ഹൊസൂർ പാതയിലെ വൈദ്യുതീകരണം;ആദ്യ ഘട്ടത്തിലെ പരീക്ഷണ ഓട്ടം വിജയകരം.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു: വൈദ്യുതീകരണം പൂർത്തിയാക്കിയ ബയപ്പനഹള്ളി – അനേക്കകൽ റോഡ് റീച്ചിൽ ഇലക്ട്രിക് എൻജിൻ ഉപയോഗിച്ചുള്ള പരീക്ഷണം വിജയകരമായി പൂർത്തിയാക്കി.

റെയിൽവേ സുരക്ഷാ കമ്മീഷണറുടെ അനുമതി ലഭിച്ചാൽ ഒരു മാസത്തിനുള്ളിൽ സർവീസ് ആരംഭിക്കും ബയപ്പനഹള്ളി -ഹുസൂർ -ഓമല്ലൂർ വരെയുള്ള പാത വൈദ്യുതീകരണം എന്നതിന്റെ ആദ്യഘട്ടമാണ് പൂർത്തിയായത്.

ഹൊസൂർ സ്റ്റേഷന് തൊട്ടു മുൻപുള്ള സ്റ്റേഷനാണ് അനേക്കൽ റോഡ്. പ്രൊപ്പോസ് ചെയ്ത സബേർബാൻ പദ്ധതിയിലും ഈ പാതയിലെ ഹീലലിഗെ എന്ന സ്‌റ്റേഷൻ ഉൾപ്പെടുന്നുണ്ട്.

പ്രതിദിന യശ്വന്ത്പൂർ കണ്ണൂർ ,രാവിലെ ഉള്ള എറണാകുളം ,ആഴ്ചയിൽ ഉള്ള ഗരീബ് രഥ് അടക്കം ചില ട്രെയിനുകൾ ഈ പാതയിലൂടെ യാണ് സർവ്വീസ് നടത്തുന്നത്.

ഇരട്ടിപ്പിക്കാത്ത പാതയിൽ ആണ് വൈദ്യുതികരണം നടത്തിയിട്ടുള്ളത്.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: