ബാംഗ്ലൂർനാദം മാസികയുടെ ചരിത്രത്തിലൂടെ…

1998-2002 കാലയളവിൽ ബെംഗളൂരുവിൽ നിന്ന്‌ പ്രസിദ്ധീകരിച്ചിരുന്ന വാർത്താ സാഹിത്യ മാസികയാണ് ബാംഗ്ലൂർ നാദം .ഈ പോസ്റ്റുകാരനായിരുന്നു അതിന്റെ പിന്നിലെങ്കിലും വി .സോമരാജൻ മാനേജിംഗ് എഡിറ്ററും ഇയാസ് കുഴിവിള എഡിറ്ററുമായാണ് പ്രസിദ്ധീകരണം തുടങ്ങിയത്‌ .ചില സാങ്കേതിക കാരണങ്ങളാൽ സുധാകരൻ രാമന്തളി ,അഡ്വക്കറ്റ് റോസി ജോർജ്‌ ,അല്ല ത്ത് ഉണ്ണികൃഷ്ണൻ ,സത്യൻ പുത്തൂർ എന്നിവർക്കൊപ്പം ഉപദേശക സമിതി അംഗമായിട്ടാണ് എന്റെ പേരും മാസികയിൽ ചേർത്തിരുന്നത് .ഇയാസിനെ സഹായിക്കാൻ അലക്സ് എന്നൊരു സുഹൃത്തും ഉണ്ടായിരുന്നു .ആയിടക്ക് ഗൾഫിൽ നിന്നും തിരിച്ചെത്തിയ സുധാകരൻ രാമന്തളി തിരുത്തുകൾ എന്ന കോളവും അല്ലത്ത്…

“എനിതിങ് മെ ഹാപ്പൺ ഓവർ എ കപ്പ് ഒഫ് കോഫി”!

എസ് .എം .കൃഷ്ണ മുഖ്യമന്ത്രിയായിരിക്കെയാണ് അദ്ദേഹത്തിന്റെ ബിസിനസ്സുകാരനായ മരുമകൻ വി .ജി .സിദ്ധാർത്ഥയെപ്പറ്റി ബെംഗളൂരുകാർ കൂടുതലറിയുന്നത് .ബെംഗളൂരുവിൽ വിധാനസൗധയ്ക്ക് സമീപമുളള ചാലൂക്യ ഹോട്ടലിൽ സിദ്ധാർത്ഥയ്ക്ക് ഒരു സ്ഥിരം സ്യുട്ടുണ്ടായിരുന്നു . അക്കാലത്ത് ഗവണ്മെന്റിന്റെയും ബിസിനസുകാരുടെയും ഇടനിലക്കാരനായിരുന്ന അദ്ദേഹം പല ഇടപാടുകളും നടത്തിയത് അവിടെവെച്ചായിരുന്നു .കോഫി ഡേ എന്ന പുതുമയേറിയ വ്യാപാരശ്രുംഖലയുമായി സിദ്ധാർത്ഥ മുന്നേറ്റം തുടങ്ങിയിരുന്നു .എനി തിങ് മെ ഹാപ്പൺ ഓവർ എ കപ്പ് ഒഫ് കോഫി എന്നായിരുന്നു കഫേ കോഫി ഡെയുടെ ടാഗ് ലൈൻ . വർഷങ്ങൾ കടന്നുപോകവേ രാജ്യത്തൊട്ടാകെ ശാഖകളുള്ള വൻ…

ദീപ്തി വെൽഫെയർ അസോസിയേഷന്റെ രജതജൂബിലിയും സ്വാതന്ത്ര്യ ദിനാഘോഷവും മല്ലേശ്വരത്ത്.

ബെംഗളൂരു : ദീപ്തി വെൽഫെയർ അസോസിയേഷന്റെ രജതജൂബിലിയും സ്വാതന്ത്ര്യ ദിനാഘോഷവും വൈവിധ്യമാർന്ന പരിപാടികളോടെ2019 ആഗസ്റ്റ് 15വ്യാഴാഴ്ച രാവിലെ പത്തുമണി മുതൽ ബെംഗളൂരു മല്ലേശ്വരത്തെ ചൗഡയ്യ ഹാളിൽ നടക്കും . സാംസ്‌കാരിക സമ്മേളനത്തിൽ കേന്ദ്രമന്ത്രി ഡി വി .സദാനന്ദഗൗഡ ,ചലച്ചിത്രതാരം സലിം കുമാർ ,ജനപ്രിയ കവി പി കെ .ഗോപി ,ഗാനരചയിതാവ് രാജിവ് ആലുങ്കൽ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും .സ്വാതന്ത്ര്യ സമരചരിത്രത്തിന്റെ ഭാവോജ്ജ്വലമായ നൃത്താവിഷ്കാരണം(ജയ്ഹിന്ദ്) കോഴിക്കോട് പേരാമ്പ്രയിലെ മലയാളം തിയേറ്ററിക്കൽ ഹെറിറ്റേജ് ആൻഡ്‌ ആർട്സ് (മാത ) അവതരിപ്പിക്കും .സിനിമ ടിവി രംഗത്തെ പ്രമുഖ കലാകാരന്മാരായ അയ്യപ്പ…

ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്റെ ഇരുപത്തഞ്ചാമത് വാര്‍ഷിക പൊതുയോഗം ജാലഹള്ളിയില്‍ നടന്നു;പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ബെംഗളൂരു :ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്റെ ഇരുപത്തഞ്ചാമത് വാര്‍ഷിക പൊതുയോഗം ജാലഹള്ളി ക്രോസിന് സമീപമുളള ദീപ്തി ഹാളില്‍ നടന്നു. പ്രസിഡണ്ട് വിഷ്ണുമംഗലം കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.സന്തോഷ് കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ രാമനാഥ കാമത്ത് വരവുചെലവുകണക്കുകളും വെല്‍ഫെയര്‍ സെക്രട്ടറി പി.കെ.സജി ക്ഷേമപ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. രജതജൂബിലി വിപുലമായി ആഘോഷിക്കാനും സ്മരണിക പുറത്തിറക്കാനും യോഗം തീരുമാനിച്ചു. അടുത്ത പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. പുതിയ ഭാരവാഹികള്‍ : വിഷ്ണുമംഗലം കുമാര്‍ (പ്രസിഡണ്ട്), സി ഡി.ആന്റണി (വൈസ് പ്രസിഡണ്ട്), വി.സോമരാജന്‍ (ജനറല്‍ സെക്രട്ടറി),…

മലയാളിയെ നഗരത്തില്‍ വച്ച് കാണാതായതായി പരാതി.

ബെംഗളൂരു:ഇതോടൊപ്പമുള്ള ഫോട്ടോയിൽ കാണുന്ന നാദാപുരം സ്വദേശി രാജേഷ് ( 42 വയസ്സ് ) എന്നയാളെ ബാംഗ്ലൂരിൽ വെച്ച് കാണാതായതായി ബന്ധുക്കൾ അറിയിക്കുന്നു .ബെന്നാർഘട്ട റോഡിൽ ടി .ജോൺ കോളജിന്‌ സമീപമുളള ഒരു ബേക്കറിയെ പറ്റി അന്വേഷിക്കാൻ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് (9.6.19  ) രാജേഷ് ബാംഗ്ലൂരിൽ എത്തിയത് . അരീക്കരയിൽ മുറിയെടുത്തിരുന്നതായി സൂചനയുണ്ട് .തിങ്കളാഴ്ച ( 10.6.19  ) രാത്രി ഏഴരയോടെ സിറ്റിയിലേക്കുള്ള ബസ് പിടിക്കാനായി ഇയാളെ ഹുളിമാവ് ബസ് സ്റ്റോപ്പിൽ ഇറക്കിയതായി ഓട്ടോഡ്രൈവർ രവികുമാർ പറയുന്നു .അന്നുരാത്രി പത്തുമണിയ്‌ക്ക് നാട്ടിലെ സുഹൃത്തിനെ ഫോണിൽ വിളിച്ച്…

യുവ എഴുത്തുകാരന്‍ സുഭാഷ്‌ ചന്ദ്രന് സ്വീകരണമൊരുക്കി സഹൃദയ വേദി.

ബെംഗളൂരു:യാഥാർഥ്യമാണെന്ന് തോന്നിപ്പിക്കും വിധം തന്മയത്വത്തോടെ സാങ്കൽപ്പിക കഥകളും കഥാപാത്രങ്ങളും സൃഷ്ടിക്കുക എന്നത് എഴുത്തുകാരന്റെ കഴിവാണ് .എന്റെ എഴുത്തും അത്തരത്തിലുള്ളതാണ് .എന്റെ കഥകളും കഥാപാത്രങ്ങളും സങ്കല്പമാണോ യാഥാർഥ്യമാണോ എന്ന്‌ എനിക്കുപോലുമറിയില്ല .കാരണം എഴുതുമ്പോൾ ഞാൻ തികച്ചും മറ്റൊരാളാണ്‌ .എന്റെ സങ്കൽപം വായനക്കാർക്ക്‌ യാഥാർഥ്യമായിത്തോന്നാം;യാഥാർഥ്യം സങ്കല്പമാണെന്നും .ചിലപ്പോൾ യാഥാർഥ്യവും സങ്കല്പവും കൂടിച്ചേർന്ന് മറ്റൊന്നായി രൂപപ്പെടുകയും ചെയ്യും .എഴുത്തിലെ ഈ ടെക്നിക് എന്റെ കണ്ടുപിടുത്തമൊന്നുമല്ല . ആദ്യകാല നോവലുകൾ എന്നു വിവക്ഷിക്കാവുന്ന മഹാഭാരതത്തിലും രാമായണത്തിലും അതുണ്ട് ..ആ വിദ്യ എന്റേതായ രീതിയിൽ ഞാൻ പ്രയോഗിക്കുന്നു എന്നുമാത്രം …പ്രസിദ്ധ നോവലിസ്‌റ്റും മാതൃഭുമി…

യുവഎഴുത്തുകാരനായ സുഭാഷ്‌ചന്ദ്രന്റെ”സമുദ്രശില”യുടെ ബെംഗളൂരുവിലെ പ്രകാശനം മേയ് 19ന്.

ബെംഗളൂരു :”ഘടികാരം നിലക്കുന്ന സമയം”എന്ന പ്രഥമ കഥയിലൂടെ ശ്രദ്ധേയനായ കഥാകൃത്തും മലയാളത്തിലെ പ്രധാന സാഹിത്യ പുരസ്കാരങ്ങളായ സാഹിത്യ അക്കാദമി , വയലാർ അവാർഡുകൾ നേടിയ ‘മനുഷ്യന്‌ ഒരു ആമുഖം ‘എന്ന ക്ലാസിക് മാനമുള്ള നോവലിന്റെ കർത്താവും മലയാളത്തിലെ ഏറ്റവും മികച്ച സാഹിത്യ പ്രസിദ്ധീകരണമായ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരും പുരോഗമന ചിന്തകനും നല്ലൊരു പ്രഭാഷകനും സർവ്വോപരി മനുഷ്യപ്പറ്റുള്ള യുവഎഴുത്തുകാരനുമായ സുഭാഷ്‌ ചന്ദ്രൻ മലയാള നോവൽ സാഹിത്യത്തെപ്പറ്റി സംസാരിക്കുന്നു. മെയ് പത്തൊമ്പത്‌ ഞായർ രാവിലെ പത്തരയ്‌ക്ക് എച്ച്എഎൽ കൈരളീനിലയം സ്‌കൂൾ ആഡിറ്റോറിയത്തിൽ . സുഭാഷ്‌ചന്ദ്രന്റെ “സമുദ്രശില” എന്ന…

ബെംഗളൂരു-കേരളം:അവസാനിക്കാത്ത യാത്രാദുരിതവും സ്വകാര്യ ലോബിയുടെ പിടിച്ചുപറിയും-വിഷ്ണുമംഗലം കുമാര്‍

ബെംഗളൂരു: കേരളീയര്‍ ഈയ്യിടെയായി രാജ്യത്തിനകത്ത് ഏറ്റവും കൂടുതല്‍ യാത്രചെയ്യുന്നത് ബെംഗളൂരുവിലേക്കാണെന്നാണ് അതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ തെളിയിക്കുന്നത്. ഐ.ടി. മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും വ്യവസായ-വ്യാപാര കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും പ്രൊഫഷണല്‍ കോളേജില്‍ പഠിക്കുന്നവരുമായ യുവതീയുവാക്കളാണ് യാത്രക്കാരില്‍ ഏറെയും. ഐ.ടിക്കാരായ മലയാളികള്‍ ബെംഗളൂരിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. കേരളത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെയുള്ള പ്രദേശങ്ങളില്‍ നിന്ന് ആയിരക്കണക്കിന് യുവതീയുവാക്കള്‍ ബെംഗളൂരുവിലേക്കും തിരിച്ചും യാത്ര ചെയ്യുന്നുണ്ട്. സ്വതന്ത്രവും സ്വഛന്ദവുമായ ജീവിതസാഹചര്യവും കേരളത്തില്‍ നിന്ന് ഏറെ അകലെയല്ല എന്നതും യുവതലമുറ ബെംഗളൂരുവിലേക്ക് ആകര്‍ഷിക്കപ്പെടാനുള്ള കാരണങ്ങളാണ്. കേരളത്തില്‍ നിന്നും ബെഗളൂരുവിലേക്കുള്ള ശരാശരി ദൂരം…

കണ്ണൂർ എക്സ്പ്രസിന്റെ തിരിച്ചുവരവ് ആഘോഷമാക്കി മലയാളി സംഘടനകൾ

ബെംഗളൂരു : ദിവസങ്ങളോളം യാത്രക്കാരെ ദുരിതത്തിലാക്കി ബാനസവാടിയിൽനിന്ന്‌ പുറപ്പെട്ടിരുന്ന കണ്ണൂർ എക്സ്പ്രസ് ഇന്നലെ യശ്വന്തപുരത്തേക്ക്‌ തിരിച്ചെത്തി . രാത്രി ഏഴുമണിയോടെ ആറാം പ്ലാറ്റ് ഫോറത്തിൽ വണ്ടി എത്തിയിരുന്നു .എല്ലാ കമ്പാർട്ട്മെന്റിന്മേലും യശ്വന്തപുർ -കണ്ണൂർ എന്ന പുതിയ ബോർഡുകൾ സ്ഥാപിച്ചു .യാത്രക്കാർ ആഹ്ലാദം മറച്ചുവെച്ചില്ല .അവർക്ക്‌ ദീപ്‌തി- ആർഎ സി പ്രവർത്തകർ മധുരം വിതരണം ചെയ്തു .ലോക്കോ പൈലറ്റ് മൂർത്തിയെ പ്രവർത്തകർ പൊന്നാടയണിയിച്ച് അനുമോദിച്ചു .കൃത്യം എട്ടുമണിക്കുതന്നെ വണ്ടി യശ്വന്തപുരത്തുനിന്ന് പുറപ്പെട്ടു . ദീപ്തി -ആർഎസി പ്രവർത്തകരായ സന്തോഷ്‌കുമാർ കൃഷ്‌ണകുമാർ ,സലീഷ് ,ബേബിജോൺ, പി .കെ .സജി…

യശ്വന്തപുരത്തുനിന്ന് കണ്ണൂരിലേക്ക്’ആര്‍എസി’ കണ്‍ഫേമായി!

റെയില്‍വേ ഉന്നതോദ്യോഗസ്ഥന്‍ മലയാളി യാത്രക്കാരോട് ചെയ്ത തെറ്റ്, തിരുത്തിയത് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ .കണ്ണൂര്‍ എക്‌സ്പ്രസ് (16527) യശ്വന്തപുരത്തേക്ക് തിരിച്ചെത്തുമ്പോള്‍ അണിയറക്കഥകള്‍ പലതുണ്ട്. യാത്രക്കാരുടെ മുറവിളിയും മലയാളി കൂട്ടായ്മകളുടെ ഇടപെടലുകളും അവഗണിക്കുകയായിരുന്നു റെയില്‍വേ ഉന്നതോദ്യോഗസ്ഥന്‍. ചെന്നുകണ്ട പ്രതിനിധികളോട്, സാങ്കേതിക പ്രശ്‌നമുണ്ട്, മുകളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ട് എന്നൊക്കെയാണ്, ഈ ഉന്നതോദ്യോഗസ്ഥന്‍ പറഞ്ഞുകൊണ്ടിരുന്നത്. അതിനിടയില്‍ രൂപംകൊണ്ട ആര്‍എസി (റെയില്‍വേ ആക്ഷന്‍ കൗണ്‍സില്‍) എന്ന ചെറിയ കൂട്ടായ്മയുടെ പ്രതിനിധികള്‍ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയെ അദ്ദേഹത്തിന്റെ വസതിയില്‍ ചെന്നുകണ്ട് പ്രശ്‌നത്തിന്റെ ഗൗരവം വിവരിച്ചു. യശ്വന്തപുരം ഉള്‍പ്പെടുന്ന ബെംഗളൂരു നോര്‍ത്തിലെ…

1 2