“കർണാടക ബന്ദ്”അപ്ഡേറ്റ്;ഓല,യൂബർ ടാക്സികൾ സർവ്വീസ് നടത്തില്ല;കെ.എസ്.ആർ.ടി.സി,ബി.എം.ടി.സി,നമ്മ മെട്രോ സർവീസ് നടത്തും.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : കന്നഡിഗർക്ക് സംവരണം ആവശ്യപ്പെട്ട് 13ന് “കർണാടക ബന്ദ്’ ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തിൽ, ഈ ദിവസം ഓല,യൂബർ വെബ്ടാക്സികളും നിരത്തിൽ നിന്നു വിട്ടുനിൽക്കും.

വിവിധ കന്നഡ അനുകൂല സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദിന് ഓല, യൂബർ ഡ്രൈവേഴ്സ് അസോസിയേഷനും
പിന്തുണ പ്രഖ്യാപിച്ചതിനെതുടർന്നാണിത്.

പൊതു, സ്വകാര്യ മേഖലകളിലും ബഹുരാഷ്ട്ര കമ്പനികളിലും നിശ്ചിതശതമാനം തൊഴിലവസരം നീക്കിവെക്കണമെന്ന് സരോജിനി മഹിഷി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നാണ് ബന്ദ് അനുകൂലികളുടെ ആവശ്യം.

രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയുള്ള ബന്ദിനെനെ ലോറി ഓണേഴ്സ് അസോസിയേഷനും കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സും അനുകൂലിക്കുന്നുണ്ട്.

ബി.എം.ടി.സിയും കെ.എസ്ആർടിസി മെട്രോയും പതിവുപോലെ സർവീസ് നടത്തുമെന്നാണ് ഏറ്റവും ലഭ്യമായ ഏറ്റവും പുതിയ വിവരം.

ബന്ദ് മായി ബന്ധപ്പെട്ട കൂടുതൽ അപ്ഡേറ്റുകൾക്ക് ബെംഗളൂരു വാർത്ത ഫോളോ ചെയ്യുക.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: