ബെംഗളൂരു നഗരം മാടി വിളിച്ചു; ഗ്രാമവാസികൾ സ്വന്തം നാടുവിട്ട് പാലായനം ചെയ്യുന്നു;സംസ്ഥാനത്തെ 18 ഗ്രാമങ്ങളിൽ ആൾത്താമസമില്ല.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളുരു :നഗരവൽക്കരണത്തിന്റെ ഫലമായി കർണാടകയിലെ 84 ഗ്രാമങ്ങൾ അനാഥമായി.

ഇതിൽ 18 ഗ്രാമങ്ങളിൽ ആൾത്താമസമില്ലെന്നും ഡയറക്ടറേറ്റ് ഓഫ് ഇക്കണോമിക്സ് ആൻഡ് സ്ട്രാറ്റിസിക്സ് വിഭാഗം നടത്തിയ പഠനത്തിൽ പറയുന്നു.

2011നും2019നും ഇടയിലാണ് മാറ്റങ്ങൾ സംഭവിച്ചത്. കാർഷികമേഖലയിലെ തകർച്ച, ജലക്ഷാമം, ദാരിദ്ര്യം തുടങ്ങിയവയാണ് ഗ്രാമങ്ങളിൽ നിന്ന് ജനങ്ങൾ കൂട്ടപാലായനം ചെയ്യുന്നതിന് ഇടയാക്കിയത്.

നഗരമേഖലയോട് ചേർന്ന് കിടന്നിരുന്ന ഗ്രാമങ്ങൾ നഗരങ്ങളുമായി ബന്ധിപ്പിച്ചതോടെ ഭൂമിക്ക്ഉയർന്ന വിലയാണ് ലഭിക്കുന്നത്.

പഞ്ചായത്തും താലൂക്ക് പഞ്ചായത്തുമായിരുന്ന പ്രദേശങ്ങൾ സിറ്റി മുൻസിപ്പൽ കോർപറേഷനിലേക്ക് മാറിയതോടെ ഗതാഗതം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെട്ടു.

അതേസമയം ഗ്രാമങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾഇല്ലാത്തതിനാൽ ഒട്ടേറെ പേർ നഗരങ്ങളിലേക്ക് പാലായനം ചെയ്യുന്നത് തുടരുകയാണ്.

ഗ്രാമങ്ങളിൽ നിന്നുള്ള ട്രെയിൻ, റോഡ് സൗകര്യങ്ങൾ വികസിച്ചാൽ മാത്രമേ പാലായനം കുറച്ചുകൊണ്ടുവരാൻ സാധിക്കുകയുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: