“നിങ്ങളെല്ലാവരും നരേന്ദ്രമോദിക്ക് വോട്ട് ചെയ്തവരല്ലേ? ഞാനെന്തിന് നിങ്ങളുടെ പ്രശ്നങ്ങൾ കേൾക്കണം? ലാത്തിച്ചാർജിന് ഉത്തരവിടട്ടേ?” കുപിതനായി മുഖ്യമന്ത്രി.

ബംഗളൂരു: ജനസമ്പര്‍ക്ക പരിപാടിക്കിടെ പ്രതിഷേധവുമായി എത്തിയവരോട് കുപിതനായി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. നരേന്ദ്രമോദിക്ക് വോട്ട് ചെയ്തവരുടെ പരാതി താനെന്തിന് കേള്‍ക്കണമെന്ന് ചോദിച്ചാണ് ജനങ്ങളോട് കുമാരസ്വാമി കയര്‍ത്തുസംസാരിച്ചത്. “നിങ്ങളെല്ലാവരും നരേന്ദ്രമോദിക്ക് വോട്ട് ചെയ്തവരല്ലേ..? ഇപ്പൊ എന്‍റെ അടുത്ത് വന്നിരിക്കുന്നു. ഞാനെന്തിന് നിങ്ങളുടെ പ്രശ്നങ്ങൾ കേൾക്കണം. എനിക്ക് നിങ്ങളോട് ഒരു ബഹുമാനവുമില്ല. ലാത്തിച്ചാർജിന് ഉത്തരവിടണോ?”- പരാതി നല്‍കാനെത്തിയ റായ്ചൂര്‍ താപനിലയത്തിലെ ജീവനക്കാരോട് കുമാരസ്വാമി ചോദിച്ചു. ഗ്രാമങ്ങളിൽ താമസിച്ച് ജനങ്ങളുടെ പരാതികൾ സ്വീകരിക്കുന്ന പരിപാടിയുടെ ഭാഗമായി റായിച്ചൂരിൽ എത്തിയതായിരുന്നു കുമാരസ്വാമി. കെഎസ്ആർടിസി ബസിൽ സഞ്ചരിച്ച് ജനങ്ങളുമായി സംവദിക്കുന്നതിനിടെയാണ്, തങ്ങളെ…

നഗരത്തിലെ ഈ നിരത്തുകളിൽ നിങ്ങളുടെ ജീവൻ പൊലിയാതിരിക്കാൻ…

ബെംഗളൂരു: റോഡ് അപകടങ്ങൾ തുടർക്കഥയാകുമ്പോൾ പൊലിയുന്നത് നിരവധി ജീവനുകളാണ്. വാഹനാപകടങ്ങളുടെ കാര്യത്തിൽ ചെന്നൈക്കും ഡൽഹിക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് ബെംഗളൂരു. ബെംഗളൂരു നഗരപരിധിയിൽ ദിവസേന ശരാശരി 15 അപകടങ്ങൾ സംഭവിക്കുന്നുണ്ട്. ഓരോ വർഷവും പൊലിയുന്നത് ശരാശരി 700 ജീവനുകൾ. റോഡുകളുടെ മോശം അവസ്ഥ, റോഡുനിർമാണത്തിലെ പിഴവ് തുടങ്ങിയവയും കൂടാതെ ഡ്രൈവർമാരുടെ അനാസ്ഥയാണ് കൂടുതലായും അപകടങ്ങൾക്ക് കാരണമായി പറയുന്നത്. നിയമം അറിയാത്തതിനാലല്ല അറിയുന്ന നിയമം പാലിക്കാനുള്ള വൈമുഖ്യമാണ് അപകടങ്ങൾക്കുള്ള പ്രധാന കാരണം. റോഡിന്റെ കുഴപ്പം കൊണ്ടോ വാഹനത്തിന്റെ പ്രശ്നങ്ങൾ മൂലമോ ഉണ്ടാകുന്ന അപകടങ്ങളേക്കാൾ വളരെ കൂടുതലാണ് ഡ്രൈവർമാരുടെ അശ്രദ്ധകൾ…

അടുത്ത മാസം മുതല്‍ പോലീസും അഗ്നിശമനസേനയും ആംബുലന്‍സും സ്ത്രീ സുരക്ഷയും എല്ലാം ഒരൊറ്റ നമ്പരില്‍;ഓര്‍ത്തിരിക്കേണ്ടത് “112”എന്ന നമ്പര്‍ മാത്രം.

ബെംഗളൂരു: അടുത്ത മാസം മുതല്‍ എല്ലാ എമര്‍ജന്‍സി ആവശ്യങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം നമ്പര്‍ ഡയല്‍ ചെയ്യേണ്ടതില്ല 112 നമ്പറിലേക്ക് മുന്‍പ് ഉണ്ടായിരുന്ന പോലീസ് (100),ആംബുലന്‍സും ആരോഗ്യ വിഭാഗവും (108),അഗ്നിശമന സേന (101),വനിതാ ശിശു സുരക്ഷ (1090) എല്ലാ നമ്പറുകളും ലയിപ്പിക്കുകയാണ്. ജൂലൈ മുതല്‍ ഈ സര്‍വീസ് പരിക്ഷനടിസ്ഥാനത്തില്‍ സംസ്ഥാനത്ത് നിലവില്‍ വരും ,90% ജോലികളും കഴിഞ്ഞതായാണ് അറിയാന്‍ കഴിഞ്ഞത്.എമര്‍ജന്‍സി രേസ്പോന്‍സ് സര്‍വീസ് സിസ്റ്റം (ERSS) ത്തിന്റെ കീഴില്‍ വരുന്ന ഈ സംവിധാനം ആദ്യം നടപ്പിലാക്കിയത്‌ ഹിമാചല്‍ പ്രദേശ്‌ ആണ്,കഴിഞ്ഞ വര്‍ഷം സെപ്ടംബരില്‍ തന്നെ ഈ…

അപകടത്തിൽ മരിച്ച മലയാളികളുടെ പോസ്റ്റ് മോർട്ടം വൈകുന്നേരം നടക്കും

ബെംഗളൂരു: അപകടത്തിൽ മരിച്ച മലയാളികളുടെ പോസ്റ്റ് മോർട്ടം വൈകുന്നേരം നടക്കും. മൃതദേഹം രാജരാജേശ്വരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ചാണ് കോഴിക്കോട് സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചത്. കോഴിക്കോട് ബാലുശേരി സ്വദേശികളായ അഭിരാം(23), ആദിത്ത് (25)എന്നിവരാണ് മരിച്ചത്. കാറോടിച്ചിരുന്ന അഖിൽ(25) പരിക്കുകളോടെ രക്ഷപ്പെട്ടു. അഖിലിനെ രാജരാജേശ്വരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ കുമ്പൽഗോഡിലാണ് അപകടം നടന്നത്. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന കാർ നിർത്തിയിട്ടിരുന്ന കോൺക്രീറ്റ് മിക്സിങ് ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. അഭിരാമും ആദിത്തും സംഭവസ്ഥലത്തു വെച്ചുതന്നെ…

നഗരത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മലയാളികള്‍ മരിച്ചു.

ബെംഗുളൂരു: നഗരത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മലയാളികള്‍ മരിച്ചു. കോഴിക്കോട് ബാലുശ്ശേരി സ്വദേശികളായ ആദിത്ത്, ആഭിറാം എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. മൈസൂരു റോഡിലെ രാജരാജേശ്വരി മെഡിക്കൽ കോളേജിന് സമീപമാണ് അപകടം ഉണ്ടായത്.

മോഷ്ടാക്കളിൽനിന്ന് അതീവ സുരക്ഷയുള്ള നമ്മ മെട്രോയ്ക്കും രക്ഷയില്ല; അഞ്ചുലക്ഷം രൂപയുടെ ചെമ്പുകമ്പി മോഷണം പോയി!!

ബെംഗളൂരു: അതീവ സുരക്ഷയൊരുക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും മെട്രോ ട്രാക്കുകളിൽ നിന്ന് മോഷണം പോയത് അഞ്ചുലക്ഷം രൂപ വിലമതിക്കുന്ന ചെമ്പുവയറുകൾ. സംസ്ഥാന റിസർവ് പോലീസും കർണാടക ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സും ഹോംഗാർഡുകളും സ്വകാര്യ സെക്യൂരിറ്റി ഏജൻസിയും ചേർന്നാണ് മെട്രോയിൽ സുരക്ഷാ കാര്യങ്ങൾ നിയന്ത്രിക്കുന്നത്. എന്നാൽ മുഴുവൻ സംവിധാനങ്ങളും പരാജയപ്പെടുകയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. വയറുകൾനഷ്ടപ്പെട്ടത് ജൂൺ അഞ്ചിനാണ് മെട്രോ റെയിൽ കോർപ്പറേഷന്റെ ശ്രദ്ധയിൽ പ്പെട്ടത്. നഷ്ടപ്പെട്ട വസ്തുക്കളുടെ മൂല്യം കണക്കാക്കിയതിനുശേഷം കഴിഞ്ഞദിവസമാണ് മെട്രോ റെയിൽ കോർപ്പറേഷൻ മോഷണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മേയ് 15-നും ജൂൺ അഞ്ചിനും ഇടയിലാണ് കോപ്പർ വയറുകൾ മോഷണം…

ബെംഗളൂരു മലയാളിയുടെ ചെറുത്തു നിൽപ്പിനൊടുവിൽ ബസ് ഭീമന്റെ പത്തി താഴ്ന്നു;കല്ലട ബസിന്റെ പെർമിറ്റ് ഒരു വർഷത്തേക്ക് റദ്ദാക്കി;ബസിലെ മർദ്ദനം വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് ബെംഗളൂരുകാരൻ;യാത്രക്കാർക്ക് നല്ല സർവ്വീസുകൾ നൽകാൻ തയ്യാറാകാത്ത സ്വകാര്യ ബസുകൾക്ക് ഇത് ഒരു പാഠമാകട്ടെ.

ബെംഗളൂരു/തൃശ്ശൂർ:യാത്രക്കാരെ മർദിച്ച സംഭവത്തിൽ കല്ലട ബസ്സിന്റെ പെർമിറ്റ് ഒരു വർഷത്തേക്ക് റദ്ദാക്കി. തൃശൂർ ആർടിഎ സമിതിയുടേതാണ് നടപടി. 17 പരാതികൾ ബസ്സിനെതിരെ ഉണ്ടായിരുന്നുവെന്ന് സമിതി കണ്ടെത്തി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പെർമിറ്റ് റദ്ദാക്കിയിരിക്കുന്നത്. ബസ്സിന്റെ പെർമിറ്റ് ഇരിങ്ങാലക്കുട ജോയിന്റ് ആർടിഒക്ക് മുമ്പാകെ ഹാജരാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ഏപ്രിൽ 21നാണ് കല്ലട ബസ്സിൽ യാത്രക്കാർക്ക് മർദനമേറ്റത്. ബസ് കേടു വന്നതിനെ തുടർന്ന് പകരം ബസ് ഏർപ്പെടുത്തണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടതിനായിരുന്നു മർദനം. ഇതിനു പിന്നാലെ എറണാകുളം  മരട് പൊലീസ്‌ സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് കെ.എൽ 45 …

പൊക്കാച്ചി ഫ്രൈ ഒരു പ്ലേറ്റിന് 800 രൂപ!തവളകൾക്ക് ജീവിക്കാൻ പറ്റാത്ത നാടായി കർണാടക!

ബെംഗളൂരു : ഉത്തര കർണാടകയിൽ വൻ തോതിൽ തവള വേട്ട നടക്കുന്നു. ഇന്ത്യൻ ബുൾ ഫ്രോഗ് എന്ന പേരിൽ അറിയപ്പെടുന്ന പൊക്കാച്ചി തവളയെ ആളുകൾ വേട്ടയാടുന്നതായാണ് വിവരം. കർണാടകയിൽ നിന്ന് പിടിച്ച തവളയെ ഗോവയിലേക്കാണ് കടത്തുന്നത്, ഗോവയിലെ ഹോട്ടലുകളിൽ ഒരു പ്ലേറ്റിന് 800 രൂപ വരെയാണ് തവള വിഭവത്തിന് ഈടാക്കുന്നത്. സാമ്പത്തിക ലാഭമുദ്ദേശിച്ചാണ് തവള വേട്ടയിൽ കൂടുതൽ പേർ വ്യാപൃതരാകുന്നത്. ഇത് ആവാസവ്യവസ്ഥയെ ബാധിക്കും എന്ന് മാത്രമല്ല വന്യ ജീവി സംരക്ഷണ നിയമപ്രകാരം 3 വർഷത്തെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇത്.

അനധികൃതമായി നഗരത്തിൽ തങ്ങിയ പാക് വനിത അറസ്റ്റിൽ!

ബെംഗളൂരു: അനധികൃതമായി നഗരത്തിൽ തങ്ങിയ പാക് വനിത അറസ്റ്റിൽ. സിദ്ധാപുരയിൽ താമസിച്ചുവന്ന ഷബാന നസീറ(50)യാണ് പിടിയിലായത്. 2010-ലാണ് സന്ദർശകവിസയിൽ ബെംഗളൂരുവിലെത്തിയത്. വിസ പുതുക്കിയിരുന്നില്ല. ഇവർ ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് അപേക്ഷ നൽകിയിരുന്നെങ്കിലും നടപടികൾ പുരോഗമിക്കുന്നതേയുള്ളൂ. 2010-ൽ വിവാഹമോചനം നേടിയശേഷമാണ് ഇവർ ഇന്ത്യയിലെത്തിയത്. പിന്നീട് ബെംഗളൂരുവിൽ താമസമാക്കി. വ്യാജരേഖകളുപയോഗിച്ച് ആധാർ കാർഡും പാൻ കാർഡും വോട്ടർ ഐ.ഡി. കാർഡും റേഷൻ കാർഡും സംഘടിപ്പിച്ചു. പ്രദേശവാസികളിൽനിന്നു ലഭിച്ച രഹസ്യവിവരമനുസരിച്ചാണ് പോലീസ് താമസസ്ഥലത്ത് റെയ്ഡ് നടത്തി ഇവരെ പിടികൂടിയത്. രേഖകൾ സംഘടിപ്പിക്കാൻ ഇവർക്ക് സഹായംചെയ്തവരെ ചോദ്യംചെയ്യുമെന്ന് അധികൃതർ പറഞ്ഞു.…

സ്വകാര്യബസ്സ് സമരം പൊളിയുന്നു!! കൂടുതൽ പ്രത്യേക സർവീസുകൾ നടത്തി കേരള, കർണാടക ആർ.ടി.സി.കൾ.

ബെംഗളൂരു: കൂടുതൽ പ്രത്യേക സർവീസുകളുമായി കേരള, കർണാടക ആർ.ടി.സി.കൾ. അന്തർസ്സംസ്ഥാന സ്വകാര്യ ബസ്‌ സമരം യാത്രക്കാരെ ബാധിക്കാതിരിക്കാൻ വേണ്ടിയാണ് അധിക സർവീസുകൾ നടത്തുന്നത്. തിങ്കളാഴ്ച രാത്രി കേരള ആർ.ടി.സി. ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് ഒമ്പത് പ്രത്യേക ബസുകൾ സർവീസ് നടത്തി. കോട്ടയം, ആലപ്പുഴ, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് പ്രത്യേക സർവീസുകൾ നടത്തിയത്. കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്കും കേരള ആർ.ടി.സി. പ്രത്യേക സർവീസ് നടത്തി. എറണാകുളം, കോട്ടയം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽനിന്നാണ് ബെംഗളൂരുവിലേക്ക് പ്രത്യേക സർവീസ് നടത്തിയത്. ചൊവ്വാഴ്ചയും ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക സർവീസുകൾ നടത്തുമെന്ന് കേരള ആർ.ടി.സി.അധികൃതർ…

1 2 3 258
error: Content is protected !!