FLASH NEWS

“വിശ്വാസം അതുതന്നെയാണ് എല്ലാം” വാസ്തു ശരിയല്ലാത്തതിനാൽ താമസസ്ഥലം മാറ്റി മുഖ്യമന്ത്രി;ബെംഗളൂരുവിൽ അന്തിയുറങ്ങിയാൽ മന്ത്രി സ്ഥാനം നഷ്ട്ടപ്പെടുമെന്ന് ഭയന്ന് ദിവസവും 300 കിലോമീറ്ററോളം യാത്ര ചെയ്തിരുന്ന സഹോദരനെ വിശ്വാസത്തിന്റെ കാര്യത്തിൽ പിന്നിലാക്കി കുമാരസ്വാമി.

ബെംഗളൂരു : ജനതാദൾ പോലുള്ള രാഷ്ട്രീയ പാർട്ടികൾ സോഷ്യലിസ്റ്റ് സംഘടനകളാണ് എന്നാണ് മലയാളികളുടെ പൊതുവെ ഉള്ള വിശ്വാസം, മാത്രമല്ല വാസ്തു ,ജാതകം, പൊരുത്തം, ശകുനം തുടങ്ങിയവക്കെല്ലാം നല്ലൊരു ശതമാനം ആളുകളും പ്രാധാന്യം നൽകാറില്ല. എന്നാൽ കർണാടകയിലെ സ്ഥിതി അതല്ല.ഏതാനും മാസം മുന്പ് വരെ പിഡബ്ലു ഡി മന്ത്രി മുഖ്യമന്ത്രിയുടെ സഹോദരനായ എച്ച് ഡി രേവണ്ണ നഗരത്തിൽ അന്തിയുറങ്ങിയാൽ സ്ഥാനം നഷ്ട്ടപ്പെടുമെന്ന് ഭയന്ന് ദിവസവും 300 കിലോമീറ്ററോളം യാത്ര ചെയ്യുന്നുണ്ടായിരുന്നു. ഏകദേശ അതുപോലുള്ള ഒരു വിശ്വാസമാണ് അനുജനായ മുഖ്യമന്ത്രി കുമാരസ്വാമിക്കുമുള്ളത്, ബെളഗാവിയിൽ ഇന്ന് തുടങ്ങുന്ന ശൈത്യകാല…

മാര്‍ത്തള്ളിയില്‍ 5 നില കെട്ടിടം ചെരിഞ്ഞു;പി ജി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ നിന്നും 50 ല്‍ അധികം പേരെ രക്ഷപ്പെടുത്തി;മൂന്ന് നില മാത്രം നിര്‍മിക്കാന്‍ അനുമതി ഉണ്ടായിരുന്നിടത്ത് അനധികൃതമായി 5 നില നിര്‍മിച്ച കെട്ടിട ഉടമ അറസ്റ്റില്‍.

ബെംഗളൂരു : മാര്‍ത്തള്ളിയില്‍ 5 നില കെട്ടിടം ചെരിഞ്ഞു;പി ജി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ നിന്നും 50 ല്‍ അധികം പേരെ രക്ഷപ്പെടുത്തി;മൂന്ന് നില മാത്രം നിര്‍മിക്കാന്‍ അനുമതി ഉണ്ടായിരുന്നിടത്ത് അനധികൃതമായി 5 നില നിര്‍മിച്ച കെട്ടിട ഉടമ ശിവ പ്രസാദിനെ എച് എ എല്‍ പോലീസ് അറെസ്റ്റ്‌ ചെയ്തു. അശ്വത് നഗർ 6th ക്രോസിലാണ് സംഭവം. താമസക്കാരായ അന്‍പതോളം പേരെ പോലീസും ഫയര്‍ ഫോഴ്സും ചേര്‍ന്ന് രക്ഷപ്പെടുത്തി.മൂന്ന് നില മാത്രം നിര്‍മ്മിക്കാന്‍ അനുമതി ഉള്ള സ്ഥലത്ത് ശക്തിയില്ലാത്ത അടിത്തറയുടെ മേലെ കെട്ടിടം നിര്‍മിക്കുകയായിരുന്നു. ശിവപ്രസാദിന് എതിരെ…

ഐഐഎസ്.സി സ്ഫോടനം: പ്രഫസർമാർക്കെതിരെ സുരക്ഷാവീഴ്ച്ചക്ക് കേസെടുത്തു.

ബെംഗളൂരു: ഹൈഡ്രജൻ സിലിണ്ടർ പൊട്ടിത്തറിച്ച് ​ഗവേഷകൻ മനോജ് കുമാർ മരിച്ച സംഭവത്തിൽ ഐഐഎസ് സി പ്രഫസർമാർക്കെതിരെ സുരക്ഷാവീഴ്ച്ചക്ക് കേസെടുത്തു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് തെളിഞ്ഞതിനെ തുടർന്നാണിത്. മരിച്ച മനോജ് കുമാറിന്റെ ഭാര്യയ്ക് ഐഐഎസ്.സി 10 ലക്ഷം നഷ്ടപരിഹാരം നൽകി.  

15 വര്‍ഷത്തില്‍ അധികം പഴക്കം ചെന്ന ബസുകള്‍ നിരോധിക്കാന്‍ നീക്കം;21,000 ബസുകള്‍ റോഡ് ഒഴിയുന്നത് മാണ്ഡ്യ ബസ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍.

ബെംഗളൂരു: 15 വര്‍ഷത്തില്‍ അധികം പഴക്കം ചെന്ന ബസുകള്‍ നിരത്തില്‍ നിന്ന് നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് സര്‍ക്കാരിന് കത്തെഴുതി ,മാണ്ഡ്യയില്‍ സ്വകാര്യ ബസ് കനാലിലേക്ക് മറിഞ്ഞു മുപ്പതു പേര്‍ മരിച്ച ന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഇങ്ങനെ ഒരു നീക്കം.അതെ സമയം 1989-ലെ കർണാടക മോട്ടോർ വാഹന നിയമപ്രകാരം വാഹനങ്ങൾ പിൻവലിക്കാൻ നിശ്ചിത കാലാവധി നിശ്ചയിച്ചിട്ടില്ലാത്തതിനാൽ നിലവിൽ വാഹനങ്ങൾ നിരോധിക്കുക എന്നത് അത്ര എളുപ്പമല്ല. കർണാടക ആർ.ടി.സി.യും ബി.എം.ടി.സി.യും 10 വർഷത്തിലധികം പഴക്കമുള്ളതും ഒരു ലക്ഷം കിലോമീറ്റർ ഓടിയതുമായ ബസുകൾ പിൻവലിക്കാറുണ്ട്. പഴയ ബസുകൾ പിൻവലിക്കുന്നത്…

ജനങ്ങൾ കാത്തിരുന്ന പോ‍‍ഡ് ടാക്സി പദ്ധതി ഉപേക്ഷിക്കുന്നു

ബെം​ഗളുരു: ​ഗതാ​ഗത കുരുക്കിൽ വലയുന്ന ബെം​ഗളുരുവിൽ തിരക്കിൽ പെടാതെ സഞ്ചരിക്കാൻ മുന്നോട്ടുവച്ച ആശയമായ പോഡ് ടാകസി പദ്ധതി ഉപേക്ഷിക്കുന്നു. റോഡരികിൽ തൂണുകള് സ്ഥാപിച്ച് ഇതിലേ കേബിളുകൾ വഴി യാത്ര ചെയ്യാവുന്ന പോഡ് ടാക്സിക്ക് ടെൻഡർ ക്ഷണിച്ചിരുന്നു. എന്നാൽ ബെം​ഗളുരുവിൽ 25,000 കോടി രൂപയുടെ മേൽപാല ഇടനാഴി പദ്ധതി വരുന്നതിനാലാണ് പോഡ് ടാക്സി ഉപേക്ഷിക്കുന്നത്.

സൈക്കിൾ മോഷണം ആരോപിച്ച് കുട്ടികളെ തട്ടിക്കൊണ്ട് പോയ യുവാവും സുഹൃത്തും പിടിയിൽ

ബെം​ഗളുരു: 3 കുട്ടികളെ സൈക്കിൾ മോഷ്ടിച്ചെനാരോപിച്ച് തട്ടിക്കൊണ്ട്പോയി മർദിച്ച കേസിൽ 2 പേർ പിടിയിലായി. അമൃതഹള്ളി നാവാസികളായ കൃഷ്ണമൂർത്തി, അവിനാശ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. കൃഷ്ണമൂർത്തിയുെടെ സൈക്കിൾ മോഷണം പോകുകയും കുട്ടികൾ അതുവഴി പോകുന്നത് കണ്ടിരുന്നെന്ന് ആരോ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കൃഷ്ണമൂർത്തി കുട്ടികളെ ട്യൂഷൻസെന്ററിൽ നി്ന്നും ബലമായി തട്ടിക്കൊണ്ട് പോകുകയായിരുന്നു.

പെൺകെണി ഒരുക്കി കാശ്തട്ടുന്ന അമ്മയും മകളും പിടിയിൽ

ബെം​ഗളുരു: പെൺകെണി ഒരുക്കിയും കൊല്ലപ്പെട്ടതായും അറിയിച്ച് വ്യവസായിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ അമ്മയും മകളും പോലീസ് പിടിയിൽ. കോഡിഹെള്ളി നിവാസി ബേബി റാണി(40), മകൾ നിവേദിത (20), മരുമകൻ മണികണ്ഠൻ(27), എന്നിവരാണ് പോലീസ് പിടിയിലായത്. ‌ ന​ഗരത്തിലെ വ്യവസായിയിൽ നിന്നാണ് പണം തട്ടാൻ ശ്രമിച്ചത്, 73 ലക്ഷം തട്ടിയെടുത്തിട്ടും വീണ്ടും പണത്തിനായി വ്യവസായിയെ ഭീഷണിപ്പെടുത്തിയതോടെ നിവൃത്തിയില്ലാതെ വന്ന വ്യവസായി പോലീസിൽ പരാതിപ്പെടുകയായിരുന്നു.

വിഷം കഴിച്ച എെഎെടി വനിതാ പ്രഫസർ മരിച്ചു

ബെംഗളുരു: വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ എെഎെടി വനിതാ പ്രഫസർ മരിച്ചു. ചെന്നൈ ഫിസിക്സ് പ്രഫസറായ ബെം​ഗളുരു സ്വദേശിനി ഡോ,അദിതി സിംഹയാണ് മരിച്ചത്. ഭർത്താവുമായി പിരിഞ്ഞ് കഴിഞ്ഞിരുന്ന അദിതി വിഷാദരോദത്തിന് അടിമയായിരുന്നെന്ന് പറയപ്പെടുന്നു. ഫോണിൽ അദിതിയെ ലഭ്യമാകുന്നില്ലെന്ന് അമ്മ പറഞ്ഞതിനെ തുടർന്ന് സഹപ്രവർത്തകർ നടത്തിയ പരിശോധനയിലാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്.

നന്ദി ഹിൽസ്; 75 ലക്ഷം ചിലവിൽ പുനരുദ്ധാരണ പ്രവർത്തനങ്ങളൊരുക്കാൻ ഇൻഫോസിസ്

‌ബെം​ഗളുരു: 75 ലക്ഷം രൂപക്ക് നന്ദി ഹിൽസ് പുനരുദ്ധീകരിക്കാൻ ഇൻഫോസിസ് രം​ഗത്ത്. വിനോദ സഞ്ചാരകേന്ദ്രമായ നന്ദി ഹിൽസിൽ സൂര്യോദയം കാണുവാനായി മാത്രം നൂറുകണക്കിനാളുകളാണ് എത്തുന്നത്.

ബന്ദിപ്പൂർ മേൽപാലം; പ്രതിഷേധ റാലി സംഘടിപ്പിക്കുന്നു

മൈസുരു: ബന്ദിപ്പൂർ വന മേഖലയിലെ നിർദ്ദിഷ്ട മേൽപാല നിർമ്മാണം . മൈസുരു കുശാൽ ന​ഗർ റെയിൽവേ ലൈൻ പദ്ധതി എന്നിവക്കെതിരെ പരിസ്ഥിതി സംഘടനകളുടെ പ്രതിഷേധ റാലി നടത്തും. സേവ് കുടക്, സേവ് കാവേരി എന്ന പേരിലാണ് പ്രതിഷേധ റാലി നടത്തുക.

1 2 3 116