രാജ്യദ്രോഹക്കേസിൽ വക്കാലത്ത് എടുത്ത അഭിഭാഷകനെ സസ്പെൻറ് ചെയ്ത് ബാർ അസോസിയേഷൻ.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : മൈസൂരു സർവ്വകലാശാലയിൽ പൗരത്വ നിയമത്തിനെതിരെ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ “കാശ്മീരിനെ സ്വതന്ത്രമാക്കൂ” എന്നെഴുതിയ പ്ലെക്കാർഡ് പിടിച്ചതിന് രാജ്യദ്രോഹക്കേസ് നേരിടുന്ന നളിനി ബാലകുമാറിനായി വക്കാലത്ത് ഏറ്റെടുത്ത അഭിഭാഷകനെ ബാർ അസോസിയേഷൻ സസ്പെൻഡ് ചെയ്തു.

ബാലാവകാശ പ്രവർത്തകൻ കൂടിയായ അഡ്വ പി പി ബാബുരാജിനെ എതിരെയാണ് നടപടി.

സസ്പെൻഡ് ചെയ്ത വിവരം അസോസിയേഷൻ മൈസൂരു കോർട്ട് കോംപ്ലക്സിൽ പ്രദർശിപ്പിച്ചു.

20 ന്  നടന്ന അസോസിയേഷൻ യോഗത്തിൽ ബാബുരാജിനെ വിളിച്ചുവരുത്തി വച്ചിരുന്നു തുടർന്ന് സസ്പെൻഡ് ചെയ്യാനായി പ്രമേയം പാസാക്കുകയായിരുന്നു

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: