“ഇമ്മിണി ബല്യ ബാഗ് “!

ബെംഗളൂരു: മലയാളം മിഷന്റെ “ഇമ്മിണി ബല്യ ബാഗ്”പരിപാടിയുടെ ഭാഗമായി ഡെക്കാൻ കൾചറൽ സൊസൈറ്റി മലയാളം മിഷൻ വിദ്യാർഥികൾ സമാഹരിച്ച പഠന സാമഗ്രികളടങ്ങിയ ബാഗുകൾ അദ്ധ്യാപകർക്ക് സമർപ്പിച്ചു.

പ്രളയബാധിതർക്ക് സുവർണ്ണ കർണ്ണാടക കേരള സമാജം ഈസ്റ്റ് സോൺ അവശ്യസാധന കിറ്റുകൾ വിതരണം ചെയ്തു.

ബെംഗളൂരു :സുവർണ്ണ കർണ്ണാടക കേരള സമാജം ഈസ്റ്റ് സോൺ കർണ്ണാടകയിലെ ബൈരക്കുപ്പ, ബാവലി, മച്ചൂർ എന്നിവടങ്ങളിലും കേരളത്തിലെ മാനന്തവാടി യിലെ വിവിധ കോളനികളിലും 1300 കിറ്റുകളിലായി ഭക്ഷ്യ സാധനങ്ങളും ,കമ്പിളി,കുട്ടികൾ ക്കുള്ള മരുന്നുകളും വിതരണം ചെയ്തു. സുവർണ്ണകർണ്ണാടക കേരള സമാജം ഈസ്റ്റ് സോൺ കൺവീനർ ഹാപ്പി കുര്യൻ, വൈസ് ചെയർമാൻ കബീർ എൻ എച്ച് ,ജോയിന്റ് ട്രഷറർ ശ്രീകാന്ത് ടി. ട്രാൻസ് മാനിക്യൂൻ എം.ഡി. സി ബി വർഗ്ഗീസ് ,സാമൂഹിക പ്രവർത്തകരായ പവിത്ര, സോനിനി എന്നിവർ നേതൃത്വം നൽകി കർണ്ണാടക ബാലാവകാശ കമ്മീഷൻ ചെയർമാൻ…

സ്വാതന്ത്ര്യ ദിനംആഘോഷിച്ചു.

ബെംഗളൂരു:ഡെക്കാൻ കൾച്ചറൽ സൊസൈറ്റി സ്വാതന്ത്ര്യ ദിനംആഘോഷിച്ചു. ഡി. സി.എസ്  സിൽവർ ജൂബിലി ഹാൾ അങ്കണത്തിൽ പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി പതാക ഉയർത്തി. ജി. ജോയ്, പദ്മകുമാർ,കെ രാജേന്ദ്രൻ, പ്രസന്ന പ്രഭാകർ,രാധാകൃഷ്ണൻ, കെ സന്തോഷ്, പീതാംബരൻ എന്നിവർ സംസാരിച്ചു

കർണാടകയിലേയും കേരളത്തിലേയും പ്രളയദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി കേരള സമാജം സൗത്ത് വെസ്റ്റ്.

ബെംഗളൂരു : കർണാടകത്തിലെയും കേരളത്തിലെയും പ്രളയ ബാധിത പ്രദേശങ്ങളിൽ കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് അവശ്യ സാധനങ്ങളെത്തിക്കും. വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ധനസഹായവും നൽകും. സാമഗ്രികളുമായി ആദ്യത്തെ ട്രക്ക് ഓഗസ്റ്റ് 14 നു രാത്രിപുറപ്പെടും എന്ന് കേരള സമാജം ബാഗ്ലൂർ സൗത്ത് വെസ്റ്റ് സെക്രട്ടറി സതീഷ് തോട്ടശ്ശേരി അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ 9845185326, 9341240641

പ്രളയത്തിൽ വലയുന്നവർക്ക് സഹായഹസ്തവുമായി ബെംഗളൂരു മലയാളികൾ വീണ്ടും ഒന്നിക്കുന്നു..

ബെംഗളൂരു: പ്രളയത്തിൽ വലയുന്നവർക്ക് സഹായഹസ്തവുമായി ബെംഗളൂരു മലയാളികൾ വീണ്ടും ഒന്നിക്കുന്നു. വിവിധ സംഘടനകളും മലയാളി കൂട്ടായ്മകളും നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നിങ്ങൾക്കും പങ്കുചേരാം…    

ബെംഗളൂരു ആസ്ഥാനമായ ഫാഷൻ ഫ്ലേമ്സിന്റെ മൂന്നാമത് ഫാഷൻ ഷോ കോയമ്പത്തൂരിൽ നടന്നു.

ബെംഗളൂരു : മലയാളിയായ ജിൻസി മാത്യൂ സ്ഥാപിച്ച ബെംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇവന്റ് മാനേജ്മെൻറ് സ്ഥാപനമായ ഫേഷൻ ഫ്ലേമ്സിന്റെ മുന്നാമത് ഷോ കോയമ്പത്തൂരിൽ വച്ച് ഈ മാസം 17 ന് നടന്നു. കമ്പനിയുടെ ആദ്യ ഫാഷൻഷോ ഈ വർഷം ആദ്യം നടന്നത്നഗരത്തിലെ ലീലാ പാലസ് ഹോട്ടലിൽ ആയിരുന്നു. ഇന്ത്യയിൽ ആദ്യമായി ഒഴുകുന്ന ഫാഷൻ ഷോ ആലപ്പിയിൽ നടത്തി ഫേഷൻ ഫ്ലേമ്സ് ശ്രദ്ധേയരായി. ജില്ലയിലെ തന്നെ വിവിധ ഡിസൈനർ കമ്പനികളെ ഉൾപ്പെടുത്തിയാണ് മൂന്നാമത് ഫാഷൻ ഷോ കോയമ്പത്തൂരിൽ സംഘടിപ്പിച്ചത്.

ജാലഹള്ളി വെസ്റ്റ് കരയോഗത്തിന്റെ നേതൃത്വത്തിൽ മൈസൂരു കാവേരി തീർത്ഥത്തിൽ വച്ച് കർക്കിടക വാവുബലിയും പ്രിതൃതർപ്പണവും നടത്തി.

ബെംഗളൂരു :എൻ എസ് എസ്  കർണാടക ജാലഹള്ളി വെസ്റ്റ് കരയോഗത്തിന്റെ  നേതൃത്വത്തിൽ മൈസൂരിൽ  കാവേരി തീര്ത്ഥത്തിൽ വച്ച്  കർക്കിടക വാവുബലിയും പ്രിതൃതർപ്പണവും നടത്തി , രാജശേഖരൻ പിള്ളയുടെ  മുഖ്യ കാർമികത്വത്തിൽ   പ്രിതൃതർപ്പണം നടന്നു , പരിപാടിക്ക് കരയോഗം  പ്രസിഡൻറ്  സുരേന്ദ്രൻ  തംമ്പി , അനിൽകുമാർ സി , കെ.സുധാകരൻ , കെ. രാജൻ  എന്നിവർ  നേതൃത്വം നൽകി .

മരണത്തിന്റെ പാളത്തിൽ തല വച്ച് കിടന്ന 60കാരിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന മലയാളി ലോക്കോ പൈലറ്റിന് ഇന്ന് ആദരം.

ബെംഗളൂരു : ആത്മഹത്യ ചെയ്യാൻ വേണ്ടി റെയിൽ പാളത്തിൽ തലവെച്ച് കിടന്ന് വീട്ടമ്മയുടെ ജീവൻ രക്ഷിച്ച മലയാളി ലോക്കോ പൈലറ്റിനെ റെയിൽവേ ഇന്ന് ആദരിക്കും. ദക്ഷിണ പശ്ചിമ റെയിൽവേ ബാംഗ്ലൂരു ഡിവിഷനിലെ ലോക്കോപൈലറ്റ് ആലുവ ആശാരിപറമ്പിൽ മാധവൻ (45) ആണ് അറുപതുകാരിയായ വീട്ടമ്മയ്ക്ക് രക്ഷകനായത്. ഈ മാസം 29ന് രാവിലെ 10:30 ന് യശ്വന്തപുര- ലൊട്ടെഗേഹളളി റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലാണ് സംഭവം. റെയിൽവേ ട്രാക്കിന് സമീപം നിൽക്കുകയായിരുന്നു 60 വയസ്സ് പ്രായമുള്ള സ്ത്രീ പെട്ടെന്ന് ട്രാക്കിലെ തല വെച്ചു കിടക്കുകയായിരുന്നു. 40 കിലോമീറ്റർ വേഗത്തിലായിരുന്ന…

ബഷീർ അനുസ്മരണം നടത്തി.

ബെംഗളൂരു : ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ബഷീർ അനുസ്മരണം നടത്തി. ടി.കെ.കെ. നായർ അധ്യക്ഷത വഹിച്ചു. സതീഷ് തോട്ടശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി. സമൂഹത്തിലെ സാധാരണക്കാരന്റെ കഥകൾ പറഞ്ഞുകൊണ്ട് ഒരു കാലഘട്ടത്തിന്റെ ചരിത്രം അടയാളപ്പെടുത്തിയ കാലാതിവർത്തിയായ സാഹിത്യ കാരനാണ്‌ വൈക്കം മുഹമ്മദ് ബഷീർ എന്ന് അദ്ദേഹം പറഞ്ഞു ജി.ജോയ്, കെ. ദാമോദരൻ ഇ.പദ്മകുമാർ,കെ.രാജേന്ദ്രൻ പ്രസന്ന പ്രഭാകരൻ, പീതാംബരൻ എന്നിവർ സംസാരിച്ചു. +91 9845185326, 9591600688 www.deccanculturalsociety.com

സ്വാതന്ത്ര്യദിന പുഷ്പമേള ഓഗസ്റ്റ്‌ 9 മുതല്‍ ലാല്‍ബാഗില്‍.

ബെംഗളൂരു: സ്വാതന്ത്ര്യദിന പുഷ്പമേള ഓഗസ്റ്റ്‌ 9 മുതല്‍ 18 വരെ ലാല്‍ബാഗില്‍ നടക്കും.മൈസൂരു രാജാവായിരുന്ന ജയചാമരാജേന്ദ്ര വോഡയാറിന്റെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായുള്ള പുഷപാലങ്കാരമാണ് ഇപ്രാവശ്യം ഗ്ലാസ് ഹൌസിനുള്ളില്‍ ഒരുക്കുന്നത്. മൈസുരുവിലെ ജയചാമരാജേന്ദ്ര സര്‍ക്കിള്‍,കൊട്ടാരത്തിലെ ദര്‍ബാര്‍ ഹാള്‍,രാജാവ്‌ ഉപയോഗിച്ചിരുന്ന സംഗീത ഉപകരണങ്ങള്‍ എന്നിവയുടെ മാതൃകയാണ് പൂക്കള്‍ കൊണ്ട് നിര്‍മിക്കുക. അഞ്ച് ലക്ഷം പേരെയാണ് ഇത്തവണ പുഷ പ്രദര്‍ശനത്തിന് പ്രതീക്ഷിക്കുന്നത്.

1 2 3 55
error: Content is protected !!