സ്ത്രീകള്‍ക്ക് നേരെ നടുവിരല്‍ ഉയര്‍ത്തിയാല്‍ അതിക്രമമായി കണക്കാക്കാം

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് നേരെ നടുവിരല്‍ ഉയര്‍ത്തി കാണിച്ചാല്‍ അതിക്രമമായി കണക്കാക്കാമെന്ന് ഡല്‍ഹി കോടതി. 2014 ല്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ വാദം കേള്‍ക്കവെയാണ് ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ജഡ്ജി വസുന്ധര ആസാദ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. ഭര്‍തൃസഹോദരന്‍ തനിക്കു നേരെ നടുവിരല്‍ ഉയര്‍ത്തിക്കാണിക്കുകയും അശ്ലീല ആംഗ്യം കാണിക്കുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്നാരോപിച്ച് യുവതി ഡല്‍ഹി പൊലീസില്‍ 2014 ല്‍ പരാതി നല്‍കിയിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് പ്രതിക്കെതിരെ ഐപിസി 509, 323 വകുപ്പുകള്‍ ചുമത്തിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്നതുമായി ബന്ധപ്പെട്ട വകുപ്പാണിത്. ഇയാള്‍ക്കെതിരെ ഈ വകുപ്പുകള്‍ ചുമത്താന്‍…

കൊച്ചുവേളി-ബെംഗളൂരു എക്സ്പ്രസ് മൈസൂരുവരെ നീട്ടി റെയിൽവേ ഉത്തരവായി

ബെംഗളൂരു: മൈസൂരു മലയാളികളുടെ ദീർഘകാല ആവശ്യം ഇതോടെ യാഥാർഥ്യമാവുന്നു. കൊച്ചുവേളി-ബെംഗളൂരു എക്സ്പ്രസ് (16315-16) മൈസൂരുവരെ നീട്ടി റെയിൽവേ ഉത്തരവായി. ആദ്യസർവീസ് ഈ മാസം 26-ന് മൈസൂരുവിൽ ഫ്ലാഗ്ഓഫ് ചെയ്യും. കൊച്ചുവേളി-മൈസൂരു-കൊച്ചുവേളി എക്സ്പ്രസായിട്ടാവും ഇനി ഈ തീവണ്ടി സർവീസ് നടത്തുക. കഴിഞ്ഞമാസമാണ് മൈസൂരുവിലേക്ക് നീട്ടാൻ റെയിൽവേ ബോർഡ് അനുമതി നൽകിയത്. മൈസൂരു എം.പി. പ്രതാപ് സിംഹയും ഇതിനാവശ്യമായ നടപടി സ്വീകരിച്ചിരുന്നു. കർണാടക കേരള ട്രാവലേഴ്സ് ഫോറം (കെ.കെ.ടി.എഫ്.) ഉൾപ്പെടെയുള്ള മലയാളി സംഘടനകളും അധികൃതർക്ക് നിവേദനം നൽകിയിരുന്നു. നിലവിലെ സമയക്രമത്തിൽ മാറ്റമില്ലാതെയാകും സർവീസ്. വൈകീട്ട് 4.45-ന് കൊച്ചുവേളിയിൽനിന്ന്…

ജെ.ഡി.എസ്. സ്വാധീന ജില്ലകളിലേക്ക് അനുവദിച്ച അധികഫണ്ട് സർക്കാർ വെട്ടിക്കുറച്ചതിൽ പ്രതിഷേധം

ബെംഗളൂരു: കോൺഗ്രസ്- ജെ.ഡി.എസ്. സർക്കാർ രാമനഗര, മാണ്ഡ്യ, ഹാസൻ ജില്ലകൾക്കാണ് അധികഫണ്ട് അനുവദിച്ചത്. മുഖ്യമന്ത്രിയായിരുന്ന എച്ച്.ഡി. കുമാരസ്വാമി മൂന്നു ജില്ലകളിൽനിന്നുള്ള എം.എൽ. എ.മാർക്ക് കൂടുതൽ ഫണ്ട് അനുവദിക്കുകയായിരുന്നു. എന്നാൽ ജെ.ഡി.എസ്. സ്വാധീന ജില്ലകളിലേക്ക് അനുവദിച്ച അധികഫണ്ട് സർക്കാർ വെട്ടിക്കുറച്ചു. ബി.ജെ.പി. രാഷ്ട്രീയവൈരാഗ്യം തീർക്കുകയാണെന്നും മണ്ഡലങ്ങളുടെ വികസനത്തിന് അനുവദിച്ച ഫണ്ട് വെട്ടിക്കുറച്ചത് അംഗീകരിക്കാൻ കഴിയില്ലെന്നും മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. മൂന്ന് ജില്ലകൾക്കായി അനുവദിച്ച അധികതുക പിന്നാക്ക ജില്ലകൾക്കായി വീതിച്ചുനൽകാനാണ് തീരുമാനം. സംസ്ഥാനത്തിന്റെ സന്തുലിതമായ വികസനത്തിന് എല്ലാ മേഖലകൾക്കും തുക അനുവദിക്കേണ്ടത് ആവശ്യമാണെന്നാണ് ബി.ജെ.പി.യുടെ…

ദ്രാവിഡ് ‘ഇടം കയ്യന്‍’; ഐസിസിക്കെതിരെ ആരാധകര്‍!!

ബെംഗളൂരു: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുൽ ദ്രാവിഡിനെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് ആരാധകര്‍.  ഐസിസിയുടെ വെബ്‌സൈറ്റിൽ ഹാൾ ഓഫ് ഫെയിം പട്ടികയില്‍ കഴിഞ്ഞ ദിവസ൦ ദ്രാവിഡ് ഇടം നേടിയിരുന്നു. ഇതില്‍ ദ്രാവിഡിനെ ഇടംകയ്യന്‍ ബാറ്റ്സ്മാനെന്ന് വിശേഷിപ്പിച്ച ഐസിസിയുടെ നടപടിയാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ഐസിസിയുടെ വെബ്‌സൈറ്റിൽ ഹാൾ ഓഫ് ഫെയിം പട്ടികയില്‍ ഇടം നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് ദ്രാവിഡ്. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം റിക്കി പോണ്ടിംഗ്, ഇംഗ്ലണ്ടിന്‍റെ വനിതാ താരം ക്ലാരെ ടെയ്‌ലര്‍ എന്നിവര്‍ക്കൊപ്പമാണ് ദ്രാവിഡും പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.…

വടക്കൻ കർണാടകയിൽ ശക്തമായ മഴയിൽ ജനജീവിതം താറുമാറായി

ബെംഗളൂരു: റായ്ചൂരു, കൊപ്പാൾ തുടങ്ങിയ ജില്ലകളിലാണ് ബുധനാഴ്ച മുതൽ കനത്തമഴ പെയ്യുന്നത്. പലയിടങ്ങളിലും റോഡ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. റായ്ചൂരു താലൂക്കിലെ മസ്‌കി ടൗൺ, സോമനാഥ് നഗർ, ഗാന്ധി നഗർ, വാത്മീകി നഗർ തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപകമായി വെള്ളക്കെട്ടുണ്ടായതോടെ കുടിവെള്ള, വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. ഓവുചാലുകളിൽനിന്ന് വ്യാപകമായി അഴുക്കുവെള്ളം വീടുകളിലും സ്ഥാപനങ്ങളിലും ഇരച്ചുകയറി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചില്ല. ഹഗേരി നദിയിൽനിന്ന് വെള്ളം കയറിയതോടെ റായ്ചൂരു ജാലഹള്ളി 33 കെ.വി. സബ്സ്റ്റേഷന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു. വ്യാഴാഴ്ച രാവിലെ മുതൽ സമീപപ്രദേശങ്ങളിൽ വൈദ്യുതിയില്ല. ഹട്ടി ഖനന…

കള്ളനോട്ട് അച്ചടി; നഗരത്തിലെ ബി.ബി.എം. ബിരുദധാരികളായ യുവാക്കൾ അറസ്റ്റിൽ!!

ബെംഗളൂരു: കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്തെന്ന കേസിൽ നഗരത്തിലെ ബി.ബി.എം. ബിരുദധാരികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ദാവണഗെരെ സ്വദേശികളായ ചേതൻ ഗൗഡ (23), അർപിത നവലെ (24) എന്നിവരാണ് അറസ്റ്റിലായത്. 200 രൂപയുടെ കള്ളനോട്ടുകൾ ഉപയോഗിച്ച് കടകളിൽനിന്ന് സാധനങ്ങൾ വാങ്ങുകയായിരുന്നു പതിവ്. ഇവരിൽനിന്ന് കാർ, കള്ളനോട്ടുകൾ, പ്രിന്റർ എന്നിവ പിടിച്ചെടുത്തു. സാമൂഹികമാധ്യമത്തിൽ കണ്ട വീഡിയോയുടെ അടിസ്ഥാനത്തിലാണ് ഇവർ കള്ളനോട്ടുകൾ അച്ചടിച്ചതെന്ന് പോലീസ് പറഞ്ഞു. ഉഡുപ്പിയിലെ ഗ്രാമങ്ങളിലാണ് 200 രൂപയുടെ കള്ളനോട്ടുകൾ വിതരണം ചെയ്തത്. സംശയം തോന്നിയ കടയുടമയാണ് പോലീസിനെ വിവരമറിയിച്ചത്. മൈസൂരു, ദാവണഗെരെ, ബെലഗാവി…

ചന്ദ്രയാന്‍-2: വിക്രം ലാന്‍ഡര്‍ ഇനി ചരിത്ര൦!!

ബെംഗളൂരു: വിക്രം ലാന്‍ഡറുമായി ബന്ധം സ്ഥാപിക്കാനുള്ള സാധ്യത അവസാനിക്കുന്നു… ഇതുവരെ പ്രതീക്ഷ കൈവിടാതിരുന്ന ഐഎസ്ആര്‍ഒ അവസാനം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വിക്രം ലാന്‍ഡറുമായി എങ്ങനെ ബന്ധം നഷ്ടപ്പെട്ടു എന്ന് അന്വേഷിക്കുകയാണെന്ന് മാത്രമേ പറഞ്ഞിട്ടുള്ളു. 14 ദിവസത്തെ ചാന്ദ്ര പകല്‍ അവസാനിക്കുന്നതിനൊപ്പം വിക്ര൦ ലാന്‍ഡറുമായി ബന്ധപ്പെടാമെന്നുള്ള അവസാന പ്രതീക്ഷയും അസ്തമിക്കുകയാണ്. ചാന്ദ്ര പകലിന്‍റെ തുടക്കം കണക്ക് കൂട്ടിയാണ് ഐഎസ്ആര്‍ഒ സെപ്റ്റംബര്‍ 7ന് വിക്ര൦ ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറക്കാന്‍ പദ്ധതിയിട്ടത്. പൂര്‍ണ്ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍മ്മിക്കപ്പെട്ടിരുന്ന വിക്രം ലാന്‍ഡറിന്‍റെ ബാറ്ററിയുടെ ആയുസ് ചാന്ദ്ര പകലിനൊപ്പം അവസാനിക്കും. അതായത്, വിക്രം…

ഒക്ടോബർ 22ന് ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്ക്

ന്യൂഡൽഹി: ഒക്ടോബര്‍ 22നാണ് രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നത്. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കിട്ടാക്കടം കര്‍ശനമായി പിരിച്ചെടുക്കുക, ബാങ്കിങ് മേഖലയിലെ ഉദാരവത്കരണ നടപടികള്‍ ഉപേക്ഷിക്കുക, ഉപഭോക്താക്കളെ പിഴിയുന്ന ചാര്‍ജ് വര്‍ധനകള്‍ പിന്‍വലിക്കുക, ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കിന് അഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം, പത്തു പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ നാലു യൂണിയനുകള്‍ സെപ്റ്റംബര്‍ 26, 27 തീയതികളില്‍…

കെ.ആർ. പുരം റെയിൽവേ സ്റ്റേഷന് സമീപം മലയാളി യുവാവ് തീവണ്ടിതട്ടി മരിച്ചു

ബെംഗളൂരു: കണ്ണൂർ പാനൂർ ചെറ്റകണ്ടി പനംപറത്ത് കൃഷ്ണന്റെയും ശാരദയുടെയും മകൻ ഷിനോജ് (32) ആണ് മരിച്ചത്. ഹെഗ്‌ഡെ നഗറിലെ ബേക്കറിയിൽ പാചകക്കാരനായി ജോലി ചെയ്തുവരുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ മുതൽ ഷിനോജിനെ സുഹൃത്തുക്കൾ ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. തുടർന്ന് ഉച്ചയോടെ കെ.ആർ. പുരം റെയിൽവേ സ്റ്റേഷന് സമീപം ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കെ.ആർ. പുരം പോലീസ് കേസെടുത്തു. ശിവാജി നഗർ ബൗറിങ് ആശുപത്രിയിൽ മൃതദേഹ പരിശോധനയ്ക്കു ശേഷം കെ.എം.സി.സി. പ്രവർത്തകരുടെ സഹായത്താടെ മൃതദേഹം ബന്ധുക്കൾ നാട്ടിലേക്ക് കൊണ്ടുപോയി സംസ്കരിച്ചു. സഹോദരങ്ങൾ: ഷിംജിത്ത്, ഷിൽമ.

പഴയ ചെരിപ്പുകൾക്ക് നരേന്ദ്രമോദി ഉൾപ്പെടെയുള്ള നേതാക്കളുടെ പേരിട്ട് പ്രതിഷേധം!!

ബെംഗളൂരു: പ്രളയദുരിതാശ്വാസം ലഭിക്കാത്തതിന് വേറിട്ട പ്രതിഷേധവുമായി ബെലഗാവിയിലെ ജനങ്ങൾ. പഴയ ചെരിപ്പുകൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള നേതാക്കളുടെ പേരിട്ട് ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം. കന്നഡ സംഘടനാ പ്രവർത്തകരും സാമൂഹികപ്രവർത്തകരും ചേർന്നായിരുന്നു പ്രതിഷേധിച്ചത്. ഈ ചെരിപ്പുകൾ ലേലംചെയ്ത് ലഭിച്ച 69 രൂപ സർക്കാരിന് നൽകുമെന്ന് സമരക്കാർ പറഞ്ഞു. പ്രധാനമന്ത്രിയുടെ പേരെഴുതിയ ചെരിപ്പിന് ഒരു രൂപമുതൽക്കായിരുന്നു ലേലംവിളി തുടങ്ങിയത്. അവസാനം അഞ്ചുരൂപയ്ക്ക് പ്രദേശത്തെ കർഷകക്കൂട്ടായ്മ സ്വന്തമാക്കി. വടക്കൻ കർണാടകയിൽനിന്നുള്ള ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദി, ഗോവിന്ദ് കർജോൾ എന്നിവരുടെ പേരിലും ചെരിപ്പുകൾ ലേലത്തിനുവെച്ചിരുന്നു. നേതാക്കളായ പ്രഹ്ളാദ്…

1 2 3 312
error: Content is protected !!