സൈൻറ് വിൻസെന്റ് കുംബളങ്ങോട് പള്ളിയിൽ ഇടവക ദിനം ആചരിച്ചു.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : സൈന്റ്. വിൻസെന്റ് കുംബളങ്ങോട് ഇടവക പള്ളിയിൽ ഈ ഞായറാഴ്ച (02.02.2020) വൈകിട്ടു 5 മണി മുതൽ ഇടവക ദിനം ആചരിച്ചു.

വിശുദ്ധ കുർബാന, പബ്ലിക് മീറ്റിംഗ്, സമ്മാനദാനം, ഇടവക അംഗങ്ങളുടെ വിവിധ ഇനം കലാപരിപാടികളായ ഒപ്പന, മാർഗം കളി, സിനിമാറ്റിക് ഡാൻസ്, മൈം, സ്നേഹ വിരുന്ന് എന്നിവ അരങ്ങേറി.

,പ്രസ്തുത പരിപാടികളിൽ റെക്ടർ ഫാദർ റാഫി അധ്യക്ഷൻ ആയിരുന്നു, ശ്രീ. സുരേഷ് കൊടൂർ വിശിഷ്ട അതിഥിയായി.

ഇടവക വികാരി ഫാ.സിബി കരികില മറ്റത്തിൽ ,ഫാ. ബിനു ഒ.എഫ്.എം, ഫാ.കുര്യാക്കോസ് ഒ.എഫ് .എം എന്നിവർ സംസാരിച്ചു.

ശ്രീ.ന്യൂട്ടൺ സ്വാഗത പ്രസംഗവും ശ്രീമതി.ഷൈബി ബൈജു പ്രവർത്തന റിപ്പോർട്ടും ശ്രീ. ഫ്രാൻസിസ് നന്ദി പ്രമേയവും അവതരിപ്പിച്ചു.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: