ആദായനികുതിയിൽ വൻ പരിഷ്കാരങ്ങൾ;വാർഷിക വരുമാനം അഞ്ച് ലക്ഷം വരെയുള്ളവർക്ക് ഇനി മുതൽ നികുതി നൽകേണ്ടതില്ല;കൂടുതൽ വിവരങ്ങൾ..

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ന്യൂഡൽഹി:ആദായനികുതി സ്ലാബുകൾ പരിഷ്കരിച്ചും നികുതി നിരക്ക് കുറച്ചും ധനമന്ത്രി നിർമല സീതാരാമന്റെ സുപ്രധാന ബജറ്റ് പ്രഖ്യാപനം.

വാർഷിക വരുമാനം അഞ്ച് ലക്ഷം വരെയുള്ളവർക്ക് ഇനി മുതൽ നികുതി നൽകേണ്ടതില്ല (നിലവിൽ രണ്ടര ലക്ഷം വരെ വരുമാനമുള്ളവരായിരുന്നു നികുതി നൽകേണ്ടാത്തത്).

അഞ്ച് മുതൽ 7.5 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായനികുതി 10 ശതമാനമായി കുറച്ചു (നേരത്തെ 20 ശതമാനമായിരുന്നു). 7.5 ലക്ഷം മുതൽ 10 ലക്ഷംവരെ 15 ശതമാനം ആദായ നികുതി (നേരത്തെ 30 ശതമാനം).

10 ലക്ഷം മുതൽ 12.5 ലക്ഷം വരെ 20 ശതമാനമാക്കി. 12.5 മുതൽ 15 ലക്ഷം വരെ 25 ശതമാനം.15 ലക്ഷം രൂപയ്ക്ക് മുകളിൽ വരുമാനമുള്ളവർക്ക് 30 ശതമാനം നികുതി തുടരും.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: