യശ്വന്ത്പുരയിൽ നിന്ന് ഗോവയിലേക്ക് പുതിയ പ്രതിദിന തീവണ്ടി പ്രഖ്യാപിച്ച് ദക്ഷിണ-പശ്ചിമ റെയിൽവേ.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : കർണാടകക്കാരനായ സുരേഷ് അംഗദി റെയിൽവേ സഹമന്ത്രിയായി നിയമിതനായ ശേഷം കർണാടകക്കാർക്ക് നിരവധി പുതിയ തീവണ്ടികളാണ് ലഭിച്ചത്.

ആ നിരയിലേക്ക് മറ്റൊന്നുകൂടി, യശ്വന്ത് പുരയിൽ നിന്ന് വാസ്കോഡ ഗാമയിലേക്ക് പുതിയ തീവണ്ടി പ്രഖ്യാപിച്ചു.( 06587/88)

ഈ തീവണ്ടിക്ക് ചിക്കബാന വാര,ചന്നരായ പട്ടണ, ഹാസൻ, സക്ലേഷ് പൂർ, സുബ്രഹ്മണ്യ റോഡ്, സുറത്ത് കൽ, ഉഡുപ്പി, ബർക്കൂർ, കുന്ദാപുര, ബയണ്ടൂർ, ഭട്കൽ, മുരുഡേശ്വർ, കുംത, ഗോകർണ റോഡ്, അങ്കോള, കാർവാർ, മഡ്ഗാവ് എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ട്.

2 വീതം സെക്കന്റ് എ സി, തേഡ് എ സി കോച്ചുകളും 7 സ്ലീപ്പർ കോച്ചുകളും ഉണ്ട്.

വൈകുന്നേരം 6:45 ന് പുറപ്പെടുന്ന തീവണ്ടി 13:45 മണിക്കൂറിൽ രാവിലെ കർവാറിൽ 8:25 നും 10:30 ന് വാസ്കോയിലും എത്തും.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: