മധുരരാജയില്‍ മമ്മൂട്ടിക്കൊപ്പം സണ്ണി ലിയോണ്‍ എത്തുന്നു

കൊച്ചി: ആരാധകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം മധുരരാജയില്‍ മമ്മൂട്ടിക്കൊപ്പം സണ്ണി ലിയോണ്‍ എത്തുന്നു. ഈ വാര്‍ത്ത സണ്ണി ലിയോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്‍. മമ്മൂട്ടിയുടെ വലിയ ആരാധികയാണെന്നും അദ്ദേഹത്തോടൊപ്പം ഒരുമിച്ച് സ്‌ക്രീനിലെത്താന്‍ കാത്തിരിക്കുകയാണെന്നും സണ്ണി ലിയോണ്‍ വ്യക്തമാക്കി. മധുരരാജയിലൂടെ മലയാളത്തില്‍ ഇത്തരമൊരു അവസരമുണ്ടായതിന്‍റെ സന്തോഷത്തിലാണ് താരം. ചിത്രത്തിലെ ഐറ്റം ഡാന്‍സ് രംഗത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. കഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഗാനം കൂടിയാണെന്ന് സണ്ണി ലിയോണ്‍ വെളിപ്പെടുത്തി. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്. 2009…

സ്പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോം ട്രെയ്ലര്‍ പുറത്തുവിട്ടു

മാര്‍വല്‍ സ്റ്റുഡിയോയും സോണിയും ചേര്‍ന്ന് നിര്‍മിക്കുന്ന സ്പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോം ജൂലൈ 5ന് തിയറ്ററുകളിലേക്ക് എത്തും. ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവിട്ടു. യുഎസ് വെര്‍ഷനും ഇന്റര്‍നാഷണല്‍ വെര്‍ഷനും തമ്മില്‍ വ്യത്യാസമുള്ള ട്രെയിലറുകള്‍ ആണ് പുറത്തു വന്നിരിക്കുന്നത്. ആദ്യ ഭാഗം ചെയ്ത ജോണ്‍ വാട്ട്സ് ആണ് പുതിയ ചിത്രവും സംവിധാനം ചെയ്യുന്നത്. സ്പൈഡര്‍മാനായി എത്തുന്നത് ടോം ഹോളണ്ടാണ്. നിക്ക് ഫ്യൂരി എന്ന കഥാപാത്രമായി സാമുവേല്‍ ജാക്സനും, മിസ്റ്റീരിയോ എന്ന കഥാപാത്രമായി ജേക്ക് ഗൈലന്‍ഹലും അഭിനയിക്കുന്നു. മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സിന്റെ മൂന്നാം ഫെയ്സിലെ അവസാന ചിത്രങ്ങളായി ക്യാപ്റ്റന്‍ മാര്‍വലും എന്‍ഡ്…

നമ്മൾ വെറുതെ കളയുന്ന ചിരട്ടയുടെ വില ഓൺലൈൻ ഷോപ്പിംഗിൽ കണ്ടാൽ ഞെട്ടും.

തേങ്ങാ ചിരവി കഴിഞ്ഞാല്‍ ഒന്നില്ലെങ്കില്‍ അത് കത്തിക്കാനെടുക്കുക അല്ലെങ്കില്‍ കളയുകയാണ് നമ്മള്‍ ചെയ്യുന്നത്. നമ്മള്‍ വെറുതെ കളയുന്ന ഈ ചിരട്ടയ്ക്ക് ഓണ്‍ലൈന്‍ വൈബ്‌സെറ്റുകാര്‍ ഇട്ട വില കേട്ടാല്‍ എല്ലാവരും ഒന്ന് ഞെട്ടും. ഒരു മുറി ചിട്ടയുടെ വില 3000 ആണ്. 55ശതമാനം ഡിസ്‌കൗണ്ട് കഴിച്ച് 1365 രൂപ മുടക്കിയാല്‍ നമ്മുക്കിത് വാങ്ങാനാകും. ആമസോണ്‍ ഷോപ്പിങ് വെബ്‌സൈറ്റിലാണ് ഒരു മുറി ചിരട്ട 3000 രൂപ വിലയിട്ടു വില്‍പനയ്ക്കുവെച്ചിരിക്കുന്നത്. നാലര ഔണ്‍സാണു വലിപ്പമെന്നും യഥാര്‍ത്ഥ ചിരട്ടയായതിനാല്‍ പൊട്ടലോ പോറലോ ഉണ്ടാവാമെന്നും പറഞ്ഞിട്ടുണ്ട്.നാച്വറല്‍ ഷെല്‍ കപ്പ് എന്ന പേരിലാണ് ഇത് ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടത്.

പ്രിയ വാര്യരുടെ മായജാലത്തിന് ആരാധകരേറെ!!

മുംബൈ: ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രം ഒരു അഡാര്‍ ലൗവിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ ലോകപ്രശസ്തയായ താരമാണ് മലയാളികളുടെ പ്രയപ്പെട്ട പ്രിയ പ്രകാശ് വാര്യര്‍. ചിത്രത്തിലെ ഒരു ഗാന രംഗത്തില്‍ കണ്ണുകള്‍ കൊണ്ട് പ്രിയ തീര്‍ത്ത മായജാലം ഈ നടിയെ പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ മലയാളത്തിന് പുറമേ ബോളിവുഡില്‍നിന്നും പ്രിയയ്ക്ക് ഓഫറുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ‘ശ്രീദേവി ബംഗ്ലാവ്’ എന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് പ്രിയ നായികയാവുന്നത്. 70 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം…

പൃഥ്വിരാജ് ചിത്രം 9-ന്‍റെ ട്രെയിലർ പുറത്തിറങ്ങി

ജനുസ്സ് മുഹമ്മദ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം  9-ന്‍റെ ട്രെയിലർ പുറത്തിറങ്ങി. മമ്ത മോഹൻദാസ് നായികയായെത്തുന്ന ഈ ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസും സോണി പിക്ചേഴ്സും ചേർന്നാണ് നിർമാണം. ഒരു ശാസ്ത്രജ്ഞനായാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഹൊറര്‍ മൂഡ്‌ നൽകുന്ന ഒരു ഫിക്ഷൻ ചിത്രമാണിത്. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം. ശേഖർ മേനോൻ പശ്ചാത്തല സംഗീതവും ഷാൻ റഹ്മാൻ സംഗീതവും സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവഹിക്കും.

വൈ.എസ്.ആറായി മമ്മൂട്ടി!! ‘യാത്ര’ യുടെ ട്രെയിലര്‍ കാണാം..

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ തെലുങ്കുചിത്രം ‘യാത്ര’യുടെ ആദ്യ ട്രെയിലർ എത്തി. ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്.ആറിന്‍റെ കഥ പറയുന്ന ചിത്രമാണ് ‘യാത്ര’.  വൈ.എസ്.ആറായി അമ്പരപ്പിക്കുന്ന പ്രകടനമാണ് മമ്മൂട്ടി ട്രെയിലറില്‍ കാണിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ഏറ്റുമുട്ടുന്ന വൈഎസ്ആറിനെ സിനിമയില്‍ കാണാമെന്ന് ട്രെയിലര്‍ ഉറപ്പിക്കുന്നു. ഹൈക്കമാന്‍ഡിനെ നിങ്ങള്‍ അനുസരിച്ചേ പറ്റൂവെന്ന മുന്നറിയിപ്പോടെയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാനായി വൈ.എസ്.ആര്‍ നടത്തിയ ഒരു ഐതിഹാസിക യാത്രയുടെ കഥയാണ് സിനിമ. വൈ.എസ്.രാജശേഖര റെഡ്ഡിയായുള്ള മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ച ഇതിനോടകം ചലച്ചിത്രമേഖലയില്‍ ചര്‍ച്ചയായിക്കഴിഞ്ഞിട്ടുണ്ട്. 30 കോടി രൂപയാണ് യാത്രയുടെ ബജറ്റ്.…

വൈറൽ വീഡിയോ: ആടി പാടിയൊരു മുട്ട റോസ്‌ററ്!!

പൊതുവെ വളരെ ആസ്വദിച്ച് ഭക്ഷണം പാകം ചെയ്യുന്നവരാണ് നമ്മള്‍ കേരളീയര്‍ എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലല്ലോ അല്ലെ. മാത്രമല്ല നമ്മുടെ പാചകത്തിന്‍റെ ഒരു രീതി അതൊന്നു വേറെതന്നെ. ഒരു കറി ഉണ്ടാക്കിയാല്‍ അത് ഒന്ന് രുചിച്ചു നോക്കുന്ന രീതി ഒന്ന് ഓര്‍ത്ത്നോക്കൂ.  കറി ഏതായാലും ഇപ്പോള്‍ ഓര്‍ക്കുമ്പോഴേ നാവില്‍ വെള്ളം ഊറുന്നു. കറി കയ്യിലെടുത്ത് നാക്കുകൊണ്ട് ഒന്ന് നക്കിനോക്കുമ്പോള്‍ ഉള്ള ഒരു രുചി പിന്നെ പറയേംവേണ്ട. മാത്രമോ രുചി നോക്കിയതിന് ശേഷം പാത്രത്തില്‍ ഒരു രണ്ട് തട്ട് തട്ടുമ്പോഴാണ്‌ പാചകക്കാരിയ്ക്ക് ഒരു സമാധാനം ആകുന്നത്.…

മ്യൂസിക്കല്‍ റൊമാന്‍റിക് കോമഡി”മുന്തിരിമൊഞ്ചന്‍” ചിത്രീകരണം പൂര്‍ത്തിയായി.

യുവതാരങ്ങളെ അണിനിരത്തി നവാഗതനായ വിജിത്ത് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന മ്യൂസിക്കല്‍ റൊമാന്‍റിക് കോമഡിമുന്തിരിമൊഞ്ചന്‍ ചിത്രീകരണം പൂര്‍ത്തിയായി. നവാഗത സംവിധായകന്‍ വിജിത്ത് നമ്പ്യാര്‍ യുവതാരങ്ങളായ മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന മ്യൂസിക്കല്‍ റൊമാന്‍റിക് കോമഡി മുന്തിരിമൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ സിനിമയുടെ ചിത്രീകരണം കോഴിക്കോട് പൂര്‍ത്തിയായി. വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറില്‍ പി കെ അശോകന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത് മനു ഗോപാലും മൊഹറലി പൊയ്ലുങ്ങല്‍ ഇസ്മായിലുമാണ്. ജീവിതത്തിലെ ചില ആകസ്മിക സംഭവങ്ങളെ തമാശയും…

കുമ്പളങ്ങി നൈറ്റ്സ്-ന്‍റെ ടീസർ പുറത്തിറങ്ങി; ഫഹദ് ഫാസിൽ നെഗറ്റീവ് റോളിൽ!!

നവാഗതനായ മധു സി നാരായണൻ സംവിധാനം ചെയ്യുന്ന കോമഡി ഫാമിലി ചിത്രം കുമ്പളങ്ങി നൈറ്റ്സ്-ന്‍റെ ടീസർ പുറത്തിറങ്ങി. ശ്യാം പുഷ്കർ രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഷൈജു ഖാലിദാണ്. സുഷിൻ ശ്യാമാണ് ചിത്രത്തിലെ സംഗീതം നിർവഹിച്ചിരിക്കുന്നത്. ബീറ്റില്‍സിന്റെ ആബി ബാന്‍ഡിന്റെ ആല്‍ബം കവറിനെ അനുസ്മരിക്കുന്ന രൂപത്തിലായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആദ്യം പുറത്തിറക്കിയിരുന്നത്. യുവതാരങ്ങലുടെ കൂട്ടുകെട്ടിനെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്‍റെയും വർക്കിംഗ് ക്ലാസ് ഹീറോയുടേയും ബാനറിൽ നസ്രിയാ നസീം, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ…

സഞ്ജു സാംസണിന്‍റെ വിവാഹ വീഡിയോ ടീസര്‍ പുറത്തിറങ്ങി

കേരള ക്രിക്കറ്റ് താരം സഞ്ജു സാംസണിന്‍റെ വിവാഹത്തോട് അനുബന്ധിച്ച് ഒരുക്കിയ വീഡിയോ ടീസര്‍ പുറത്ത്. 1.13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. താലി ചാര്‍ത്തുന്നതും വീട്ടിലേക്ക് കയറുന്നതുമെല്ലാം വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ചയായിരുന്നു തിരുവനന്തപുരം സ്വദേശി ചാരുലതയുമായിട്ടുള്ള സഞ്ജുവിന്‍റെ വിവാഹം. നീണ്ട അഞ്ച് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. മാര്‍ ഇവാനിയോസ് കോളേജിലെ പഠന കാലത്തായിരുന്നു ഇരുവരിലും പ്രണയം മൊട്ടിട്ടത്. ഡല്‍ഹിക്കെതിരെ രഞ്ജി ട്രോഫിയില്‍ കേരളത്തിന്‍റെ തകര്‍പ്പന്‍ ജയത്തിന് ശേഷമാണ് സഞ്ജു വിവാഹ ഒരുക്കങ്ങളിലേക്ക് എത്തിയത്. തിരുവനന്തപുരത്ത് നടന്ന രഞ്ജി മത്സരത്തില്‍ ഒരിന്നി൦ഗ്സിനും 27 റണ്‍സിനുമാണ് കേരളം…

1 2 3 6