മിനുറ്റില്‍ ഉദാന്ത സിംഗിന്റെ ഗോളിലൂടെ ബെംഗളൂരു മുന്നിലെത്തി. എന്നാൽ ആഹ്ലാദം അധിക നേരം നീണ്ടു നിന്നില്ല. 15ആം മിനിറ്റിൽ രാഹുല്‍ ബേക്ക സെല്‍ഫ് ഗോള്‍ നേടിയതോടെ പൂനെ ഒരു ഗോൾ നേടുകയിനം മത്സരം സമനിലയിൽ എത്തുകയും ചെയ്തു. ശേഷം തീപാറും പോരാട്ടമാണ് കളിക്കളത്തിൽ കാണാനായത്. ഒടുവിൽ 88-ാം മിനുറ്റില്‍ രാഹുല്‍ ബേക്ക ഗോൾ മടക്കിയതോടെ ബെംഗളൂരു ജയം ഭദ്രമാക്കുകയായിരുന്നു. സ്വന്തം തട്ടകത്തില്‍ നടന്ന…

നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സിയുമായി ബ്ലാസ്റ്റേഴ്സിന് സമനില

നിര്‍ണായക മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സിയുമായി മഞ്ഞപ്പട ഗോള്‍രഹിത സമനില സമ്മതിച്ചു പിരിയുകയായിരുന്നു. ഈ സീസണില്‍ കളിച്ച ഒമ്പത് മല്‍സരങ്ങളില്‍ ബ്ലാസ്റ്റേഴ്‌സിന്റെ അഞ്ചാമത്തെ സമനിലയാണിത്. ഒെേരായു മല്‍സരത്തില്‍ മാത്രമാണ് ടീമിന് ജയിക്കാനായത്. എട്ടു പോയിന്റ് മാത്രമുള്ള മഞ്ഞപ്പട ഏഴാംസ്ഥാനത്തു തന്നെ തുടരുകയാണ്. ഇരു ടീമുകളും താളം കണ്ടെത്താൻ വൈകി. ബ്ലാസ്റ്റേഴ്സാണ് ആദ്യം ഫോമിലായത്. എന്നാൽ, നല്ല ഗോളവസരം ഉണ്ടാക്കാൻ അവർക്കായില്ല. പതുക്കെയാണ് കളിയിലേയ്ക്ക് തിരിച്ചെത്തിയതെങ്കിലും കൂടുതൽ നല്ല അവസരങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞത് ചെന്നൈയിനാണ്. ഐസക്കും തോയ് സിങ്ങും നല്ല ഏതാനും അവസരങ്ങൾ പാഴാക്കി.…

ഗോവയെ അവരുടെ മൈതാനത്ത് ബെംഗളൂരു 1-2ന് തകർത്തു.

ഐഎസ്എല്‍: പോയിന്റ് പട്ടികയിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ എഫ്‌സി ഗോവയെ അവരുടെ മൈതാനത്ത് ബെംഗളൂരു ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു മറികടക്കുകയായിരുന്നു. ഇരുപകുതികളുമായി രാഹുല്‍ ബേക്കൈ (34ാം മിനിറ്റ്), ക്യാപ്റ്റന്‍ സുനില്‍ ഛേത്രി (77) എന്നിവരാണ് ബെംഗളൂരുവിന്റ സ്‌കോറര്‍മാര്‍. 72ാം മിനിറ്റില്‍ ബ്രന്‍ഡന്‍ ഫെര്‍ണാണ്ടസാണ് ഗോവയുടെ ഗോള്‍ മടക്കിയത്. ഈ വിജയത്തോടെ ബെംഗളൂരു ലീഗില്‍ തലപ്പത്തുള്ള ഗോവയ്‌ക്കൊപ്പമെത്തി. ഇരുടീമിനും 16 പോയിന്റ് വീതമാണുള്ളത്. കളിയുടെ ആദ്യ മിനിറ്റുകളില്‍ ഗോവയുടെ തുടരെയുള്ള മുന്നേറ്റങ്ങളാണ് കണ്ടത്. 10ാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത്സിങ് സന്ധുവിന്റെ തകര്‍പ്പനൊരു സേവാണ് ഗോവയ്ക്കു…

ഐഎസ്എല്‍: ജംഷഡ്പൂരിനെ മുട്ടുകുത്തിച്ച പൂനെയ്ക്ക് സീസണിലെ ആദ്യ ജയം

പൂനെ: ഹോംഗ്രൗണ്ടായ പൂനെയിലെ ബലെവാഡി സ്റ്റേഡിയത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിയെയാണ് പൂനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു മറികടന്നത്. ഡിയേഗോ ഒലിവേറ (അഞ്ചാം മിനിറ്റ്), മാറ്റ് മില്‍സ് (86) എന്നിവരാണ് പൂനെയുടെ സ്‌കോറര്‍മാര്‍. 10ാം മിനിറ്റില്‍ സുമീത് പാസ്സിയാണ് ജംഷഡ്പൂരിന്റെ ഗോള്‍ മടക്കിയത്. കളിയിടുനീളം ആധിപത്യ പുലര്‍ത്തിയ പൂനെ അര്‍ഹിച്ച ജയം കൂടിയായിരുന്നു ഇത്. ഈ മല്‍സരത്തിനു മുമ്പ് പോയിന്റ് പട്ടികയില്‍ അവസാനസ്ഥാനത്തായിരുന്ന പൂനെ ജയത്തോടെ രണ്ടു സ്ഥാനങ്ങള്‍ കയറി എട്ടാംസ്ഥാനത്തെത്തി. അതേസമയം, സീസണിലെ ആദ്യ പരാജയമാണ് ജംഷഡ്പൂരിന് നേരിട്ടത്. ഈ കളിയില്‍ ജയിച്ചിരുന്നെങ്കില്‍ 14 പോയിന്റോടെ രണ്ടാംസ്ഥാനത്തേക്കു…

1 2 3 11