ബി.എം.എസ്.സി ബാഡ്മിൻറൺ ടൂർണമെൻറ്;സമ്മാനത്തുക 5000 രൂപ.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : ക്രിക്കറ്റ്, ഫുട്ബാൾ ടൂർണമെൻറുകൾക്കുശേഷം ബംഗളൂരുവിലെ മലയാളികളുടെ കായിക കൂട്ടായ്മയായ ബാംഗ്ലൂർ മലയാളീസ് സ്പോർട്സ് ക്ലബ് ബാഡ്മിൻറൺ ടൂർണമെൻറ് സംഘടിപ്പിക്കുന്നു.

ഫെബ്രുവരി ഒമ്പതിന് രാവിലെ മുതൽ ഗൊട്ടികരെ ഫിറ്റോൺ സ്പോർട്സിലാണ് ബാഡ്മിൻറൺ ടൂർണമെൻറ് നടക്കുക. ബംഗളൂരുവിലെ മലയാളികൾക്ക് എല്ലാവർക്കും ടീമായി ടൂർണമെൻറിൽ പങ്കെടുക്കാൻ അവസരമൊരുക്കുന്ന തരത്തിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.

ബാഡ്മിൻറൺ കളിക്കാൻ അറിയുന്ന ബംഗളൂരു മലയാളിയായ ഏതൊരാൾക്കും മത്സരത്തിൽ പങ്കെടുക്കാം.

മത്സരമെന്നതിനാക്കാൾ സൗഹൃദത്തിനും കായിക വിനോദങ്ങൾ പ്രൊത്സാഹിപ്പിക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും വേണ്ടിയാണ് ടൂർണമെൻറ് നടത്തുന്നത്.

മൂന്നു പുരുഷന്മാരും ഒരു വനിതയും ഉൾപ്പെട്ട നാലുപേരടങ്ങിയ ടീമിനാണ് മത്സരിക്കാൻ അവസരം. ഒരു ടീമിന് 400 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. സിംഗിൾസ്, മിക്സഡ് ഡബിൾസ്, ഡബിൾസ് എന്നീ വിഭാഗങ്ങളിലായിരിക്കും മത്സരമുണ്ടാകുക.

ഒന്നാം സ്ഥാനം നേടുന്നവർക്ക് 5,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 2500 രൂപയും സമ്മാനമായി ലഭിക്കും. കോളജിൽനിന്നോ സൗഹൃദ കൂട്ടത്തിൽനിന്നോ കമ്പനിയിൽനിന്നോ ഉള്ള നാലുപേരടങ്ങിയ ടീമിന് രജിസ്​റ്റർ ചെയ്യാം.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ഫോൺ: 9446611528(ഷൈനോ), 9048610143(നിഥുൻ), 9986963443 (നിക്സൺ).

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: