മലയാളിയും ശാന്തിനഗറിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എ.യുമായ എൻ.എ.ഹാരിസിന്റെ മകൻ വീണ്ടും വിവാദത്തിൽ.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് എംഎൽഎ എൻ.എ.ഹാരിസിന്റെ മകൻ മുഹമ്മദ് നാലപ്പാട് വീണ്ടും വിവാദത്തിൽ.

മുഹമ്മദ് നാലപ്പാട് ഓടിച്ച ആഡംബര കാർ ബൈക്കിനെയും ഒട്ടോറിക്ഷയെയും ഇടിച്ചുതെറിപ്പിച്ചെന്നാണ് പുതിയ ആരോപണം.

മകന്റെ കയ്യിലിരുപ്പ് മോശമായിട്ടും ക്ലൈമാക്സിൽ സ്ഥാനാർത്ഥിപ്പട്ടികയിൽ ഇടം പിടിച്ച് എൻ എ ഹാരിസ്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.അതിവേഗത്തിലെത്തിയ മുഹമ്മദ് നാലപ്പാടിന്റെ കാർ ബൈക്കിനെയും ഓട്ടോറിക്ഷയെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

അപകടത്തിൽ ഈ വാഹനങ്ങളിലെ യാത്രക്കാർക്ക് പരിക്കേറ്റു. അപകടത്തിന് പിന്നാലെ മുഹമ്മദ് നാലപ്പാട് കാർ ഉപേക്ഷിച്ച് സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു.

ഇക്കാര്യങ്ങൾ ദൃക്സാക്ഷികൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്.
അതേസമയം, കാറോടിച്ചത് മുഹമ്മദ് നാലപ്പാട് അല്ലെന്നും താനാണെന്നും അറിയിച്ച് അദ്ദേഹത്തിന്റെ ഗൺമാൻ കഴിഞ്ഞദിവസം പോലീസ് സ്റ്റേഷനിൽ ഹാജരായിരുന്നു.

എന്നാൽ അപകടം കണ്ട ദൃക്സാക്ഷികൾ കാറോടിച്ചത് മുഹമ്മദ് നാലപ്പാടാണെന്ന മൊഴിയിൽ ഉറച്ചുനിന്നു.
സംഭവത്തിൽ വ്യത്യസ്ത വാദങ്ങൾ നിലനിൽക്കുന്നതിനാൽ മുഹമ്മദിനെ ചോദ്യംചെയ്യാനായി വിളിപ്പിച്ചിട്ടുണ്ടെന്ന് ട്രാഫിക് ജോയിന്റ് കമ്മീഷണർ ബി.ആർ.രവികാന്തെ ഗൗഡ അറിയിച്ചു.


ചോദ്യംചെയ്യലിന് ഹാജരാകാൻ നോട്ടീസ് പുറപ്പെടുവിച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം, എൻ.എ.ഹാരിസ് എംഎൽഎയോ മുഹമ്മദ് നാലപ്പാടോ ഇതുവരെ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

2018 ൽ യുവാവിനെ ക്രൂരമായി മർദിച്ച കേസിൽ നിലവിൽ ജാമ്യത്തിൽ കഴിയുകയാണ് മുഹമ്മദ് നാലപ്പാട്. അന്ന് കർണാടകയിൽ ഏറെ വിവാദമായ സംഭവത്തിൽ അറസ്റ്റിലായ മുഹമ്മദ് 116 ദിവസമാണ് ജയിൽ വാസം അനുഭവിച്ചത്.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: