FLASH NEWS

സൌജ്യന്യഹൃദയ ശസ്ത്രക്രിയ ചെയ്യുന്ന സത്യാ സായി ആശുപത്രിയിലേക്ക് എങ്ങിനെ എത്തിച്ചേരാം? അറിയേണ്ടതെല്ലാം

ബെംഗളൂരു : ഹാർട്ട് സംബന്ധമായതും, ന്യൂറോ സംബന്ധമായതുമായ ശസ്‌ത്രക്രിയ അടക്കം ഒരു രൂപയുടെ പോലും ചിലവില്ലാതെ പൂർണ്ണമായും സൗജന്യ ചികിത്സ നൽകുന്ന ഒരാശുപത്രി ശ്രീ സായിബാബചാരിറ്റബിള്‍ ട്രസ്റ്റ്‌ ന്റെതായി ബാംഗ്ലൂരിലെ വൈറ്റ്ഫീൽഡ് (White field)എന്ന സ്ഥലത്തു പ്രവർത്തിക്കുന്നുണ്ട്. 

കേരളത്തില്‍ നിന്ന് പലരും ഈ ആശുപത്രി അന്വേഷിച്ചു വരാറുണ്ട്,എന്നാല്‍ ബെംഗളൂരു

പോലുള്ള ഒരു സ്ഥലത്ത് വരുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് സമയ നഷ്ട്ടവും ധന നഷ്ട്ടവും കുറയ്ക്കുന്നതിന് ഉപകരിക്കും.

 ഈ  ആശുപത്രിയെ കുറിച്ച്  അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍  :

1 ) കേരളത്തിൽ നിന്നും ബസ്സിൽ വരുന്നവർ ബാംഗ്ലൂർ മെജസ്റ്റിക്കിൽ ഇറങ്ങുക. അവിടെ നിന്ന് വൈറ്റ്ഫീൽഡിലേക്ക് നിരവധി ബസുകൾ ഉണ്ട് . 335 നമ്പറില്‍ തുടങ്ങുന്ന എല്ലാ ബസുകളും ഇവിടേയ്ക്ക് പോകും,ബസില്‍ കയറുന്നതിനു മുന്‍പ് കണ്ടക്ടറോടോ ഡ്രൈവറോടോ ചോദിക്കുന്നതിനു ഒട്ടും വിമുഖത കാട്ടേണ്ടതില്ല,അവര്‍ കൃത്യമായി ഉത്തരം നല്‍കും.ഭാഷ അറിയില്ല എന്നൊന്നും ഭയപ്പെടേണ്ടത് ഇല്ല.സത്യ സായി ആശുപത്രി എന്ന് ചോദിച്ചാൽ മതി.

ഓർഡിനറി ബസിന് 25 രൂപയും എസി ബസിന് 95 രൂപയുമാണ് ഏകദേശം 18 കിലോമീറ്റർ ദൂരമുള്ള ഈ സ്ഥലത്തേക്കുള്ള നിരക്ക്.

2) ട്രെയിനില്‍ വരുന്നവരാണെങ്കിൽ കെ ആര്‍ പുരം (കൃഷ്ണ രാജപുരം) എന്നാ സ്റ്റേഷനില്‍ ഇറങ്ങുക ( ചില ട്രെയിനുകള്‍ വൈറ്റ് ഫില്ഡ്ല്‍ നിര്‍ത്താറുണ്ട്അവിടെ ഇറങ്ങുക) കൃഷ്ണ രാജ പുരം റയിൽവേ സ്റ്റേഷന്റെ രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ നിന്ന് പുറത്തിറങ്ങിയാൽ മെയിൻ റോഡിൽ നിന്നു തന്നെ നിങ്ങൾക്ക് ബസ് ലഭിക്കും.കഴിവതും ഓട്ടോറിക്ഷ ഒഴിവാക്കുക, യഥാർത്ഥ നിരക്കിൽ നിന്നും 10 -20 ഇരട്ടിയാണ് സാധാരണ ഓട്ടോറിക്ഷക്കാർ ഇവിടങ്ങളിലെല്ലാം ഈടാക്കുന്നത്.

3 )മെജസ്റ്റിക്കിൽ ഇറങ്ങുന്നവർ ഒരു കാരണവശാലും ആട്ടോറിക്ഷ പിടിച്ചു പോകാൻ ശ്രമിക്കരുത്. ധാരാളം ബസ്സുണ്ട്.

4 ) പുലർച്ചെതന്നെ അവിടെ വരി (ക്യൂ)   ആരംഭിക്കും,ആയതിനാൽ ഒരുദിവസം മുമ്പേ വരുന്നത് ആണ് ഉചിതം.

5 )ഹാർട്ടിൻറെ അസുഖത്തിനും, ന്യൂറോയുടെ അസുഖത്തിനും വേറേ വേറേ വരികൾ ആണ് ഉള്ളത്.അത് പ്രത്യേകം ശ്രദ്ധിക്കുക.

6 ) പുലർച്ചെ 6 മണിക്ക് കൗണ്ടർ തുറക്കും.

7 ) രോഗിയുടെ മുൻകാല രോഗവിവരത്തിൻറെ മുഴുവൻ രേഖകളും (X-Ray, ECG, Scan തുടങ്ങിയവയുടെ റിസൾട്ട് അടക്കം) കയ്യിൽ കരുത്തേണ്ടത് അത്യാവശ്യമാണ്.

വായിക്കുക:  ഇന്നലെ പുലർച്ചെ കുത്തേറ്റു മരിച്ച 19കാരൻ ഗൗതം കൃഷ്ണയുടെ മൃതദേഹം നാട്ടിലേക്കയച്ചു.

8 )രോഗിയുടേയും, കൂടെയുള്ള ഒരാളിൻറെയും തിരിച്ചറിയൽ രേഖ കൈവശം നിർബന്ധമായും കരുത്തേണ്ടതാണ്.(ആധാർ കാർഡും നിർബന്ധമാണ് )

9 )കൗണ്ടറിൽ ഉള്ളയാൾ രോഗവിവരം പഠിക്കുകയും,ചികിത്സ അത്യാവശ്യമെങ്കിൽ തുടർ നടപടികൾ കൈക്കൊള്ളും.
അല്ലാത്ത പക്ഷം അടുത്തൊരു തീയതി തരും.ആ തീയതിയിൽ അവിടെ റിപ്പോർട്ട് ചെയ്‌താൽ മതിയാകും.

10 )യാതൊരുവിധ റെക്കമെന്റേഷനും അവിടെ അനുവദിക്കുന്നതല്ല. അങ്ങനെ ആരെങ്കിലും
പറഞ്ഞു നിങ്ങളെ സമീപിച്ചാൽ അതിനെ പ്രോത്സാഹിപ്പിക്കരുത്.

11 ) ഭക്ഷണം, മരുന്ന്,മറ്റു ചികിത്സകൾ എല്ലാം പൂർണ്ണമായും സൗജന്യമാണ്.

12 ) തികച്ചും നിർദ്ധനരായ രോഗികൾക്ക് ചികിത്സ നൽകുന്ന സ്ഥാപനമാണ്.

13 )കേരളത്തിലെ പല ആശുപത്രികളിലും ലക്ഷങ്ങൾ വാങ്ങുന്ന ചികിത്സകളും,സർജറിയും
ഇവിടെ പൂർണ്ണ സൗജന്യമാണ്.

14 ) ഇതൊരു ധർമ്മ സ്ഥാപനമാണ്.അപ്പോൾ അതിൻറെതായ പവിത്രതയോടും,ശുചിയോടും സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.

15 ) ജാതിമത ഭേദമില്ലാതെ എല്ലാവർക്കും ഇവിടെ ചികിത്സ ലഭിക്കുന്നതാണ്.

ഉപകാരപ്പെടുന്നവർക്ക് കൈത്താങ്ങാവാൻ സഹായിക്കുക,

കൂടുതല്‍ വിവരങ്ങള്‍ക്കും സഹായങ്ങളും ആവശ്യമെങ്കില്‍ വിളിക്കുക:

മൊബൈല്‍ :  +91 9886976755

വായിക്കുക:

പൊതുനിരത്തിൽ പടുകൂറ്റൻ കട്ടൗട്ടുകൾ സ്ഥാപിച്ചു; ചലച്ചിത്ര താരം ധ്രുവക്കെതിരെ കേസ്

ബെംഗളൂരു : കട്ടൗട്ടുകൾ ഉയർത്തിയതിനു കന്നഡ ചലച്ചിത്ര താരം ധ്രുവക്കെതിരെ കേസ്. കഴിഞ്ഞ ആറിനു നടന്ന ജന്മദിന ആഘോഷത്തിന്റെ ഭാഗമായി പൊതുനിരത്തിൽ 20-25 അടി ഉയരത്തിലുള്ള പടുകൂറ്റൻ ...

Read More

ഗൗതം കൃഷ്ണയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല;സിസിടിവി ദൃശ്യങ്ങളിൽ നിന്നും ഒരു തെളിവും ലഭിക്കാതെ പോലീസ്.

ബെംഗളൂരു : കഴിഞ്ഞ ആഴ്ച വധിക്കപ്പെട്ട മലയാളി യുവാവ് ഗൗതം കൃഷ്ണയുടെ കൊലപാതകത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് കാര്യമായ തെളിവുകൾ ലഭിച്ചില്ല. മൈസുരു ബാങ്ക് സർക്കിളിലുള്ള ട്രാഫ ...

Read More

ലോൺ അനുവദിക്കണമെങ്കിൽ കിടക്ക പങ്കിടണമെന്ന് ആവശ്യം; ബാങ്ക് മാനേജരെ യുവതി വീട്ടിൽ കയറി തല്ലിചതച്ചു; മർദ്ദനമേറ്റത് ഡിഎച്ച്എഫ്എൽ ബാങ്ക് മാനേജർക്ക്; മർദ്ദനദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറൽ.

ദാവൻഗരെ : ലോൺ അനുവദിക്കണമെങ്കിൽ തന്റെ ലൈംഗികതാല്പര്യങ്ങൾക്ക് വഴങ്ങണമെന്നാവശ്യപ്പെട്ട ബാങ്ക് മാനേജരെ യുവതി  പഞ്ഞിക്കിട്ടു. അരിശം തീരാതെ യുവതി ഇയാളെ വീട്ടിൽ നിന്ന് വിളിച്ചിറക്കി തെരുവിലിട്ടും തല്ലുകയായിരുന്നു. ...

Read More

ബെല്ലാരി ജില്ല വൈസ് പ്രസിഡന്റ് കന്നമഡഗു തിപ്പിസ്വാമിക്ക് എതിരെ ലൈംഗിക ചൂഷണം ആരോപിച്ച് യുവതി;ബിജെപി വെട്ടില്‍.

ബെല്ലാരി: മീ ടു ക്യാംപയിൻ വഴി സമൂഹ മാധ്യമത്തിലൂടെ തങ്ങൾ അനുഭവിച്ച ലൈംഗിക ചൂഷണങ്ങളുടെ തുറന്ന് പറച്ചിൽ വിവാദച്ചൂട് വർധിപ്പിച്ചിരിക്കേ കിടപ്പറ ദൃശ്യങ്ങൾ തെളിവാക്കി ബിജെപി നേതാവിനെതിരെ ...

Read More

വായിക്കുക:  വീണ്ടും സന്തോഷ വാര്‍ത്ത‍! ഹംസഫര്‍ എക്സ്പ്രസിന് ബയപ്പനഹള്ളിയില്‍ സ്റ്റോപ്പ്‌ അനുവദിക്കും;മെട്രോ പിടിച്ച് നേരിട്ട് മജസ്റ്റിക്കിലെത്താം.

മലയാളി യുവാവിനെ നഗരത്തിൽ വച്ച് കാണാതായി.

ബെംഗളൂരു : മലയാളി യുവാവിനെ നഗരത്തിൽ വച്ച് കാണാതായതായി പരാതി, കോഴിക്കോട് സ്വദേശിയായ സിയാദ് ഹുസൈനെ (24) ആണ് ഒക്ടോബർ 14 തീയതി രാത്രി 10 മണി ...

Read More

നഗരത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത് 177 എച്ച് 1എൻ 1കേസുകൾ; മാളുകൾ സന്ദർശിക്കുന്നവരും പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരും ഭയപ്പെടേണ്ടതില്ല.

ബെംഗളൂരു : നഗരത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത് 177 എച്ച് 1 എൻ 1 പകർച്ചപ്പനി കേസുകൾ, ഇതിൽ 37 പേർ നഗരവാസികളാണ് ബാക്കിയുള്ളവർ സമീപ ജില്ലയിൽ ...

Read More

ദസറ അവധിക്ക് 2500 ൽ അധികം സ്പെഷൽ സർവീസുകളുമായി കർണാടക ആർ ടി സി.

ബെംഗളൂരു: ദസറ ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ പ്രത്യേക സർവീസുകളുമായി കർണാടക ആർ.ടി.സി. കേരളത്തിലേക്കും കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുമായി 2,500 പ്രത്യേക സർവീസുകളാണ് നടത്തുന്നത്. ദസറയുടെ ഭാഗമായി മാത്രം ...

Read More

എച്ച്1എൻ1 പകര്‍ച്ചപ്പനി ഭീതിയില്‍ കര്‍ണാടക;സംസ്ഥാനത്ത് ഇതുവരെ മരിച്ചത് 6 പേര്‍.

ബെംഗളൂരു: കർണാടകയിൽ ഈ വർഷത്തെ എച്ച്1എൻ1 പകർച്ചപ്പനി മരണം ആറായി. ബെംഗളൂരു സഞ്ജയ് ഗാന്ധി ആശുപത്രിയിൽ 12നു ഹാസൻ ജില്ലയിൽനിന്നുള്ള ഉമാദേവി ലോകേഷാണ് (52) ഒടുവിൽ മരിച്ചത്. മരണസംഖ്യ ...

Read More

വായിക്കുക:  ചോദിക്കാനാരുമില്ല, മലയാളികൾക്കിടയിൽ ഒരുമയുമില്ല,ഓണത്തിന് ശേഷം പൂജക്കും മലയാളികളുടെ "കഴുത്തറക്കാൻ"സ്വകാര്യ ബസുകൾ:എറണാകുളത്തേക്ക് 3700 രൂപ,കോഴിക്കോട്ടേക്ക് 2700!

സ്കൂള്‍ പ്രിന്‍സിപ്പാളിനെ കുട്ടികളുടെ മുന്നില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തിയ കുറ്റവാളികളില്‍ ഒരാളെ പോലീസ് വെടിവച്ച് വീഴ്ത്തി.

ബെംഗളൂരു: സ്കൂള്‍ പ്രിന്‍സിപ്പാളിനെ കുട്ടികളുടെ മുന്നില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തിയ കുറ്റവാളികളില്‍  ഒരാളെ മഹാലക്ഷ്മി ലേഒൗട്ടിൽ നിന്നു വെടിയുതിർത്തു പിടികൂടിയതായി പൊലീസ് വ്യക്തമാക്കി.ലഭ്യമായ എല്ലാ തെളിവുകളും ശേഖരിച്ചു വരികയാണ്. ...

Read More

കൂടുതല്‍എക്സ്ക്ലുസീവ് ബാംഗ്ലൂര്‍ വാര്‍ത്തകള്‍ക്കായി ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക => (ഇവിടെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ എല്ലാം യഥാര്‍ത്ഥ സംഭവത്തിന്റെത് ആയിരിക്കണം എന്നില്ല;യഥാര്‍ത്ഥ സംഭവത്തിന്റെ ചിത്രം ലഭ്യമല്ലാത്തപ്പോള്‍ സംഭവത്തെ പ്രതിനിധീകരിക്കുന്ന ചിത്രങ്ങള്‍ ചേര്‍ക്കുന്നതാണ്. കമന്റ്‌ ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഒന്നും BengaluruVaartha.Com ന്റെത് അല്ല,മാന്യമായ ഭാഷയില്‍ വിമര്‍ശിക്കാനും വിയോജിക്കാനും അഭിനന്ദിക്കാനും താഴെ കൊടുത്തിരിക്കുന്ന കമെന്റ് ബോക്സ് ഉപയോഗപ്പെടുത്തുക.അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു ലിങ്കുകള്‍ ഇവിടെ പോസ്റ്റ്‌ ആയി ഇടുന്നവരെയും മത രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ ശ്രമിക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ്‌ - എഡിറ്റര്‍)

Related posts