കെംപെഗൗഡ വിമാനത്താവളത്തിലെ തിരക്ക് കുറക്കാൻ നഗരത്തിന് ചുറ്റും കൂടുതൽ വിമാനത്താവളങ്ങൾ വരുന്നു!

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : ബംഗളൂരു നഗരം ജില്ലയോട് ചേർന്ന് കിടക്കുന്ന കോലാർ, തുമകക്കുരു എന്നിവിടങ്ങളിൽ പുതിയ വിമാനത്താവളങ്ങൾ നിർമ്മിക്കാനുള്ള സാധ്യത തേടി കർണാടക പ്ലാനിങ് കമ്മീഷൻ.

രാജ്യാന്തര വിമാനത്താവളത്തിലെ തിരക്ക് കുറക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിർദേശം.

കോലാറിൽ നേരത്തെ ഉണ്ടായിരുന്ന എയർസ്ട്രിപ്പ് ഇപ്പോൾ നിയന്ത്രിക്കുന്നത് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) ആണ്.

ഗദഗ് ,ചിക്ക് മഗളൂരു, കൊപ്പാൾ എന്നിവിടങ്ങളിലും വിമാനത്താവളങ്ങൾ നിർമ്മിക്കുന്നത് പരിഗണനയിലാണ്.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: