സ്ഫോടനത്തിന് പിന്നിലെ ദുരൂഹത മാറുന്നില്ല;മലയാളി എം.എൽ.എ.എൻ.എ.ഹാരിസ് ആശുപത്രി വിട്ടു.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു: വിവേക് നഗറിനു സമീപം വന്നാർപേട്ടിൽ സ്വകാര്യ ചടങ്ങിൽ ഉണ്ടായ ചെറു സ്ഫോടനത്തിൽ പരിക്കേറ്റ ശാന്തിനഗർ എംഎൽഎ ഹാരിസ് ആശുപത്രിവിട്ടു.

കരിമരുന്നു പ്രയോഗത്തിന് പിന്നാലെ സ്റ്റേജിലേക്ക് വീണ വസ്തു പൊട്ടിത്തെറിച്ചു എന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.

ഹാരിസ് വേദിയിൽ ഇരിക്കുമ്പോൾ പെട്ടെന്ന് അദ്ദേഹത്തിന് നേരെ എറിഞ്ഞ വസ്തു താഴെ വീണു പൊട്ടുകയായിരുന്നു എന്നും അതിനാൽ സംഭവം ആസൂത്രിതമാണെന്ന് മകൻ മുഹമ്മദ് നാലപ്പാട് ആരോപിച്ചു.

മന്ത്രിയും  മുതിർന്ന ബിജെപി നേതാവുമായ ആർ.അശോകയം സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന്തായി സംശയം പ്രകടിപ്പിച്ചു.

പടക്കം പൊട്ടിയതാണെന്ന് വിധത്തിൽ സംഭവം നിസാര വൽക്കരിക്കാൻ ആകില്ലെന്നും വിശദ അന്വേഷണം വേണമെന്നും ആഭ്യന്തരമന്ത്രി ബസവരാജിിനോട്  ആവശ്യപ്പെട്ടതായും ഹാരിസ് പ്രതികരിച്ചു.

പന്തുപോലെ കട്ടിയുള്ള എന്തോ വസ്തു തനിക്ക് നേരെ എറിയുകയായിരുന്നു എന്ന്ആശുപത്രി വിട്ട ഹാരിസ് പറഞ്ഞു.

12 വർഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു രാഷ്ട്രീയം മാറ്റിനിർത്തിയാൽ മണ്ഡലത്തിലെ എല്ലാ നേതാക്കളുമായി സൗഹൃദത്തിലാണ്.

അതിനാൽ ആരാണ് സംഭവത്തിന് പിന്നിലെന്നും എന്താണ് ഉദ്ദേശം എന്ന് വ്യക്തമല്ല അദ്ദേഹം കൂട്ടിച്ചേർത്തു.

ബുധനാഴ്ച രാത്രി വസതിയോട് ചേർന്നുള്ള സംഘടിപ്പിച്ച എംജിആർ ജന്മദിനാഘോഷത്തിൽ പങ്കെടുക്കവേ സ്റ്റേജിൽ വീണ വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.

എംഎൽഎക്ക് കാലിലാണ് പരിക്കേറ്റത്.

ഒപ്പമുണ്ടായിരുന്ന നാലുപേർക്കും  പരിക്കേറ്റു ഇവരെ ഉടൻ സെന്റ് ഫിലോമിനാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു,

എ.സി.പി ,ഡി.സി.പി എന്നിവർ ഉടൻ സ്ഥലത്തെത്തി ആളുകളെ ഒഴിപ്പിച്ച ശേഷം ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തിയ.

കരിമരുന്ന് പ്രയോഗത്തിന് ശേഷമാണ് ചെറിയ സ്ഫോടനം ഉണ്ടായത് സിറ്റി പോലീസ് കമ്മീഷണർ ഭാസ്കർ റാവു പറഞ്ഞു.

ശാന്തി നഗറിൽ നിന്ന് തുടർച്ചയായ മൂന്നു വട്ടം നിയമസഭയിലേക്ക് ജയിച്ച ഹാരിസ് കാസർകോട് കീഴൂർ നാലാപ്പാട്ട് കുടുംബാംഗവും ഭദ്രാവതി മുനിസിപ്പാലിറ്റി മുൻ ചെയർമാനുമായ എൻ എ മുഹമ്മദിന്റെ മകനാണ്.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: