നിത്യാനന്ദയുടെ അടുത്ത അനുയായി കൊല്ലപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

പുതുച്ചേരി: നിത്യാനന്ദയുടെ അനുയായി വജ്രവേലു കാറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ.

കുരുവിനാഥത്ത് കാറിന്റെ പിൻസീറ്റിലാണു നഗ്നമായ നിലയിൽ മൃതദേഹം കണ്ടത്.

ഈയാളുടെ കൈവശമുണ്ടായിരുന്ന രണ്ടു ലക്ഷം രൂപ കൊലയാളികൾ കവർന്നു എന്നുംപൊലീസ് പറഞ്ഞു.

കുരുവിനാഥത്തുള്ള ഭാര്യാമാതാവിനെ സന്ദർശിച്ചു രണ്ടര ലക്ഷം രൂപ വാങ്ങി മടങ്ങിയ വജ്രവേലു രാത്രി വൈകിയും വീ
ടിലെത്തിയില്ല.

തുടർന്ന് ഇയാളെ കാണാനില്ലെന്നു കാണിച്ചു.ഭാര്യ പൊലീസിൽ പരാതി നൽകി. തുടർന്ന്, പൊലീസ് നടത്തിയ  അന്വേഷണത്തിലാണു നിർത്തിയിട്ടകാറിൽ മൃതദേഹം കണ്ടെത്തിയത്. ശ്വാസം മുട്ടിച്ചാണു കൊല നടത്തിയത് എന്നാണ് പ്രാഥമിക നിഗമനം.

നിത്യാനന്ദയുടെ പുതുച്ചേരിയിലെ അടുത്ത അനുയായിയാണു വജ്രവേലു.

നിത്യാനന്ദയുടെ പേരിട്ട രണ്ടുബേക്കറികളും ഇയാൾ നടത്തുന്നു. കൂടാതെ റിയൽഎസ്റ്റേറ്റ് ഇടപാടുകളും നടത്തിയിരുന്നു.

ബിസിനസ് ശത്രുതയോ പണമിടപാടിനെ ചൊല്ലിയുള്ള തർക്കമോ ആകാം കൊലപാതക കാരണമെന്നാണു പൊലീസ് നിഗമനം.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: