ഹൊസൂർ റോഡ് യാത്രികർക്ക് സന്തോഷ വാർത്ത; വൈറ്റ് ടോപ്പിങ്ങിന് വേണ്ടി അടച്ചിട്ട ഡയറി സർക്കിൾ ഭാഗം തിങ്കളാഴ്ച തുറക്കും.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : ഏകദേശം 2 മാസത്തിൽ അധികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ ഹൊസൂർ റോഡിലെ എം.എച്ച് മാരി ഗൗഡ റോഡ് തിങ്കളാഴ്ച പൂർണമായി തുറന്നു കൊടുക്കും.

വൈറ്റ് ടോപ്പിങ്ങിനായി ഡയറി സർക്കിൾ മുതൽ ക്രൈസ്റ്റ് കോളേജ് ഫോറം വഴിയുള്ള റോഡിന്റെ ഒരു ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പടുത്തിയിരുന്നു.

സെൻറ് ജോൺസ് ഭാഗത്തു നിന്ന് സിറ്റിയിലേക്ക് പോകേണ്ടവർ ആടുഗൊഡി വഴിയോ ബന്നാർ ഘട്ട റോഡിലേക്ക് കയറി ഡയറി സർക്കിൾ വഴിയോ ആയിരുന്ന യാത്ര ചെയ്തിരുന്നത്.ബി.എം.ടി .സി ബസുകളും ഇതേ റൂട്ടിൽ ആണ് സർവ്വീസ് നടത്തിയിരുന്നത്.

സാധാരണയായി തിരക്കുള്ള സമയങ്ങളിൽ ഈ റോഡിൽ വൻ ഗതാഗതക്കുരുക്കാണ് രൂപപ്പെടുന്നത്.

റോഡ് തുറക്കുമ്പോൾ അതിന് ഒരാശ്വാസമുണ്ടാകും എന്ന് യാത്രക്കാർ പ്രതീക്ഷിക്കുന്നു.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: