നഗരത്തിൽ തങ്ങുന്ന വിമത എംഎൽഎയും മുൻ ആഭ്യന്തര മന്ത്രിയുമായ രാമലിംഗ റെഡ്ഡി വിശ്വാസവോട്ടിനെത്തും;കോൺഗ്രസിന് തെല്ലൊരാശ്വാസം;ഇന്ന് വരാനിരിക്കുന്ന സുപ്രീം കോടതി വിധിക്ക് കാതോർത്ത് കർണാടക രാഷ്ട്രീയം.

ബെംഗളൂരു : രാജി സ്പീക്കർ അംഗീകരിക്കാത്തതിൽ നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കുമെന്ന് മുൻ ആഭ്യന്തര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ രാമലിംഗ റെഡ്ഡി അറിയിച്ചു. തന്റെ രാജി പാർട്ടിയിൽ ഉറച്ച് നിന്നു കൊണ്ട് തന്നെയാണെന്ന് മുൻപും അദ്ദേഹം അറിയിച്ചിരുന്നു. അതേ സമയം സ്പീക്കർ രാജി അംഗീകരിക്കാത്തതിനെ തുടർന്ന് സുപ്രീം കോടതിയെ വിമതർ സമീപിച്ചിരുന്നു, ആ കേസിന്റെ നിർണായക വിധി ഇന്ന് വരാനിരിക്കുകയാണ്.

പ്രതിപക്ഷത്തിരിക്കുന്നതാണ് പാർട്ടിക്ക് നല്ലത് എന്ന് അഭിപ്രായപ്പെട്ട് ഒരു വിഭാഗം കോൺഗ്രസ് എം.എൽ.എമാർ.

ബെംഗളൂരു : പ്രതിപക്ഷത്തിരിക്കുന്നതാണ് പാർട്ടിയുടെ ഭാവിക്ക് നല്ലത് എന്ന അഭിപ്രായവുമായി ഒരു വിഭാഗം കോൺഗ്രസ് എംഎൽഎമാർ വീണ്ടും, യശ്വന്തപുരയിലെ ഒരു ഹോട്ടലിൽ വച്ച് നടന്ന യോഗത്തിലാണ് ഈ തീരുമാനം. അങ്ങനെ ചെയ്താൽ വിമതരിലെ ചിലർ പാർട്ടിയിലേക്ക് മടങ്ങുമെന്നും അവർ പ്രതീക്ഷിക്കുന്നു. പാർട്ടിയുടെ അടിത്തറ ശക്തമാക്കാൻ സഖ്യമുപേക്ഷിക്കണം എന്നവർ പറയുന്നു. എന്നാൽ ഉപമുഖ്യമന്ത്രി ജി പരമേശ്വര ക്കും മന്ത്രി ഡി കെ ശിവകുമാറിനുമാണ് സഖ്യ സർക്കാർ നിലനിൽക്കണം എന്ന ആവശ്യമുള്ളത്. രാജി വച്ച എംഎൽഎമാർ തിരിച്ചു വരും എന്ന അവർ ഇപ്പോഴും പ്രതീക്ഷിക്കുന്നു.

മഡിവാളയിലും കോറമംഗലയിലും ഡെങ്കിപ്പനി പടർന്നു പിടിക്കുന്നു;രണ്ടു മാസത്തിനിടെ ചികിത്സ തേടിയത് 3785 പേർ!

ബെംഗളൂരു : നഗരത്തിലെ കാലാവസ്ഥാ വ്യതിയാനം ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം വർദ്ധിപ്പിച്ചതായി കണക്കുകൾ.കഴിഞ്ഞ രണ്ട് മാസത്തിനിടക്ക് 3785 പേർ ആണ് ഡെങ്കിപ്പനിയെ തുടർന്ന് ചികിൽസ തേടിയത്. ഇതിൽ 2257 പേർ ബെംഗളൂരു നഗര ജില്ലയിൽ നിന്നുള്ളവർ തന്നെയാണ്. മലയാളികൾ കൂടുതൽ താമസിക്കുന്ന മഡിവാള, കോറമംഗല ഭാഗങ്ങളിലാണ് നഗരത്തിൽ ഏറ്റവും കൂടുതൽ ഡെങ്കി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹാസൻ, കലബുറഗി, ദക്ഷിണ കന്നഡ, ശിവമൊഗ്ഗ ജില്ലകളിലും കൂടുതൽ ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചിക്കൻ ഗുനിയയും എലിപ്പനിയും നഗരത്തിലെ ചിലയിടങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ബാഷെട്ടിഹളളി മേൽപ്പാലം,ഇത് ബെംഗളൂരുവിലെ പാലാരിവട്ടം മേൽപ്പാലം!

ബെംഗളൂരു : കൊച്ചിയിലെ പാലാരിവട്ടം പാലം മലയാളികൾക്ക് ഇടയിൽ കുപ്രസിദ്ധമാണല്ലോ. നിർമ്മാണത്തിന് ശേഷം വളരേ വേഗത്തിൽ അറ്റകുറ്റപ്പണി തുടങ്ങേണ്ടി വന്ന കേരളത്തിലെ പാലമാണല്ലോ അത്.ഏകദേശം അതേപോലെ ഒരു വർഷത്തിനുള്ളിൽ അപകടാവസ്ഥയിൽ എത്തിയ പാലമാണ് ദൊഡ്ബലാപൂർ ദേശീയ പാതയിലെ ബാഷെട്ടിഹളളി പാലം. പാലത്തേയും അപ്രോച്ച് റോഡിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന കോൺഗ്രീറ്റ് ബീം രണ്ട് ദിവസം മുൻപേ തകർന്നാ വീണിരുന്നു, ഈ വഴി ഗതാഗതം പൂർണമായി നിരോധിച്ചിരുന്നു.പരിശോധനക്ക് ശേഷം വേഗത നിയന്ത്രണത്തോടെ വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. പാലത്തിന് ബലക്കുറവില്ലെന്നും അപ്രോച്ച് റോഡിന് മാത്രമാണ് പ്രശ്നമെന്നും പൊതുമരാമത്ത് വകുപ്പ് അവകാശപ്പെട്ടു.

“വിവാഹം എതിർത്താൽ പെൺകുട്ടികളുടെ കയ്യും കാലും വെട്ടണം”!

ബെംഗളൂരു : മകളോടൊപ്പം തന്നെ കാണാനെത്തിയ മാതാപിതാക്കളുടെ അനുഭവം പങ്കുവക്കുകയായിരുന്നു സ്വാമി.പ്രേമിക്കുന്ന യുവാവിനെ മാത്രമേ വിവാഹം ചെയ്യൂ എന്ന വാശിയിലായിരുന്നു യുവതി. ഇല്ലെങ്കിൽ കല്യാണമേ വേണ്ട എന്ന തീരുമാനം. വിവാഹം കഴിക്കാതെ ഇരുന്നാൽ രക്ഷിതാക്കൾ സമൂഹത്തോട് മറുപടി പറയേണ്ടി വരും, അപ്പോൾ ഇത്തരം സന്ദർഭങ്ങളിൽ രക്ഷിതാക്കൾ മക്കളുടെ കയ്യും കാലും വെട്ടിമാറ്റണമെന്നാണ് എന്റെ അഭിപ്രായം ,അപ്പോൾ കല്യാണം നടക്കാത്തത് വികലാംഗയായതിനാൽ എന്ന് സമൂഹത്തിനോട് പറയാമല്ലോ. അഭിപ്രായം തുമുക്കുരു കൊരട്ടെഗെരെ സിദ്ധരബെട്ട മഠത്തിലെ ശിവാചാര്യസ്വാമി യുടേതാണ്.വീരശൈവ – ലിംഗായത്ത് സമിതി സംഘടിപ്പിച്ച പരിപാടിയിലാണ് വിവാദ പ്രസ്താവന.…

കന്നഡ പാട്ട് പാടിയില്ല;മലയാളി ബാന്റിന്റെ പരിപാടി അലങ്കോലമാക്കി യുവാക്കൾ.

ബെംഗളുരു: മാറത്തഹള്ളി ഫോക്സ് ട്രോട്ട് പബ്ബിൽ കഴിഞ്ഞ 13 ന് ആണ് സംഭവം. സ്ട്രീറ്റ് അക്കാഡമിക് സ് എന്ന ബാൻഡ് ഗ്രൂപ്പ് മലയാളം, ഇംഗ്ലീഷ് ഭാഷകളിലുള്ള പാട്ടുകൾ അവതരിപ്പിച്ച് അവസാനിപ്പിക്കാറായപ്പോൾ പബ്ബിലെത്തിയ 3 യുവാക്കൾ പ്രശ്നം സൃഷ്ടിക്കുകയായിരുന്നു. ഇത് ബെംഗളൂരുവാണ് കന്നഡയിൽ ഉള്ള പാട്ടുകൾ കൂടി പാടണമെന്ന് അവർ ആവശ്യപ്പെട്ടു, തങ്ങൾക്ക് കന്നഡ പാട്ടുകൾ അറിയല്ലെന്ന് ടീമംഗങ്ങൾ അറിയിച്ചു, അതോടെ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു. 1999ൽ രൂപീകരിച്ച ബാൻഡ് സംഘത്തിന് ഇത്തരമൊരനുഭവം ആദ്യമാണെന്ന് ബാൻഡ് കോ-ഓർഡിനേറ്റർ വിവേക് രാജഗോപാൽ അറിയിച്ചു.

ജയദേവ മേൽപ്പാലം പൊളിക്കുന്ന ജോലി മാറ്റിവച്ചു!

ബെംഗളൂരു : ബൊമ്മ സാന്ദ്ര – രാഷ്ട്രീയ വിദ്യാലയ, കൊട്ടിഗരെ – ഡയറി സർക്കിൾ മെട്രോ ഇന്റർ ചേഞ്ച് സ്റ്റേഷൻ നിർമ്മിക്കുന്നതിനായി ജയദേവ മേൽപ്പാലം പൊളിക്കാൻ തീരുമാനിച്ചിരുന്ന സമയം മാറ്റിവച്ചു. മുൻപ് തീരുമാനിച്ചിരുന്നത് പ്രകാരം ഇന്നലെ മുതൽ മേൽപാലത്തിലൂടെയുള്ള ഗതാഗതം തടഞ്ഞ് പുതിയ ദിശകളിലൂടെ ഗതാഗതം വഴി തിരിച്ച് വിടേണ്ടതായിരുന്നു. അത് വ്യാഴാഴ്ചയിലേക്ക് മാറ്റി, ട്രാഫിക്കിന കുറിച്ച് കൂടുതൽ പഠിച്ചതിന് ശേഷമേ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുക എന്നാണ് മാറ്റത്തിനുള്ള പുതിയ ന്യായീകരണമായി അധികൃതർ പറയുന്നത്.

ഐ.എം.എ സാമ്പത്തിക തട്ടിപ്പു കേസിൽ കുറ്റാരോപിതനായ ശിവാജി നഗർ എംഎൽഎ റോഷൻ ബേഗ് മുംബൈയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചു;നാടകീയമായി അറസ്റ്റ് ചെയ്ത് പ്രത്യേക അന്വേഷണ സംഘം.

ബെംഗളൂരു : കഴിഞ്ഞ ദിവസം രാജിവച്ച കോൺഗ്രസ് പാർട്ടിയുടെ ശിവാജി നഗർ എം എൽ എ റോഷൻ ബേഗ് കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മുംബൈയിലേക്ക് പ്രത്യേക വിമാനത്തിൽ പറക്കാൻ ശ്രമിക്കുന്നതിന് മുൻപായി പ്രത്യേക അന്വേഷണ കമ്മീഷന്റെ പിടിയിലായി. കെ സി വേണുഗോപാലിനെ ബഫുൺ എന്ന് വിളിക്കുകയും മറ്റ് സംസ്ഥാന കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷമായ വിമർശനം അഴിച്ചുവിടുകയും ചെയ്ത ബേഗ് ബി.ജെ.പിയിൽ ചേരുമെന്നും അറിയിച്ചിരുന്നു. മുംബൈയിലുള്ള വിമതരുടെ അടുത്തേക്ക് ബി ജെ പിയുടെ സഹായത്തോടെയാണ് ബേഗ് പോകാൻ ശ്രമിച്ചത് എന്ന് മുഖ്യമന്ത്രി കുമാരസ്വാമി ആരോപിച്ചു,…

“ഹൃദയത്തിൽ 3 ബ്ലോക്കുകളുണ്ട്; ഇവിടത്തെ ചികിൽസാ ചെലവ് താങ്ങാൻ കഴിയില്ല;24 മണിക്കൂറിനകം ഞാൻ ഇന്ത്യയിൽ തിരിച്ചെത്തും”ഐ.എം.എ സമ്പത്തിക തട്ടിപ്പു കേസിലെ മുഖ്യപ്രതി”വേദനിക്കുന്ന കോടീശ്വരൻ”മൻസൂർ ഖാൻ.

ബെംഗളൂരു : നാട്ടുകാരെ പറ്റിച്ച് നാട് വിട്ടവർക്കൊക്കെ കഷ്ടപ്പാടാണ് എന്ന് പറഞ്ഞാൽ മതിയല്ലോ, താൻ കടമെടുത്തതിനേക്കാൾ അധികം മൂല്യമുള്ള സ്ഥാവരജംഗമ വസ്തുക്കൾ സർക്കാർ സംവിധാനങ്ങൾ പിടിച്ചെടുക്കുകയാണ് എന്ന കിംഗ് ഫിഷർ ഉടമയുടെ കണ്ണീരും കയ്യും നമ്മൾ കണ്ടതാണ്, ജനങ്ങളെ പറ്റിച്ച് നാട് വിട്ട മറ്റൊരു കോടീശ്വരനും ദു:ഖത്തിലാണ്. 2600 ആളുകളിൽ നിന്നായി 3000 കോടിയിൽ അധികം രൂപ തട്ടിച്ച് നാടുവിട്ട ഐ.എം.എ ജ്വല്ലറി എന്ന ധനകാര്യ സ്ഥാപനത്തിന്റെ ഡയറക്ടർ മൻസൂർ ഖാൻ ദുബൈയിൽ നിന്ന് തിരിച്ചു വരാൻ തയ്യാറായിരിക്കുന്നു. ” ഞാൻ അസുഖബാധിതനാണ്, ഉടൻ…

ദേശീയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ചു;ബെംഗളൂരു മലയാളിയടക്കം 2 പേർ മരിച്ചു.

ബെംഗളൂരു: സേലം ദേശീയ പാതയിൽ കൃഷ്ണഗിരിക്ക് സമീപം ശൂലഗിരിയിൽ കാർ ലോറിയിലിടിച്ച് മലയാളി യുവാവടക്കം 2 പേർ മരിച്ചു. ഹെന്നൂർ അഗരയിൽ താമസിക്കുന്ന കന്യാകുമാരി തക്കല സ്വദേശി ബി ഹരീഷും (23) സുഹൃത്തും ബെംഗളൂരു കമ്മനഹള്ളി സ്വദേശി പ്രഭു (35) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചയോടെയാണ് അപകടം നടന്നത്.നഗരത്തിൽ നിന്ന് കേരളത്തിലേക്ക് 5 അംഗ സംഘം യാത്ര തിരിച്ച കാർ ആണ് അപകടത്തിൽ പെട്ടത്. ലോറിക്ക് പിന്നിലിടിച്ച കാർ മൺതിട്ടയിൽ ഇടിച്ചാണ് നിന്നത്. ഹരീഷ് ആയിരുന്നു കാർ ഓടിച്ചിരുന്ന്, പരിക്കേറ്റ രണ്ട് പേരെ ഹൊസൂർ…

1 2 3 501
error: Content is protected !!