ഇൻഫോസിസ് സഹസ്ഥാപകൻ എൻ.ആർ.നാരായണ മൂർത്തിയുടെ മരുമകൻ ഇനി ധനമന്ത്രി.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : ഇന്ത്യൻ വംശജനായ ഋഷി സുനാക് ബ്രിട്ടനിലെ പുതിയ ധനമന്ത്രിയായി നിയോഗിക്കപ്പെട്ടു.

പാക് വംശജനായ സാജിദ് ജാവിദ് മന്ത്രിസഭയിൽനിന്ന് രാജിവച്ചതിന് പിന്നാലെയാണിത്.

മന്ത്രിസഭാ പുനഃസംഘടനയ്ക്കിടെ പ്രധാനമന്ത്രി ബോറിസ് ജോൺസണാണ് ഋഷിക്ക് സുപ്രധാന ചുമതല നൽകിയത്.

ഇൻഫോസിസ് സഹ സ്ഥാപകൻ നാരായണ മൂർത്തിയുടെ മകളുടെ ഭർത്താവാണ് ഋഷി സുനാക്.

ബ്രിട്ടനിലെ ആഭ്യന്തര സെക്രട്ടറിയായി നിയമിതയായ പ്രീതി പട്ടേലിനുശേഷം ഉന്നത പദവിയിലെത്തുന്ന അടുത്ത ഇന്ത്യൻ വംശജനാണ് അദ്ദേഹം.

ബ്രിട്ടനിലെ രണ്ടാമത്തെ ഏറ്റവും വലിയ സർക്കാർ പദവിയിലെത്തുന്ന അദ്ദേഹം ചുമതലയേൽക്കുന്നതോടെ പ്രധാനമന്ത്രിയുടെ ഓഫീസിന് തൊട്ടടുത്തുള്ള ഓഫീസിലേക്ക് മാറും.

റിച്ച്മണ്ടിലെ എംപിയാണ് ഋഷി സുനാക്.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: