വിഷു-ഈസ്റ്റർ അവധിക്ക് ഉള്ള സ്വകാര്യ ബസ് ടിക്കറ്റുകളുടെ ബുക്കിംഗ് ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : ഈസ്റ്റർ വിഷു അവധിക്ക് ബാംഗ്ലൂരിൽനിന്നുള്ള ദീർഘദൂര ബസുകളിൽ ടിക്കറ്റ് വിൽപ്പന മൂന്നു മാസം മുൻപ് തുടങ്ങി.

സ്വകാര്യ ഏജൻസികൾ ഏപ്രിൽ രണ്ടാംവാരം നാട്ടിലേക്കുള്ള ട്രെയിനുകളിൽ ടിക്കറ്റ് വെയ്റ്റിംഗ് ലിസ്റ്റ് ആയതോടെയാണ് എറണാകുളം കോട്ടയം പത്തനംതിട്ട തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള സ്വകാര്യ ബസ്സുകളിൽ റിസർവേഷൻ ആരംഭിച്ചത്.

ഇതിൽ ചില ബസ്സുകളിൽ അമിത് നിരക്കാണ് ഈടാക്കുന്നത് എറണാകുളം 1100- 1800 രൂപ കോട്ടയം 1380 പത്തനംതിട്ട 3200 രൂപ തിരുവനന്തപുരം 1550 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് ചാർജ്കൾ അവധിക്കുശേഷം ബാംഗ്ലൂരിലേക്ക് ഏറ്റവും തിരക്ക് പ്രതീക്ഷിക്കുന്ന ഏപ്രിൽ 19 നും റിസർവേഷൻ തുടങ്ങിയിട്ടുണ്ട് .

സാധാരണഗതിയിൽ യാത്രയുടെ 30 ദിവസം മുൻപാണ് സ്വകാര്യബസ് റിസർവേഷൻ തുടങ്ങാറുള്ളത് എന്നാൽ ഇത്തവണ ഈസ്റ്ററും വിഷുവും ഒരു ആഴ്ച ആയതിനാൽവലിയ തിരക്കാണ് ബാംഗ്ലൂരിൽ നിന്ന് പ്രതീക്ഷിക്കുന്നത് ട്രെയിനിലെ ടിക്കറ്റ് തീർന്നതിന് ബസ്സുകളാണ് നാട്ടിലെത്താനുള്ള പ്രധാന ആശ്രയം.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: