പ്രതിഷേധമിരമ്പാൻ ഇനി മണിക്കൂറുകൾ മാത്രം;കണ്ണൂർ എക്സ്പ്രസിന്റെ യശ്വന്ത്പൂരിലുള്ള സ്റ്റോപ്പ് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കെകെടിഎഫിന്റെ നേതൃത്വത്തിലുള്ള ധർണ 5 മണിക്ക് സിറ്റി റെയിൽവേ സ്റ്റേഷനിൽ.

ബെംഗളൂരു : യശ്വന്ത് പുരിൽ നിന്നും കണ്ണൂർ എക്സ്പ്രസിന്റെ സ്റ്റോപ് മാറ്റിയതിൽ പ്രതിഷേധിച്ച് കർണാടക – കേരള ട്രാവലേഴ്സ് ഫോറത്തിന്റെ  (കെ കെ ടി എഫ്) നേതൃത്വത്തിൽ ഉള്ള മലയാളികളുടെ ധർണ ഇന്ന് 5 മണിക്ക് സിറ്റി റെയിൽവേ സ്‌റ്റേഷനിൽ നടക്കും. നിരവധി മലയാളി സംഘടനാ പ്രവർത്തകർ പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കും. ഇത് ബെംഗളൂരു മലയാളികളുടെ നിലനിൽപ്പിനായുള്ള ജീവന്മരണപ്പോരാട്ടം;കണ്ണൂർ എക്സ്പ്രസിന്റെ സ്റ്റേഷൻ മാറ്റവുമായി ബന്ധപ്പെട്ട് മലയാളി സംഘടനകളുടെ അഭിപ്രായം തേടാനുള്ള കെകെടിഎഫിന് യോഗം ഇന്ന് വൈകുന്നേരം 7 മണിക്ക്; എല്ലാവരും പങ്കെടുക്കുക.   പ്രതിഷേധമിരമ്പാൻ…

രാജ്യത്തിന്റെ ധീരജവാന്മാർക്ക് ആദരാഞ്ജലിയർപ്പിച്ച് നഗരം.

ബെംഗളൂരു: പുൽവാമയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച ജവാന്മാർക്ക് ആദരാഞ്ജലിയർപ്പിച്ച് നഗരം. വിവിധ ഭാഗങ്ങളിൽ മെഴുകുതിരികത്തിച്ച് റാലി നടത്തി. കെ.പി.സി.സി. ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവു, വനിതാവിഭാഗം പ്രസിഡന്റ് പുഷ്പ അമർനാഥ് തുടങ്ങിയവർ നേതൃത്വം നൽകി. സൈനികർക്കെതിരേ നടന്ന തീവ്രവാദി ആക്രമണം അപലപനീയമാണെന്ന് എസ്.വൈ.എസ്. അഭിപ്രായപ്പെട്ടു. കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകി രാജ്യത്തിന്റെ ഭദ്രത കാത്തു സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.

നഗരത്തിൽ നിന്നുള്ള നിരവധി ട്രെയിനുകൾ റദ്ദാക്കി;കേരള ട്രെയിനുകളുടെ പട്ടിക ഇവിടെ വായിക്കാം.

ബെംഗളൂരു: കന്റോൺമെന്റ് വൈറ്റ്ഫീൽഡ്  റൂട്ടിൽഓട്ടോമാറ്റിക് സിഗ്നലിങ് ജോലികൾ നടക്കുന്നതിനാൽ ഇന്നു മുതൽ 19 വരെ നിരവധി ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ഇതിൽ കേരളത്തിലേക്കുള്ള ട്രെയിനുകളും ഉൾപ്പെടുന്നു ബെംഗളൂരു-എറണാകുളം ഇൻറർ സിറ്റി എക്സ്പ്രസ്(12677), കൊച്ചുവേളി-ബാനസവാടി ഹംസഫർ എക്സ്പ്രസ്(16319) നാളത്തെ എറണാകുളം-ബംഗളൂരു ഇൻറർ സിറ്റി എക്സ്പ്രസ്(12678), എറണാകുളം ബാനസവാടി-എക്സ്പ്രസ്സ്(22607), ബാനസവാടി-കൊച്ചുവേളി ഹംസഫർ എക്സ്പ്രസ്(16320), യശ്വന്ത് പുര – പാലക്കാട് -മംഗളൂരു എക്സ്പ്രസ്സ്(16565)  പതിനെട്ടാം തീയതിയിലെ ബാനസവാടി -എറണാകുളം എക്സ്പ്രസ്(22608), മംഗളൂരു പാലക്കാട് – യശ്വന്ത്പുര എക്സ്പ്രസ് എന്നിവ പൂർണമായും റദ്ദാക്കി.

കർണാടകത്തിലെ സ്വകാര്യസ്ഥാപനങ്ങളിൽ കന്നഡക്കാർക്ക് ജോലിസംവരണം!!

ബെംഗളൂരു: അടുത്തുവരുന്ന ലോകസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്, കന്നഡവികാരം അനുകൂലമാക്കാൻ കർണാടക സർക്കാർ നീക്കം. സ്വകാര്യസ്ഥാപനങ്ങളിൽ സാങ്കേതികതസ്തികകൾ ഒഴികെയുള്ളവയിൽ കന്നഡക്കാർക്ക് 100 ശതമാനം ജോലിസംവരണം ഉറപ്പാക്കാനാണ് സർക്കാർ തീരുമാനം. മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സർക്കാരാണ് ആദ്യം സംവരണം ഏർപ്പെടുത്താൻ നീക്കംനടത്തിയത്. എന്നാൽ, ഐ.ടി. കമ്പനികൾ എതിർപ്പുമായി രംഗത്തെത്തിയതോടെ സർക്കാർ പിന്നോട്ടുപോകുകയായിരുന്നു. സംവരണം നടപ്പാക്കുന്നതിന് 1961-ലെ വ്യവസായനിയമത്തിൽ ഭേദഗതി കൊണ്ടുവരാനാണ് തീരുമാനം. ഭേദഗതി നടപ്പായാൽ സ്വകാര്യസ്ഥാപനങ്ങളിലെ സി, ഡി ഗ്രൂപ്പുകളിൽ ഉൾപ്പെടുന്ന ജോലികൾ പൂർണമായും കന്നഡക്കാർക്ക് ലഭിക്കും. സർക്കാരിൽനിന്ന്‌ നികുതിയിളവ് അടക്കമുള്ള അനുകൂല്യങ്ങൾ ലഭിക്കുന്ന എല്ലാ സ്വകാര്യസ്ഥാപനങ്ങൾക്കും നിയമം ബാധകമാക്കുമെന്ന് ഗ്രാമവികസനമന്ത്രി…

മലയാളി വനിതാ എച്ച്‌ആര്‍ മാനേജർ മരിച്ച സംഭവം; കൊലപാതകമാണെന്ന് സ്ഥിരീകരണം.

ബെംഗളൂരു: വൈറ്റ് ഫീൽഡിലെ ക്രസ്റ്റ് ഹോട്ടലിൽ മലയാളി വനിതാ എച്ച്.ആർ. മാനേജരെ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകമാണെന്ന് തെളിഞ്ഞു. മുംബൈയിൽ സ്ഥിരതാമസമാക്കിയ തൃശ്ശൂർ കടപ്പുറം സ്വദേശിനി രജിതയെയാണ് (33) ഫെബ്രുവരി ഒമ്പതിന് ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഹോട്ടൽത്തൊഴിലാളിയെ ചോദ്യംചെയ്തതിൽനിന്നാണ് കൊലപാതകമാണെന്ന് വ്യക്തമായത്. ഹോട്ടലിലെ അലക്കുതൊഴിലാളിയായ മണിപ്പൂർ സ്വദേശിയായ ലെയ്ഷ്‌റാം ഹെംബ സിങ് (21) ആണ് അറസ്റ്റിലായത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. വൈദേഹി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന മൃതദേഹപരിശോധനയിൽ യുവതിയെ കൊന്നതാണെന്ന് വ്യക്തമായിരുന്നു. ഇരുമ്പുവടികൊണ്ട് രജിതയുടെ തലയിൽ അടിച്ചുവീഴ്ത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ ചോദ്യംചെയ്തുവരികയാണ്. ഫെബ്രുവരി…

മാനസിക പ്രശ്നമുള്ള സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ബാഗമനെ ടെക്ക് പാര്‍ക്കിന്റെ പതിമൂന്നാം നിലയില്‍ നിന്ന് ചാടി മരിച്ചു.

ബെംഗളൂരു: എംഫാസിസ് എന്നാ സോഫ്റ്റ്‌ വെയര്‍ കമ്പനി ജീവനക്കാരനായ അമലാന്‍ ബര്‍മന്‍ (31) തന്റെ ഓഫീസ് കഫെടീരിയയില്‍ നിന്ന് താഴേക്ക്‌ ചാടി ആത്മഹത്യാ ചെയ്തു.സംഭവം നടന്നത് ഇന്നലെ യാണ്,മഹാദേവ പുരയില്‍ ഉള്ള ബാഗാമനെ ടെക് പാര്‍ക്കില്‍ ആയിരുന്നു യുവാവ്‌ ജോലി ചെയ്തിരുന്നത്. മാനസിക ആരോഗ്യപ്രശ്നങ്ങള്‍ ഉള്ള യുവാവ് മരുന്നുകള്‍ കഴിച്ചിരുന്നു എന്ന് മാതാവ്‌ വ്യക്തമാക്കി ,അസമില്‍ ജനിച്ച ബര്‍മന്‍ വിദ്യാഭ്യാസത്തിനു വേണ്ടി ബംഗാളിലെക്കും അമ്മയുടെ കൂടെ ജോലി ആവശ്യവുമായി നഗരത്തില്‍ ജീവിക്കുകയായിരുന്നു.ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചു.

നഗരത്തിലെ മലയാളികളോടുള്ള റെയില്‍വേയുടെ അവഗണനയില്‍ പ്രതിഷേധിച്ച് നാളെ സിറ്റി റെയില്‍വേ സ്റ്റേഷനില്‍ ധര്‍ണ;പങ്കെടുക്കാന്‍ ആഹ്വാനം ചെയ്ത് കെ.കെ.ടി.എഫ്.

Karnataka Kerala Traveller’s Forum ബഹുമാന്യ സുഹൃത്തുക്കളെ,പതിറ്റാണ്ടുകളായി കൃത്യസമയത്തു യാത്ര പുറപ്പെടുകയും ലക്ഷക്കണക്കിന് മലയാളികളായുള്ള യാത്രക്കാർക്കു സൗകര്യപ്രദമായ സമയത്തു യെശ്വന്ത്പുര റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ണൂർക്ക് പ്രതിദിന സർവീസ് നടത്തി വന്നിരുന്ന കണ്ണൂർ എക്സ്പ്രസ്സ്‌ ട്രെയിനിന്റെ പുറപ്പെടുന്ന സ്റ്റേഷൻ ബനസ്‌വാഡി യിലേക്ക് അകാരണമായി മാറ്റിയ വിവരം ഏവരും അറിഞ്ഞിരിക്കുമല്ലോ. മലയാളികൾ ധാരാളം അധിവസിക്കുന്ന ഉത്തര, പശ്ചിമ ബാംഗളൂരിൽ നിന്നുള്ള പതിനായിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കി, യാതൊരു വിധ അടിസ്ഥാന സൗകര്യങ്ങൾ കൂടെ ഇല്ലാത്ത, നാളിതുവരെ ഒരു ട്രെയിൻ പോലും യഥാസമയത്തു പുറപ്പെടുകയോ എത്തിച്ചേരുകയോ ചെയ്തിട്ടില്ലാത്ത, എത്തിച്ചേരാൻ…

ബജറ്റ്സമ്മേളനത്തിൽ ബി.ജെ.പി. പ്രതിഷേധത്തിനിടെ ധനബിൽ പാസാക്കി!

ബെംഗളൂരു: ബി.ജെ.പി. സഭാതളത്തിലിറങ്ങി പ്രതിഷേധിച്ചെങ്കിലും ധനബിൽ ചർച്ചയ്ക്കെടുക്കാതെ പാസാക്കി സഭ  പിരിഞ്ഞു. സഭാസമ്മേളനകാലത്ത് മുങ്ങിയ കോൺഗ്രസ് എം.എൽ.എ.മാരും സർക്കാരിന് പിന്തുണ പിൻവലിച്ച സ്വതന്ത്രനടക്കം മറ്റ് രണ്ട് അംഗങ്ങളും സഭയിൽ തിരിച്ചെത്തിയതിനാൽ ധനബില്ലിൽ വോട്ടെടുപ്പ് ആവശ്യപ്പെടേണ്ടതില്ലെന്ന് ബി.ജെ.പി. തീരുമാനിച്ചിരുന്നു. സർക്കാരിന് ഭൂരിപക്ഷമില്ലെന്ന് ആരോപിച്ചാണ് ആദ്യം സഭ തടസ്സപ്പെടുത്തിയത്. എന്നാൽ, ഭരണപക്ഷ എം.എൽ.എ.യ്ക്ക് കൂറുമാറാൻ കോടികൾ വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖ പുറത്തുവന്നതോടെ പ്രതിഷേധത്തിന്റെ ദിശ മാറ്റി. ശബ്ദരേഖയിൽ സർക്കാർ പ്രഖ്യാപിച്ച പ്രത്യേകസംഘത്തിന്റെ അന്വേഷണം ഒഴിവാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പിന്നീടുള്ള പ്രതിഷേധം. ബജറ്റ് സമ്മേളനം ആറിന് തുടങ്ങിയത് മുതൽ ബി.ജെ.പി. പ്രതിഷേധത്തിലായിരുന്നു. സഭ തുടർച്ചയായി…

നടുറോഡിൽ ബൈക്കഭ്യാസ പ്രകടനം നടത്തുന്നവരെ പിടിക്കാൻ ഓരോ പോലീസ് സ്റ്റേഷനുകളിലും പ്രത്യേക സംഘം;പിടിക്കപ്പെടുന്നവർക്ക് ജയിൽ ശിക്ഷക്കൊപ്പം ലൈസൻസ് റദ്ദാക്കലും;വണ്ടി വിട്ടുകൊടുക്കില്ല.

ബെംഗളൂരു : ബൈക്ക് വീലിങ് അടക്കമുള്ള യുവാക്കൾ നടുറോട്ടിൽ നടത്തുന്ന അഭ്യാസപ്രകടനങ്ങൾ പരിസരവാസികളേയും യാത്രക്കാരെയും വളരെയധികം അലോസരപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്.രാമനഗര ജില്ലയിൽ ബി എം ടി സി ബസ് കത്തുന്നതിനും 3 പേരുടെ മരണത്തിനുമിടയാക്കിയ സംഭവം അതിൽ അവസാനത്തേത് മാത്രമാണ്. വീലിങ്ങ് ഭീഷണിക്കെതിരെ കോഡിഗെഹ ള്ളി നിവാസികൾ റോഡ് ഉപരോധം നടത്തിയിരുന്നു. എ എസ് ഐ മാരുടെ നേതൃത്വത്തിൽ എല്ലാ സ്റ്റേഷനുകളിലും രണ്ടുമാസത്തിനകം ആൻറി വീലിംഗ് ആൻഡ് ഡ്രാഗ് യൂണിറ്റുകൾ രൂപീകരിക്കും ബൈക്ക് അഭ്യാസം കൂടുതലായി നടക്കുന്ന മേഖലകളിൽ മഫ്തിയിലുള്ള പോലീസും ഉണ്ടാകും പിടിക്കപ്പെടുന്നവരുടെ ലൈസൻസ് റദ്ദാക്കുന്നതോടൊപ്പം…

വിദ്യാർത്ഥിനിയോട് ലൈംഗിക ബന്ധത്തിന് വഴങ്ങാൻ നിർബന്ധിച്ച പ്രൊഫസറെ സസ്പെന്റ് ചെയ്തു.

ബെംഗളൂരു: ഗവേഷണ വിദ്യാർത്ഥിയോട് അപമര്യാദയായി പെരുമാറുകയും ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്ന് നിർബന്ധിക്കുകയും ചെയ്ത ധർവാടിലെ കർണാടക യൂണിവേഴ്സിറ്റി പ്രഫസറെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. കെ.എം ഹൊസമണിയെയാണ് സസ്പെന്റ് ചെയ്തത്, കെമിസ്ട്രി വിഭാഗത്തിൽ ജോലി ചെയ്യുന്ന ഈ പ്രഫസർക്കെതിരെ വിദ്യാർത്ഥിനി വൈസ് ചാൻസലർക്ക് നൽകിയ പരാതിയിലാണ് നടപടി.

1 2 3 370
error: Content is protected !!