മൈസൂരു-ഇരിട്ടി അന്തർ സംസ്ഥാന പാതയിൽ റോഡ് തകർന്നു;വാഹനങ്ങൾ വഴി തിരിച്ച് വിടുന്നു.

ബെംഗളൂരു : ഇരിട്ടി മൈസൂരു അന്തർസംസ്ഥാന പാതയിൽ വീണ്ടും റോഡ് ഇടിഞ്ഞു. ഗതാഗതം ബ്ലോക്ക് ചെയ്തു, കഴിഞ്ഞ തവണ ഇടിഞ്ഞ സ്ഥലത്തു തന്നെയാണ് ഇത്തവണയും റോഡ് ഇടിഞ്ഞിരിക്കുന്നത്. ഇരിട്ടി മൈസൂരു അന്തർസംസ്ഥാന പാതയിൽ മാക്കൂട്ടം ചുരത്തിൽ വീണ്ടും റോഡ് ഇടിഞ്ഞു ഗതാഗത തടസം ഉണ്ടായിരിക്കുന്നത്. പെരുമ്പാടി ചെക്ക്പോസ്റ്റിനു സമീപമാണ് റോഡ് ഇടിഞ്ഞത് പ്രദേശത്തു രണ്ട് ദിവസമായി പെയ്യുന്ന കനത്തമഴയിലാണ് റോഡ് ഇടിഞ്ഞത്. കഴിഞ്ഞ മഴക്കാലത്ത് ഈ റോഡ് പൊട്ടിപോയതിനാൽ മാസങ്ങളോളം വാഹന ഗതാഗതം തടസ്സപ്പെട്ടിരുന്നു. നിലവിൽ വാഹനങ്ങൾ പോകാതിരിക്കാൻ പോലീസ് ബാരിക്കേഡ് സ്ഥാപിച്ചിരിക്കയാണ് ഇവിടെ.

അനശ്വര നടൻ സത്യന്റെ ജീവിതം സിനിമയാകുന്നു;നായകനായി ജയസൂര്യ.

അനശ്വര നടൻ സത്യന്റെ ജീവിതം സിനിമയാകുന്നു. നവാഗതനതായ രതീഷ് രഘു നന്ദൻ ഒരുക്കുന്ന ചിത്രത്തിൽ സത്യനെ അവതരിപ്പിക്കുന്നത് നടൻ ജയസൂര്യയാണ്. സത്യനായുള്ള ജയസൂര്യയുടെ വേഷപ്പകർച്ച പകർത്തിയ ഒരു ഫാൻ മെയ്ഡ് പോസ്റ്റർ പങ്കുവച്ചുകൊണ്ട് ജയസൂര്യ തന്നെയാണ് ചിത്രത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത്. സത്യന്റെ 48-ാം ചരമവാർഷിക ദിനമാണ് ജൂൺ 15 ന്. ചിത്രം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ജയസൂര്യ, വിജയ് ബാബു, നടി ആൻ അഗസ്റ്റിൻ എന്നിവർ എൽ.എം.എസ് പള്ളിവളപ്പിലെ സത്യന്റെ സ്മൃതികുടീരത്തിൽ പൂക്കളർപ്പിച്ച് പ്രാർത്ഥിച്ചിരുന്നു. സന്തോഷത്തോടെ,അഭിമാനത്തോടെ,ഒരു കാര്യം അറിയിക്കട്ടെ സത്യൻ മാഷ് -ന്റെ ജീവിതം സിനിമയാകുന്നു.എനിക്കാണ്…

“ഡ്രൈവ് ഫോർ ഡിസെബിലിറ്റി, ഡ്രൈവ് ടു ഇൻസ്പയർ”ലോക യാത്രക്കൊരുങ്ങി പ്രജിത് ജയ്പാൽ.

അംഗപരിമിതരുടെ ക്ഷേമത്തിനും അവകാശങ്ങൾക്കുമായി പോരാടുന്ന പ്രജിത്ത് ജയ്പാൽ കാറിൽ ലോകയാത്രയ്ക്കൊരുങ്ങുന്നു. കാറപകടത്തെത്തുടർന്ന് ശരീരം തളർന്ന പ്രജിത്ത് ആറു ഭൂഖണ്ഡങ്ങളിലൂടെ എൺപതിനായിരം കിലോമീറ്റർ യാത്രചെയ്ത് എൺപത് രാജ്യങ്ങൾ സന്ദർശിക്കാനാണ് ലക്ഷ്യമിടുന്നത്. “ഡ്രൈവ് ഫോർ ഡിസെബിലിറ്റി, ഡ്രൈവ് ടു ഇൻസ്പയർ” എന്ന പേരിൽ ഒരുവർഷം നീളുന്ന യാത്ര ഡിസംബർ പതിനഞ്ചിന് കോഴിക്കോട്ടുനിന്ന് തുടങ്ങും. അപകടത്തെത്തുടർന്ന് കഴുത്തിനുതാഴെ ശരീരം തളർന്ന് ക്വാഡ്രിപ്ലീജിയ എന്ന് വൈദ്യശാസ്ത്രം വിളിക്കുന്ന അവസ്ഥയിലായ പ്രജിത്ത് ജയ്പാൽ കഴിഞ്ഞവർഷം കോഴിക്കോട്ടുനിന്ന് ഡൽഹിയിലേക്ക് സ്വന്തമായി കാറോടിച്ച് ചരിത്രം കുറിച്ചിരുന്നു. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിക്കാനും പ്രജിത്തിനായി. അംഗപരിമിതർക്കായി…

വിജിത് നമ്പ്യാർ എന്ന ‘മ്യൂസിക്കൽ ഫിലിം മേക്കർ’

‘മുന്തിരി മൊഞ്ചൻ’ എന്ന മ്യൂസിക്കൽ റൊമാന്റിക് കോമഡി സിനിമയുമായി വിജിത് നമ്പ്യാർ മലയാളത്തിൽ സാന്നിധ്യം ഉറപ്പിക്കുന്നു. തുടക്കം സംഗീതത്തിൽ നിന്ന്. ബി എ ചിദംബരനാഥ്, കൈതപ്രം വിശ്വനാഥ്, തിരുവില്വാമല രാധാകൃഷ്ണൻ എന്നീ സംഗീത പണ്ഡിതൻമാരുടെ കീഴിൽ പഠനം. 1995-99 വർഷങ്ങളിൽ പ്രശസ്‌ത സംഗീത സംവിധായകരായ രവീന്ദ്രൻ, ജോൺസൻ, ഇളയരാജ, ദേവ എന്നിവരുടെ കീഴിൽ ട്രാക്ക് സിംഗർ ആയി പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ തമിഴ് സിനിമയിൽ ഹിറ്റ് ഡയറക്ടർ കെ ബാലചന്ദർ (കവിതാലയ), ഏഴിൽ (വിജയ് നായകനായ സൂപ്പർഹിറ്റ് സിനിമ (തുള്ളാത്ത മണവും തുള്ളും), അഗതിയാൻ (കാതൽ…

പ്രേതം 2 വിന്റെ ടീസര്‍ പുറത്തുവിട്ടു

കൊച്ചി: രഞ്ജിത് ശങ്കര്‍ജയസൂര്യ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പ്രേതം 2 വിന്റെ ടീസര്‍ പുറത്തിറങ്ങി. ഡിസംബര്‍ 21ന് ചിത്രം തിയേറ്ററുകളിലെത്തും. 2016 ല്‍ പുറത്തിറങ്ങിയ ഹൊറര്‍ സിനിമ പ്രേതത്തിന്റെ രണ്ടാം ഭാഗമാണ് പ്രേതം 2. ഒന്നാം ഭാഗത്തില്‍ ജയസൂര്യ അവതരിപ്പിച്ച മെന്റലിസ്റ്റ് ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് രണ്ടാമത്തെ ചിത്രം. വരിക്കാശ്ശേരി മനയെ ചുറ്റിപ്പറ്റിയാണ് പ്രേതം 2 വിന്റെ കഥ പറയുന്നത്. രാഘവന്‍, സാനിയ അയ്യപ്പന്‍, ഡെയിന്‍ ഡേവിസ്, സിദ്ധാര്‍ഥ് ശിവ, ദുര്‍ഗ കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍. ഗോവിന്ദ് പത്മസൂര്യ, അജു…

കാണികളെ അമ്പരപ്പിച്ച് ടിനി ടോമിന്റെ മകൻ വേദി കീഴടക്കി.

കൊച്ചി: നമ്മുടെ പ്രിയപ്പെട്ട നടനായ ടിനി ടോമിന്റെ മകൻ ആദമിന് അച്ഛന്റെ കലാവാസന ഉണ്ടെന്ന് തെളിയിച്ചിരിക്കുകയാണ്, കൊച്ചിയിൽ നടന്ന ജിലാ കലോത്സവം എച്ച് എസ് വിഭാഗം നാടക മത്സരത്തിൽ പ്രത്യേക ജൂറി പുരസ്‌ക്കാരം ആദം സ്വന്തമാക്കി, മികച്ച നാടകമായി തിരഞ്ഞെടുത്ത “വാശി” യിലെ പ്രധാന കഥാപാത്രമായ മുക്കുവാനായാണ് ആദം അഭിനയ മികവ് കാഴ്ചവച്ചിരിക്കുന്നത്, പിതാവിന്റെ കഴിവുകൾ അതേ പോലെ കിട്ടിയിട്ടുണ്ടെന്ന് പറയത്തക്ക വിധത്തിലായിരുന്നു ആദമിന്റെ പ്രകടനം, കളമശ്ശേരി രാജഗിരി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ആദം, അമ്മ രൂപയും കലോത്സവവേദിയിൽ ഉണ്ടായിരുന്നു, മോണോആക്ട് മത്സരത്തിന്…

അത്തിബെലെയിലെ ടിവിഎസ് കമ്പനിയുടെ പേരിൽ വൻജോലി തട്ടിപ്പ്;കൺസൽട്ടൻസിയിൽ നിന്ന് വിളിക്കുന്ന യുവതി സംസാരിച്ച് വീഴ്ത്തുന്നത് മലയാളത്തിൽ;ഇൻറർവ്യൂവിന് ശേഷം വ്യാജ ലെറ്ററുമായി കമ്പനിയിലേക്ക് പറഞ്ഞയക്കുന്നു;വ്യാജ തൊഴിൽ മാഫിയ ലക്ഷ്യം വക്കുന്നത് മലയാളികളെ;നിരവധി പേര്‍ക്ക് പണം നഷ്ട്ടപ്പെട്ടു;ബെംഗളൂരു വാർത്ത എക്സ്ക്ലൂസീവ്.

ബെംഗളൂരു : നമ്മളിൽ പലരും ഈ മഹാനഗരത്തിലെത്തിയത് ചെറിയ രീതിയിലെങ്കിലും  സമ്പാദിക്കാവുന്ന മനസ്സിനിണങ്ങുന്ന ഒരു ജോലി ലഭിക്കും എന്ന പ്രതീക്ഷയിലാണ്, നമ്മളിൽ പലരും ആ ലക്ഷ്യത്തിൽ വിജയിച്ചു എന്ന് പറയാം ,പലരും അതിനുള്ള പാതയിലുമാണ്.അതേ സമയം ജോലി തേടിയെത്തിയ ആൾക്കാരെ സാമ്പത്തിക ചൂഷണത്തിന് വിധേയരാക്കി തടിച്ച് കൊഴുക്കുന്ന മറ്റൊരു വിഭാഗവും ഇവിടെയുണ്ട്, ജോബ് കൺസൽട്ടൻസികളുടെ മറവിലാണ് അവ പ്രവർത്തിക്കുന്നത്.അങ്ങനെ യുള്ള ഒരു ഞെട്ടിക്കുന്ന വിഷയമാണ് ബെംഗളൂരു വാർത്ത എക്സ്ക്ലൂസീവായി നിങ്ങളെ അറിയിക്കുന്നത്. ഈ ജോലി തട്ടിപ്പ് റാക്കറ്റിൽ പ്രധാനികൾ മലയാളികളാണെന്നതും ലക്ഷ്യം വക്കുന്നത് മലയാളികളായ…

സൌജ്യന്യഹൃദയ ശസ്ത്രക്രിയ ചെയ്യുന്ന സത്യാ സായി ആശുപത്രിയിലേക്ക് എങ്ങിനെ എത്തിച്ചേരാം? അറിയേണ്ടതെല്ലാം

ബെംഗളൂരു : ഹാർട്ട് സംബന്ധമായതും, ന്യൂറോ സംബന്ധമായതുമായ ശസ്‌ത്രക്രിയ അടക്കം ഒരു രൂപയുടെ പോലും ചിലവില്ലാതെ പൂർണ്ണമായും സൗജന്യ ചികിത്സ നൽകുന്ന ഒരാശുപത്രി ശ്രീ സായിബാബചാരിറ്റബിള്‍ ട്രസ്റ്റ്‌ ന്റെതായി ബാംഗ്ലൂരിലെ വൈറ്റ്ഫീൽഡ് (White field)എന്ന സ്ഥലത്തു പ്രവർത്തിക്കുന്നുണ്ട്.  കേരളത്തില്‍ നിന്ന് പലരും ഈ ആശുപത്രി അന്വേഷിച്ചു വരാറുണ്ട്,എന്നാല്‍ ബെംഗളൂരു പോലുള്ള ഒരു സ്ഥലത്ത് വരുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് സമയ നഷ്ട്ടവും ധന നഷ്ട്ടവും കുറയ്ക്കുന്നതിന് ഉപകരിക്കും.  ഈ  ആശുപത്രിയെ കുറിച്ച്  അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍  : 1 ) കേരളത്തിൽ നിന്നും ബസ്സിൽ വരുന്നവർ ബാംഗ്ലൂർ മെജസ്റ്റിക്കിൽ ഇറങ്ങുക. അവിടെ നിന്ന് വൈറ്റ്ഫീൽഡിലേക്ക് നിരവധി…

“ടൊവിനോ ഇതില്‍ നന്നായി പാടുപെട്ടിട്ടുണ്ട്”: അനുഭവം പങ്കുവെച്ഛ് മനു പിള്ള

കലക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് തീയേറ്ററുകളില്‍ കുതിച്ച് പായുകയാണ് ടൊവീനോയുടെ തീവണ്ടി. ചിത്രത്തില്‍ ടൊവീനോയ്‌ക്കൊപ്പം ശ്വാനന്‍ എന്ന ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച മനു പിള്ള തീവണ്ടിക്കായി ടൊവീനോക്കൊപ്പം വര്‍ക്ക് ചെയ്ത അനുഭവം പങ്കുവെക്കുകയാണ്. “ടൊവിനോ ഇതില്‍ നന്നായി പാടുപെട്ടിട്ടുണ്ട്. എല്ലാ ഷോട്ടിലും സിഗരറ്റ് വലിക്കുന്നത് തന്നെ വലിയ പാടാണ്. റീടേക്കിന് പോകുമ്പോള്‍ വീണ്ടും സിഗരറ്റ് വലിക്കണം. ലാസ്റ്റ് ഒരു പതിനഞ്ച് മിനിറ്റ് സീനില്‍ മാത്രമാണ് പുകവലിക്കാതെ ഉള്ളത്. രണ്ട് മണിക്കൂര്‍ ചിത്രത്തനകത്ത് പകുതിയിലേറെയും സിഗരറ്റ് വലിക്കുന്നുണ്ട്. അങ്ങനെ 45 ദിവസത്തെ ഷൂട്ടില്‍ ഇങ്ങനെ വലിച്ചു കൂട്ടുകയാണ്.…

‘പ്രളയത്തില്‍ 483 പേര്‍ മരിച്ചു, നഷ്ടം വാര്‍ഷിക പദ്ധതി തുകയേക്കാള്‍ വലുത്; തകര്‍ന്നവരല്ല; അതിജീവിച്ച് കുതിക്കുന്നവരാണ് നാം’; നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം

സംസ്ഥാനം ഇന്നേവരെ കണ്ടിട്ടില്ലാത്ത വന്‍ പ്രളയദുരന്തമാണ് കടന്നു പോയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ മഹാ പ്രളയത്തിലുണ്ടായ നഷ്ടം നേരത്തെ കണക്കുകളില്‍ സൂചിപ്പിച്ചതിനേക്കാളും ഏറെ വലുതാണെന്നും സംസ്ഥാനത്തിന്റെ വാര്‍ഷിക പദ്ധതി തുകയേക്കാള്‍ കൂടുതലാണ് നഷ്ടമെന്നും അദ്ദേഹം വ്യക്തമാക്കി. ചട്ടം 130 അനുസരിച്ച് പ്രളയക്കെടുതി സംബന്ധിച്ച് സഭയില്‍ ഉപക്ഷേപം വതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദേഹം. മഴയിലും പ്രളയത്തിലും ഇതുവരെ മരിച്ചത് 483 പേര്‍. 14 പേരെ കാണാതായി; 140 പേര്‍ ചികിത്സയിലുണ്ട്. സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും പൊതുജനങ്ങള്‍ക്കൊപ്പം അണിനിരക്കുന്നു. പകര്‍ച്ചവ്യാധികള്‍ തടയാന്‍ ആരോഗ്യമേഖലയിലുള്ളവരും രംഗത്തുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.…

1 2
error: Content is protected !!