മന്ത്രിമാർക്കെല്ലാം വകുപ്പുകൾ ആയി;ലഭിച്ച വകുപ്പുകളിൽ അസംതൃപ്തി പ്രകടിപ്പിച്ച് ചിലർ;കൂറുമാറി എത്തിയവർക്ക് കൂടുതൽ പരിഗണന നൽകിയതിൽ അതൃപ്തരായി ബി.ജെ.പി.അംഗങ്ങൾ;മുഖ്യമന്ത്രിയുടെ തലവേദന കുറയുന്നില്ല.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു: കുമാരസ്വാമി സർക്കാറിനെ മറിച്ചിടാൻ സഹായിച്ച 10 എംഎൽഎമാർക്കും മന്ത്രിയായതിന് ശേഷം വകുപ്പുകൾ ലഭിച്ചു.

കൂറുമാറിയ എം എൽ എ മാരുടെ നേതാവ് ആയിരുന്ന രമേഷ് ജാർക്കി ഹോളിക്ക് മാത്രമേ താൻ ആവശ്യപ്പെട്ട വകുപ്പ്‌ ലഭിച്ചത്.

കൂറുമാറ്റക്കാർക്കു പ്രധാന വകുപ്പുകൾ നൽകിയതിൽ ബിജെപിക്കുള്ളിൽ പ്രതിഷേധം ശക്തമായതായാണ് വിവരം.

അതേസമയം, ലഭിച്ച വകുപ്പുകളെ കുറിച്ച് ഡോ.കെ.സുധാകർ ഉൾപ്പെടെയുള്ള കൂറുമാറ്റക്കാരും അതൃപ്തി രേഖപ്പെടുത്തി.

താൻ ആവശ്യപ്പെട്ട വകുപ്പ് അല്ല ലഭി
ച്ചതെന്നും ഇതേക്കുറിച്ചു മുഖ്യമന്തിയുമായി ചർച്ച ചെയ്യുമെന്നും
സുധാകർ പറഞ്ഞു.

ഹൊസ്കോട്ടെയിൽ പരാജയപ്പെട്ട എം.ടി.ബി.നാഗരാജിനു മന്ത്രിസ്ഥാനം നൽകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

മണ്ഡ്യകെആർ പേട്ടിൽ നിന്നുള്ള നാരായണഗൗഡ കൃഷിവകുപ്പ് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചതു ഹോർട്ടികൾചർ എസ്.ടി.സോമശേഖർ ഗതാഗതവും ബസവരാജ് റവന്യൂവും ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചില്ല.

മന്ത്രിമാരും വകുപ്പുകളും

രമേഷ് ജാർക്കിഹോളി (ഗോഖക്); ജലവിഭവം

ആനന്ദ് സിങ് (വിജയനഗര): ഭക്ഷ്യ സിവിൽ സപ്ലെസ്

ശ്രീമന്ത് പാട്ടീൽ (കഗ്വാഡ്): ടെക്സ്റ്റൈൽസ്

ബയരതി ബസവരാജ് (കെആർ പുരം): നഗരവികസനം

എസ്.ടി.സോമശേഖർ (യശ്വന്ത്പുര): സഹകരണം

ബി.സി.പാട്ടീൽ (ഹിരക്കേരൂർ): വനം, പരിസ്ഥിതി

ഡോ.കെ.സുധാകർ (ചിക്കബെല്ലാപുര): മെഡിക്കൽ വിദ്യാഭ്യാസം, ആരോഗ്യ കുടുംബക്ഷേമം

കെ.സി.നാരായണഗൗഡ (കെആർ പേട്ട്): മുനിസിപ്പൽ ഭരണം, ഹോർട്ടികൾചർ, സെറികൾചർ

ശിവറാം ഹെബ്ബാർ (യെല്ലാപുര): തൊഴിൽ

കെ.ഗോപാല (മഹാലക്ഷ്മി ലേഔട്ട്): ചെറുകിട വ്യവസായം, പഞ്ചസാര

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: