പുതിയ മന്ത്രിമാർക്ക് അതൃപ്തി;വകുപ്പുകൾ മാറ്റി നൽകി യെദിയൂരപ്പ;ബെംഗളൂരു വികസനം വിട്ടു നൽകാതെ മുഖ്യമന്ത്രി.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു:നേതാക്കളുടെ സമ്മർദത്തെത്തുടർന്ന് പുതിയ മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം വരുത്തി.

കഴിഞ്ഞദിവസം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ആനന്ദ് സിങ്ങിന് ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പിനുപകരം വനം, പരിസ്ഥിതി വകുപ്പ് നൽകി. ബി.സി. പാട്ടീലിന് വനം വകുപ്പിനുപകരം കൃഷി നൽകി.

ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെയ്ക്കായിരുന്നു കൃഷി വകുപ്പിന്റെ ചുമതല. മന്ത്രി ഗോപാലയ്യയിൽനിന്ന് ചെറുകിട വ്യവസായം മാറ്റി പകരം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് നൽകി.

തൊഴിൽമന്ത്രി ശിവറാം ഹെബ്ബാറിന് പഞ്ചസാര വകുപ്പിന്റെ ചമതലകൂടി നൽകി.

മന്ത്രിമാരായ ആനന്ദ് സിങ്, ബി.സി. പാട്ടീൽ, ഗോപാലയ്യ എന്നിവർ വകുപ്പുകളിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വകുപ്പ് മാറ്റിത്തരണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർഥിക്കുകയും ചെയ്തിരുന്നു. ഇതാണ് വകുപ്പുകളിൽ മാറ്റംവരുത്താൻ കാരണം.

വൈദ്യുതി, ബെംഗളൂരു വികസനം എന്നിവയാണ് കൂടുതൽ പേരും ആവശ്യപ്പെട്ടത്. എന്നാൽ ബെംഗളൂരു വികസനം വിട്ടുനൽകാൻ മുഖ്യമന്ത്രി യെദ്യൂരപ്പ തയ്യാറായില്ല.

മന്ത്രി പ്രഭു ചൗഹാന് അധിക ചുമതലയായി നൽകിയ ന്യൂനപക്ഷ ക്ഷേമം ടെക്സ്റ്റൈൽസ് മന്ത്രി ശ്രീമന്ത് പാട്ടീലിന് നൽകി.

നഗരവികസന മന്ത്രി ബൈരതി ബസവരാജിന് കുടിവെള്ള വിതരണത്തിന്റെയും ചുമതല നൽകി. മന്ത്രിസഭയിൽ ഉൾപ്പെടുത്താതിരുന്ന മഹേഷ് കുമത്തല്ലിക്ക് മൈസൂരു സെയിൽസ് ഇന്റർനാഷണൽ ലിമിറ്റഡ് ചെയർമാൻ സ്ഥാനം നൽകിയതിൽ അതൃപ്തിയുണ്ട്.

ഇതിലുള്ള അതൃപ്തി മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് മഹേഷ് കുമത്തല്ലി പറഞ്ഞു.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: