ജെഡിഎസ് സംസ്ഥാന അദ്ധ്യക്ഷൻ പദവി രാജിവക്കുമെന്ന് എച്ച് വിശ്വനാഥിന്റെ വെളിപ്പെടുത്തൽ

ബെം​ഗളുരു: ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ സ്ഥാനമേറ്റെടുത്ത ശേഷം ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ പദവിയിൽ നിന്ന് രാജിവക്കുമെന്ന് വ്യക്തമാക്കി. ആരോ​ഗ്യപരമായ പ്രശ്നങ്ങളാലാണ് രാജി സന്നദ്ധതയെന്നും അദ്ദേഹം വ്യക്തമാക്കി.

വിവാഹ ചടങ്ങിന് പോയ 6പേർ കാറുകൾ കൂട്ടിയിടിച്ച് മരിച്ചു

ബെം​ഗളുരു: അടവി സോമപുരയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ധാർവാർ്ഡ് സ്വദേശികളായ 6 പേർ മരിച്ചു ഡിവൈഡറിൽ തട്ടി നിയന്ത്രണം വിട്ട മറ്റൊരു കാർ ഇവരുടെ കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ 6 പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

കാർഷിക വായ്പ്പ; പ്രധാനമന്ത്രിയുടെ പരാമർശം തെറ്റെന്ന് കുമാരസ്വാമി

ബെം​ഗളുരു: കടം എഴുതി തള്ളൽ ക്രൂരമായ തമാശയാണെന്നും , വികസന രഹിത അഴിമതിയിലാണ് പാർട്ടിക്ക് താത്പര്യമെന്നുമുള്ള പരാമർശം പ്രധാനമന്ത്രി നടത്തിയിരുന്നു. കർഷകർക്കുള്ള കട വിമുക്ത സർട്ടിഫിക്കറ്റ് വിതരണം ആരംഭിച്ച് കഴിഞ്ഞിട്ടും ഇത്തരത്തിൽ പ്രസതാവനകൾ വരുന്നത് ദൗർഭാ​ഗ്.കരമാണെന്ന് കുമാര സ്വാമി പറഞ്ഞു.

ജാർക്കിഹോളി പാർട്ടി വിടില്ലെന്ന് വ്യക്തമാക്കി ഖർ​ഗെ

ബെം​ഗളുരു: രമേഷ് ജാർക്കിഹോളി പാർട്ടിവിടില്ലെന്ന് ഖർ​​ഗെ പറഞ്ഞു. മന്ത്രി സ്ഥാനം നഷ്ട്ടപ്പെട്ടതിനെ തുടർന്ന് കോൺ​ഗ്രസുമായി ഇടഞ്ഞ് നിൽക്കുന്ന രമേഷ് ജാർക്കിഹോളി പാർട്ടി വിടുമെന്ന് അഭ്യഹം ശക്തമായിരുന്നു. ജാർക്കിഹോളിയെ അനുനയിപ്പിക്കൻ കോൺ​ഗ്രസ് നടത്തുന്ന ശമ്രങ്ങൾ എല്ലാം പാളിപ്പോകുകയാണ്.

ന​ഗരത്തിൽ കുററകൃത്യങ്ങൾ കുറയുന്നു

ബെം​ഗളുരു: ന​ഗരത്തിൽ കുറ്റകൃത്യങ്ങൾ കുറയുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറ്റവാളികളെ പിടികൂടുന്നതിൽ പോലീസിന്റെ കാര്യക്ഷമത വർധിച്ചതായും റിപ്പോർട്ടുകൾ. മാനഭം​ഗം, പീഡന കേസുകളിലെ മുഴുവൻ പ്രതികളും പിടിയിലായി.

യുവാവിനെ വെടിവച്ച് കൊന്ന കേസിൽ 7 പേർ‍ പോലീസ് പിടിയിൽ

ബെം​ഗളുരു: വീടിന് മുന്നിൽ യുവാവ് കൊല്ലപ്പെടുകയും 7 പേർക്ക് വെടിയേൽക്കുകയും ചെയ്ത സംഭവത്തിൽ 7 പേർ അറസ്റ്റിൽ. ബിഎം ലേഔട്ട് സ്വദേശി സലീമാണ് (36) അറസ്റ്റിലായത്. വീടിന് മുന്നിൽ സുഹൃത്തിനോട് സംസാരിച്ചുകൊണ്ടിരുന്ന യുവാവിനെ വ്യക്തി വൈരാ​ഗ്യത്തിന്റെ പേരിൽ വെടിവച്ച് കൊലപ്പെടുകയായിരുന്നു.

വാഹനാപകടത്തിൽ പരിക്കേറ്റ പോലീസുകാരന് രക്ഷകരുടെ രൂപത്തിൽ ബിഎംടിസി ജീവനക്കാർ

ബെം​ഗളുരു: വാഹനാപകടത്തിൽ പരിക്കേറ്റ പോലീസുകാരനെ ബസ് ജീവനക്കാർ രക്ഷിച്ചു. നെലമം​ഗലയിൽ രാത്രിയുണ്ടായ അപകടത്തിൽ കോൺസ്റ്റബിൾ സിദ്ധരാജുവിനെയാണ് (36) തലക്ക് പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. സംഭവം കണ്ടവരാരും സഹായിക്കാൻ തയ്യാറാകാതിരുന്ന അവസരത്തിലാണ് ബസിൽ തന്നെ ഉദ്യോ​ഗസ്ഥനെ ആശുപത്രിയിലെത്തിച്ചത്.

എ-1 കാറ്റ​ഗറി റെയിൽവേ സ്റ്റേഷനുകളിൽ പതാക സ്ഥാപിക്കൽ; യെശ്വന്ത്പുരയിൽ 9.8 ലക്ഷം രൂപക്ക് പതാക സ്ഥാപിച്ചു

ബെം​ഗളുരു: 100 അടി ഉയരത്തിൽ യശ്വന്ത് പുരയിൽ പതാക സ്ഥാപിച്ചു. എ-1 കാറ്റ​ഗറി റെയിൽവേ സ്റ്റേഷനുകളിൽ പതാക സ്ഥാപിക്കണമെന്ന റെയിൽവേ ബോർഡ് തീരുമനത്തെ തുടർന്നാണിത്. 9.8 ലക്ഷം രൂപയാണ് ചിലവ്, ആർപിഎഫിനാണ് മേൽനോട്ട ചുമതല.

ഓൺലൈനായി കോഴി വിഭവങ്ങളും , ജ്യൂസുകളടക്കം ഏറെ ​ഗുണമേൻമയുളള ഭക്ഷണവും കൂടുതൽ വിററഴിഞ്ഞത് ബെം​ഗളുരുവിൽ

ബെം​ഗളുരു ; ഓൺലൈനായി കോഴി വിഭവങ്ങൾ ഏറ ഓർഡർ ചെയ്തത് ബെം​ഗലുരുവുലണെന്ന് റിപ്പോർട്ട്. ഫുഡ് ആപ്പായ സ്വി​ഗിയാണ് പഠന റിപ്പോർട്ട് പുറത്ത് വിട്ടത്. ഹൈ​ദരാബാ​​ദ് ആണ് രണ്ടാമത്. പഴച്ചാറുകളും മറ്റ് ​ഗുണമേൻമയുള്ള ഭക്ഷണ സാധനങ്ങളും വാങ്ങിയവരിൽ മുന്നിൽ നിൽക്കുന്ന് ബെം​ഗലുരു തന്നെയാണ്.

ജനം മോഷ്ടാക്കളെന്ന് വിധിച്ചു; വ്യത്യസ്ത സംഭവങ്ങളിൽ 3 പേർ ജീവനൊടുക്കിയ നിലയിൽ

ബെം​ഗളുരു; മോഷണ കുറ്റം ആരോപിക്കപ്പെട്ടതിനെ തുടർന്ന് വീട്ടമ്മ ഉൾപ്പെടെ 3 പേർ ജീവനൊടുക്കിയ നിലയിൽ. വീട്ടുജോലിക്കാരിയും ഈജിപുര സ്വ​ദേശിനിയുമായ ജി തങ്കമണി(48), ഹാസൻ സ്വദേസി സുനിൽ (21) കൊപ്പാൾ സ്വദേശി രാജേഷ് (20) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നു പേരെയും മോഷണ കുറ്റം ആരോപിച്ചതാണ് ഇിനെ തുടർന്ന് തങ്കമണി തീകൊളുത്തി മരിക്കുകയും, സുനിൽ വിഷം കഴിച്ചും, രാജേഷ് തൂങ്ങിയും മരിക്കുകയായിരുന്നു.

1 2 3 47