വെള്ളപ്പൊക്ക സമയത്ത് അരക്കൊപ്പമുള്ള വെള്ളത്തിൽ ഓടി ആബുലൻസിന് വഴികാട്ടിയ കുട്ടിയെ ഓർമ്മയില്ലേ? 12 കാരനെ തേടിയെത്തിയത് ധീരതക്കുള്ള ദേശീയ പുരസ്കാരം.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു :  പ്രളയത്തിൽ മുങ്ങിയ റോഡിൽ അരക്കൊപ്പം വെള്ളത്തിൽ കൂടെ ഓടി ആംബുലൻസിനു വഴികാണിച്ച റായ്ച്ചൂരിൽ നിന്നുള്ള വെങ്കിടേഷിന് ( 12 ) ദേശീയ ധീരതാ പുരസ്കാരം.

കഴിഞ്ഞ ഓഗസ്റ്റ് 11ന് 6 കുട്ടികളെയും ഒരു സ്ത്രീയുടെ മൃതദേഹവും വഹിച്ച് വന്ന ആംബുലൻസ് ആണ് റായ്ച്ചൂർ ഹിരയനകുംബെയിലെ പാലത്തിൽ കുടുങ്ങിയത്.

കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന വെങ്കിടേഷ് ആംബുലൻസിന് വഴി കാണിക്കുന്ന വീഡിയോ വൈറലാവുകയായിരുന്നു.

ഒട്ടേറേ പേർ ബാലനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു, തുടർന്ന് തൊഴിൽ വകുപ്പ് സെക്രട്ടറി പി മണികണ്ഠനാണ് വെങ്കിടേഷ് ഇന്ത്യൻ കൗൺസിൽ ഓഫ് ചൈൽഡ് വെൽഫെയർൻറെ 2019ലെ ധീരത പുരസ്കാരത്തിന് ശുപാർശ ചെയ്തത്.

ജില്ലയിലുള്ള ആരതി കൃഷ്ണനും (9) കർണാടകയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.

പശുവിന്റെ ആക്രമണത്തിൽ രണ്ടു വയസ്സുള്ള അനിയനെ രക്ഷിച്ചതാണ് ആരതി കൃഷ്ണനെ പുരസ്കാരത്തിന് അർഹയാക്കിയത്.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: