സംസ്ഥാനത്ത് 138 പേർ നിരീക്ഷണത്തിൽ;ആർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ല;സഹായം ആവശ്യമുള്ളവർ 104 ൽ വിളിക്കുക.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളുരു: കൊറോണ വൈറസ് ഭീതിയെ തുടർന്ന് കർണാടകയിൽ നിരീക്ഷണത്തിലുള്ളത് 138 പേർ.

4 പേർ ഗവ.ആശുപ്രതിയിലും ബാക്കിയുള്ളവർ വീടുകളിലും നിരീക്ഷണത്തിലാണ്.

ആർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പിന്റെ പകർച്ചവ്യാധി വിഭാഗം ജോയിന്റ് ഡയറക്ടർ പ്രകാശ് കുമാർ പറഞ്ഞു.

കേരളത്തിൽ 3 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതിനാൽ അതിർത്തി പങ്കിടുന്ന കുടക്, മംഗളൂരു, മൈസൂരു, ചാമരാജനഗർ ജില്ലകളിൽ കനത്ത ജാഗ്രത തുടരുകയാണ്.

ബെംഗളൂരു കംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ജനുവരി 20 മുതൽ ഇന്നലെ വരെ 14153 യാത്രക്കാരെയാണ് പരിശോധനയ്ക്കു വിധേയമാക്കിയത്.

ഇതിൽ 3 പേർ ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നെത്തിയവരായിരുന്നു.

ആരോഗ്യ സഹായ വാണി ഹെൽപ് ലൈൻ നമ്പർ 104

ദിവസേന നിരവധി കാളുകളാണ് ഈ നമ്പറിൽ ലഭിക്കുന്നത്.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: