ബി.എം.എഫ് ബെംഗളുരു നഗരത്തിൽ പുതപ്പു വിതരണം നടത്തി

ബെംഗളുരു : സമൂഹ നന്മ ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന സംഘടനയായ ബി.എം.എഫ് ചാരിറ്റബിൾ ട്രസ്റ്റ് നഗരത്തിലെ പാതയോരങ്ങളിൽ അന്തിയുറങ്ങുന്ന പാവങ്ങൾക്ക് പുതപ്പുകൾ വിതരണം ചെയ്തു.

ഡിസംബർ 17 ശനിയാഴ്ച രാത്രി 10.30 ന് ട്രാഫിക് സർക്കിൾ ഇൻസ്പെക്ടർ പ്രകാശ് റെഡ്ഡി പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് മജസ്റ്റിക്, കെ.ആർ മാർക്കറ്റ് പരിസരങ്ങളിലായി അംഗങ്ങൾ അർഹരായവരെ കണ്ടെത്തി പുതപ്പുകൾ വിതരണം ചെയ്തു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുമായി 25 ഓളം അംഗങ്ങൾ പങ്കെടുത്തിരുന്നു.

വായിക്കുക:  വിനോദ സഞ്ചാര കേന്ദ്രങ്ങളെ വികസിപ്പിക്കാനുള്ള പദ്ധതി നടപ്പിലാക്കും; മന്ത്രി സാരാ മഹേഷ്

ഏറെ പ്രതികരണം ലഭിച്ച ഈ പരുപാടി വരും കാലങ്ങളിലും ആവർത്തിക്കുമെന്ന് സംഘാടകർ അറിയിച്ചു.പ്രസിഡന്റ് സുമോജ്, സെക്രട്ടറി ഉണ്ണികൃഷ്ണൻ, ട്രഷറർ ബിജുമോൻ, ശിവറാം, അഡ്വ.ശ്രീകുമാർ, പ്രകാശ്, വിനയദാസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Slider

Written by 

Related posts